കേരളത്തിലെ കായലുകൾ


>> സ്ഥിരമായോ താത്‌കാലികമായോ കടലുമായി ബന്ധപ്പെട്ടു കിടക്കുകയും കരയിൽ നിന്നുള്ള ശുദ്ധജലപ്രവാഹംമൂലം ലവണാംശം കുറയുകയും ചെയ്യുന്ന സ്വഭാവത്തോടുകൂടിയ ജലാശയങ്ങൾ അറിയപ്പെടുന്നത് ?
കായലുകൾ

>> കായലുകളുടെ നാട്‌, ലഗൂണുകളുടെ നാട്‌, കായലുകളുടേയും തടാകങ്ങളുടേയും നാട്‌ എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ?
കേരളം

>> കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്റെ ആസ്ഥാനം :
കൊച്ചി

>> കേരളത്തിലെ കായലുകളുടെ എണ്ണം :
34

>> കടലുമായി ബന്ധപ്പെട്ടുകിടക്കുന്ന കേരളത്തിലെ കായലുകളുടെ എണ്ണം :
27

>> കായൽ കടലിനോട്‌ ചേർന്നു കിടക്കുന്ന പ്രദേശം :
അഴി

>> കായൽ കടലിനോടു ചേരുന്ന ഭാഗത്തെ  താൽക്കാലിക  മണൽതിട്ട അറിയപ്പെടുന്നത്‌ ?
പൊഴി

>> കേരളത്തിലെ ഏറ്റവും വലിയ കായൽ  :
വേമ്പനാട്ട്‌ കായൽ

വേമ്പനാട്ട് കായലിനെ കുറിച്ച്  കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ  ഇവിടെ ക്ലിക് ചെയ്യുക

>> കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ :
അഷ്ടമുടിക്കായൽ

അഷ്ടമുടിക്കായലിനെ കുറിച്ച്  കൂടുതൽ വിവരങ്ങൾ പഠിക്കുവാൻ  ഇവിടെ ക്ലിക് ചെയ്യുക

>> വിസ്തൃതിയിൽ മൂന്നാമതുള്ള കേരളത്തിലെ കായലേത്‌ ?
കായംകുളം കായൽ

>> കേരളത്തിന്റെ ഏറ്റവും വടക്കേയറ്റത്തെ കായൽ :
ഉപ്പളക്കായൽ

>> കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ കായൽ :
വേളിക്കായൽ

>> നെഹ്‌റു ട്രോഫി വള്ളംകളി നടക്കുന്ന കായൽ :
പുന്നമടക്കായൽ/വേമ്പനാട്ട് കായൽ

>> ഓളപരപ്പിലെ ഒളിമ്പിക്സ്‌ എന്നറിയപ്പെടുന്നത് ?
നെഹ്റുട്രോഫി വള്ളംകളി

>> പ്രസിഡന്റ്‌സ്‌ ട്രോഫി ജലോത്സവം നടക്കുന്ന കായൽ ?
അഷ്ടമുടി കായൽ

>> തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും സുസ്ഥിരമായ ഉപയോഗത്തിനും വേണ്ടി ഉണ്ടാക്കിയ അന്താരാഷ്‌ട്ര ഉടമ്പടി :
റാംസർ ഉടമ്പടി

>> റാംസർ ഉടമ്പടി നിലവിൽ വന്ന വർഷം ?
1971  ഫെബ്രുവരി 2

>> തണ്ണീർതട സംരക്ഷണം ലക്ഷ്യമിട്ടുള്ള  റാംസർ ഉടമ്പടി ഒപ്പുവച്ചത്  എവിടെ വച്ച്  ?
ഇറാനിലെ റാംസർ

റാംസർ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കായലുകൾ

  • വേമ്പനാട്ട് കായൽ (2002)
  • അഷ്ടമുടിക്കായൽ (2002)
  • ശാസ്‌താംകോട്ട കായൽ  (2002)

>> നിലവിൽ ഇന്ത്യയിൽ നിന്ന്‌ റാംസാർ പട്ടികയിൽ ഉൾപ്പെട്ട കേന്ദ്രങ്ങളുടെ  എണ്ണം ?
26

>> റാംസാർ പട്ടികയിൽ കേരളത്തിൽ നിന്ന്‌ അടുത്തതായി ഇടം നേടാൻ പോകുന്ന കായൽ ഏത്?
കവ്വായി കായൽ

>> കേരളത്തിലെ പ്രകൃത്യാലുള്ള ഏക ഓക്സ്ബോ തടാകം ?
വൈന്തല തടാകം (തൃശൂർ)

>> കാസർകോട്‌ ജില്ലയിലെ കവ്വായിക്കായലിലുള്ള തുരുത്തുകളേവ ?
മാടക്കൽ, എടേലക്കാട്‌, വടക്കേക്കാട്‌

>> ബീയ്യം കായൽ സ്ഥിതി ചെയ്യുന്ന ജില്ല ?
മലപ്പുറം

>> കൊടുങ്ങല്ലൂർ കായൽ സ്ഥിതി ചെയ്യുന്ന ജില്ല ?
തൃശ്ശൂർ

>> അകലാപ്പുഴ കായൽ സ്ഥിതി ചെയ്യുന്ന ജില്ല?
കോഴിക്കോട്‌

>> കവ്വായി കായൽ സ്ഥിതി ചെയ്യുന്ന ജില്ല ?
കണ്ണൂർ

>> കേരളത്തിന്റെ തെക്കേ അറ്റത്തുള്ള കായൽ :
വേളി കായൽ (തിരുവനന്തപുരം)

>> കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കായൽ :
ഉപ്പള കായൽ ( കാസർഗോഡ് )

>> തിരുവനന്തപുരം - കൊല്ലം അതിർത്തിയിലുള്ള കായൽ :
ഇടവ - നടയറ കായൽ

>> ലോക തണ്ണീർത്തട ദിനമായി ആചരിക്കുന്നത്‌ എന്ന് ?
ഫെബ്രുവരി 2

Previous Post Next Post