കടലുകൾ

 




>>ഭാഗികമായി കരയാൽ ചുറ്റപ്പെട്ട സമുദ്രഭാഗങ്ങൾ അറിയപ്പെടുന്നത്‌ ?
 കടൽ

>>കടലിനെക്കുറിച്ചുള്ള പഠനം ഏതു പേരിൽ അറിയപ്പെടുന്നു ?
തലാസോഗ്രഫി (Thalassography)

>>തീരപ്രദേശത്ത്‌ നിന്ന്‌ 12 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം  അറിയപ്പെടുന്നത് ?
ടെറിട്ടോറിയൽ വാട്ടർ

>>തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ മുതൽ 24 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ?
കണ്ടിജ്യസ്‌ സോൺ

>>തീരത്തുനിന്നും 12 നോട്ടിക്കൽ മൈൽ മുതൽ 200 നോട്ടിക്കൽ മൈൽ വരെയുള്ള സമുദ്രഭാഗം അറിയപ്പെടുന്നത് ?
എക്സ്ക്ലൂസീവ്‌ ഇക്കണോമിക്‌ സോൺ

>>സമുദ്രതീരത്ത്‌ നിന്നും 200 നോട്ടിക്കൽ മൈലിന്‌ അപ്പുറമുള്ള സമുദ്രഭാഗം 
ആഴക്കടൽ

>>കടൽ നിയമങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നത് എവിടെ വച്ചാണ് 
മോണ്ടിഗോ ബേ (ജമൈക്ക)

>>കടൽ നിയമങ്ങൾക്കായുള്ള ഐക്യരാഷ്ട്ര കൺവെൻഷൻ നടന്നതെന്ന് ?
1982 ഡിസംബർ 10

>>പണ്ട്‌ കാലത്ത്‌ കടൽ യാത്ര നടത്തുന്നവർ കപ്പലിൽ ഒരിനം മൃഗങ്ങളെ സൂക്ഷിക്കുമായിരുന്നു. അഥവാ കപ്പൽ മുങ്ങിയാൽ ഇവ ഏറ്റവും അടുത്തുള്ള കരയുള്ള ദിശയിലേക്ക്‌ നീങ്ങുകയുള്ളൂ ഏതാണീ മൃഗം ?
പന്നി

>>ലോകത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ് ?
കാനഡ

>>ഏറ്റവും കൂടുതൽ കടൽത്തീരമുള്ള  ഏഷ്യൻ രാജ്യം ഏതാണ് ?
ഇന്തോനേഷ്യ

>>ലോകത്തിലെ ഏറ്റവും ആഴം കുറഞ്ഞ കടൽ ?
അസോഫ്‌

>>ലോകത്തിലെ ഏറ്റവും വലിയ കടൽ ഏതാണ് ?
തെക്കൻ ചൈനാക്കടൽ

>>ലവണത്വം കൂടിയ കടൽ ഏതാണ് ?
ചാവുകടൽ

>>തീരപ്രദേശമില്ലാത്ത കടൽ ?
സർഗാസോകടൽ

>>സർഗാസോകടൽ എന്ന് പേര് ലഭിച്ചത് ഏതിൽനിന്നാണ് ?
സർഗാസം എന്ന കടൽപ്പായലിൽ നിന്ന്

>>സർഗാസോ കടൽ സ്ഥിതി ചെയ്യുന്ന സമുദ്രം ഏതാണ് ?
ഉത്തര അറ്റ്ലാന്റിക്‌ സമുദ്രം

>>ജൈവ മരുഭുമി എന്ന്‌ അറിയപ്പെടുന്ന കടൽ ഏതാണ് ?
സർഗാസോ കടൽ

>>“കപ്പലുകളുടെ ശവപ്പറമ്പ്‌” എന്നറിയപ്പെടുന്നത്‌
സർഗാസോ കടൽ

>>ആഫ്രിക്കയേയും ഏഷ്യയേയും വേർതിരിക്കുന്ന കടൽ ഏതാണ് ?
ചെങ്കടൽ

>>അറേബ്യൻ ഉപദ്വീപിനും വടക്കേ ആഫ്രിക്കയ്ക്കുമിടയിൽ ഉള്ളിലേക്ക്‌ കയറിക്കിടക്കുന്ന ഇടുങ്ങിയ കടൽ ?
 ചെങ്കടൽ (Red Sea)

>>എറിത്രിയൻ കടൽ എന്ന്‌ പ്രാചീന കാലത്ത്‌ അറിയപ്പെട്ടിരുന്ന കടൽ ഏതാണ് ?
ചെങ്കടൽ

>>'മഞ്ഞക്കടൽ' എന്നറിയപ്പെട്ടിരുന്ന കടൽ ?
കിഴക്കൻ ചൈനാക്കടൽ

>>ഫിലിപ്പൈൻ കടൽ സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിൽ ?
പസഫിക്‌ സമുദ്രത്തിൽ 

>>പർവതങ്ങളുടെ കടൽ എന്ന് വിശേഷിപ്പിക്കപ്പെടുന്നതെന്തിനെയാണ് ?  
ബ്രിട്ടീഷ്‌ കൊളംബിയ

>>കരീബിയൻ കടൽ സ്ഥിതിചെയ്യുന്നത് ഏത് സമുദ്രത്തിൽ? 
അറ്റ്ലാന്റിക്‌ സമുദ്രത്തിൽ 

>>കരിങ്കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം ഏതാണ് ?
യൂറോപ്പ്‌

>>ഗവേഷകർ ഏത്‌ കടലിൽ നിന്നാണ്‌ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കേടുപാടില്ലാത്ത കപ്പൽഛേദം  കണ്ടെത്തിയത്‌ ?
കരിങ്കടൽ (Black Sea)

>>കാസ്പിയൻ കടൽ സ്ഥിതിചെയ്യുന്ന ഭൂഖണ്ഡം ഏതാണ് ?
ഏഷ്യ

>>ലോകത്തിലെ ഏറ്റവും നീളും കൂടിയ കടൽപ്പാലം ഏതാണ് ?
Hongkong-Zhuhai-Macau Bridge

>>ലോകത്തിലെ ഏറ്റവും നീളും കൂടിയ കടൽപ്പാലമായ  Hongkong-Zhuhai-Macau ബ്രിഡ്ജ് ഏതൊക്കെ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു ?
ഹോങ്കോങിനെ ചൈനയുമായി ബന്ധിപ്പിക്കുന്നു

>> ഉസ്‌ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്ന കടൽ ?
അറാൽ കടൽ

>>ബോട്ടണി ബേ എന്ന സമുദ്രഭാഗം എവിടെയാണ്‌ സ്ഥിതിചെയ്യുന്നത് ?
ടാസ്‌മാൻ കടലിൽ

>>“വിമാനങ്ങളുടെ ശവപ്പറമ്പ്‌ " എന്നറിയപ്പെടുന്നത്‌ ?
ബർമുഡ ട്രയാംഗിൾ

>>മൂന്ന്‌ സമുദ്രങ്ങളുമായി (അറ്റ്‌ലാന്റിക്‌, പസഫിക്‌, ആർട്ടിക്‌) അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏതെല്ലാം ?
കാനഡ, അമേരിക്ക

>>മാലിദ്വീപിലെ ആദ്യ Cross -Sea ബ്രിഡ്ജ് ഏതാണ് ?
China-Maldives Friendship Bridge

Previous Post Next Post