Boat Lascar (Kerala State Water Transport) Question and Answer Key

 Question Code: 003/2023 (A)

Name of Post: Boat Lascar

Department: Kerala State Water Transport

Cat. No: 252/2021, 494/2021

Date of Test: 17.01.2023

1.വെള്ളത്തിന്റെ ആഴം കണ്ടെത്താനുള്ള ഉപകരണം.
A) വി. എച്ച്‌. എഫ്‌.
B) റഡാർ
C) എക്കോസൗണ്ടർ
D) ജി. പി. എസ്‌.

2. ബോട്ടിന്റെ ഗതി  നിയന്ത്രിക്കുന്ന ഉപകരണം.
A) എഞ്ചിൻ
B) റഡ്ഡർ
C) റഡാർ
D) പ്രൊപ്പല്ലർ

3. ജലവാഹനം വാർഫിലോ, ജെട്ടിയിലോ അടുപ്പിക്കുമ്പോൾ ആഘാതം ഒഴിവാക്കാൻ______________ ഉപയോഗിക്കുന്നു.
A) റിവേഴ്‌സ്‌ ഗിയർ
B) ഫെൻഡറുകൾ
C) തുഴ
D) കയറുകൾ

4. ബോട്ടിന്റെ ഡ്രാഫ്റ്റ്‌ തന്നെയാണ്‌ ഡെപ്ത്‌ (ആഴം) എന്ന്‌ പറയുന്നത്‌. ഈ വാക്യം ശരിയാണോ ?
A) ശരിയാണ്‌
B) ഏകദേശം ശരിയാണ്‌
C) തെറ്റാണ്‌
D) A & B

5. വാർഫിൽ ബോട്ടുകൾ എങ്ങനെയാണ്‌ നിർത്തുന്നത്‌ ?
A) നങ്കൂരം
B)മൂറിംഗ്‌ കയറുകൾ (മൂറിംഗ്‌ റോപുകൾ)
C) വയർ റോപുകൾ
D) ഗ്രാഫനൽ ഹുക്ക്‌

6. ശബ്ദുതരംഗം ഉപയോഗിച്ച്‌ പ്രവർത്തിക്കുന്ന കപ്പലിലെ ഉപകരണം.
A)വടക്കുനോക്കിയന്ത്രം
B) ജി. പി. എസ്‌.
C) കാലാവസ്ഥ ഉപകരണം
D) എക്കോസൗണ്ടർ

7. ബോട്ടിൽ ഗാംഗ്‌ വേ (Gangway) എന്തിന്‌ ഉപയോഗിക്കുന്നു ?
A) ബോട്ടിലേക്ക്‌ കയറുവാനും ഇറങ്ങുവാനും
B) വേഗത നിയന്ത്രിക്കാൻ
C) ബോട്ട്‌ നിർത്താൻ
D) B&C

8. ശബ്ദതരംഗത്തിന്റെ വേഗത വെള്ളത്തിൽ എത്രയാണ്‌ ?
A) 1000m/s
B) 1500 m/s
C) 10 m/s  
D) 1000 km/s


9.ബോട്ട്‌ ജെട്ടിയോട്‌ അടുത്ത്‌ നിൽക്കാൻ ______________ഉപയോഗിക്കുന്നു.
A) ജനറേറ്റർ
B) കാറ്റിന്റെ ശക്തി
C) സ്പ്രിംഗ് റോവ്‌
D) ബ്രസ്റ്റ്‌ റോപ്‌

10.ഇന്ത്യയിൽ സ്റ്റാർ ബോർഡ്‌ ഹാൻസ്‌ ബോയയുടെ നിറമെന്ത്‌ ?
A) നീല
B) പച്ച
C) വെള്ള
D) മഞ്ഞ

11.റീജിയൻ A-യിൽ പോർട്ട്‌ ഹാർഡ്‌ ബോയുടെ ലൈറ്റിന്റെ നിറമെന്ത്‌ ?
A)പച്ച
B) മഞ്ഞ
C) ചുവപ്പ്‌
D) വെള്ള

12.മണ്ണുമാന്തി കപ്പലുകൾ പോർട്ടുകളിൽ ജോലി ചെയ്യുന്നു.
A) ആഴം കൂട്ടുന്നു
B) ചരക്കു കയറ്റുന്നു
C) യാത്രക്കാരെ കയറ്റുന്നു
D) പോർട്ടിന്റെ വരുമാനം വർദ്ധിപ്പിക്കുന്നു

13.റഡാറിന്റെ ഉപയോഗം എന്ത്‌ ?
A) ട്രാഫിക്ക്‌ അറിയാൻ
B) സ്പീഡ്‌ അറിയാൻ
C) കാലാവസ്ഥ അറിയാൻ
D) ദിശ അറിയാൻ

14.COLREG നിയമത്തിൽ എത്രാമത്തെ റൂൾ ആണ്‌ ക്രോസ്സിംഗ് സിറ്റുവേഷൻ (Crossing situation ) ?
A) Rule No .9
B) Rule No .2
C) Rule No .15
D) Rule No .13

15.നേർക്കുനേർ വരുന്ന കപ്പലുകൾ കൂട്ടിയിടി ഒഴിവാക്കാൻ രണ്ട്‌ കപ്പലുകളും______________സൈഡിലേക്ക്‌ ഗതി മാറ്റി യാത്ര തുടരേണ്ടതാണ്‌.
A) പോർട്ട്‌
B) ഇടത്ത്‌
C) സ്റ്റാർ ബോർഡ്‌
D) 90° ഇടത്തേക്ക്‌

16.ടോയിംഗ്‌ (towing) ലൈറ്റിന്റെ കളർ ഏതാണ്‌ ?
A) മഞ്ഞ
B) വെള്ള
C) കറുപ്പ്‌
D) പച്ച

17.മാസ്റ്റ്‌ ഹെഡ്‌ ലൈറ്റ്‌ (പാമര വിളക്ക്‌)_______________ ആങ്കിളിൽ കാണാൻ സാധിക്കും.
A) 112.5
B) 225°
C) 100
D) 135

18. റൂൾ No: 13 എന്നിവ പ്രതിപാദിക്കുന്നത്
A) ഓവർടേക്കിംഗ്
B) ഉത്തരവാദിത്തം
C) ക്രോസ്സിംഗ് സിറ്റുവേഷൻ
D) ലൈറ്റുകൾ പ്രദർശിപ്പിക്കുന്ന വിധം

19.12 മീറ്ററിൽ താഴെയുള്ള ബോട്ടുകളിൽ സൈഡ്‌ ലൈറ്റ്‌ എത്ര ദൂരം കാണുവാൻ സാധിക്കുന്നതാണ്‌ ?
A) 2 മൈൽ
B) 3 മൈൽ
C) 1മൈൽ
D) 4 മൈൽ

20.കപ്പലിന്റെ വലത്‌ (സറ്റാർബോർഡ്‌) സൈസിലുള്ള സൈഡ്‌ ലൈറ്റിന്റെ കളർ ______________ആണ്‌.
A) നീല
B) ചുവപ്പ്‌
C) വെള്ള
D) പച്ച

21.ഒരു ക്രോസിംഗ്‌ സിറ്റുവേഷനിൽ  (Crossing Situation ) ക്രോസ്സ്‌ ചെയ്യുന്ന ബോട്ടിന്റെ പച്ച ലൈറ്റ്‌ കാണുന്ന അവസരത്തിൽ പച്ച ലൈറ്റ്‌ കാണുന്ന ബോട്ട്‌ ഗതി മാറ്റാതെ യാത്ര തുടരേണ്ടതാണ്‌. മേൽ നിയമം ROR ന്റെ Rule 15 (റൂൾ) പ്രകാരമാണ്‌.
A) തെറ്റ്‌
B) ശരിയാണ്‌
C) ഏകദേശം ശരിയാണ്‌
D) A$C

22.പായക്കപ്പലുകൾ എഞ്ചിനില്ലാതെ രാത്രിയിൽ പ്രദർശിപ്പിക്കുന്ന സിഗ്നൽ ഏതൊക്കെയാണ്‌ ?
A) മാസ്റ്റ്‌ ലൈറ്റ്‌ മാത്രം
B) സൈഡ്ലൈറ്റ്‌ മാത്രം
C) സൈഡ്ലൈറ്റും & സ്റ്റേൻ ലൈറ്റും (Sidelight and Stern light )
D) മഞ്ഞ ലൈറ്റ്‌ മാത്രം

23.ഫിഷിംഗ്‌ ട്രോളർ മീൻ പിടിക്കുമ്പോൾ പ്രദർശിപ്പിക്കുന്ന ലൈറ്റുകൾ
A) രണ്ട്‌ ചുവന്ന ലൈറ്റുകൾ
B) രണ്ട്‌ പച്ച ലൈറ്റുകൾ
C) പച്ച ലൈറ്റ്‌ മുകളിൽ വെള്ള ലൈറ്റ്‌ താഴെ
D) സൈഡ്‌ ലൈറ്റ്‌ മാത്രം

24.നങ്കൂരം ഇട്ട്‌ കിടക്കുന്ന ബോട്ട്‌ പകൽ സമയത്ത്‌ പ്രദർശിപ്പിക്കുന്നു.
A) കോൺ ഷേപ്പ്‌
B) ബോൾ ഷേപ്പ്‌
C) സിലിണ്ടർ ഷേപ്പ്‌
D) ഡയമണ്ട്‌ ഷേപ്പ്‌

25.പോർട്ട്‌ സൈഡിലേക്ക്‌ തിരിയുന്ന ബോട്ട്‌ പുറപ്പെടുവിക്കേണ്ട സിഗ്നൽ ____________ആണ്‌.
A) രണ്ട്‌ ഷോർട്ട്‌ ബ്ലാസ്റ്റ്‌
B)ഒരു ഷോർട്ട്‌ ബ്ലാസ്റ്റ്‌
C) മൂന്ന്‌ നീണ്ട ബ്ലാസ്റ്റ്‌
D) അഞ്ച്‌ ഷോർട്ട്‌ ബ്ലാസ്റ്റ്‌

26.ഷോർട്ട്‌ ബ്ലാസ്റ്റിന്റെ ദൈർഘ്യം.
A) ഒരു സെക്കന്റ്‌
B) 4 സെക്കന്റ്‌
C) ഒരു മിനിറ്റ്‌
D) 5 സെക്കന്റ്‌

27.ബോട്ടുകളുടെ സഞ്ചാരപാതയിൽ ഏതെങ്കിലും രീതിയിലുള്ള സംശയം ഉടലെടുത്താൽ കൂട്ടിയിടി ഒഴിവാക്കാനായി ബോട്ട്‌ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥൻ എന്ത്‌ ശബ്ദസിഗ്നൽ ആണ്‌ പുറപ്പെടുവിക്കുന്നത്‌ ?
A) 5 ഷോർട്ട്‌ ബ്ലാസ്റ്റ്‌
B) 1 ഷോർട്ട്‌ ബ്ലാസ്റ്റ്‌
C) നീണ്ട ബ്ലാസ്റ്റ്‌
D) 2 ഷോർട്ട്‌ ബ്ലാസ്റ്റ്‌

28.രണ്ട്‌ ദൈർഘ്യം കൂടിയ ബ്ലാസ്റ്റിന്റെ കൂടെ ഒരു ഷോർട്ട്‌ ബ്ലാസ്റ്റിന്റെ ശബ്ദ സന്ദേശം എന്താണ്‌ ?
A) ഞാൻ സ്റ്റാർബോർഡ്‌ സൈഡിൽ കൂടി ഓവർടേക്ക്‌ ചെയ്യാൻ ഉദ്ദേശിക്കുന്നു
B) ഞാൻ പോർട്ട്‌ സൈഡിൽ കൂടി ഓവർടേക്ക്‌ ചെയ്യാൻ ഉദ്ദേശിക്കുന്നു
C) ഞാൻ ബോട്ട്‌ നിർത്താൻ ഉദ്ദേശിക്കുന്നു,
D) ഞാൻ Speed കുറക്കാൻ ഉദ്ദേശിക്കുന്നു

29.മറ്റുള്ള ബോട്ടുകൾ വളവിലോ മറ്റോ കാണാൻ പറ്റാത്ത സാഹചര്യത്തിൽ___________ശബ്ദ സന്ദേശം പുറപ്പെടുവിക്കുന്നതാണ്‌.
A) ഒരു ദൈർഘ്യം കൂടിയ ബ്ലാസ്റ്റ്‌
B) ഒരു ദൈർഘ്യം കുറഞ്ഞ ബ്ലാസ്റ്റ്‌
C) രണ്ട്‌ ദൈർഘ്യം കൂടിയ ബ്ലാസ്റ്റ്‌
D) 5 ദൈർഘ്യം കൂടിയ ബ്ലാസ്റ്റ്‌

30.ദൈർഘ്യം കൂടിയ ശബ്ദ സന്ദേശത്തിന്റെ ദൈർഘ്യം Rule  32 പ്രകാരം _________ആണ്‌.
A) 3 സെക്കന്റ്‌
B) 5 സെക്കന്റ്‌
C) 4-6 സെക്കന്റ്‌
D) 1 സെക്കന്റ്‌

31.ബോട്ട്‌ പുറകോട്ട്‌ (റിവേഴ്‌സ്‌) ഓടിക്കാൻ Rule  34 പ്രകാരമുള്ള ശബ്ദസന്ദേശം
A) 5 ദൈർഘ്യം കൂടിയ ബ്ലാസ്റ്റ്‌
B) 3 ദൈർഘ്യം കുറഞ്ഞ ബ്ലാസ്റ്റ്‌
C) 2 ദൈർഘ്യം കുറഞ്ഞ ബ്ലാസ്റ്റ്‌
D) 1 ദൈർഘ്യം കുറഞ്ഞ ബ്ലാസ്റ്റ്‌

32._______________. _________________. ഏത്‌ സന്ദേശമാണ്‌ സൂചിപ്പിക്കുന്നത്‌ ?
A) പുറകോട്ട്‌ പോകാനുള്ള സമ്മതം
B) ഓവർടേക്ക്‌ ചെയ്യാനുള്ള സമ്മതം
C) അപകട സന്ദേശം
D) ബോട്ട്‌ നിർത്തുവാനുള്ള സന്ദേശം

33.ബോട്ടിൽ നിന്നും കായലിൽ വീണ യാത്രക്കാരനെ രക്ഷപ്പെടുത്താൻ എറിഞ്ഞുകൊടുക്കുന്ന ജീവൻ രക്ഷാ ഉപകരണം.
A) ബോയൻ അപ്പാരറ്റസ്‌
B) ലൈഫ്‌ ജാക്കറ്റ്‌
C) ലൈഫ്‌ ബോയ്‌
D) ലൈഫ്‌ റാഫ്റ്റ്‌

34.ജീവൻ രക്ഷാ ഉപകരണമായ __________ധരിക്കാതെ അപകടഘട്ടത്തിൽ വെള്ളത്തിലേക്ക്‌ ചാടരുത്‌.
A) ടി. പി. എ.
B) ഇമ്മേർഷൻ സ്യൂട്ട്‌
C) ലൈഫ്‌ ജാക്കറ്റ്‌
D) ലൈഫ്‌ വെസ്റ്റ്‌

35.ഇ. പി. ഐ. ആർ. ബി. (EPIRB) യൂടെ പൂർണ്ണരൂപം.
A) എമർജൻസി പോർട്ട്‌ ഇൻഡിക്കേറ്റിങ്ങ്‌ റേഡിയോ ബോയ്‌
B) എമർജൻസി റേഡിയോ ബോയ്‌
C)എമർജൻസി പൊസിഷൻ ഇൻഡിക്കേറ്റിംഗ്‌ റേഡിയോ ബിക്കൺ
D) യൂറോപ്പ്യൻ പോർട്ട്‌ ഇൻഡിക്കേറ്റിങ്ങ്‌ റേഡിയോ ബിക്കൺ

36.റഡാർ റിഫ്ളക്ടർ (Radar Reflecter ) ___________________നാവിഗേഷൻ ഉപകരണവുമായി യോജിച്ച്‌ പ്രവർത്തിക്കുന്നു
A) റഡ്ഡർ
B) ജി. പി. എസ്‌.
C) വടക്കുനോക്കിയന്ത്രം
D) X BAND റഡാർ

37.SART ന്റെ സിഗ്നൽ ഏത്‌ നാവിഗേഷൻ ഉപകരണത്തിൽ അറിയാൻ സാധിക്കും ?
A) S BAND റഡാർ
B) X BAND റഡാർ
C) എക്ക്ഡിസ്‌ (ECDIS)
D) ജി. പി. എസ്‌.

38.ലൈഫ്‌ ബോട്ടിന്റെ കളർ എന്ത്‌ ?
A) ചുവപ്പ്‌
B) ഇന്റർനാഷണൽ ബ്രൈറ്റ്‌ ഓറഞ്ച്‌
C) നീല
D) പിഒ റെഡ്‌

39. ലൈഫ്‌ റാഫ്റ്റ്‌ എത്ര കൊല്ലം കൂടുമ്പോൾ സർവ്വീസ്‌ ചെയ്യേണ്ടതാണ്‌ ?
A)ഒരു കൊല്ലം
B) 5 കൊല്ലം
C) കേടുപാടുകൾ സംഭവിക്കുമ്പോൾ മാത്രം
D) മൂന്ന്‌ കൊല്ലം

40. ലൈഫ്‌ ജാക്കറ്റ്‌ ധരിക്കാൻ വേണ്ട ഏറ്റവും കുറഞ്ഞ സമയം
A) 60 Second
B) 10 Second
C) 5 Second
D) 50 Second

41. HRU ഏത്‌ രക്ഷാ ഉപകരണമായി ബന്ധപ്പെട്ടു കിടക്കുന്നു ?
A) ലൈഫ്‌ ബോയ്‌
B) ലൈഫ്‌ റാഫ്റ്റ്‌
C) ലൈഫ്‌ ജാക്കറ്റ്‌
D) റഡാർ

42. ഒരു വ്യക്തിക്ക്‌ മാത്രം ഉപയോഗിക്കാവുന്ന ജീവൻ രക്ഷാ ഉപകരണം
A) ലൈഫ്‌ റാഫ്റ്റ്‌
B) ലൈഫ്‌ ബോയ്‌
C) ലൈഫ്‌ ജാക്കറ്റ്‌
D) ബോയന്റ്‌ അപ്പാരറ്റസ്‌

43. ലൈഫ്‌ റാഫ്റ്റിന്റെ പ്രവർത്തനത്തിന്‌ ഉപയോഗിക്കുന്ന വാതകം
A) നൈട്രജൻ
B) കാർബൺ ഡൈ ഓക്സൈഡ്‌
C) ഓക്സിജൻ
D)കാർബൺ മോണോക്സൈഡ്‌

44. ലൈഫ്‌ ജാക്കറ്റ്‌ ലൈറ്റിന്റെ പ്രകാശ സാന്ദ്രത
A) 0.75 കാൻഡല
B) 1.0 കാൻഡല
C) 2.2 കാൻഡല
D) 0.50 കാൻഡല

Question Deleted

45. ലൈഫ്‌ ബോയ്‌-യുടെ ഒരു വികസിത രൂപമാണ്‌
A) ലൈഫ്‌ ബോട്ട്‌
B) ലൈഫ്‌ വെസ്റ്റ്‌
C) ബോയന്റ്‌ അപ്പാരറ്റസ്സ്‌
D) ലൈഫ്‌ ജാക്കറ്റ്‌

46. ഒരു ലൈഫ്‌ റാഫിറ്റിൽ ഏറ്റവും കുറഞ്ഞത്‌ എത്ര റഡാർ റിഫ്‌ളക്റ്റർ വേണം ?
A) 1
B) വേണമെന്നില്ല
C) 2
D) 4

47. EPIRB പ്രവർത്തിക്കുന്ന ഫ്രിക്വൻസി (Frequency)
A) 500 KHZ
B) 406 MHZ
C) CH 16 156 80 MHZ
D) 121 KHZ

48.EPIRB എന്ന ഉപകരണമായി ബന്ധപ്പെട്ടിരിക്കുന്ന LUT (LOCAL USERS TERMINAL ഇന്ത്യയിൽ ഏതൊക്കെ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്നു ?
A) കൽക്കത്ത
B) കൊച്ചി
C) ബാംഗ്ലൂർ & ലക്നൌ
D) ബോംബെ & ചെന്നൈ

49.SART-ന്റെ ബാറ്ററി എത്ര മണിക്കൂർ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ്‌ ?
A) 96 Hrs
B) 2Hrs
C) 120 Hrs
D) 5 Hrs

50.100 മീറ്ററിൽ താഴെയുള്ള ഒരു കപ്പലിലോ ജലവാഹനത്തിലോ ഏറ്റവും കുറഞ്ഞത്‌ എത്ര ലൈഫ്‌ ബോയ്‌ സൂക്ഷിക്കണം ?
A) 2
B) 8
C) ആവശ്യത്തിന്‌
D) 4

51.MOB Marker__________ജീവൻ രക്ഷാ ഉപകരണത്തിന്റെ കൂടെ ഉപയോഗിക്കുന്നു.
A) ലൈഫ്‌ റാഫ്റ്റ്‌
B) ലൈഫ്‌ ബോയ്‌
C) ലൈഫ്‌ ജാക്കറ്റ്‌
D) ലൈഫ്‌ ബോട്ട്‌

52.ഫോം (FOAM) അഗ്നിശമനയിൽ ഉപയോഗിക്കുന്ന ദ്രാവകം ഏത്‌ ?
A) സോഡിയം ബൈക്കാർബണേറ്റ്‌
B) വെള്ളവും ഗ്യാസും
C) AFFF
D) പ്രോമിൻ

Question Deleted

53.ബോട്ടിന്റെ എഞ്ചിൻ റൂമിൽ തീപിടുത്തമുണ്ടായാൽ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന അഗ്നിശമനി ഏതാണ്‌ ?
A) ഫോം അഗ്നിശമനി
B) ഡി. സി. പി.
C) കാർബൺ ഡൈ ഓക്സൈഡ്‌
D) സോഡ ആസിഡ്‌ ടൈപ്പ്‌

54.ഡി. സി. പി. അഗ്നിശമനി ഉപയോഗിച്ച്‌ പ്രധാനമായി താഴെ പറയുന്ന ഏത്‌ തരം തീപിടുത്തത്തെ നേരിടാൻ സാധിക്കും ?
A) വൈദ്യുതിയുമായി ബന്ധപ്പെട്ട തീപിടുത്തം
B) എണ്ണകൊണ്ടുണ്ടായ തീപിടുത്തം
C) എണ്ണകൊണ്ട്‌ എഞ്ചിൻ റൂമിൽ പൊട്ടിത്തെറി
D) ജനറലായുള്ള തീപിടുത്തം

55.ബോട്ടിൽ എത്രതരം അഗ്നിശമന ഉപകരണങ്ങൾ, അതിന്റെ സ്ഥാനം എവിടെയൊക്കെ എന്ന്‌ ഏത്‌ പ്ലാനിൽ നിന്ന്‌ മനസ്സിലാക്കാം ?
A) GA PLAN
B) ബ്രിഡ്ജ്‌ പ്ലാൻ
C) LSAപ്ലാൻ
D) FFA  പ്ലാൻ

56.വാട്ടർ ടൈപ്പ്‌ അഗ്നിശമനി ഉപയോഗിച്ച്‌ താഴെ പ്രതിപാദിക്കുന്ന ഏത്‌ ക്ലാസ്സിലുള്ള തീപിടുത്തത്തെ പ്രതിരോധിക്കാൻ സാധിക്കും ?
A) CLASS FIRE
B) CLASS C FIRE
C) CLASS D FIRE
D) CLASS B FIRE

57.ഫയർ Traingle- ന്റെ വിട്ട് പോയ ഘടകം പൂരിപ്പിക്കുക
A) CO2
B) വെള്ളം
C) ചൂട് (Heat)
D) വായു

58.വായു (O₂) എന്ന ഘടകത്തെ പുറന്തള്ളി തീപിടുത്തത്തെ ചെറുക്കുന്ന അഗ്നിശമനി ഏതാണ്‌ ?
A) വാട്ടർ CO2 ടൈപ്പ്‌
B) ഫോംടൈപ്പ്‌
C) CO2
D) മണൽപ്പെട്ടി

59.എല്ലാത്തരം പോർട്ടബിൾ അഗ്നിശമനികളും പ്രവർത്തിക്കുന്നത്‌______________ ന്റെ സഹായത്തോടെയാണ്‌.
A) O₂ Cartridge
B) N2 Cartridge
C) CO2 Cartridge
D) A&B

60.പോർട്ടബിൾ അഗ്നിശമനികൾ എത്ര നാൾ കൂടുമ്പോൾ പരിശോധന നടത്തി സർവ്വീസ്‌ ചെയ്യണം എന്ന്‌ SOLAS നിഷ്കർഷിക്കുന്നു ?
A) 5 Years
B) 3 Years
C) 1 Year
D) 6Years

61.താഴെ പറയുന്നതിൽ SOPEP ഉപകരണം ഏത്‌ ?
A) പ്ലാസ്റ്റിക്ക്‌ ബക്കറ്റ്‌
B) ഫോഗ്‌ ആപ്ലിക്കേറ്റർ
C) സ്പ്രേ  മെഷിൻ
D) അറക്കപ്പൊടി, ഓയിൽ ഡിസ്പർസന്റ്‌ (Oil dispersant), കോട്ടൺ വേസ്റ്റ്‌

62.ഓയിൽ വെള്ളത്തിൽ വീഴാതിരിക്കാനും, ഓയിൽ പുഴയിലും നദിയിലും കടലിലും വീണ്‌ മലിനമായാലും എങ്ങനെ നേരിടണമെന്ന്‌ ഏത്‌ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു ?
A) MARPOL Annexure 1
B)BPG
C) GUIDE TO PORT ENTRY
D) MARPOL Annexure 3

63.__________________മെഷിൻ ഉപയോഗിച്ച്‌ ഓയിൽ വീണ്‌ മലിനമായ പുഴയോ കായലോ വൃത്തിയാക്കാവുന്നതാണ്‌.
A) വിൽഡൻ പമ്പ്‌
B) ഓയിൽ സ്കിമ്മർ
C) ബോബ്‌കാറ്റ്‌
D) ഓയിൽ സ്ക്ക്രബർ

64.ബോട്ട്‌ വാർഫിൽ സുരക്ഷിതമായി കെട്ടുമ്പോൾ മുമ്പിലുള്ള ജലവാഹനത്തെ ഇടിക്കാതിരിക്കാൻ പ്രധാനമായും ഉപയോഗിക്കുന്ന ലൈൻ (ROPE) ആണ്‌
A) ഹെഡ്‌ലൈൻ (Head line)
B) ബ്രസ്റ്റ്‌ ലൈൻ (Breast line)
C) സ്റ്റിങ്ങ്‌ ലൈൻ (Spring line)
D) സൈഡ്‌ ലൈൻ (Side line)

65.ബോട്ട്‌ ജെട്ടിയിൽ അടുക്കുമ്പോൾ ബോട്ടിനോ, ജെട്ടിക്കോ ആഘാതമോ കേടുപാടോ ഉണ്ടാകാതിരിക്കാൻ ഉപയോഗിക്കുന്നു.
A) റോപ്‌
B) ഫെൻഡർ
C) റഡ്ഡർ കൺട്രോൾ
D) സ്പീഡ്‌ കൺട്രോൾ

66.താഴെ പറയുന്നതിൽ ഏതാണ്‌ ഫെൻഡർ ആയി ഉപയോഗിക്കാവുന്നത്‌ ?
A) വീപ്പ
B) കയർ
C) ടയറുകൾ( Rubber)
D) തടിക്കഷണം

Question Deleted

67.ബോട്ട്‌ വാർഫിൽ കെട്ടുമ്പോൾ ബ്രസ്റ്റ്‌ ലൈൻ ഉപയോഗിക്കുന്നത്‌ എന്തിന്‌ ?
A) ബോട്ട്‌ നിർത്താൻ
B) ബോട്ട്‌ സ്പീഡ്  നിയന്ത്രിക്കുവാൻ
C) ജെട്ടിയോട്‌ അടുത്ത്‌ നിൽക്കാൻ
D) ബോട്ട്‌ മുന്നോട്ട്‌ പോകാൻ

68.ഷിപ്പ്‌ ടു ഷിപ്പ്‌ (STS) ഓപറേഷനിൽ സാധാരണയായി ഉപയോഗിക്കുന്ന ഫെൻഡർ _____________ആണ്‌.
A)  ചകരികൊണ്ടുള്ള ഫെൻഡറുകൾ
B) ടയർ ഫെൻഡർ
C) സ്റ്റീൽ ഫെൻഡർ
D) യോകോഹാമ ഫെൻഡറുകൾ

69.ഏത്‌ തരം കെട്ട്‌ ഉപയോഗിച്ചാണ്‌ ബോട്ട്‌ വാർഫിലുള്ള ബൊള്ളാർഡിൽ സുരക്ഷിതമാക്കുന്നത്‌ ?
A) ട്രോൾ ഹിച്ച്‌
B) ബോലൈൻ (Bowline)
C) ക്ലോവ്‌ ഹിച്ച്‌ (Clove Hitch)
D) ഷീറ്റ്‌ ബെൻഡ്‌ (Sheet Bend)

70.ബോട്ട്‌ ജെട്ടിയിൽ അടുക്കുന്നതിന്‌ മുമ്പ്‌ ഒരു ചെറിയ മെസഞ്ചർ ലൈൻ കരയിലേക്ക്‌ എറിഞ്ഞാണ്‌ പ്രധാന ലൈൻ കരക്ക്‌ കൊടുക്കുന്നത്‌. ഏതാണ്‌ ഈ മെസഞ്ചർ ലൈൻ ?
A) ഹെഡ്‌ ലൈൻ
B) ഹീവിങ്ങ്‌ ലൈൻ
C) ഫിഷിങ്ങ്‌ ലൈൻ
D) ടോവിങ്ങ്‌ ലൈൻ

71.കപ്പലിന്റെ ഡെക്ക്‌ അറ്റകുറ്റപ്പണി നടക്കുമ്പോൾ കട്ടിയുള്ള തുരുമ്പ്‌ _______________ ഉപയോഗിച്ച്‌ വൃത്തിയാക്കുന്നു.
A) ചിപ്പിംങ്ങ്‌ ഹാമ്മർ
B) സ്പ്രേ ഗൺ
C) വയർ ബ്രഷ്‌
D) സ്ക്രാപ്പർ

72.ബോട്ടിന്റെ ഡക്ക്‌ പെയിന്റ്‌ ചെയ്യുന്നതിന്‌ മുമ്പ്‌ ഉപരിതലം തയ്യാറാക്കുന്നതിന്‌ വേണ്ടി എന്തെല്ലാം ഉപകരണങ്ങൾ അത്യാവശ്യമാണ്‌ ?
A) സ്പ്രേ മെഷിൻ, സ്പ്രേ ഗൺ
B) എയർ പമ്പ്‌, കട്ടിംങ്ങ്‌ മെഷിൻ
C) ചിപ്പിംഗ്‌ ഹാമർ, സ്ക്രാപ്പർ , വയർ ബ്രഷ്‌
D) വയർ ബ്രഷ്‌ മാത്രം

73.ഓയിലിന്റെ അംശമുള്ള പ്രതലത്തിൽ പെയ്ന്റിംഗിന്‌ മുമ്പ്‌ ഉപരിതലം എങ്ങനെ തയ്യാറാക്കണം ?
A) വെള്ളം ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കാം
B) അടിച്ചുവാരി വൃത്തിയാക്കുക
C) വെള്ളവും സോപ്പും ഉപയോഗിച്ച്‌ കഴുകി ഓയിലിന്റെ അംശം കളയുക
D) ഓയിലിന്റെ അംശം ഉണ്ടെങ്കിലും പെയിന്റ്‌ അടിക്കാവുന്നതാണ്‌

74.കപ്പലിന്റെ ഡക്ക്‌ പെയിന്റിംഗിനായി തയ്യാറാക്കി കഴിഞ്ഞാൽ ആദ്യത്തെ കോട്ട്‌ പെയിന്റ്‌ അടിക്കുന്നത്‌ ഏതാണ്‌ ?
A) ആന്റിഫൗളിംഗ്‌
B) ഇനാമൽ
C) പ്രൈമർ
D) വുണ്ട്‌ പ്രൈമർ

75.വലിയ കപ്പലുകളുടെ അറ്റകുറ്റപണികൾക്ക്‌ ഡ്രൈ ഡോക്കിൽ കയറ്റുമ്പോൾ ആദ്യപടിയായി ഹൾ വെള്ളം കൊണ്ട്‌ വൃത്തിയാക്കുന്നു. ഇതിന്‌ _________________എന്ന്‌ പറയുന്നു.
A) സാൻഡ്‌ ബ്ലാസ്റ്റിംഗ്‌
B) ഹൈഡ്രോ ബ്ലാസ്റ്റിംഗ്‌
C) ഗ്രീട്ട്‌ ബ്ലാസ്റ്റിംഗ്‌
D) സ്പ്രേ ബ്ലാസ്റ്റിംഗ്‌

76.കപ്പലുകൾ ഡോക്കിൽ നിന്ന്‌ വെള്ളത്തിലേക്ക്‌ ഇറക്കുന്ന സമയത്ത്‌ അവസാന മണിക്കൂറിൽ അടിക്കുന്ന പെയിന്റ്‌ ഏതാണ്‌ ?
A) പോളിയുറിത്തിൻ
B) പ്രൈമർ സിൻങ്ക്‌
C) ആന്റി ഫൗളിഗ്‌
D) ബ്ലാക്ക്‌ ഇനാമൽ

77.ഡ്രൈ ഡോക്കിൽ ഹള്ളിൽ ആനോട്‌ (Anode) ഘടിപ്പിക്കുന്നത്‌ എന്തിനാണ്‌ ?
A) സ്പീഡ്  നിയന്ത്രിക്കാൻ
B) ചരക്ക്‌ കൂടുതൽ കയറ്റുവാൻ
C) തുരുമ്പ്‌ വേഗത്തിൽ എടുക്കാതിരിക്കാനും കക്കകൾ കടൽ സസ്യങ്ങൾ എന്നിവ ഹള്ളിനെ വേഗത്തിൽ കാർന്ന്‌ തിന്നുവാതിരിക്കാനും
D) പെയിന്റിംഗ്‌ ചിലവ്‌ ചുരുക്കുവാൻ

78.SOLAS പ്രകാരം അറ്റകുറ്റപ്പണിക്കായി കപ്പലുകളോ ബോട്ടുകളോ ഡ്രൈഡോക്കിൽ കയറ്റേണ്ടത്‌
A) 5 കൊല്ലത്തിൽ 2 പ്രാവശ്യം
B) 5 കൊല്ലത്തിൽ 1 പ്രാവശ്യം
C) 10 കൊല്ലത്തിൽ 1 പ്രാവശ്യം
D) 5 കൊല്ലത്തിൽ 3 പ്രാവശ്യം

79.ബോട്ടിൽ നിന്ന്‌ ഒരു യാത്രക്കാരൻ കടലിൽ വീണാൽ പ്രവർത്തിപ്പിക്കേണ്ട ശബ്ദസിഗ്നൽ____________ ആണ്‌.
A) മൂന്ന്‌ ദൈർഘ്യം കുറഞ്ഞ ബ്ലാസ്റ്റ്‌
B) രണ്ട്‌ ദൈർഘ്യം കൂടിയ ബ്ലാസ്റ്റ്‌
C) മൂന്ന്‌ ദൈർഘ്യം കൂടിയ ബ്ലാസ്റ്റ്‌
D) സിഗ്നൽ ഇല്ല

80.ഒരു യാത്രക്കാരനോ ബോട്ട്‌ ജീവനക്കാരനോ പുഴയിൽ അപകടത്തിൽ വീണാൽ ആദ്യം ചെയ്യേണ്ട സുരക്ഷാ നടപടികൾ എന്തൊക്കെയാണ്‌ ?
A) കരയിലേക്ക്‌ വിളിച്ച്‌ അറിയിക്കുക
B) ഹോൺ അടിക്കുക
C) അലാറം അടിക്കുകയും ആൾ വെള്ളത്തിൽ വീണു എന്ന്‌ ഉറക്കെ ശബ്ദിക്കുകയും ലൈഫ്‌ ബോയ്‌ എറിഞ്ഞ്‌ കൊടുക്കുകയും ചെയ്യുക
D) കോസ്റ്റ്‌ ഗാർഡിനെ വിവരം അറിയിക്കുക

81.CPR - ന്റെ പൂർണ്ണ രൂപം എന്ത് ?
A) Control Pulse Rate
B) Cost Per Rating
C) Civil Procedure Rules
D) Cardio Pulmonary Resuscitation

82.ഹൈപോതെർമ്മിയ (Hypothermia) എന്ന രോഗാവസ്ഥ എന്താണ്‌ ?
A) വെള്ളത്തിൽ വീഴുന്ന അവസ്ഥ
B) ശരീര താപനില കൂടുന്ന അവസ്ഥ
C) തണുത്ത വെള്ളത്തിൽ വീണ്‌ ശരീര താപനില കുറയുന്ന അവസ്ഥ
D) പനിച്ച്‌ വിറക്കുന്ന അവസ്ഥ

83.മുന്നോട്ടോടുന്ന ബോട്ടിൽ നിന്ന്‌ പോർട്ട്‌ സൈഡിൽ ഒരു യാത്രികൻ പുഴയിൽ വീണാൽ
A) സ്റ്റിയറിംഗ്‌ പോർട്ടിലേക്ക്‌ തിരിക്കുക
B) സ്റ്റിയറിംഗ്‌ സ്റ്റാർ ബോർഡിലേക്ക്‌ തിരിക്കുക
C) ബോട്ട്‌ നിർത്തുക
D) ബോട്ട്‌ പുറകോട്ട്‌ ഓടിക്കുക

84.ഒരു ബോട്ടിൽ /കപ്പലിൽ തുടർച്ചയായി അടിക്കുന്ന ബെൽ എന്ത്‌ ആപത്ത്‌ ഘട്ടത്തെ സൂചിപ്പിക്കുന്നു
A) തീപിടുത്തം
B) ഓയിൽ സ്പിൽ
C) കൂട്ടിയിടി
D) യാത്രികന്റെ ആരോഗ്യ പ്രശ്നം

85.തീപിടുത്തം ഉണ്ടായാൽ (Fire alarm) ബെൽ ശബ്ദിച്ചാൽ ജോലിക്കാരെല്ലാം ഒത്തുകൂടേണ്ട സ്ഥലം.
A) മസ്റ്റർ സ്റ്റേഷൻ
B) മസ്റ്റർ ലിസ്റ്റ്‌
C) ഗാതറിംഗ്‌ പോയിന്റ്‌
D) എമർജൻസി റൂം

86.അടുക്കളയിൽ ഹോട്ട്‌ പാനിൽ തീപിടുത്തം ഉണ്ടായാൽ_____________ ഉപയോഗിക്കുന്നു.
A) ഫയർ ബക്കറ്റ്‌ (Fire Bucket)
B) ഫയർ ബ്ലാൻകറ്റ്‌
C) ഫയർ അലാറം
D) ഫോം അഗ്നിശമനി

87.ചുവടെ പറയുന്നതിൽ തീപിടുത്തത്തെ നേരിടുന്നതിനുള്ള ഫിക്സഡ്‌ ഫയർ ഫൈറ്റിംഗ്‌ ഇൻസ്റ്റലേഷൻ_____________ ആണ്‌.
A) 5Kg DCP
B) CO2
C) 50 ലിറ്റർ ഫോം
D) CO2 & വെള്ളം

88.തീപിടുത്തം അണക്കുവാൻ വേണ്ടി ആദ്യം ചെയ്യേണ്ട നടപടി
A) തീയുടെ കേന്ദ്രം മനസ്സിലാക്കുക
B) ഏത്‌ തരം തീപിടുത്തം എന്നും മനസ്സിലാക്കുക
C) A&B
D) അഗ്നിശമനി എത്തിക്കുക

89.തീപിടുത്തത്തിൽ ഏറ്റവും അപകടകരമായി പടരാൻ സാധ്യതയുള്ളത്‌.
A) ഇല്രക്രിക്കൽ ഫയർ
B) എഞ്ചിൻ മുറിയിലെ തീപിടുത്തം
C) ജനറൽ ഫയർ
D) മെറ്റൽ ഫയർ

90.ബോട്ടിന്റെ ഫിറ്റ്നസ്‌ സർട്ടിഫിക്കറ്റിന്റെ കാലാവധി
A) ഒരു കൊല്ലം
B) 5 കൊല്ലം
C) 3 കൊല്ലം
D) കാലാവധിയില്ല

91.___________ഇല്ലാത്ത ബോട്ടുകൾക്ക്‌ റജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്‌ സാധുതയില്ല.
A) പൊല്യുഷൻ സർട്ടിഫിക്കറ്റ്‌
B) സർവ്വേ സർട്ടിഫിക്കറ്റ്‌
C) ഡോഞിംഗ്‌ സർട്ടിഫിക്കറ്റ്‌
D) എഞ്ചിൻ റിപ്പയർ സർട്ടിഫിക്കറ്റ്‌

92.ഏതു തരം ബോട്ടിലാണ്‌ പൊല്യൂഷൻ സർട്ടിഫിക്കറ്റ്‌ നിർബന്ധമായും വേണ്ടത്‌ ?
A) Toilet ഉള്ള ഹസ്‌ ബോട്ട്‌
B) കടത്ത്‌ ബോട്ട്‌
C) ചരക്ക്‌ ബോട്ട്‌
D) ഹൈസ്പീഡ്‌ ബോട്ട്‌

93.സാധാരണ അന്തരീക്ഷ മർദ്ദം എത്രയാണ്‌ ?
A) 1013.25 m.bars
B) 950 m.bars
C) 820 m.bars
D) 810.23 m.bars

94.ബോട്ട്‌ യാത്രക്ക്‌ പുറപ്പെടുന്നതിന്‌ മുമ്പ്‌ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
A) സർവ്വേ സർട്ടിഫിക്കറ്റ്‌, ജീവൻ രക്ഷ, അഗ്നിശമനി ഉപകരണങ്ങളുടെ സർട്ടിഫിക്കറ്റ്‌,കാലാവസ്ഥ, ഇന്ധനം, കുടിവെള്ളം
B) ജിവൻ രക്ഷാ, അഗ്നിശമനി ഉപകരണങ്ങളും കാലാവസ്ഥയും മാത്രം
C) സർവ്വേ സർട്ടിഫിക്കറ്റ്‌ മാത്രം മതി
D) B & C

95.കാലാവസ്ഥ അറിയിക്കുന്ന ഇന്ത്യയിലുള്ള കേന്ദ്രസർക്കാർ സ്ഥാപനം.
A) IMD
B) MMD
C) NCESS
D) തുറമുഖവകുപ്പ്

96.600 HP-ക്ക്‌ മുകളിലുള്ള ബോട്ടിന്റെ എഞ്ചിൻ റൂം പ്രവർത്തിപ്പിക്കാനുള്ള യോഗ്യത.
A) SECOND CLASS ENGINE Driver
B)IV Engineer
C) സ്രാങ്ക് കം ഡ്രൈവർ
D) മാസ്റ്റർ ക്ലാസ് I

97.ജലവാഹനങ്ങൾ റെജിസ്റ്റർ ചെയ്യാൻ അധികാരമുള്ള തൂറമൂഖവകുപ്പിലെ ഉദ്യോഗസ്ഥൻ.
A) സെയിലിങ്ങ്‌ ബോട്ട്‌ രജിസ്ട്രാർ
B) റെജിസ്റ്ററിങ്ങ്‌ അതോറിറ്റി
C) RTO
D)  സീനിയർ സൂപ്രണ്ട്‌

98.ലാസ്കർ സർട്ടിഫിക്കറ്റ്‌ ഓഫ്‌ കോബിറ്റൻസി എടുക്കാനുള്ള കുറഞ്ഞ യോഗ്യത
A) VIII തരം ജയിച്ച സർട്ടിഫിക്കറ്റ്‌
B) 10 തരം
C) പ്രീഡിഗ്രി
D) യോഗ്യത നിബന്ധനയില്ല

99.ജലവാഹനത്തിന്റെ ദൈനംദിന വിവരങ്ങൾ രേഖപ്പെടുത്തേണ്ടത്‌ ഏത്‌ പുസ്തകത്തിലാണ്‌ ?
A) പരാതി ബുക്ക്‌
B)നോട്ട്‌ ബുക്ക്‌
C) ലോഗ്‌ ബുക്ക്‌
D)  സർവ്വീസ്‌ ബുക്ക്‌

100.താഴെ കൊടുത്തിട്ടുള്ളവയിൽ ജലവാഹന നിയമം അല്ലാത്തത്‌ ?
A) ഇൻ ലാന്റ്‌ വെസൽ ആക്റ്റ്‌ 1917
B) മോട്ടോർ വെഹിക്കിൾ ആക്റ്റ്‌
C) കൊച്ചി ബാക്ക്‌ വാട്ടർ ആക്റ്റ്‌
D) ട്രാവൻകൂർ പബ്ലിക്ക്‌ കനാൽ ആക്റ്റ്‌

Previous Post Next Post