Attender, Store Attender Question Paper and Answer Key

 

Name of Post: Attender, Store Attender

Department: Kerala State Industrial Development Corporation, Industrial Training

Cat. No: 064/2022, 273/2022

Date of Test: 04.02.2023

 



1. കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട്‌ ശരിയല്ലാത്ത പ്രസ്താവന ഏത്‌?
 I. ലക്ഷ്യം പൂർണ്ണ സ്വരാജ്‌ എന്ന്‌ പ്രഖ്യാപിച്ചു.
 II. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി.
 III. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.
(A) I മാത്രം
(B) II മാത്രം
(C) I ഉം II ഉം
(D) I ഉം III ഉം
 
2. ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ?
 I. ഖേദ സമരം
 II. മീററ്റ്‌ സമരം
 III. ചമ്പാരൻ സമരം
 IV. ഹോം റൂൾ സമരം
(A) I ഉം II ഉം
(B) I ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം
 
3. ക്യാബിനറ്റ്‌ മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ
 I. മൗണ്ട് ബാറ്റൻ പ്രഭു
 II. ഇർവ്വിൻ പ്രഭു
 III. എ.വി. അലക്സാണ്ടർ
 IV. സ്റ്റാഫോർഡ്‌ ക്രിപ്സ്
(A) I ഉം II ഉം
(B) I ഉം III ഉം
(C) II ഉം III ഉം
(D) III ഉം IV ഉം
 
4. സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത്‌?
 I. 1798 ലാണ്‌ നടപ്പിലാക്കിയത്‌
 II. കഴ്‌സൺ പ്രഭുവാണ്‌ നടപ്പിലാക്കിയത്‌
 III. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
(A) I മാത്രം
(B) II മാത്രം
(C) I ഉം II ഉം
(D) II ഉം III ഉം
 
5. ഖിലാഫത്ത്‌ പ്രസ്ഥാനവുമായി ചേർത്ത്‌ പറയപ്പെട്ട പേരുകൾ
 I മൗലാനാ മുഹമ്മദലി
 II. മുഹമ്മദാലി ജിന്ന
 III. സാലിം അലി
 IV. മൗലാനാ ഷൗക്കത്തലി
(A) I ഉം II ഉം
(B) I ഉം III ഉം
(C) I ഉം IV ഉം
(D) II ഉം IV ഉം
 
6. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ ഏത്‌ രാജ്യത്ത് നിന്നാണ്‌ സ്വീകരിച്ചത്‌?
(A) അമേരിക്ക
(B) ഇംഗ്ലണ്ട്‌
(C) ഫ്രാൻസ്‌
(D) അയർലന്റ്
 
7. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം അനുസരിച്ച്‌ ഇന്ത്യയിൽ തെരഞ്ഞെടുപ്പ്‌ നടന്ന ആദ്യ പ്രദേശം :
(A) കേരളം
(B) മണിപ്പൂർ
(C) ഗുജറാത്ത്‌
(D) രാജസ്ഥാൻ
 
8. ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാണ സഭയുടെ സമിതി അദ്ധ്യക്ഷനായിരുന്ന വ്യക്തി :
(A) നെഹ്റു
(B) രാജേന്ദ്ര പ്രസാദ്‌
(C) അംബേദ്ക്കർ
(D) ഗാന്ധിജി
 
9. ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :
(A) കേരളം
(B) കർണ്ണാടകം
(C) രാജസ്ഥാൻ
(D) ഗുജറാത്ത്‌
 
10. താഴെ പറയുന്നവയിൽ മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്തുവാൻ അധികാരമുള്ളതാർക്ക്‌?
(A) ഗവർണ്ണർക്ക്‌
(B) ഉപരാഷ്ട്രപതിക്ക്‌
(C) പാർലമെന്റിന്‌
(D) പ്രധാനമന്ത്രിക്ക്‌
 
11. താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത്‌ ഏത്‌?
 I. വൈക്കം സത്യാഗ്രഹം - റ്റി.കെ. മാധവൻ
 II. പാലിയം സത്യാഗ്രഹം - വക്കം അബ്ദുൽ ഖാദർ
 III. ഗുരുവായൂർ സത്യാഗ്രഹം - കെ. കേളപ്പൻ
(A) I ഉം II ഉം
(B) II മാത്രം
(C) III മാത്രം
(D) II ഉം III ഉം
 
12. താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?
 I വേദാധികാര നിരൂപണം
 II. ആത്മോപദേശ ശതകം
 III. അഭിനവ കേരളം
 IV. ആദിഭാഷ
(A) I ഉം IV ഉം
(B) I ഉം II ഉം
(C) II ഉം III ഉം
(D) III മാത്രം
 
13. ശക്തൻ തമ്പുരാന്റെ ഭരണവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഏവ?
 I. കോവിലകത്തും വാതുക്കൽ
 II. തൃശ്ശൂർപൂരം ആരംഭിച്ചു
 III. കുളച്ചൽ യുദ്ധം നടന്നു
 IV. കൂടൽ മാണിക്യക്ഷേത്രം പുതുക്കിപണിതു
(A) I മാത്രം
(B) III മാത്രം
(C) I ഉം III ഉം IV ഉം
(D) I ഉം II ഉം IV ഉം
 
14. സമത്വസമാജം എന്ന സംഘടനയുടെ സ്ഥാപകൻ ആര്
(A) അയ്യങ്കാളി
(B) വൈകുണ്ഠസ്വാമി
(C) ചട്ടമ്പി സ്വാമി
(D) ശ്രീനാരായണ ശുരു
 
15. ആറ്റിങ്ങൽ കലാപവുമായി ബന്ധപ്പെട്ട് യോജിക്കാത്ത പ്രസ്താവന ഏത്‌?
 I. കേരളത്തിലെ ആദ്യത്തെ സംഘടിത കലാപം
 II. 1721 ലായിരുന്നു ഇത്‌ നടന്നത്
 III. കലാപകാരികൾ എയ്ഞ്ചലോ കോട്ട പിടിച്ചെടുത്തു
 IV. മാർത്താണ്ഡവർമ്മയാണ് നേതൃത്വം കൊടുത്തത്‌
(A) I മാത്രം
(B) II ഉം III ഉം
(C) IV മാത്രം
(D) I ഉം IV ഉം
 
16. 2022 ലെ ലോകകപ്പ്‌ ഫുട്‌ബോളിൽ രണ്ടാംസ്ഥാനക്കാരായ രാജ്യം :
(A) അർജന്റീന
(B) മൊറോക്കോ
(C) ക്രൊയേഷ്യ
(D) ഫ്രാൻസ്‌
 
17. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുതി പദ്ധതികൾ ഉള്ള ജില്ല:
(A) ആലപ്പുഴ
(B) ഇടുക്കി
(C) പാലക്കാട്‌
(D) കൊല്ലം
 
18. താഴെപ്പറയുന്നവയിൽ ഖാരിഫ്‌ വിളകളിൽ ഉൾപ്പെടാത്തത്‌ ഏത്‌?
(A) ചോളം
(B) ബാർലി
(C) നെല്ല്  
(D) പരുത്തി
 
19. ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന്‌?
(A) 1998 May 17
(B) 1999 April 01
(C) 1993 May 17
(D) ഇവയൊന്നുമല്ല
 
20. 2021-ലെ വായനാദിനത്തോടനുബന്ധിച്ച്‌ കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം
(A) കായംകുളം
(B) അരുവിക്കര
(C) പുനലൂർ
(D) പെരുംകുളം
 
21. ഏത്‌ ഭരണഘടനാഭേദഗതിയിലൂടെയാണ്‌ സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക്‌ സേവന നികുതി (GST) സംബന്ധിച്ച്‌ നിയമനിർമ്മാണത്തിന്‌ അധികാരം നൽകുന്നത്‌?
(A) 104-ാം ഭേദഗതി
(B) 95-ാം ഭേദഗതി
(C) 101-ാം ഭേദഗതി
(D) 100-ാം ഭേദഗതി
 
22. ഇന്ത്യയിൽ ഹരിതവിപ്പവത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത് ആര്‌?
(A) ഡോ. എം.എസ്‌. സ്വാമിനാഥൻ
(B) വർഗ്ഗീസ്‌ കുര്യൻ
(C) ഹരിലാൽ ചൗധരി  
(D) ഇവരാരുമല്ല
 
23. 15-ാം ധനകാര്യകമ്മീഷന്റെ ചെയർമാൻ
(A) സി. രംഗരാജൻ
(B) എൻ.കെ. സിങ്‌
(C) വിജയ്‌ ഖേൽക്കർ
(D) കെ.സി. പന്ത്‌
 
24. താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത്‌ ഏത്‌?
 (i) പ്ലാനിംഗ്‌ കമ്മീഷൻ നിലവിൽ വന്നത്‌ - 1950 March 15
 (ii) പ്ലാനിംഗ്‌ കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
 (iii) നീതി ആയോഗ് നിലവിൽ വന്നത്‌ - 2015 January 01
 (iv) ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി.സി. മഹലനോബിസ്‌
(A) (i) & (ii) മാത്രം
(B) (i), (ii), (iii) & (iv)
(C) ഇവയൊന്നുമല്ല
(D) (ii) & (iii) മാത്രം
 
25. പരുത്തി, കരിമ്പ്‌ തുടങ്ങിയ വിളകൾക്ക്‌ ഏറ്റവും അനുയോജ്യമായ മണ്ണ്‌ ഏത്‌?
(A) ചെമ്മണ്ണ്‌
(B) കറുത്ത മണ്ണ്‌
(C) എക്കൽ മണ്ണ്‌
(D) ലാറ്ററൈറ്റ്‌ മണ്ണ്‌
 
26. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്‌ ഏത്‌ മൺസൂണിൽ നിന്നാണ്‌?
(A) തെക്ക്‌ കിഴക്കൻ മൺസൂൺ
(B) വടക്ക്‌ കിഴക്കൻ മൺസൂൺ
(C) വടക്ക്‌ പടിഞ്ഞാറൻ മൺസൂൺ
(D) തെക്ക്‌ പടിഞ്ഞാറൻ മൺസൂൺ
 
27. പശ്ചിമബംഗാളിലെ ബംഗാൾ കടുവകളുടെ ആവാസകേന്ദ്രങ്ങൾ  
(A) പർവ്വതവനങ്ങൾ
(B) ഉഷ്ണമേഖലാ നിത്യഹരിത വനങ്ങൾ
(C) കണ്ടൽ വനങ്ങൾ
(D) ഇലപൊഴിയും വനങ്ങൾ
 
28. ഭ്രംശതാഴ്വരയിലൂടെ പടിഞ്ഞാറോട്ട്‌ ഒഴുകുന്ന ഇന്ത്യയിലെ ഏക നദി:
(A) ഗംഗ
(B) ബ്രഹ്മപുത്ര
(C) നർമ്മദ
(D) താപ്തി
 
29. സുന്ദരവനം ഡെൽറ്റ ഏതൊക്കെ നദികളുടെ നിക്ഷേപത്തിന്റെ ഫലമായി രൂപപ്പെട്ടതാണ്‌?
(A) ഗംഗയും സിന്ധുവും
(B) ഗംഗയും ബ്രഹ്മപുത്രയും
(C) സിന്ധുവും യമുനയും
(D) ഗംഗയും സരസ്വതിയും
 
30. ഇന്ത്യയിലെ അദ്യത്തെ ബിസിനസ്സ്‌ ജെറ്റ്‌ ടെർമിനൽ എവിടെയാണ്‌ സ്ഥാപിതമായത്?
(A) ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
(B) കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളം
(C) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
(D) ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം
 
31. 'മിഷൻ ഭൂമിപുത്ര' ആരംഭിച്ച സംസ്ഥാനം
(A) ആസ്സാം
(B) ബീഹാർ
(C) ഒഡീഷ
(D) കേരളം
 
32. കേരളത്തിലെ ഏറ്റവും ജനസംഖ്യാ വളർച്ചാ നിരക്കുള്ള ജില്ല :
(A) കോട്ടയം
(B) കാസർഗോഡ്‌
(C) കോഴിക്കോട്‌
(D) മലപ്പുറം
 
33. ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ അനുഭവപ്പെടുന്ന മൺസൂൺ :
(A) തെക്ക്‌- പടിഞ്ഞാറൻ മൺസൂൺ
(B) വടക്ക്‌-കിഴക്കൻ മൺസൂൺ
(C) വടക്ക്‌ - പടിഞ്ഞാറൻ മൺസൂൺ
(D) ഇവയൊന്നുമല്ല
 
34. ആര്യങ്കാവ്‌ ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത :
(A) NH 7
(B) NH 44
(C) NH 744
(D) NH 544
 
35. ഡെക്കാൻ പീഠഭൂമിയുടെ ഭാഗമായ കേരളത്തിലെ പ്രദേശം :
(A) കോഴിക്കോട്‌
(B) വയനാട്‌
(C) കാസർഗോഡ്‌
(D) പാലക്കാട്‌
 
36. കേരളത്തിൽ പരുത്തി ഉൽപാദിപ്പിക്കുന്ന ഏക ജില്ലയേത്‌?
(A) വയനാട്‌
(B) കോട്ടയം
(C) ഇടുക്കി
(D) പാലക്കാട്‌
 
37. സെങ്കുളം ജലവൈദ്യുത പദ്ധതി ഏതു ജില്ലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌?
(A) തൃശ്ശൂർ
(B) ഇടുക്കി
(C) പത്തനംതിട്ട
(D) കൊല്ലം
 
38. കേരളത്തിലെ പക്ഷിഗ്രാമം എന്നറിയപ്പെടുന്ന പ്രദേശം :
(A) തട്ടേക്കാട്‌
(B) നൂറനാട്‌
(C) കുമരകം
(D) പാതിരാമണൽ
 
39. ഏറ്റവും കൂടുതൽ തീരദേശമുള്ള കേരളത്തിലെ ജില്ല :
(A) കണ്ണൂർ
(B) തിരുവനന്തപുരം
(C) കോഴിക്കോട്‌
(D) കൊല്ലം
 
40. അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
(A) വേമ്പനാട്‌ കായൽ
(B) പായ്പ്പാട്ട് കായൽ
(C) വെള്ളായണി കായൽ
(D) അഷ്ടമുടി കായൽ
 
41. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത് ഏത്?
(A) വളപട്ടണം
(B) കരിവെള്ളൂർ
(C) കല്ലിയൂർ
(D) കുമളി
 
42. ഇന്ത്യയിലെ ആദ്യ കാർബൺ നൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്‌?
(A) ആലുവ
(B) കൊല്ലം
(C) കണ്ണൂർ
(D) വയനാട്‌
 
43. കേരളത്തിലെ ആദ്യത്തെ സോളാർ ആന്റ്‌ വിന്റ്‌ ഹൈബ്രിഡ്‌ പവർ പ്ലാന്റ്‌ നിലവിൽ വന്നത്‌ എവിടെയാണ്‌?
(A) പീച്ചി
(B) കല്ലാർ
(C) മേപ്പാടി
(D) കഞ്ഞിക്കോട്‌
 
44. ദീർഘദൂര റേഡിയോ പ്രക്ഷേപണത്തിന്‌ സാധ്യമാകുന്ന അന്തരീക്ഷപാളി :
(A) അയണോസ്ഫിയർ
(B) ട്രോപ്പോസ്ഫിയർ  
(C) മിസോസ്സ്സ്ഫിയർ   
(D) സ്ട്രാറ്റോസ്ഫിയർ
 
45. നീതി ആയോഗിന്റെ ചീഫ്‌ എക്സിക്യൂട്ടീവ്‌ ഓഫീസറെ നിയമിക്കുന്നത്‌:
(A) പ്രസിഡന്റ്‌
(B) പ്രധാനമന്ത്രി
(C) ചീഫ് ജസ്റ്റിസ്‌ ഓഫ്‌ ഇന്ത്യ
(D) ലോക്‌സഭാ സ്പീക്കർ
 
46. ചൈൽഡ്‌ ഹെൽപ്പ്‌ലൈൻ നമ്പർ :
(A) 1090
(B) 1096
(C) 1098
(D) 1912
 
47. വിത്തും കൈക്കോട്ടും എന്ന കൃതി ആരുടെ സൃഷ്ടിയാണ്‌?
(A) കാരൂർ നീലകണ്ഠപിള്ള
(B) കുറ്റിപ്പുഴ കൃഷ്ണപിള്ള
(C) വൈലോപ്പിള്ളി ശ്രീധരമേനോൻ
(D) എ.പി. ഉദയഭാനു
 
48. എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്‌ ഏതാണ്‌?
(A) ജൂൾ
(B) വാട്ട്‌
(C) കിലോവാട്ട്‌
(D) ആംപിയർ
 
49. ജനിച്ച്‌ 24 മണിക്കൂറിനകം നവജാതശിശുക്കൾക്ക്‌ ശിശു ആധാർ നൽകാൻ തീരുമാനിച്ച സംസ്ഥാനം :
(A) ആന്ധ്രാ പ്രദേശ്‌
(B) കർണ്ണാടകം
(C) തമിഴ്‌നാട്‌
(D) തെലുങ്കാന
 
50. 2022 ഒക്ടോബർ 1 ന്‌ ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്‌:
(A) ആസാദികാ അമൃത്‌ മഹോത്സവം
(B) രാജ്യത്ത്‌ 5G സേവനങ്ങൾക്ക്‌ തുടക്കം
(C) G20 രാജ്യങ്ങളുടെ നേതൃപദവി സ്വീകരിച്ചു
(D) ഇതൊന്നുമല്ല
 
51. ഇന്ത്യൻ എയർഫോഴ്‌സിനുവേണ്ടി ഹിന്ദുസ്ഥാൻ എയ്റോനോട്ടീക് ലിമിറ്റഡ്‌ (HAL) തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും പുതിയ ലൈറ്റ്‌ കോംബാറ്റ്  ഹെലികോപ്ടർ:
(A) പ്രചന്ദ്‌
(B) കവച്‌
(C) രക്ഷക്‌
(D) നിപുൺ
 
52. വിദ്യാഭ്യാസ ചാനലായ വിക്‌ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
(A) ഞാറ്റുവേല
(B) വയലും വീടും
(C) നൂറുമേനി
(D) കാർഷികരംഗം
 
53. വിറ്റാമിൻ 'A' യെക്കുറിച്ച്‌ താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക :
 (i) വിറ്റാമിൻ 'A' യുടെ രാസനാമം റെറ്റിനോൾ ആണ്‌
 (ii) വിറ്റാമിൻ 'A' യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
 ഇവയിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
(A) (i) മാത്രം ശരിയാണ്‌
(B) (ii) മാത്രം ശരി
(C) (i) ഉം (ii) ഉം ശരിയാണ്‌
(D) (i) ഉം (ii) ഉം ശരിയല്ല
 
54. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥിയുടെ പേര്‌ എന്താണ്‌?
(A) സ്റ്റേപിസ്‌
(B) മല്ലിയസ്‌
(C) റേഡിയസ്‌
(D) അൾന
 
55. കേരള കാർഷിക സർവ്വകലാശാലയുടെ അസ്ഥാനം എവിടെയാണ്‌?
(A) ശ്രീകാര്യം
(B) പട്ടാമ്പി
(C) മണ്ണുത്തി
(D) മങ്കൊമ്പ്
 
56. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി :
(A) തെന്മല
(B) പൊൻമുടി
(C) മൂന്നാർ
(D) തേക്കടി
 
57. നെഫ്രൈറ്റിസ്‌ രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്‌?
(A) കരൾ
(B) ശ്വാസകോശം
(C) തലച്ചോറ്‌
(D) വൃക്ക
 
58. 2022-ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്‌ ആർക്കാണ്?  
(A) ബാരി ഷാർപ്ലെസ്
(B) ജോൺ എഫ് ക്ലൗസർ
(C) ഡഗ്ലസ്‌ ഡയമണ്ട്‌
(D) സ്വാന്തേ പെബോ
 
59. കുനോ നാഷണൽ പാർക്ക്‌ ഏത്‌ സംസ്ഥാനത്താണ്‌?
(A) മധ്യപ്രദേശ്‌
(B) രാജസ്ഥാൻ
(C) തെലങ്കാന
(D) ഉത്തർപ്രദേശ്‌
 
60. രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നവയിലേതു ഗുണമാണ്‌ സമീകരിക്കപ്പെട്ടിരിക്കുന്നത്‌?
(A) പിണ്ഡം
(B) വ്യാപ്തം
(C) മർദ്ദം
(D) ഇതൊന്നുമല്ല
 
61. ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത്‌ താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?
(A) ആറ്റോമിക പിണ്ഡം
(B) മാസ്സ്‌ നമ്പർ
(C) ആറ്റോമിക നമ്പർ
(D) ഇതൊന്നുമല്ല
 
62. ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര്‌ താഴെപ്പറയുന്നതിലേതാണ്‌?
(A) ബോക്സൈറ്റ്
(B) കോപ്പർ ഗ്ലാൻസ്‌
(C) ഹീമറ്റൈറ്റ്
(D) സിനാബാർ
 
63. പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത്‌ താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്‌?
(A) താപ പ്രസരണം വേഗത്തിൽ നടക്കുന്നതുകൊണ്ട്‌
(B) മർദ്ദം കൂടുമ്പോൾ ജലത്തിന്റെ തിളനില വർദ്ധിക്കുന്നതുകൊണ്ട്‌
(C) പ്രഷർ കുക്കർ നിർമ്മിച്ചിരിക്കുന്ന ലോഹത്തിന്റെ പ്രത്യേകതകൊണ്ട്‌
(D) ഇതൊന്നുമല്ല
 
64. ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ്‌ ചലനനിയമങ്ങൾ ന്യൂട്ടൻ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്‌?
(A) പിണ്ഡം
(B) വ്യാപ്തം
(C) ജഡത്വം
(D) ഇതൊന്നുമല്ല
 
65. ഇൻഡ്യയിലെ ആദ്യത്തെ പേപ്പർരഹിത ഹൈക്കോടതി ഏതാണ്‌?
(A) കർണ്ണാടക ഹൈക്കോടതി
(B) കേരള ഹൈക്കോടതി
(C) മദ്രാസ്‌ ഹൈക്കോടതി
(D) ഇവയൊന്നുമല്ല
 
66. സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച്‌ പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ്ക്രാഫ്റ്റിന്റെ പേര്‌ താഴെ പറയുന്നതിലേതാണ്‌?
(A) ആദിത്യാ L1
(B) അപ്പോളോ I
(C) വൊയേജർ
(D) ഇതൊന്നുമല്ല
 
67. കൊതുകിന്റെ മുട്ട വിരിയുന്നതിന്‌ എടുക്കുന്ന ദിവസം
(A) 8
(B) 30
(C) 14
(D) 25
 
68. പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ്‌:
(A) പ്രമേഹം
(B) ബ്രോങ്കൈറ്റിസ്
(C) മഞ്ഞപ്പിത്തം
(D) കരൾവീക്കം
 
69. ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം എവിടെയാണ്‌?
(A) ന്യൂയോർക്ക്‌
(B) ലണ്ടൻ
(C) പാരീസ്‌
(D) ജനീവ
 
70. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്‌?
(A) ഹൃദയം
(B) വൃക്ക
(C) കരൾ
(D) ആമാശയം
 
71. ഒരു ചലനരഹിത സന്ധിക്ക്‌ ഉദാഹരണം ഏത്‌?
(A) ഇടുപ്പ്‌ സന്ധി
(B) തലയോട്ടിയിലെ സന്ധി
(C) കൈമുട്ടിലെ സന്ധി
(D) കാൽമുട്ടിലെ സന്ധി
 
72. താഴെ തന്നിരിക്കുന്നവയിൽ നിന്ന്‌ ഒരു വിസർജനാവയവം തെരഞ്ഞെടുക്കുക ;
(A) തലച്ചോറ്‌
(B) ഹൃദയം
(C) ആമാശയം
(D) വൃക്ക
 
73. ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത്‌?
(A) പാറ്റ
(B) മനുഷ്യൻ
(C) മത്സ്യം
(D) മണ്ണിര
 
74. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി ആരാണ്‌?
(A) വി ശിവൻകുട്ടി
(B) വീണ ജോർജ്ജ്‌
(C) കെ കെ ശൈലജ
(D) എം ബി രാജേഷ്‌
 
75. താഴെക്കൊടുക്കുന്നവയിൽ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ ഏത്‌?
(A) വിറ്റാമിൻ എ
(B) വിറ്റാമിൻ ഇ
(C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ ബി
 
76. മാരകമായ അസുഖം കാരണം ദൂരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി
(A) താലോലം
(B) അന്നദായിനി
(C) സാന്ത്വനം
(D) അമൃതം-ആരോഗ്യം
 
77. മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
(A) 306
(B) 206
(C) 107
(D) 150
 
78. ജീവിതശൈലി രോഗത്തിന്‌ ഒരുദാഹരണം:
(A) ബ്ലഡ്‌ പ്രഷർ
(B) പനി
(C) ജലദോഷം
(D) മഞ്ഞപ്പിത്തം
 
79. ജലദോഷത്തിന്‌ കാരണമാകുന്ന രോഗകാരി ഏത്
(A) ബാക്ടീരിയ
(B) വൈറസ്‌
(C) ഫംഗസ്‌
(D) പ്രോട്ടോസോം
 
80. കോളറയ്ക്ക്‌ കാരണമാകുന്ന രോഗകാരി ഏത്‌?
(A) ബാക്ടീരിയ
(B) ഫംഗസ്‌
(C) വൈറസ്
(D) പ്രോട്ടോസോം
 
81. താഴെ തന്നിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏത്‌?
(A) 8
(B) 2
(C) 1
(D) 0
 
82. 3 1/6 ൽ എത്ര 1/12 കൾ ഉണ്ട്‌?
(A) 28
(B) 48
(C) 38
(D) 58
 
83. ഒരു സംഖ്യയോട്‌ അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്‌?
(A) 30
(B) 40
(C) 50
(D) 60
 
84. 1/2+1/4 =
(A) 0.25
(B) 0.75
(C) 0.35
(D) 0.85
 
85. √9604 =
(A) 78
(B) 88
(C) 98
(D) 68
 
86. 68, 72, 64, 91, 48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്‌?
(A) 68.6
(B) 74.2
(C) 60.6
(D) 62.7
 
87. ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക്‌ വിറ്റു. 20% ലാഭം നേടി. 30% കിട്ടണമെങ്കിൽ അയാൾ അത്‌ എത്ര രൂപയ്ക്ക്‌ വിൽക്കണം?
(A) 810
(B) 710
(C) 610
(D) 910
 
88. 9 കിലോമീറ്റർ/മണിക്കൂർ = ____________ മീറ്റർ/സെക്കന്റ്‌
(A) 1.5
(B) 2.5
(C) 3.5
(D) 4.5
 
89. രണ്ട്‌ എണ്ണൽ സംഖ്യകളുടെ ലസാഗു 60 അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്‌?
(A) 480
(B) 220
(C) 110
(D) ഇതൊന്നുമല്ല
 
90. ഒരു സംഖ്യയുടെ 10 മടങ്ങ്‌ 2000 ആയാൽ സംഖ്യ ഏത്‌?
(A) 20
(B) 200
(C) 20000
(D) 2
 
91. കടൽ : കപ്പൽ : : മരുഭൂമി :
(A) കഴുത
(B) ഒട്ടകം
(C) മാൻ
(D) യാക്ക്‌
 
92. രവിയുടെയും ശശിയുടെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം ഇപ്പോൾ 4: 5 ആണ്‌. അഞ്ച്‌ വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 5 : 6 ആകും എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ്‌ എന്ത്‌?
(A) 20
(B) 18
(C) 22
(D) 24
 
93. BELT എന്ന വാക്കിനെ AGKV എന്ന്‌ എഴുതാമെങ്കിൽ DRAG എന്ന വാക്കിനെ എങ്ങിനെ എഴുതാം?
(A) EQBH
(B) ESBH
(C) CQZI
(D) CTZI
 
94. ഒറ്റയാനെ കണ്ടെത്തുക - 7, 9, 11, 13
(A) 7
(B) 9
(C) 11
(D) 13
 
95. ഒരു വർത്തമാന പത്രത്തിന്റെ അവശ്യഘടകം :
(A) പരസ്യം
(B) തീയ്യതി
(C) വാർത്ത
(D) എഡിറ്റർ
 
96. + = ÷, ÷ = -, - = x, x = + എന്നിങ്ങനെ ആയാൽ 48 + 16 ÷ 4 - 2 x 8 =
(A) 3
(B) 6
(C) -28
(D) 112
 
97. 69 x 87 = 1515 എങ്കിൽ 76 x 68 =
(A) 1315
(B) 1314
(C) 1317
(D) 1415
 
98. 35 ആളുകൾ വരിയായി നിൽക്കുന്നു, ഇതിൽ ഒരറ്റത്ത്‌ നിന്ന്‌ 25-ാ0 സ്ഥാനത്താണ്‌ രമ നിൽക്കുന്നത്. മറ്റേ അറ്റത് നിന്ന് രമ എത്രാം സ്ഥാനത്തായിരിക്കും നിൽക്കുന്നത്‌?
(A) 10
(B) 12
(C) 11
(D) 15
 
99. 5, 7, 10, 14, 19, 25, ?
(A) 32
(B) 30
(C) 31
(D) 33
 
100. 'ഭൂമികുലുക്കം' ഭൂമിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. എങ്കിൽ 'ഇടിവെട്ട്‌' താഴെ കാണുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു?
(A) ഭൂമി
(B) കടൽ
(C) മരുഭൂമി
(D) ആകാശം

Previous Post Next Post