Binder Grade II - Question Paper and Answer Key




Name of Post: Binder Grade II

Department: Various 

Cat. No: 261/2021, 285/2021

Medium of Question- Malayalam/ Tamil/ Kannada

Question Code: 012/2023 (A)

Date of Test: 08.02.2023

1. “ബ്രിട്ടീഷ്‌ ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ ആധിപത്യം ചെലുത്തിയ വികാരം ഭയമായിരുന്നു. സർവ്വവ്യാപിയായ ഈ ഭയത്തിനെതിരെയാണ്‌ ശാന്തമായി എന്നാൽ നിശ്ചയ ദാർഡ്യത്തോടെ ഗാന്ധിജി ശബ്ദമുയർത്തിയത്‌ 'നിർഭയരായിരിക്കുക' എന്ന്‌,” പ്രശസ്തമായ ഒരു ഗ്രന്ഥത്തിലെ
വരികളാണിവ. ഏതായിരുന്നു ആ ഗ്രന്ഥം?
(A) വി.പി. മേനോന്റെ ദി സ്റ്റോറി ഓഫ്‌ ഇന്റഗ്രേഷൻ ഓഫ്‌ ഇന്ത്യൻ സ്റ്റേറ്റ്സ്‌
(B) ജവഹർലാൽ നെഹ്റുവിന്റെ “ഇന്ത്യയെ കണ്ടെത്തൽ"
(C) മുഹമ്മദലി ജിന്നയുടെ ദി നാഷൻസ്‌ വോയിസ് ടുവേർഡ്‌സ് കൺസോളിഡേഷൻ
(D) സർദാർ വല്ലഭായ്‌ പട്ടേലിന്റെ ഭാരത്‌ വിഭജൻ

2. രാജ്യത്തെ നിയമവ്യവസ്ഥയിൽ ബ്രിട്ടീഷുകാർ വ്യാപകങ്ങളായ മാറ്റം വരുത്തി. കൊളോണിയൽ ഭരണത്തിന്‌ മുമ്പ്‌ ജാതി വ്യവസ്ഥയെ അടിസ്ഥാനമാക്കിയുള്ള നിയമവ്യവസ്ഥയാണ്‌ കേരളത്തിൽ പിന്തുടർന്നിരുന്നത്‌, അതിൽ പ്രമുഖമായിരുന്നത്‌ സത്യപരീക്ഷയായിരുന്നു. കുറ്റം ചെയ്തയാളിന്റെ ജാതിയനുസരിച്ചാണ്‌ വിചാരണയുടെയും ശിക്ഷയുടെയും സ്വഭാവം നിർണ്ണയിക്കപ്പെട്ടിരിക്കുന്നത്‌. ഈ പശ്ചാത്തലത്തിൽ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമചിന്തകളുടെ പ്രധാന ആശയങ്ങളേവ?/ഏത്‌?
(i) നിയമവാഴ്ച
(ii) സദാചാര നിയമങ്ങൾ
(iii) നിയമത്തിന്‌ മുൻപിൽ സമത്വം
(iv) പ്രാപഞ്ചിക നിയമങ്ങൾ
(A) Only (i) & (ii) 
(B) Only (iii) & (ii)
(C) Only (i) & (iii) 
(D) Only (i) & (iv)

3. ട്രാൻസ്‌ ഹിമാലയ പർവ്വതനിരയിൽ വരുന്നതും, ഇന്ത്യയിൽ ഉൾപ്പെടുന്നതുമായ ഒരു കൊടുമുടി :
(A) മൗണ്ട്‌ എവറസ്റ്റ്‌ 
(B) കാഞ്ചൻ ജംഗ
(C) ഗോഡ്‌വിൻ ഓസ്റ്റിൻ 
(D) നംഗപർവ്വത്‌

4. സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരത്തിലുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ചും ഭൂപടങ്ങളിൽ വരയ്ക്കുന്ന സാങ്കൽപ്പിക രേഖകൾ :
(A) സമതാപ രേഖകൾ 
(B) കോണ്ടൂർ രേഖകൾ
(C) സമമർദ്ദ രേഖകൾ 
(D) അക്ഷാംശ രേഖകൾ

5. താഴെ തന്നിരിക്കുന്നവയിൽ ഹരിതവിപ്ലവത്തിന്റെ നേട്ടങ്ങളിൽ ഉൾപ്പെടുത്താത്തത്‌ ഏത്‌?
(i) കാർഷികോല്പാദനം വർദ്ധിച്ചു 
(ii) മണ്ണിന്റെ ഉല്പാദന ശേഷി കുറഞ്ഞു
(iii) ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി കുറഞ്ഞു
(iv)) ഭൂവിതരണത്തിലെ അസമത്വം വർദ്ധിച്ചു
(A) (i) only
(B) (i) and (iv)
(C) (ii) and (iv)
(D) (i) and (iii)

6. “ഗരീബി ഹഠാവോ' ഏത്‌ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) രണ്ടാം പഞ്ചവത്സര പദ്ധതി 
(B) നാലാം പഞ്ചവത്സര പദ്ധതി
(C) അഞ്ചാം പഞ്ചവത്സര പദ്ധതി 
(D) ആറാം പഞ്ചവത്സര പദ്ധതി

7. ഭരണഘടനാപരമായ പരിഹാരങ്ങൾക്കുള്ള അവകാശത്തെ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന്‌ വിശേഷിപ്പിച്ച മഹാൻ :
(A) മഹാത്മാഗാന്ധി 
(B) ജവഹർലാൽ നെഹ്റു
(C) ഡോ. രാജേന്ദ്രപ്രസാദ്‌ 
(D) ഡോ. അംബേദ്ക്കർ

8. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുള്ള ഉത്തരവാദിത്വം നിക്ഷിപ്തമായിട്ടുള്ളത്‌ ഏത്‌ സംവിധാനത്തിലാണ്‌?
(A) ഇന്ത്യൻ തെരഞ്ഞെടുപ്പ്‌ കമ്മീഷൻ 
(B) ജില്ലാ കലക്ടർ
(C) സംസ്ഥാന ചീഫ്‌ ഇലക്ട്രൽ ഓഫീസർ 
(D) ഇവയൊന്നുമല്ല 

9. സംസ്ഥാന സിവിൽ സർവ്വീസ്‌ സേവനം എന്നതിൽ ഉൾപ്പെടുന്നത്‌ ഏതാണ്‌?
(A) നിയമിക്കപ്പെടുന്ന സംസ്ഥാനത്തിൽ ജോലി ചെയ്യുന്നു
(B) രാജ്യത്തിന്റെ തലസ്ഥാനത്തോ രാജ്യത്തിനകത്തുള്ള മറ്റേതെങ്കിലും സ്ഥലത്തോ ഉള്ള കേന്ദ്ര ഗവണ്മെന്റ് ഓഫീസിൽ ജോലി ചെയ്യുന്നു
(C) അനുവദിക്കപ്പെടുന്ന പ്രത്യേക സംസ്ഥാനത്ത്‌ ജോലി ചെയ്യുന്നു. താൽക്കാലികമായി കേന്ദ്രത്തിലേക്ക്‌ അയക്കപ്പെടാവുന്നതാണ്‌
(D) ഇന്ത്യൻ ദൗത്യത്തിനുവേണ്ടി വിദേശത്ത്‌ പ്രവർത്തിക്കുന്നു 

10. ഇ-ഗവേൺസിലൂടെ ഗവണ്മെന്റ്‌ നൽകുന്ന സേവനങ്ങൾ ജനങ്ങൾക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി രൂപം നൽകിയിട്ടുള്ള സംരംഭം ഏതാണ്‌?
(A) പൊതുവിതരണ കേന്ദ്രം 
(B) പൊതുവിദ്യാലയങ്ങൾ
(C) ആശാവർക്കർ 
(D) അക്ഷയകേന്ദ്രം

11. ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്ന്‌ ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക :
(i) ഡിഫ്ത്തീരിയ, ഹെപ്പറ്റൈറ്റിസ്‌ എന്നിവ വൈറസ്‌ രോഗങ്ങളാണ്‌
(ii) ക്ഷയം, ഡിഫ്ത്തീരിയ എന്നിവ ബാക്ടീരിയ രോഗങ്ങളാണ്‌
(iii) എയ്ഡ്‌സ്‌, ക്ഷയം എന്നിവ വൈറസ്‌ രോഗങ്ങളാണ്‌
(A) (i) മാത്രം 
(B) (ii) മാത്രം
(C) (iii) മാത്രം 
(D) (i) ഉം (iii) ഉം മാത്രം

12. ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകൾ വിശകലനം ചെയ്ത് ഉത്തരമെഴുതുക :
(i) സെറിബ്രം, ഐച്ഛിക ചലനങ്ങളെ നിയന്ത്രിക്കുന്നു
(ii) സെറിബെല്ലം, ചിന്ത, ഓർമ്മ, ഭാവന എന്നിവയുടെ കേന്ദ്രം
(iii) മെഡുല്ല ഒബ്ലാംഗേറ്റ, സെറിബ്രത്തിൽ നിന്നും സെറിബ്രത്തിലേക്കും ഉള്ള ആവേഗ പുനഃപ്രസരണ കേന്ദ്രമായി വർത്തിക്കുന്നു
(iv) ഹൈപ്പോതലാമസ്‌ ആന്തരസമസ്ഥിതി പരിപാലനത്തിന്‌ പ്രധാന പങ്ക്‌ വഹിക്കുന്നു
ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക
(A) (ii) മാത്രം 
(B) (iii) മാത്രം
(C) (iv) മാത്രം 
(D) (i) & (iv) മാത്രം

13. പ്രകാശികസാന്ദ്രത കൂടിയ മാധ്യമത്തിൽ പ്രകാശ വേഗത :
(A) വ്യത്യാസപ്പെടുകയില്ല
(B) കുറവായിരിക്കും 
(C) ആയതിയെ ആശ്രയിച്ചിരിക്കുന്നു 
(D) കൂടുതലായിരിക്കും

14. 250 kg പിണ്ഡമുള്ള വസ്തു 80 m/s പ്രവേഗത്തിൽ നേർരേഖയിൽ 100 km സഞ്ചരിക്കുന്നു. ഈ വസ്തുവിന്റെ ആക്കം കണ്ടെത്തുക :
(A) 2000 kg m/s
(B) 3.125 kg m/s
(C) 31.25 kg m/s
(D) 20000 kg m/s
 
15. താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും 29Cu ന്റെ ശരിയായ ഇലക്ട്രോൺ വിന്യാസം കണ്ടെത്തി എഴുതുക



 Correct Answer: B

16. താഴെ കൊടുത്തിരിക്കുന്നവയിൽ ഹീറ്റിങ്‌ കോയിൽ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അലോയ്‌ സ്റ്റീൽ ഏത്‌?
(A) സ്റ്റെയിൻലസ്‌ സ്റ്റീൽ 
(B) അൽനിക്കോ
(C) നിക്രോം 
(D) ഇവയൊന്നുമല്ല

17. വിശ്വപൈതൃക കലയായി യുനെസ്കോ അംഗീകരിച്ച കേരളത്തിലെ കലാരൂപം താഴെ പറയുന്നവയിൽ ഏതാണ്‌?
(A) മോഹിനിയാട്ടം 
(B) കഥകളി
(C) കൂടിയാട്ടം 
(D) ഓട്ടൻതുള്ളൽ

18. 'ഞാനെന്ന ഭാരതീയൻ' എന്ന പുസ്തകത്തിന്റെ രചയിതാവും പത്മശ്രീ പുരസ്ക്കാര ജേതാവും ആയ വ്യക്തി ഇവരിൽ ആരാണ്‌?
(A) ഡോ. എം.ജി.എസ്‌. നാരായണൻ
(B) കെ.കെ. മുഹമ്മദ്‌
(C) കെ.എൻ. പണിക്കർ 
(D) മോഹൻലാൽ വിശ്വനാഥൻ

19. താഴെ കൊടുത്തിരിക്കുന്നവയിൽ സിസ്റ്റം സോഫ്റ്റ്‌വെയർ വിഭാഗത്തിൽപെടുന്നത്‌ ഏത്‌?
(A) ലാംഗ്വേജ്‌ പ്രോസസർ 
(B) ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
(C) പ്രസന്റേഷൻ സോഫ്റ്റ്‌വെയർ 
(D) ഡാറ്റബേസ്‌ സോഫ്റ്റ്‌വെയർ

20. 1 MB (മെഗാബൈറ്റ്) =
(A) 1024 GB 
(B) 1024 Bytes
(C) 1024 KB 
(D) 1024 Bits

21. ബൈൻഡിങ്‌ എന്നാൽ :
(A) പേപ്പറുകൾ കൂട്ടിച്ചേർത്ത്‌ പുറംചട്ട ഇടുന്നത്‌
(B) പേപ്പർ അരിക്‌ കട്ട്‌ ചെയ്യുന്നത്‌
(C) പേപ്പർ ഷേപ്പിൽ കട്ട്‌ ചെയ്യുന്നത്‌
(D) പേപ്പറിൽ ഹോൾ ഇടുന്നത്‌

22. ബോൺ ഫോൾഡർ :
(A) പേപ്പർ മടക്കാൻ ഉപയോഗിക്കുന്ന ഉപകരണം
(B) കുത്തു സൂചി
(C) മേശ കത്തി
(D) തയ്യൽ സൂചി

23. ഗില്ലറ്റിൽ മെഷീൻ എന്നാൽ :
(A) ബൈൻഡ്‌ ചെയ്യുന്ന ഉപകരണം 
(B) പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്നത്‌
(C) സ്റ്റിച്ചിങ്ങിന്‌ ഉപയോഗിക്കുന്നത്‌ 
(D) നമ്പർ നൽകുന്നത്‌

24. കടലാസിൽ വരയിടുന്നത്‌ :
(A) റൂളിംഗ്‌ മെഷീൻ 
(B) ഗ്ലൂയിങ്‌ മെഷീൻ
(C) പെർഫറേഷൻ മെഷീൻ 
(D) ഇതൊന്നുമല്ല

25. ബൈൻഡിങ്ങിന്‌ പശ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മാവ്‌ :
(A) ഗോതമ്പ്‌ 
(B) മൈദ
(C) റവ 
(D) അരിപ്പൊടി

26. രസീത്‌ പേപ്പറിൽ ചെറിയ ദ്വാരങ്ങൾ ഇടുന്നതിനെ :
(A) പെർഫറേഷൻ 
(B) റൂളിംഗ്‌
(C) സ്റ്റിച്ചിങ്‌ 
(D) ഇതൊന്നുമല്ല

27. മാവു പശയിൽ ചേർക്കുന്ന രാസ സംയുക്തം :
(A) പൊട്ടാസ്യം സയനൈഡ്‌ 
(B) കോപ്പർ സൾഫേറ്റ് 
(C) കോപ്പർ സൾഫൈറ്റ്  
(D) പൊട്ടാസ്യം സൾഫൈറ്റ്  

28. സിഗ്നേച്ചർ ക്രമത്തിലാണോ എന്നറിയാൻ ഉപയോഗിക്കുന്ന അടയാളം :
(A) സിഗ്നേച്ചർ മാർക്ക്‌ 
(B) സിഗ്നേച്ചർ നമ്പർ
(C) ബൈൻഡേഴ്സ്‌ നമ്പർ 
(D) ബൈൻഡേഴ്‌സ്‌ മാർക്ക്‌

29. പുറംചട്ടയും പുസ്തകത്താളിനേയും ബന്ധിപ്പിച്ച്‌ ഒട്ടിക്കുന്ന പേപ്പറിനെ പറയുന്നത്‌ :
(A) കോർണർ പേപ്പർ 
(B) മാർബിൾ പേപ്പർ
(C) എൻഡ്‌ പേപ്പർ 
(D) ഇതൊന്നുമല്ല

30. ഒരു പേപ്പർ ഫോളിയോ ആക്കി മടക്കിയാൽ എത്ര പേജ്‌ ഉണ്ട്‌?
(A) 4
(B) 2
(C) 8
(D) 1

31. ഡെമിപേപ്പറിന്റെ സൈസ്‌ 22.5" x 17.5" ആയാൽ ക്വാർട്‌ ഡെമിയുടെ സൈസ്‌ എത്ര?
(A) 35′′ × 22.5′′
(B) 45′′ × 35′′
(C) 25′′ × 17.5′′ 
(D) 17.5 × 35′′

32. A0 പേപ്പറിന്റെ അളവ്‌ :
(A) 841 × 1180 mm
(B) 1189 × 841 mm
(C) 1182 × 840 mm 
(D) 1180 × 845 mm

33. അച്ചടി ജോലികൾക്ക്‌ ശേഷം ചെയ്യുന്ന പ്രവർത്തനങ്ങക്ക്‌ പറയുന്ന മറ്റൊരു പേര്‌ :
(A) പ്രി പ്രസ്‌ 
(B) പ്രസ്‌
(C) പോസ്റ്റ് പ്രസ്‌ 
(D) ഇതൊന്നുമല്ല

34. ലൂസ്‌ ലീഫ്‌ ബൈൻഡിങ്ങിന്‌ ഉദാഹരണമാണ്‌ :
(A) മെക്കാനിക്കൽ ബൈൻഡിങ്ങ്‌
(B) സ്റ്റേപ്ലർ സ്റ്റിച്ചിങ്‌
(C) പ്ലാസിറ്റിക്‌ കോമ്പ്‌ ബെൈൻഡിങ്‌
(D) സൈഡ്‌ സ്യവെൻ ബൈൻഡിങ്‌

35. പുസ്തകത്തിന്റെ ഉൾപേജുകളിൽ ഉപയോഗിക്കുന്ന അതേ പേപ്പർ ഉപയോഗിച്ച്‌ കവർ നൽകുന്നതിനെ :
(A) സോഫ്റ്റ്‌ കവർ 
(B) സെൽഫ്‌ കവർ
(C) കേസ് കവർ 
(D) ഇതൊന്നുമല്ല

36. നിശ്ചിത അളവിലുള്ള 500 ഷീറ്റിന്റെ ഭാരത്തെ പറയുന്നത്‌ :
(A) ബേസിസ്‌ വെയിറ്റ്‌ 
(B) എം. വെയിറ്റ്‌
(C) കനം 
(D) ഇതൊന്നുമല്ല

37. താഴെക്കാണുന്ന ചിത്രം ഏതു തരം ബൈൻഡിങ്‌ സ്റ്റൈൽ ആണ്‌?



(A) ക്വാർട്ടർ ക്ലോത്ത്‌ 
(B) ഹാഫ്‌ ക്ലോത്ത്‌ / ഹാഫ്‌ ലെതർ
(C) ഫുൾ ക്ലോത്ത്‌ 
(D) ഇതൊന്നുമല്ല

38. എം വെയ്റ്റിൽ വരുന്ന ക്രൗൺ സൈസ്‌ പേപ്പർ മടക്കിയാൽ എത്ര ഫോളിയോ ഷീറ്റ്‌ കിട്ടും?
(A) 2000 
(B) 1000
(C) 500 
(D) 2500

39. ഡെമി 1/8 സൈസിൽ നാലു പേജ്‌ വരുന്ന ലീഫ്‌ ലെറ്റ്‌ ആയിരം കോപ്പി അച്ചടിക്കാൻ എത്ര ഡെമ്മി പേപ്പർ വേണം?
(A) 2 റീം 
(B) 1 റീം
(C) 1/2 റീം 
(D) 1 1/2 റീം

40. ബൈൻഡിങ്ങിൽ തുന്നലിനുശേഷം കവർ ഇടുന്നത്‌ വരെയുള്ള പ്രവർത്തനങ്ങളെ പറയുന്നത്‌ :
(A) ഡെക്കറേഷൻ 
(B) മാർബിളിംഗ്‌
(C) ഗില്ഡിങ്‌ 
(D) ഫോർവേഡിംഗ്‌

41. പുസ്തകത്തിന്റെ ബാക്ക്‌ എഡ്ജ്‌ വാൾ വെച്ച്‌ അറുത്തതിനുശേഷം കോഡ്‌ വെച്ച്‌ തുന്നലിടുന്ന രീതിയെ പറയുന്നത്‌ :
(A) ഓവർ കാസ്റ്റ്‌ സ്യൂയിങ്‌ 
(B) ഫ്ലെക്സിബിൾ സ്യൂയിങ്‌
(C) ടേപ്പ്‌ സ്യൂയിങ്‌ 
(D) സോൺ ഇൻ സ്യൂയിങ്‌

42. പേജുകൾ ഇളകിപ്പോയ പഴയ ബുക്ക്‌ ബൈൻഡ്‌ ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന തുന്നൽ :
(A) ടേപ്പ്‌ സ്യൂയിങ്‌ 
(B) ഫ്ലെക്സിബിൾ സ്യൂയിങ്‌
(C) കോഡ്‌ സ്യൂയിങ്‌ 
(D) ഓവർകാസ്റ്റ്‌ സ്യൂയിങ്‌

43. ക്ലോത്ത്‌ ജോയിന്റ്‌ ആൻഡ്‌ പേപ്പറിന്‌ മറ്റൊരു പേരാണ്‌ :
(A) സിംഗിൾ എൻഡ്‌ പേപ്പർ 
(B) റീഇൻഫോഴ്സ്ഡ്‌ എൻഡ്‌ പേപ്പർ
(C) ഫോൾഡഡ്‌ ഷീറ്റ്‌ എൻഡ്‌ പേപ്പർ 
(D) ഇതൊന്നുമല്ല

44. പുസ്തകം തുന്നുന്നതിനുവേണ്ടി സെക്ഷൻ കൂട്ടിച്ചേർക്കുന്നതിനെ പറയുന്നത്‌ :
(A) ഗാതറിങ്‌ 
(B) ഗോഫറിങ്‌
(C) ഗില്ഡിംഗ്‌ 
(D) കൊളേറ്റിങ്‌ 

45. റൈറ്റ്‌ ആംഗിൾ ഫോൾഡിങ്ങിന്‌ പറയുന്ന പേര്‌ :
(A) നൈഫ്‌ ഫോൾഡ്‌ 
(B) ഫ്രെഞ്ച്‌ ഫോൾഡ്‌
(C) ബക്കിൾ ഫോൾഡ്‌ 
(D) ഇതൊന്നുമല്ല

46. ഒരു റോഡ്‌ മാപ്പ്‌ പാരലൽ ആയി സിക്സ്‌ സാഗ്‌ രീതിയിൽ മടക്കുന്നതിന്‌ പറയുന്നത്‌ :
(A) ഫ്രെഞ്ച്‌ ഫോൾഡ്‌ 
(B) ഗാതറിങ്‌
(C) അക്കോഡിയൻ ഫോൾഡ്‌ 
(D) ബോൺഫോൾഡ്‌

47. ഹാർട്ട്‌ ഷേപ്പിൽ അച്ചടിച്ച പരസ്യമാറ്റർ ആ ഷേപ്പിൽ കട്ട്‌ ചെയ്ത്‌ എടുക്കാൻ എന്തുചെയ്യണം?
(A) ഡൈ കട്ടിംഗ്‌ 
(B) ഹോട്ട്‌ ഫോയിൽ സ്റ്റാമ്പിങ്‌
(C) എം. ബോസിംഗ്‌ 
(D) ഇതൊന്നുമല്ല

48. അച്ചടിക്കുന്നതിനൊപ്പം തന്നെ ഫിനിഷിംഗ്‌ ജോലികൾ പൂർത്തിയാക്കുന്നതിനെ പറയുന്നത്‌ :
(A) ഇൻലൈൻ ഫിനിഷിംഗ്‌ 
(B) ഫോർവേഡിംഗ്‌
(C) പാക്കേജിങ്‌ 
(D) ഷിപ്പിങ്‌

49. തുന്നുന്നതിനുവേണ്ടി കൂട്ടിച്ചേർത്ത്‌ സെക്ഷനുകൾ പേജ്‌ നമ്പറിന്‌ അനുസരിച്ച്‌ ശരിയായ രീതിയിൽ ആണോ എന്ന്‌ നോക്കുന്നതിനെ പറയുന്നത്‌ :
(A) പുള്ളീങ്‌ 
(B) റോളിംഗ്‌
(C) മാർക്കിംഗ്‌ 
(D) കൊളേറ്റിംഗ്‌  

50. വെല്ലം ബൈൻഡിങ്‌ എന്നാൽ :
(A) ലെറ്റർ പ്രസ്സ്‌ ബൈൻഡിങ്‌ 
(B) പബ്ലിഷിംഗ്‌ ബെൈൻഡിങ്‌
(C) പെർഫെക്റ്റ്‌ ബൈൻഡിങ്‌ 
(D) അക്കൗണ്ട് ബുക്ക്‌ ബൈൻഡിങ്‌

51. ഓക്സിലറി സ്ക്രൂ പ്രസ്‌ എന്നാൽ _______ ന്റെ മറ്റൊരു പേരാണ്‌.
(A) ഗില്ലറ്റിങ്‌ പ്രസ്‌ 
(B) നിപ്പിങ്‌ പ്രസ്‌
(C) പ്ലഫ്‌ 
(D) പ്രസിംഗ്‌ ബോർഡ്‌

52. ലെതർ ക്ലോത്ത്‌ തുടങ്ങിയവയുടെ മുകളിൽ സ്ട്രൈറ്റ്‌ ലൈൻ നൽകാൻ ഉപയോഗിക്കുന്ന ഉപകരണം :
(A) പാലറ്റ് 
(B) നീഡിൽ
(C) സ്പ്രിംഗ്‌ ഡിവൈഡർ 
(D) നൈഫ്‌

53. കോൺവെക്സ്‌, കോൺകേവ്‌ ഡൈകൾ ഉപയോഗിച്ച്‌ ത്രീഡയമെൻഷണൽ രീതിയിൽ പ്രിന്റ്‌ ചെയ്യുന്നതിന്‌ പറയുന്നത്‌ :
(A) ഹോട്ട്‌ ഫോയലിങ്‌ 
(B) പെർഫെക്ടിംഗ്‌
(C) എം ബോസിംഗ്‌ 
(D) മാർക്കിംഗ്‌

54. രസീത്‌ ബുക്ക്‌, ചെക്ക്‌ ബുക്ക്‌ മുതലായവ ഏത്‌ രീതിയിലാണ്‌ തയ്ക്കുന്നത്‌?
(A) സെക്ഷൻ സ്റ്റിച്ചിങ്‌ 
(B) സിമ്പിൾ സ്റ്റിച്ചിങ്‌
(C) ഓവർ സ്റ്റിച്ചിങ്‌ 
(D) സ്റ്റാബ്ഡ് സ്റ്റിച്ചിങ്‌ 

55. ബുക്കിന്റെ വക്കുകൾ അലങ്കരിക്കുന്ന രീതി :
(A) ഡെക്കറേഷൻ 
(B) റൗണ്ടിംഗ്‌
(C) ബാക്കിംഗ്‌ 
(D) ഇതൊന്നുമല്ല

56. A4 പേപ്പറിന്റെ അളവ്‌ എത്രയാണ്‌?
(A) 297 × 210 mm
(B) 296 × 220 mm
(C) 294 × 211 mm
(D) 297 × 210 cm

57. ബാക്കിംഗ്‌ ചെയ്യുന്നത്‌ ഏതുതരം ബൈൻഡിങ്ങിൽ ആണ്‌?
(A) സ്റ്റേഷനറി ബൈൻഡിങ്‌ 
(B) പെർഫെക്റ്റ്‌ ബൈൻഡിങ്‌
(C) ലെറ്റർ പ്രസ്സ്‌ ബൈൻഡിങ്‌ 
(D) ലൂസ്‌ ലീഫ്‌ ബൈൻഡിങ്‌

58. അച്ചടിച്ച മാറ്ററിനു മുകളിൽ ലാമിനേഷനു പകരം ഉപയോഗിക്കുന്ന രീതി ഏത്‌?
(A) പ്ലാസ്റ്റിക്‌ ഫിലിം കോട്ടിംഗ്‌ 
(B) വാർണിഷിംഗ്‌
(C) ഡൈ കട്ടിംഗ് 
(D) ഇതൊന്നുമല്ല

59. 'മൊറേക്കോ' എന്തിനെ സൂചിപ്പിക്കുന്നു?
(A) പേപ്പർ 
(B) മെഷീൻ
(C) ലെതർ 
(D) നൂൽ

60. ഒരു പേപ്പർ നാലായി മടക്കിയാൽ എത്ര പേജ്‌ ഉണ്ടാകും?
(A) 4 
(B) 8
(C) 16 
(D) 32

61. സിപ്‌ലോക്ക്‌ പാക്കേജിംഗ്‌ ഏതിൽ ഉൾപ്പെടുന്നു? 
(A) ഫ്ലക്സിബിൾ പാക്കേജിംഗ്‌ 
(B) റിജിഡ്‌ പാക്കേജിംഗ്‌ 
(C) സ്‌പെഷ്യാലിറ്റി പാക്കേജിംഗ്‌ 
(D) കോറുഗേറ്റഡ്‌ ബോക്സ്‌ പാക്കേജിംഗ്‌

62. ഇക്കോഫ്രണ്ട്ലി പാക്കേജിംഗ്‌ മെറ്റീരിയൽ ആയി അറിയപ്പെടുന്നത്‌
(A) പി.വി.സി.
(B) കോറുഗേറ്റഡ്‌ കാർഡ്‌ ബോർഡ്‌ ബോക്സ്‌
(C) മെറ്റൽ ബോക്സ്‌
(D) പ്ലാസ്റ്റിക്‌ ബോക്സ്‌

63. പാക്കേജിംഗ്‌ മേഖലയിൽ ഏറ്റവും നൂതനമായി കസ്റ്റം പാക്കേജിങ്ങ്‌ ഉറപ്പ്‌ വരുത്താൻ _________ രീതി പ്രായോഗികമാണ്‌.
(A) ഡൈ കട്ടിംഗ്  
(B) എംമ്പോസിങ്ങ്‌
(C) സ്കോറിങ് 
(D) ക്രീസിംഗ്‌

64. സോഫ്റ്റ്‌ ഡ്രിങ്കുകൾ, എനർജി ഡ്രിങ്ക്സ്, ഡിറ്റർജന്റ്സ്‌ തുടങ്ങിയ പാക്ക്‌ ചെയ്യാൻ ഉപയോഗിക്കുന്ന പാക്കേജിംഗ്‌ മെറ്റീരിയൽ :
(A) ഹൈ ഡെൻസിറ്റി പോളിത്തീൻ 
(B) സാന്ദ്രത കുറഞ്ഞ പോളിത്തീൻ (LDPE)
(C) പി.വി.സി. 
(D) പെറ്റ്‌ ജാറുകൾ

65. ഏറ്റവുമധികം നിലനിൽക്കുന്ന പാക്കേജിങ്‌ മെറ്റീരിയൽ (5 മുതൽ 20 വർഷം) :
(A) കോറുഗേറ്റഡ്‌ ബോക്സ്‌ 
(B) കോറുഗേറ്റഡ്‌ പ്ലാസ്റ്റിക്‌
(C) ഗ്ലാസ്സ്‌ ബോക്സ്‌ 
(D) പേപ്പർ ഫിലിം

66. സെറ്റ് അപ്പ്‌ ബോക്സ്‌ എന്നറിയപ്പെടുന്നവയേത്‌?
(A) പ്ലാസ്റ്റിക്‌ കാർട്ടൺ 
(B) ലോഹനിർമ്മിത കാർട്ടൺ
(C) റിജിഡ്‌ ബോക്സ്‌ 
(D) പേപ്പർ കാർട്ടൺ

67. പാക്കേജിങ്‌ ഉൽപ്പന്നങ്ങളുടെ സീലിംഗ്‌ പ്രക്രിയ സാധൂകരിക്കുന്ന ടെസ്റ്റ്‌ :
(A) ഡ്രോപ്പ്‌ ടെസ്റ്റ്‌ 
(B) ഹീറ്റ്‌ സീൽ ഇന്റഗ്രിറ്റി ടെസ്റ്റ്‌
(C) ഇംപാക്ട്‌ ടെസ്റ്റ്‌ 
(D) വൈബ്രേഷൻ ടെസ്റ്റ്‌

68. കോറുഗേറ്റഡ്‌ ബോക്സ്‌ നിർമ്മാണത്തിനുപയോഗിക്കുന്ന പശയുടെ പേര്‌ :
(A) സ്റ്റാർച്ച്‌ പശ 
(B) സൂപ്പർ ഗ്ലൂ
(C) സ്പ്രേ പശ 
(D) പെറ്റ് ഗ്ലൂ 

69. മരുന്നുകൾ, പെർഫ്യൂമുകൾ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ സൂക്ഷിക്കാൻ ഗ്ലാസ്സ്‌ ജാറുകൾ ഉപയോഗിക്കാൻ കാരണം :
(A) പെട്ടെന്ന്‌ ചീത്തയാകും
(B) പുനരുപയോഗ സാധ്യതയില്ല
(C) അവയ്ക്ക്‌ ഉയർന്ന സമ്മർദ്ദം നേരിടാൻ കഴിയുന്നു
(D) വിവിധ നിറങ്ങളിൽ നിർമ്മിച്ചവയാണ്‌

70. പാക്കേജിങിൽ ഉപയോഗിക്കുന്ന ഇഷ്ടാനുസൃത ആകൃതിയിലുള്ള സ്റ്റിക്കറുകൾ :
(A) ഡൈകട്ട്‌ സ്റ്റിക്കറുകൾ 
(B) വിനൈൽ കട്ട്‌ സ്റ്റിക്കർ
(C) കിസ്‌ കട്ട്‌ സ്റ്റിക്കർ
(D) കസ്റ്റം ഡൈ കട്ട്‌

71. സെക്ഷനുകൾ കൃത്യമായി ശേഖരിച്ചെടുക്കാൻ മടക്കിയ സെക്ഷനുകളുടെ ഫോർ എഡ്ജ്‌ ഭാഗത്ത്‌ നൽകിയിരിക്കുന്ന മാർക്കുകൾ ഏത്‌?
(A) ബൈന്റിംഗ്‌ മാർക്ക്‌
(B) കൊലേട്ടിംഗ്‌ മാർക്ക്‌ 
(C) പേജ്‌ നമ്പർ 
(D) ഫോൾഡിംഗ്‌ മാർക്ക്‌

72. എളുപ്പത്തിൽ പൊട്ടാവുന്നതുമായ സാധനങ്ങൾ പൊതിയാൻ ഉപയോഗിക്കുന്ന സുതാര്യമായ പാക്കേജിംഗ്‌ മെറ്റീരിയൽ :
(A) പ്ലാസ്റ്റിക്‌ 
(B) ലോഹം
(C) ബബിൾ റാപ്പ്‌ 
(D) പോളിസ്റ്റയറിൻ

73. ഉൽപ്പന്നങ്ങൾ സംഭരിക്കുന്നതിനും വിതരണത്തിനും വിൽപ്പനയ്ക്കും വേണ്ടി ഉപയോഗിക്കുന്ന കലയും ശാസ്ത്രവും സാങ്കേതികവിദ്യയുമായി അറിയപ്പെടുന്നത്‌ :
(A) ശേഖരണം 
(B) വിൽപ്പന
(C) ഡിസ്‌ട്രിബ്യൂഷൻ 
(D) പാക്കേജിംഗ്‌

74. ഫോൾഡിംഗ്‌ മെഷീനുകളിൽ കാണപ്പെടുന്ന ______ ഫോൾഡറുകൾ ഒരു സെറ്റ് ഫോൾഡറുകളിൽ കൂടി പേപ്പർ കടത്തിവിട്ട്‌ ഫോൾഡ്‌ ചെയ്യുന്നു.
(A) നൈഫ്‌ ഫോൾഡർ 
(B) ജോ ഫോൾഡർ
(C) ബക്കിൾ ഫോൾഡർ 
(D) കോമ്പിനേഷൻ ഫോൾഡർ

75. പെർഫെക്ട്‌ ബൈന്റിംഗിന്റെ പ്രാഥമിക നേട്ടങ്ങളിൽ പെടാത്തത്‌ :
(A) ചിലവ്‌ കുറവ്‌
(B) ബുക്കിന്റെ സ്പൈൻ ഭാഗത്ത്‌ ടൈറ്റിൽ കാണുന്നു
(C) കൂടുതൽ സമയം എടുത്തുള്ള ബൈന്റിംഗ്‌ രീതി
(D) പേപ്പർ കവർ പശ ചേർത്ത്‌ ഒട്ടിക്കുന്നു

76. സെമി ഓട്ടോമാറ്റിക്‌ കട്ടിംഗ്‌ മെഷീൻ പ്രവർത്തിക്കുമ്പോൾ ________ കത്തി ചലിക്കുന്ന ഹാൻഡിൽ സ്കെയിലിൽ മുകളിലേക്കും താഴേക്കും നീങ്ങി, പേപ്പർ കട്ട്‌ ചെയ്യുന്നു.
(A) സ്റ്റേഷനറി 
(B) ചലിക്കുന്ന
(C) റോട്ടറി ട്രിമ്മർ 
(D) മൂവിംഗ്‌ ട്രിമ്മർ

77. പേജുകൾ പരസ്പരം ബന്ധിപ്പിക്കുന്നതിന്‌ നേർത്ത ലോഹവയർ ഉപയോഗിക്കുന്ന രീതി :
(A) സാഡിൽ സ്റ്റിച്ചിംഗ്‌ 
(B) വയർ സ്റ്റിച്ചിംഗ്‌
(C) പെർഫക്ട്‌ ബൈന്റിംഗ്‌ 
(D) സ്റ്റേഷനറി ബൈന്റിംഗ്‌

78. സ്പൈറൽ ബൈന്റിംഗ്‌ - ന്യൂനത കണ്ടുപിടിക്കുക :
(A) ചിലവ്‌ താരതമ്യേന കുറവ്‌
(B) കട്ടി കുറഞ്ഞ കവറായതിനാൽ എളുപ്പം കീറിപോകും
(C) പേജ്‌ തുറക്കാൻ ബുദ്ധിമുട്ടില്ല
(D) വളരെക്കാലം നിലനിൽക്കും

79. ബൻഡിലിംഗ്‌ മെഷീൻ എന്ത്‌ പാക്ക്‌ ചെയ്യാൻ ഉപയോഗിക്കുന്നു?
(A) ബൻഡിൽ പാക്കിങ്‌ - പ്ലാസ്റ്റിക്‌ ബോട്ടിൽ, ശീതളപാനീയ ബോട്ടിലുകൾ
(B) വിവിധതരം പേപ്പർ
(C) തുണിത്തരങ്ങൾ
(D) കാർട്ടൺ ബോക്സ്‌

80. മികച്ച ഭക്ഷ്യസുരക്ഷിത ഗ്ലൂ എന്നു വിളിക്കുന്ന വസ്തുവേത്‌?
(A) സൂപ്പർ ഗ്ലൂ 
(B) എയറോഫൈൻ ഫുഡ്‌ ഗ്രേഡ്‌ ഗ്ലൂ
(C) പോളിയുറിത്തീൻ പശ 
(D) ഗോറില്ല വുഡ്‌ ഗ്ലൂ

81. ഓരോ ബിന്നിലും സ്ഥാപിച്ചിട്ടുളള പുസ്തക സെക്ഷനുകൾ ശേഖരിച്ച്‌ നീക്കം ചെയ്ത്‌ അവയെ ചലിക്കുന്ന ചെയിൻ ബെൽറ്റിൽ ഇട്ടതിനുശേഷം, അസംബിൾ ചെയ്തു പുസ്തകങ്ങൾ ആയി വിതരണം ചെയ്യുന്ന മെഷീൻ :
(A) കൊളേറ്റിംഗ്‌ മെഷീൻ 
(B) ഗാതറിംഗ്‌ മെഷീൻ 
(C) വയർ സ്റ്റിച്ചിംഗ്‌ 
(D) ബൈന്റിംഗ്‌

82. പാക്കേജിംഗ്‌ - ദോഷഫലം തിരിച്ചറിയുക :
(A) ഉൽപ്പന്നം സുരക്ഷിതം
(B) ചിലവ്‌ വർദ്ധിപ്പിക്കുന്നു
(C) ഉപഭോക്താവിന്‌ വിവരങ്ങൾ ലഭിക്കുന്നു
(D) ഉൽപ്പന്നം വൃത്തിയായി പാക്ക്‌ ചെയ്യുന്നു

83. ചോക്ലേറ്റ് കവറുകളിൽ പ്രൈമറി പാക്കേജിംഗ്‌ ഉപയോഗിക്കാൻ കാരണമെന്ത്‌?
(A) പ്രൊഡക്ട്‌ സുരക്ഷിതമാക്കാൻ
(B) അന്തരീക്ഷവുമായി പ്രതിപ്രവർത്തനം നടക്കും
(C) ഗുണനിലവാരം നിലനിർത്തുന്നില്ല
(D) ഉൽപ്പന്നം - അടിസ്ഥാന വിവരങ്ങൾ കവറിൽ ഡിസ്പ്ലേ കാണിക്കുന്നു

84. ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന പാക്കേജിംഗ്‌ മെറ്റീരിയൽ :
(A) പേപ്പർ 
(B) ഗ്ലാസ് 
(C) അലുമിനിയം 
(D) പ്ലാസ്റ്റിക്‌

85. കാർഡ്‌ ബോർഡിൽ ലൈനറുകൾ എന്നറിയപ്പെടുന്ന ഭാഗം :
(A) കാർഡ്‌ ബോർഡ്‌ എഡ്ജ്‌ 
(B) ഫോൾഡിംഗ്‌ ഭാഗം
(C) കാർഡ്‌ ബോർഡ്‌ പാളികൾ 
(D) ഫൈബർ ബോർഡ്‌

86. താഴെപ്പറയുന്നവയിൽ നിന്ന്‌ ബയോഡീഗ്രേഡബിൾ പാക്കേജിംഗ്‌ മെറ്റീരിയൽ കണ്ടെത്തുക :
(A) അച്ചടിച്ച ബോക്സുകളും ക്രാഫ്റ്റ്‌ മെയിലറുകളും
(B) പെറ്റ്‌ ജാർ
(C) ബ്ലിസ്റ്റൽ പായ്ക്ക്‌
(D) ബബിൾ റാപ്പ്‌

87. ലോഹ ഉൽപ്പന്നങ്ങളുടെ ദീർഘകാല സംരക്ഷണത്തിൽ നേരിടുന്ന നിരവധി വെല്ലുവിളികളെ നേരിടാൻ രൂപകല്പന ചെയ്തിട്ടുള്ളതിനാൽ, തുരുമ്പെടുക്കാതെ ദീർഘനാൾ നിലനിൽക്കാൻ സഹായിക്കുന്ന പാക്കേജിംഗ്‌ :
(A) ഫാർമ പാക്കേജിംഗ്‌
(B) ആന്റി കോറോസീവ്‌ പാക്കേജിംഗ്‌
(C) ഫ്ലെക്സിബിൾ പാക്കേജിംഗ്‌
(D) അലുമിനിയം പാക്കേജിംഗ്‌

88. ഗ്ലാസ്സ്‌ - ഫാർമസ്യൂട്ടിക്കൽ പാക്കേജിംഗിൽ പ്രധാനമായും ഉപയോഗിക്കുന്നു. താഴെ കൊടുക്കുന്നവയിൽ നിന്ന്‌ ഗ്ലാസ്സിന്റെ ദോഷഫലങ്ങൾ കണ്ടുപിടിക്കുക :
(A) മരുന്നുകൾ പുതുമയോടെ നിലനിർത്താൻ സഹായിക്കുന്നു
(B) ഇക്കോ ഫ്രണ്ട്ലി പ്രൊഡക്ട്‌
(C) പെട്ടെന്ന്‌ പൊട്ടിപോകും
(D) മരുന്നുകൾ കേടുകൂടാതെ ഇരിക്കാൻ വേണ്ടി

89. ഉൽപ്പന്നത്തിനുള്ള ഏറ്റവും എളുപ്പമുള്ള പാക്കേജിംഗ്‌ രീതി :
(A) പ്ലാസ്റ്റിക്‌ 
(B) ടംബിൾ പാക്കേജിംഗ്‌
(C) പേപ്പർ പാക്കേജിംഗ്‌ 
(D) മെറ്റൽ

90. ഭക്ഷണം പാക്കിംഗിനായി അലുമിനിയം ഫോയിൽ സീൽ ചെയ്ത ബാഗുകൾ ഉപയോഗിക്കുവാൻ കാരണം :
(A) അവ അന്തരപാളിയിൽ ഉപയോഗിക്കുന്നതുകൊണ്ട്‌ ഉയർന്ന ഗുണനിലവാരം ഉള്ളവയാണ്‌
(B) നിലവാരം കുറഞ്ഞ ഫോയിൽ
(C) അന്തരീക്ഷ ഊഷ്മാവുമായി പ്രതിപ്രവർത്തനം ഉണ്ടാകുന്നു 
(D) ഭക്ഷണനിലവാരത്തെ ബാധിക്കുന്നു

91. ഏറ്റവും വേഗതയേറിയ ബുക്ക്‌ ബൈന്റിംഗ്‌ രീതി :
(A) പെർഫക്ട്‌ ബൈന്റിംഗ്‌ 
(B) സ്പൈറൽ 
(C) സ്റ്റേപ്പിൾഡ് ബൈന്റിംഗ്‌ 
(D) കേസ്‌ ബൈന്റിംഗ്‌ 

92. ബയോ ഡിഗ്രേഡബിൾ പാക്കേജിംഗിന്റെ പ്രാധാന്യം :
(A) ഭക്ഷ്യവ്യവസായത്തിലെ മൊത്ത മാലിന്യങ്ങൾ കുറയ്ക്കുന്നു
(B) പ്രകൃതിയ്ക്ക്‌ ഹാനികരമായി വസ്തുക്കൾ പുറത്തേക്ക്‌ വിടുന്നു
(C) പ്ലാസ്റ്റിക്‌ മാലിന്യങ്ങൾ നശിച്ചു പോകുന്നില്ല
(D) പ്രകൃതിയ്ക്ക്‌ ഹാനികരം

93. പ്രകൃതി ദത്ത (നാച്ചുറൽ പശ) എന്തിൽ നിന്നും നിർമ്മിക്കുന്നു?
(A) വെജിറ്റബിൾ സ്റ്റാർച്ചും സ്വാഭാവിക റെസിനുകളും
(B) അനിമൽ പശ
(C) രാസവസ്തുക്കൾ
(D) വുഡ്‌ പശ

94. വിഷ രഹിത പശ - സവിശേഷതയെന്ത്‌?
(A) കെമിക്കലുകൾ ഉപയോഗിക്കുന്നു
(B) അസ്ഥിരമായ ജൈവ സംയുക്തങ്ങൾ കാണുന്നില്ല 
(C) റെസിൻ-സ്റ്റാർച്ച്‌ മിശ്രിതം
(D) ചൂടാക്കി ഉപയോഗിക്കുന്ന ഗ്ലൂ (പ്ലാസ്റ്റിക്‌) അടങ്ങിയത്‌

95. മെറ്റൽ എൻഗ്രേവിംഗിൽ കോപ്പർ പ്ലേറ്റ് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ :
(A) മെറ്റൽ എൻഗ്രേവിംഗ്‌ 
(B) സ്റ്റീൽ എൻഗ്രേവിംഗ്‌
(C) കോപ്പർ പ്ലേറ്റ് എൻഗ്രേവിംഗ്‌ 
(D) സിൽവർ എൻഗ്രേവിംഗ്‌

96. ക്രീയേറ്റീവ്‌ പാക്കേജിംഗിൽ നൂതന ഡിസൈനുകളും സൊല്യൂഷനുകളും ഉൾപ്പെടുന്നു. അവ പ്രമോഷനെ എങ്ങനെ സഹായിക്കുന്നു?
(A) ഉൽപ്പന്നങ്ങൾ വേറിട്ടു നിൽക്കാൻ സഹായിക്കുന്നു
(B) ഉൽപ്പന്നങ്ങൾ പ്രത്യേകതയുണ്ടാകും
(C) ചിലവ്‌ കൂടുതൽ
(D) ഗുണനിലവാരം കുറവ്‌

97. പാക്കേജിംഗ്‌ ഗൈഡ്‌ ലൈനുകളുടെ ആവശ്യകതയെന്ത്‌?
(A) ഗുണമേന്മയുള്ള പ്രൊഡക്ടുകൾ ആളുകളിലേയ്ക്ക് എത്തുന്നു
(B) പാക്കേജിംഗും ഡെലിവറിയും ആവശ്യമുള്ള സാധനങ്ങളുടെ പാക്കേജിംഗ്‌ കൈകാര്യം ചെയ്യുന്നു, ആവശ്യകതകൾ നിയന്ത്രിക്കുന്നു
(C) ഗുണനിലവാരം കുറഞ്ഞവ എത്തുന്നില്ല
(D) ഗുണനിലവാരം ക്രമമായി നിലനിർത്തുന്നു

98. ബുക്ക്‌ ബൈന്റിംഗ്‌ ട്യൂൾസിൽ പെടാത്തവ ഏത്‌?
(A) പ്ലാസ്റ്റിക്‌ 
(B) പേപ്പർ സ്റ്റോക്ക്‌
(C) റൂളർ 
(D) പെൻസിൽ

99. ഫ്ലെക്സിബിൾ പാക്കേജിംഗിനായി ഉപയോഗിക്കുന്ന അസംസ്കൃത (റോ) വസ്തുക്കൾ ഏതൊക്കെയാണ്‌?
(A) വുഡ്‌
(B) പ്ലാസ്റ്റിക്‌ ഉല്പന്നങ്ങൾ
(C) പി.വി.സി. കോട്ടിംഗ്‌ പേപ്പർ, ബോർഡ്‌, ബൈന്റിംഗ്‌ ക്ലോത്ത്‌
(D) റെക്സിൽ

100. മെറ്റീരിയലിന്റെ സാന്ദ്രത അളക്കാൻ പാക്കേജിംഗ്‌ വ്യവസായത്തിൽ ഉപയോഗിക്കുന്ന ഒരു അളവ്‌ :
(A) ഡ്രോപ്പ്‌ ടെസ്റ്റ്‌ 
(B) ജി.എസ്‌.എം. പാക്കേജിംഗ്‌
(C) വൈബ്രേഷൻ ടെസ്റ്റ്‌ 
(D) ഇംപാക്ട്‌ ടെസ്റ്റ്‌

 
Previous Post Next Post