ഡച്ചുകാർ ഇന്ത്യയിൽ>> ഇന്ത്യയിൽ രണ്ടാമതായി എത്തിയ യൂറോപ്പ്യൻ ശക്തികൾ ?
ഡച്ചുകാർ

>> ഇന്ത്യയുമായി വ്യാപാരബന്ധം സ്ഥാപിച്ച ആദ്യ, പ്രൊട്ടസ്റ്റന്റ്‌ ജനവിഭാഗം ?
ഡച്ചുകാർ

>> ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം ?
1595

>> ഡച്ചുകാർ ഇന്ത്യയിലെ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചത്‌ എവിടെ ?
മസൂലി പട്ടണം (1605)
 
>> ഹൂഗ്ലി നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്തിരുന്ന ഡച്ച്‌ കോളനിയും വ്യാപാരകേന്ദ്രവും ഏതായിരുന്നു ?
ചിൻസുറ

>> ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ച വിദേശശക്തികൾ ?
ഡച്ചുകാർ

>> പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച്‌ അഡ്മിറൽ ?
അഡ്മിറൽ വാൻഗോയുൻസ്‌

>>ഡച്ചുകാർ 18-ാം നൂറ്റാണ്ടിൽ ഗുരുവായൂരിൽ നിർമ്മിച്ച കോട്ട
ചേറ്റുവ കോട്ട

>> ഏഷ്യയിൽ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനിയായിരുന്ന രാജ്യം ?
ഇന്തോനേഷ്യ

>> ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാ കമ്പനി സ്ഥാപിതമായ വർഷം ?
1602

>> ഡച്ച്‌ ഈസ്റ്റ്‌ ഇന്ത്യാകമ്പനിയുടെ ഡയറക്ടർ ബോർഡ്‌ അറിയപ്പെട്ടിരുന്നത്‌ ?
ജന്റിൽമെൻ XVII

>> ഡച്ചുകാരുടെ അധീന പ്രദേശങ്ങൾ ബ്രിട്ടന് വിട്ടുകൊടുക്കാൻ കാരണമായ ഉടമ്പടി ?
1824 ലെ ആംഗ്ലോ- ഡച്ച് സന്ധി

>> ഇന്ത്യയിൽ നിന്ന് ആദ്യം തിരിച്ചുപോയ യൂറോപ്യൻ ശക്തികൾ ?
ഡച്ചുകാർ

>> ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്ന് കൊല്ലം പിടിച്ചെടുത്ത വർഷം ?
1658

>> ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്ന് കൊച്ചി പിടിച്ചെടുത്ത വർഷം ?
1663

>> ഡച്ചുകാരും മാർത്താണ്ഡവർമ്മയും തമ്മിൽ നടന്ന യുദ്ധം ?
കുളച്ചൽ യുദ്ധം

>> ഇന്ത്യയിൽ ഡച്ചുകാർ നൽകിയ സംഭാവനകൾ :

  • ഉപ്പു നിർമ്മാണം
  • വസ്ത്രങ്ങളിൽ ചായം മുക്കൽ
  • ഹോർത്തൂസ് മലബാറിക്കസ്  

>> കേരളത്തിൽ തെങ്ങ് കൃഷിയും നെൽകൃഷിയും പ്രോത്സാഹിപ്പിച്ച വിദേശികൾ ആര് ?
ഡച്ചുകാർ

Previous Post Next Post