>> 'ലന്തക്കാർ' എന്നറിയപ്പെട്ടിരുന്ന വിദേശികൾ ?
ഡച്ചുകാർ
>> ഡച്ചുകാർ ഇന്ത്യയിൽ വന്ന വർഷം ?
1595
>> ഡച്ചുകാരുടെ കപ്പൽ സമൂഹം ആദ്യമായി കേരളത്തിൽ വന്ന വർഷം ?
1604
>> ഡച്ചുകാർ കൊല്ലം പിടിച്ചടക്കിയ വർഷം ?
1658
>> കൊല്ലം പിടിച്ചെടുക്കാൻ ഡച്ചുകാർ പരിചയപ്പെടുത്തിയ വിദേശ ശക്തി ?
പോർച്ചുഗീസുകാർ
>> ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം ?
1663
>> കേരളത്തിലെ ഡച്ചുകാരുടെ വാണിജ്യ കേന്ദ്രങ്ങളായിരുന്ന പ്രദേശങ്ങൾ ?
കൊച്ചിയും കൊല്ലവും
>> ഡച്ചുകാർ പള്ളിപ്പുറം കോട്ട പിടിച്ചെടുത്ത വർഷം ?
1663
>> 1663 ൽ ഡച്ചുകാർ പിടിച്ചടക്കുകയും പുതുക്കി പണിയുകയും ചെയ്ത കണ്ണൂരിലെ പോർച്ചുഗീസുകാർ നിർമ്മിച്ച കോട്ട ?
സെന്റ് ആഞ്ചലോസ് കോട്ട
>> 1708- ൽ ഡച്ചുകാർ തിരുവിതാംകൂർ നാട്ടുരാജ്യത്തിന് കൈമാറിയ കോട്ട ?
പള്ളിപ്പുറം കോട്ട
>> ഡച്ചുകാർ 18-ാം നൂറ്റാണ്ടിൽ തൃശ്ശൂരിൽ പണികഴിപ്പിച്ച കോട്ട ?
ചേറ്റുവ കോട്ട
>> ഡച്ചുകാരിൽനിന്നും 1789-ൽ ധർമ്മരാജാവ് വിലയ്ക്കുവാങ്ങിയ കോട്ടകൾ
കൊടുങ്ങല്ലൂർ കോട്ട, പള്ളിപ്പുറം കോട്ട
>> കൊച്ചിയിൽ ബോൾഗാട്ടി കൊട്ടാരം പണികഴിപ്പിച്ച വിദേശികൾ ?
ഡച്ചുകാർ (1744)
>> ഡച്ച് കൊട്ടാരം എന്നറിയപ്പെടുന്നത് ?
മട്ടാഞ്ചേരി കൊട്ടാരം
>> ഡച്ച് രേഖകളിൽ 'ബെറ്റിമനി' എന്നറിയപ്പെട്ടിരുന്ന പ്രദേശം ?
കാർത്തികപ്പള്ളി
>> ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്ന് വിശേഷിപ്പിച്ച പ്രദേശം ?
കൊച്ചി
>> പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ആര് ?
അഡ്മിറൽ വാൻഗോയുൻസ്
>> കുഷ്ഠരോഗികൾക്കായി ഡച്ചുകാർ ആശുപത്രി ആരംഭിച്ച പ്രദേശം ഏത് ?
പള്ളിപ്പുറം
>> കോഴിക്കോട് സാമൂതിരിയും ഡച്ചുകാരും തമ്മിൽ ഒപ്പുവച്ച സന്ധി ?
അഴിക്കോട് സന്ധി (1661)
>>ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടത്തിയ തിരുവിതാംകൂർ രാജാവ് ?
മാർത്താണ്ഡവർമ്മ
>> ഡച്ചുഭരണം കേരളത്തിൽ അവസാനിക്കാൻ കാരണമായ ഉടമ്പടി ?
മാവേലിക്കര ഉടമ്പടി (1753 ഓഗസ്റ്റ് 15)
(മാർത്താണ്ഡവർമ്മ X ഡച്ചുകാർ )
>> തിരുവിതാംകൂറിന്റെ ആഭ്യന്തരകാര്യത്തിൽ ഡച്ചുകാർ ഇടപെടരുത് എന്നും, തിരുവിതാംകൂർ മറ്റുരാജ്യങ്ങളുമായി യുദ്ധത്തിനു പുറപ്പെട്ടാൽ ഡച്ചുകാർ നിഷ്പക്ഷത പാലിക്കുമെന്നും വ്യവസ്ഥ ചെയ്ത ഉടമ്പടി ?
മാവേലിക്കര ഉടമ്പടി
>> മാർത്താണ്ഡവർമ്മയ്ക്കു മുൻപിൽ കീഴടങ്ങിയ ഡച്ച് സൈന്യാധിപൻ ?
ഡിലനോയി
>> തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായ ഡച്ചുകാരൻ ?
ഡിലനോയി
>> 'വലിയ കപ്പിത്താൻ' എന്നറിയപ്പെട്ടിരുന്ന ഡച്ച് സൈന്യാധിപൻ ?
ഡിലനോയി
>> തിരുവനന്തപുരം ജില്ലയിലെ വർക്കല ജനാർദ്ദന ക്ഷേത്രത്തിലെ മണി സംഭാവന ചെയ്ത വിദേശികൾ ?
ഡച്ചുകാർ
>> ഡച്ചുകാരുടെ പ്രധാന സംഭാവനകൾ :
- ഉപ്പുനിർമ്മാണം
- തുണിക്ക് ചായം മുക്കൽ
- തെങ്ങുകൃഷിക്ക് പ്രത്യേക പ്രോത്സാഹനവും മെച്ചപ്പെട്ട തൈകളുടെ വിതരണവും
- “ഹോർത്തൂസ് മലബാറിക്കസ്" എന്ന കൃതി (പന്ത്രണ്ട് വാല്യങ്ങൾ)