Forest Driver, Driver Gr II Questions and Answers

ANSWER KEY
Question Code: 237/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: Forest Driver, Driver Gr II (HDV),Chauffeur Gr II, Driver cum Vehicle Cleaner Gr III
Department:Various
Cat. Number: 700/2021 to 704/2021, 478/2022 to 480/2022,053/2023, 141/2023, 131/2023, 158/2023
Date of Test : 29.11.2023


1. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം ഏത്‌ ?
A. അവധ്‌
B. കാൺപൂർ
C. മീററ്റ്‌
D. ഫൈസാബാദ്‌

2. “ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്‌” എന്നറിയപ്പെടുന്നതാര്‌?
A. സ്വാമി ദയാനന്ദ സരസ്വതി
B. രാജാറാം മോഹൻ റോയ്‌
C. സ്വാമി വിവേകാനന്ദൻ
D. ജ്യോതിറാവു ഫുലെ

3. "ചോർച്ചാ സിദ്ധാന്തം” ആവിഷ്ക്കരിച്ചതാര്‌?
A. ഫിറോസ്‌ ഷാ മേത്ത
B. ബദറുദ്ദീൻ ത്വയ്യിബ്ജി
C. ഗോപാലകൃഷ്ണ ഗോഖലെ
D. ദാദാഭായ്‌ നവറോജി

4. താഴെ കൊടുത്തിട്ടുള്ളവയിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ നടത്തിയ ബഹുജന സമരങ്ങളിൽ പെടാത്തത്‌ ഏത്‌?
A. ക്വിറ്റ്‌ ഇന്ത്യാ സമരം
B. ചമ്പാരൻ സമരം
C. നിസ്സഹകരണ സമരം
D. ഉപ്പു സത്യാഗ്രഹം

5. “ലാൽ, പാൽ, ബാൽ കൂട്ടുകെട്ട്‌" ഇന്ത്യൻ ദേശീയ സമരത്തിലെ ഏത്‌ കാലഘട്ടത്തിൽ ഉൾപ്പെടുന്നു?
A. മിതവാദി കാലഘട്ടം
B. തീവ്രദേശീയതയുടെ കാലഘട്ടം
C. ഗാന്ധിയൻ കാലഘട്ടം
D. ഇവയൊന്നുമല്ല

6. സ്വാതന്ത്ര്യലബ്ധിയ്ക്ക്‌ ശേഷം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌?
A. ജുനഗഡ്‌
B. പഞ്ചാബ്‌
C. ഹൈദരാബാദ്‌
D. കാശ്മീർ

7. സംസ്ഥാന പുനസ്സംഘടനാ കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
A. ഫസൽ അലി
B. എച്ച്‌. എൻ. കുൻസ്രു
C. കെ. എം. പണിക്കർ
D. ഇവരാരുമല്ല

8. തെലുങ്ക്‌ സംസാരിക്കുന്നവർക്കായി ആന്ധ്രാ സംസ്ഥാനം രൂപീകരിക്കുക എന്ന ആവശ്യവുമായി നിരാഹാര സമരം നടത്തി മരണമടഞ്ഞ സ്വാതന്ത്ര്യസമര സേനാനി ആര്‌?
A. സർദാർ വല്ലഭായ്‌ പട്ടേൽ
B. പോട്ടി ശ്രീരാമലു
C. അല്ലൂരി സീതാരാമ രാജു
D. ടി. പ്രകാശം

9. ഒന്നാം പഞ്ചവൽസരപദ്ധതി ലക്ഷ്യം വെച്ചത്‌ ഏത്‌ മേഖലയുടെ വികസനമാണ്‌?
A. വ്യവസായിക വികസനം
B. ദാരിദ്ര്യ നിർമ്മാർജ്ജനം
C. ഭക്ഷ്യ സ്വയം പര്യാപ്തത
D. കാർഷിക മേഖലയുടെ സമഗ്രവികസനം

10. ഭൂമിയിൽ നിന്ന്‌ ഏറ്റവും അകലെയെത്തിയ ഇന്ത്യൻ നിർമ്മിത പേടകം ഏത്‌?
A. മംഗൾയാൻ
B. ആര്യഭട്ട
C. ചന്ദ്രയാൻ
D.  ഭാസ്ക്കര

11. ഇന്ത്യൻ ഭരണഘടനയുടെ ഹൃദയവും ആത്മാവും എന്ന്‌ “അംബേദ്കർ' വിശേഷിപ്പിച്ച മൗലികാവകാശം ഏത്‌?
A. സ്വാതന്ത്ര്യത്തിനുള്ള അവകാശം
B. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
C. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
D. സമത്വത്തിനുള്ള അവകാശം

12. ആറു വയസ്സു മുതൽ പതിനാല്‌ വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സാജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഏത്‌ മൗലികാവകാശത്തിന്റെ ഭാഗമാണ്‌?
A. സമത്വത്തിനുള്ള അവകാശം
B. സ്വാതന്ത്ര്യത്തിനുള്ള അവകാശം
C. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
D. ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം

13. മൗലിക കർത്തവ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്‌?
A. ഭാഗം III
B. ഭാഗം II
C. ഭാഗം IV
D. ഭാഗം IV A

14. ഇന്ത്യൻ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ എണ്ണം എത്ര?
A. 5
B. 6
C. 7
D. 2

15. നിർദ്ദേശക തത്ത്വങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള ഗാന്ധിയൻ ആശയം അല്ലാത്തത്‌ ഏത്‌?
A. ഗ്രാമപഞ്ചായത്ത്‌ സംഘടിപ്പിക്കൽ
B. യൂണിഫോം സിവിൽ കോഡ്‌
C. കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കൽ
D. ലഹരി വസ്തുക്കളുടെ നിരോധനം

16. താഴെപ്പറയുന്നവയിൽ ഇന്ത്യയുമായി സമുദ്ര അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ഏവ?
A. പാക്കിസ്ഥാൻ, ചൈന
B. ശ്രീലങ്ക, മാലിദ്വീപ്‌
C. നേപ്പാൾ, ഭൂട്ടാൻ
D. മ്യാൻമാർ, അഫ്ഗാനിസ്ഥാൻ

17. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി മൗണ്ട്‌ K2 സ്ഥിതി ചെയുന്ന മലനിര ഏത്‌?
A. കാറകോറം
B. ലഡാക്ക്‌
C. സസ്കർ
D. നാഗാകുന്നുകൾ

18. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട്‌ അനുഭവപ്പെടുന്ന ജയ്സാൽമിർ ഏതു മരുഭൂമിയിലാണ്‌ സ്ഥിതി ചെയുന്നത്‌?
A. സഹാറ
B. ഥാർ
C. അറ്റക്കാമ
D. കലഹാരി

19. ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന പ്രദേശം ഏത്‌?
A. ഉത്തര മഹാസമതലം
B. ഉപദ്ധീപിയ പീഠഭൂമി
C. ഉത്തരപർവ്വത മേഖല
D. കിഴക്കൻ തീര സമതലം

20. ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്ന പ്രദേശം ഏത്‌?
A. അഗത്തി
B. ബിത്ര
C. ഇന്ദിരാ പോയിന്റ്‌
D. റാൻ ഓഫ്‌ കച്ച്‌

21. കായംകുളത്ത്‌ സ്ഥിതി ചെയുന്ന വൈദ്യുതി നിലയം ഏത്‌ വിഭാഗത്തിൽപ്പെടുന്നു?
i. ആണവനിലയം
ii. ജലവൈദ്യുത നിലയം
iii താപവൈദ്യുത നിലയം
iv സൗരോർജ്ജ നിലയം
A. i മാത്രം
B. iii മാത്രം
C. ii മാത്രം
D. iv മാത്രം

22. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത :
i. ദേശീയ ജലപാത 1
ii. ദേശീയ ജലപാത 2
iii. ദേശീയ ജലപാത 3
iv ഇവയൊന്നുമല്ല
A. i മാത്രം
B. ii മാത്രം
C. iii മാത്രം
D. iv മാത്രം

23. കേരളത്തിലെ ഏറ്റവും വലിയ കോട്ടയേത്‌?
i പള്ളിപ്പുറം കോട്ട
ii പാലക്കാട്‌ കോട്ട
iii ബേക്കൽ കോട്ട
iv കണ്ണൂർ കോട്ട
A. iv മാത്രം
B. ii മാത്രം
C. i മാത്രം
D. iii മാത്രം

24. കേരളത്തിലുള്ള ഫോറസ്റ്റ്‌ റിസർച്ച്‌ ഇൻസ്റിറ്റ്യൂട്ട്‌ എവിടെയാണ്‌?
i തേക്കടി
ii ഇരവികുളം
iii വയനാട്‌
iv പീച്ചി
A. iv മാത്രം
B. iii മാത്രം
C. ii മാത്രം
D. i മാത്രം

25. കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ല?
i ഇടുക്കി
ii വയനാട്‌
iii പാലക്കാട്‌
iv മലപ്പുറം
A. ii മാത്രം
B. i മാത്രം
C. iv മാത്രം
D. iii മാത്രം

26. പറമ്പിക്കുളം ടൈഗർ റിസർവ്വ്‌ ഏത്‌ ഗ്രാമപഞ്ചായത്തിലാണ്‌?
i നെന്മാറ
ii കൊല്ലങ്കോട്‌
iii നെല്ലിയാമ്പതി
iv മുതലമട
A. iv മാത്രം
B. iii മാത്രം
C. ii മാത്രം
D. i മാത്രം

27. കേരളത്തിലെ 16-ാമത്‌ വന്യമൃഗ സങ്കേതം :
i ഇരവികുളം
ii പാമ്പാടുംചോല
iii സൈലന്റ്‌ വാലി
iv. മലബാർ വന്യജീവി സങ്കേതം
A. ii മാത്രം
B. iii മാത്രം
C. iv മാത്രം
D. i മാത്രം

28. കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം :
i സൈലന്റ്‌ വാലി
ii പറമ്പിക്കുളം
iii തട്ടേക്കാട്‌
iv കുമരകം
A. iv മാത്രം
B. ii മാത്രം
C. iii മാത്രം
D. i മാത്രം

29. കേരളത്തിലെ ഏറ്റവും വലിയ ദേശീയോദ്യാനം :
i ആനമുടിചോല
ii ഇരവികുളം
iii മതികെട്ടാൻ ചോല
iv സൈലന്റ്‌ വാലി
A. iv മാത്രം
B. i മാത്രം
C. ii മാത്രം
D. iii മാത്രം

30. 2023 വർഷത്തിലെ സ്വരാജ്‌ പുരസ്‌കാരത്തിൽ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്ത്‌?
i എളവള്ളി
ii മുളന്തുരുത്തി
iii മംഗലപുരം
iv പെരുമ്പടപ്പ്‌
A. ii മാത്രം
B. iv മാത്രം
C. i മാത്രം
D. iii മാത്രം

31. താഴെപ്പറയുന്നവയിൽ വൈക്കം സത്യാഗ്രഹവുമായി ബന്ധമുള്ള പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക :
i  ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനും ആരാധന നടത്തുന്നതിനും വേണ്ടിയായിരുന്നു
ii വഴി നടക്കുന്നതിനുള്ള സ്വതന്ത്ര്യത്തിനുവേണ്ടിയായിരുന്നു
iii പിന്തുണ നൽകാൻ മഹാത്മാഗാന്ധി എത്തിയിരുന്നു
A. i & ii
B. ii & iii
C. i & iii
D. i മാത്രം

32. തെറ്റായ പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക :
i പയ്യന്നൂരിൽ കെ. കേളപ്പന്റെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്‌
ii കോഴിക്കോട്‌ മുഹമ്മദ്‌ അബ്ദുൾ റഹിമാന്റെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്‌
iii ശംഖുമുഖത്ത്‌ പി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിലായിരുന്നു ഉപ്പു നിയമം ലംഘിച്ചത്‌
A. i മാത്രം
B. ii മാത്രം
C. iii മാത്രം
D. i & ii

33. താഴെപ്പറയുന്നവയിൽ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സമരം ഏതായിരുന്നു?
A. ചാന്നാർ ലഹള
B. തോൽവിറകു സമരം
C. മേച്ചിൽപ്പുല്ലു സമരം
D. ഇവയിൽ ഒന്നുമല്ല

34. ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാളി വനിത ആരായിരുന്നു?
A. അക്കമ്മ ചെറിയാൻ
B. കൗമുദി ടീച്ചർ
C. ക്യാപ്റ്റൻ ലക്ഷ്മി
D. ഇവയിൽ ആരുമല്ല

35. ശ്രീനാരായണഗുരുവുമായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക :
i മനുഷ്യത്വമാണ്‌ മനുഷ്യന്റെ ജാതി എന്നു പ്രഖ്യാപിച്ചു
ii അരുവിപ്പുറത്ത്‌ ശിവ പ്രതിഷ്ഠ നടത്തി
iii സാധുജന പരിപാലനസംഘം സ്ഥാപിച്ചു
A. i മാത്രം
B. ii മാത്രം
C. iii മാത്രം
D. i & ii മാത്രം

36. 2026-ലെ ഏഷ്യൻ കായികമേളക്ക്‌ ആതിഥ്യമേകുന്ന രാജ്യം ഏതാണ്‌? താഴെതന്നവയിൽനിന്നും കണ്ടെത്തുക :
A. ചൈന
B. ജപ്പാൻ
C. ഇന്ത്യ
D. ഖത്തർ

37. താഴെപ്പറയുന്നവയിൽ ചന്ദ്രയാൻ -3 മായി ബന്ധമില്ലാത്ത പ്രസ്ഥാവന / പ്രസ്ഥാവനകൾ ഏവ?
i തുമ്പയിൽ നിന്ന്‌ വിക്ഷേപണം നടത്തി
ii ശ്രീഹരിക്കോട്ടയിൽ നിന്ന്‌ വിക്ഷേപണം നടത്തി
iii ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ ലാൻഡിംഗ്‌ നടത്തി
A. i മാത്രം
B. i & ii
C. ii & iii
D. iii മാത്രം

38. 2023-ലെ വയലാർ അവാർഡ്‌ ലഭിച്ച സാഹിത്യകാരൻ ആരാണ്‌?
A. വയലാർ ശരത്‌ ചന്ദ്രവർമ്മ
B. പ്രഭാവർമ്മ
C. എം. ടി. വാസുദേവൻ നായർ
D. ശ്രീകുമാരൻ തമ്പി

39. 2023 നവംബർ മാസത്തിൽ തിരഞ്ഞെടുപ്പു നടക്കാൻ പോകുന്ന സംസ്ഥാനം കണ്ടെത്തുക :
A. തമിഴ്നാട്‌
B. കർണ്ണാടക
C. തെലങ്കാന

D. ഇവയിലേതുമല്ല

40. താഴെപ്പറയുന്നവയിൽ നിന്ന്‌ ശരിയായ പ്രസ്ഥാവന / പ്രസ്ഥാവനകൾ കണ്ടെത്തുക :
i കമ്പ്യൂട്ടറിൽ ശബ്ദം റെക്കോർഡ്‌ ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന സോഫ്‌റ്റ് വെയർ ഒഡാസിറ്റി
ii കമ്പ്യൂട്ടറിൽ ദൃശ്യം റെക്കോർഡ്‌ ചെയ്യുന്നതിന്‌ ഉപയോഗിക്കുന്ന സോഫ്‌റ്റ് വെയർ ഒഡാസിറ്റി
iii കമ്പ്യൂട്ടറിൽ ചിത്രങ്ങൾ വരയ്ക്കുന്നതിന്‌ ഉപയോഗിക്കുന്ന സോഫ്‌റ്റ് വെയർ ഒഡാസിറ്റി
A.  i മാത്രം
B. ii മാത്രം
C. iii മാത്രം
D. ii & iii

41. ശരീര വളർച്ചയ്ക്ക്‌ സഹായിക്കുന്ന പോഷകഘടകം ഏത്‌?
A. ധാന്യകം
B. പ്രോട്ടീൻ
C. കൊഴുപ്പ്‌
D. ധാതുക്കൾ

42. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ ഏത്‌ ?
A. വിറ്റാമിൻ  A
B. വിറ്റാമിൻ D
C. വിറ്റാമിൻ K
D. വിറ്റാമിൻ E

43. ഏത്‌ സൂക്ഷ്മ ജീവിയാണ്‌ 'അത്‌ലറ്റ്സ്‌ ഫുട്ട്‌” എന്ന രോഗമുണ്ടാക്കുന്നത്‌?
A. ബാക്ടീരിയ  
B. ഫംഗസ്‌
C. പ്രോട്ടോസോവ
D. വൈറസ്‌

44. പ്രമേഹരോഗ ബോധവൽക്കരണത്തിന്‌ ഉപയോഗിക്കുന്ന ലോഗോ ഏത്‌?
A. ചുവപ്പ്‌ വൃത്തം
B. നീല വൃത്തം
C. പച്ച വൃത്തം
D. മഞ്ഞ വൃത്തം

45. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിക്കുന്ന രണ്ട്‌ ഹോർമോണുകളിൽ ഒന്നാണ്‌ ഗ്ലൂക്കാഗോൺ. മറ്റൊന്ന്‌ ഏത്‌?
A. ഇൻസുലിൻ
B. തൈറോക്സിൻ
C. മെലാടോണിൻ
D. പാരാതോർമോൺ

46. ചുവടെ തന്നിരിക്കുന്നവയിൽ ശ്വാസകോശരോഗമേത്‌?
A. അതിറോസ് ക്ലീറോസിസ്‌
B. ഹെപ്പറ്റെറ്റിസ്‌
C. എംഫിസീമ
D. ഹീമോഫീലിയ

47. “ഡയബറ്റിസ്‌ ഇൻസിപ്പിഡസ്‌" എന്ന അവസ്ഥയുടെ പ്രത്യേകത എന്ത്‌?
A. മൂത്രത്തിൽ പഞ്ചസാരയുടെ അളവ്‌ കൂടുതൽ
B. ഗാഢത കൂടിയ മൂത്രം
C. മൂത്രം പുറന്തള്ളുന്നതിനുള്ള പ്രയാസം
D. മൂത്രത്തിലൂടെ അധികം ജലനഷ്ടം

48. ലെപ്റ്റോസ്‌പൈറ ബാക്ടീരിയ ഉണ്ടാക്കുന്ന രോഗം ഏത്‌?
A. എലിപ്പനി
B. ഡെങ്കിപ്പനി
C. മലമ്പനി
D. മന്ത്‌

49. ഏത്‌ രോഗത്തിനെ തടയാനാണ്‌ BCG വാക്‌സിനെടുക്കുന്നത്‌?
A. കുഷ്ഠം
B. ബ്രോങ്കൈറ്റിസ്‌
C. ചിക്കൻപോക്സ്‌
D. ക്ഷയം

50. എൻഡോസൾഫാൻ ദുരിതബാധിതർക്കായി സംസ്ഥാന ഗവണ്മെന്റ്‌ നടപ്പിലാക്കിയ പദ്ധതി ഏത്‌?
A. സ്നേഹസാന്ത്വനം
B. പ്രത്യാശ
C. ആശ്വാസകിരണം
D. സ്‌നേഹപൂർവ്വം

51. ഒരു ട്രാൻസ്‌പോർട്ട്‌ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ്‌ എടുക്കുന്നതിന്‌ ഉള്ള കുറഞ്ഞ പ്രായപരിധി :
A. 18 വയസ്സ്‌
B. 19 പയസ്സ്‌
C. 20 വയസ്സ്‌
D. 25 വയസ്സ്‌

52. സ്പാർക്ക്‌ പ്ലഗ്‌ ഉപയോഗിക്കാത്ത എഞ്ചിൻ :
A. ഡീസൽ എഞ്ചിൻ
B. പെട്രോൾ എഞ്ചിൻ
C. സി.എൻ.ജി. എഞ്ചിൻ
D. എൽ.പി.ജി. എഞ്ചിൻ

53. പവർ സ്റ്റീയറിങ്ങിൽ ഉപയോഗിക്കുന്ന ഫ്ലൂയിഡ്‌ :
A. ഓട്ടോമാറ്റിക്‌ ട്രാൻസ്മിഷൻ ഫ്ലൂയിഡ്‌
B. ഹൈഡ്രോളിക്ക്‌ ഫ്ലൂയിഡ്‌
C. ബ്രേക്ക്‌ ഫ്ലൂയിഡ്‌
D. എഞ്ചിൻ ഓയിൽ
Question Cancelled

 
54. ബി. എസ്‌. 6 എഞ്ചിൻ ഫിറ്റ്‌ ചെയ്ത പുതിയ വാഹനങ്ങൾക്ക്‌ പുക പരിശോധനാ സർട്ടിഫിക്കറ്റിന്റെ ആവശ്യം ഉണ്ടോ?
A. ആറു മാസത്തിന്‌ ശേഷം ആവശ്യമാണ്‌
B. ഒരു വർഷത്തിനു ശേഷം ആവശ്യമാണ്‌
C. രണ്ടു വർഷത്തിനു ശേഷം ആവശ്യമാണ്‌
D. ആവശ്യം ഇല്ല

55. ഇരുപത്തിനാല്‌ വോൾട്ട്‌ സിസ്റ്റം ഉപയോഗിക്കുന്ന വാഹനങ്ങളിൽ എത്ര ബാറ്ററി ഉണ്ടായിരിക്കും?
A. നാല്
B. മൂന്ന്‌
C. രണ്ട്‌
D. ഒന്ന്‌

56. താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?


A. ഭാര പരിധി
B. ഉയര പരിധി
C. ലോഡ്‌ പരിധി
D. വീതി പരിധി

Question Cancelled

57. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക്‌ ഇടത്‌ കൈ കൊണ്ട്‌ കാണിക്കാവുന്ന സിഗ്നൽ :
A. വാഹനം നിർത്തുന്നതിന്‌
B. ഇടത്തോട്ട്‌ തിരിയുന്നതിന്‌
C. യു ടേൺ തിരിയുന്നതിന്‌
D. ഇല്ല

58. മോട്ടോർ വാഹന നിയമം സെക്ഷൻ 185 പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റം :
A. മൊബൈൽ ഉപയോഗിച്ച്‌ വാഹനം ഓടിക്കുന്നത്‌
B. അമിത ഭാരം കയറ്റി വാഹനം ഓടിക്കുന്നത്‌
C. മദ്യപിച്ചു വാഹനം ഓടിക്കുന്നത്‌
D. ഇവ ഒന്നും അല്ല

59. സ്‌കൂൾ ബസ്സുകൾക്ക്‌ അനുവദിച്ച പരമാവധി വേഗത :
A. 25 km/hr
B. 30 km/hr
C. 50 km/hr
D. 60 km/hr

60. ഒരു വാഹനം മറ്റൊരു വാഹനത്തിന്റെ പുറകിൽ ഓടിച്ച്‌ പോകുമ്പോൾ പാലിക്കേണ്ട അകലം മുമ്പിലെ വാഹനത്തിൽ നിന്നും :
A. 5 മീറ്റർ അകലം
B. 10 മീറ്റർ അകലം
C. 15 മീറ്റർ അകലം
D. സുരക്ഷിതമായ അകലം

61. കേരളത്തിൽ ഒരു വാഹനം കെട്ടി വലിക്കുമ്പോൾ പരമാവധി അനുവദനീയമായ വേഗത :
A. 15 km/hr വരെ
B. 20 km/hr വരെ
C. 24 km/hr വരെ
D. പരിധി ഇല്ല

Question Cancelled

62. സി.ആർ.ഡി.ഐ. (CRDI) യുടെ പൂർണ്ണരൂപം :
A. കോമൺ റയിൽ ഡീസൽ ഇൻജെക്ഷൻ
B. കോമൺ റയിൽ ഡീസൽ ഇഗ്നിഷൻ
C. കോമൺ റയിൽ ഡയറക്ട്‌ ഇൻജെക്ഷൻ
D. ഇവ ഒന്നും അല്ല

63. നാല്‌ സ്ട്രോക്ക്‌ (4 Stroke) എഞ്ചിനുകളിൽ വായു അകത്തേക്ക്‌ എടുക്കുന്ന സ്ട്രോക്ക്‌ :
A. സക്ഷൻ
B. ക്രമ്പഷൻ
C. പവർ
D. എക്സ്ഹോസ്റ്റ്‌

64. ഒരു നാല്‌ സ്ട്രോക്ക്‌  എഞ്ചിനിൽ ഏത്‌ വാൾവിനാണ്‌ കൂടുതൽ വലുപ്പം?
A. ഇൻലെറ്റ്‌ വാൾവ്‌
B. എക്സ്ഹോസ്റ്റ്‌
C. റീഡ്‌ വാൾവ്‌
D. എല്ലാം തുല്യം ആയിരിക്കും

65. മോട്ടോർ വാഹന നിയമ പ്രകാരം താഴെ പറയുന്നവയിൽ ഏത്‌ തരം വാഹനത്തിനാണ്‌ പെർമിറ്റ്‌ ആവശ്യം ഇല്ലാത്തത്‌?
A. ലോറി
B. ബസ്റ്റ്‌
C. ഓട്ടോറിക്ഷ
D. 3000 കിലോഗ്രാമിന്‌ താഴെ GVW ഉള്ള എല്ലാ ഗുഡ്‌സ്‌ വാഹനങ്ങൾക്കും

66. താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

 A. വാഹനത്തിന്റെ ലോക്ക്‌ ഇന്റിക്കേറ്റർ
B. വാഹനത്തിന്റെ സ്പീഡ്‌ ഇന്റിക്കേറ്റർ
C. എഞ്ചിന്റെ താപനില ഇന്റിക്കേറ്റർ
D. ഇവ ഒന്നും അല്ല

67. ബ്രേക്ക്‌ ഫെയിഡ്‌ എന്നാൽ :
A. ഒരു തരം ബ്രേക്കിംഗ്‌ സിസ്റ്റം
B. ബ്രേക്കിംഗ്‌ സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണം
C. ബ്രേക്കിംഗ്‌ സിസ്റ്റത്തിനു സംഭവിക്കുന്ന ഒരു തകരാർ
D. ബ്രേക്ക്‌ ഫ്ലൂയിഡ്‌

68. ഇന്റർകൂളർ എന്തിന്റെ ഭാഗം ആണ്‌?
A. എയർ കണ്ടീഷൻ സിസ്റ്റം
B. കൂളിംഗ്‌ സിസ്റ്റം
C. എക്സ്ഹോസ്റ്റ്‌ സിസ്റ്റം
D. എഞ്ചിൻ എയർ ഇൻടെയിക്‌ സിസ്റ്റം

69. എഞ്ചിൻ ഓയിൽ അളവ്‌ നോക്കുന്ന ഉപകരണം :
A. ലെവൽ ഗേജ്‌
B. പ്രഷർ ഗേജ്‌
C. ടിപ്‌ സ്റ്റിക്‌
D. ഡ്രിപ്പ്‌ സ്റ്റിക്‌

Question Cancelled

70. ഹെവി വാഹനം എന്നാൽ :
A. ആറു ചക്രത്തിന്‌ മുകളിൽ ഉള്ള വാഹനം
B. എയർ ബ്രേക്ക്‌ ഉള്ള വാഹനം
C. മേൽ പറഞ്ഞവ എല്ലാം
D. GVW 12000 Kg ക്ക്‌ മുകളിൽ ഉള്ള വാഹനങ്ങൾ

71. താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

A. സീറ്റ്‌ ബെൽറ്റ്‌ വാണിംഗ്‌
B. എയർബാഗ്‌ വാണിംഗ്‌
C. എ.സി. വാണിംഗ്‌
D. ആംബുലൻസ്‌ വാണിംഗ്‌

72. നാല്‌ സൈഡ്‌ ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത്‌ എപ്പോൾ?
A. മുന്നോട്ട്‌ പോകുന്നതിന്‌
B. പാർക്ക്‌ ചെയ്യുമ്പോൾ
C. അപകട സൂചന നൽകുന്നതിന്‌
D. പിറകിലേക്ക്‌ നീങ്ങുവാൻ

73. ട്രാൻസ്‌പോർട്ട്‌ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ബാട്ജിന്റെ കാലാവധി :
A. 1 വർഷം
B. 2 വർഷം
C. 3 വർഷം
D. 5 വർഷം

74. ലൈറ്റ്‌ മോട്ടോർ വെഹിക്കിൾ എന്നാൽ :
A. 3000 kg ന്‌ താഴെ GVW ഉള്ള വാഹനങ്ങൾ
B. 7500 kg ന്‌ താഴെ GVW ഉള്ള വാഹനങ്ങൾ
C. നാല്‌ ചക്രം ഉള്ള വാഹനങ്ങൾ
D. ആറു ചക്രം വരെ ഉള്ള വാഹനങ്ങൾ

75. 50 സി.സി. യിൽ താഴെയുള്ള വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ്‌ ലഭിക്കുന്നതിനുളള ചുരുങ്ങിയ പ്രായപരിധി :
A. ലൈസൻസ്‌ ആവശ്യം ഇല്ല
B. 16 വയസ്സ്‌
C. 17വയസ്സ്‌
D. 18 വയസ്സ്‌

76. Ad Blue ഉപയോഗിക്കുന്നത്‌ ഏത്‌ തരം എൻജിനുകളിൽ?
A. പെട്രോൾ
B. സി.എൻജി
C. ഡീസൽ
D. എല്ലാത്തരം എൻജിനുകളിലും

77. ഡീസൽ എക്‌സ്‌ഹോസ്റ്റ്‌ ഫ്ലൂയിഡ്‌ ഉപയോഗിക്കുന്നത്‌ എന്ത്‌ ആവശ്യത്തിനായി?
A. ശബ്ദം കുറയ്ക്കുന്നതിന്‌
B. എൻജിൻ തണുപ്പിക്കുന്നതിന്‌
C. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‌
D. മേൽ പറഞ്ഞ 3 ആവശ്യങ്ങൾക്കും വേണ്ടി

78. മോട്ടോർ വാഹന നിയമം 112-ാം വകുപ്പ്‌ അനുശാസിക്കുന്നത്‌ വാഹനങ്ങളുടെ :
A. ഭാര പരിധി
B. പ്രായ പരിധി
C. ഉയര പരിധി
D. വേഗതാ പരിധി


79. മോട്ടോർ സൈക്കിൾ ഓടിക്കുന്നവർ ഹെൽമെറ്റ്‌ ധരിക്കണം എന്ന്‌ ___________ വകുപ്പ്‌ പ്രകാരം മോട്ടോർ വാഹന നിയമത്തിൽ അനുശാസിക്കുന്നു.
A. 9-ാം വകുപ്പ്‌
B. 118-ഠം വകുപ്പ്‌
C. 128-ാം വകുപ്പ്‌
D. 146-ാം വകുപ്പ്‌

Question Cancelled

80. റിട്ടാർഡർ എന്ത്‌ ആവശ്യത്തിനായി വാഹനങ്ങളിൽ ഉപയോഗിക്കുന്നു?
A. വാഹനം തണുപ്പിക്കുന്നതിന്‌
B. വാഹനത്തിന്റെ സ്പീഡ്‌ കുറയ്ക്കുന്നതിന്‌
C. വാഹനത്തിന്റെ മൈലേജ്‌ കൂട്ടുന്നതിന്‌
D. ക്ലച്ചിനു പകരമായി ഉപയോഗിക്കുന്നു

81. വാഹനം ആകെ ഓടിയ ദൂരം കാണിക്കുന്ന ഉപകരണം :
A. ഓഡോ മീറ്റർ
B. സ്പീഡോ മീറ്റർ
C. ട്രിപ്പ്‌ മീറ്റർ
D. ക്രിപ്ടോ മീറ്റർ

82. തുരങ്കത്തിൽ പ്രവേശിക്കുന്നതിനു മുമ്പ്‌ ഒരു ഡ്രൈവർ വാഹനത്തിന്റെ :
A. ഹെഡ്‌ ലൈറ്റ്‌ ഹൈ ബീം ON ചെയ്ത്‌ കടന്ന്‌ പോകണം
B. ഹസാർഡ്‌ ലാമ്പുകൾ ഉപയോഗിക്കണം
C. ഹെഡ്‌ ലൈറ്റ്‌ ഡീപ്പ്‌ ബീം ON ചെയ്ത്‌ കടന്ന്‌ പോകണം
D. പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല

83. കെട്ടിവലിക്കുവാൻ അനുവാദം ഇല്ലാത്ത വാഹനം :
A. ഇരുചക്ര വാഹനം
B. മൂന്ന്‌ ചക്ര വാഹനം
C. ട്രാക്ടർ
D. ട്രെയിലർ

84. ഒരു ട്രാക്ടറിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്‌?
A. ഒന്ന്‌
B. രണ്ട്‌
C. ആർസി ബുക്കിൽ പറയുന്ന അത്രയും
D. അനുവാദം ഇല്ല

85. ABS വാർണിംഗ്‌ ലാമ്പ്‌ വാഹനം ഓടിക്കൊണ്ടിരിക്കവേ തെളിഞ്ഞ്‌ നിന്നാൽ :
A. വാഹനം ഉടനടി നിർത്തണം
B. വാഹനം തുടർന്ന്‌ ഉപയോഗിക്കാവുന്നതാണ്‌
C. വാഹനത്തിന്റെ ബ്രേക്ക്‌ നഷ്ടപ്പെടും
D. വാഹനം ഓട്ടോമാറ്റിക്‌ ആയി നിർത്തപ്പെടും

86. ടർബോ ചാർജർ എഞ്ചിനിൽ ഉപയോഗിക്കുന്നത്‌ എന്തിന്‌?
A. എഞ്ചിന്റെ അകത്തേക്ക്‌ വായു പ്രവാഹം വർദ്ധിപ്പിക്കുന്നതിന്‌
B. എഞ്ചിനെ തണുപ്പിക്കുന്നതിന്‌
C. എഞ്ചിന്‌ അകത്തേക്ക്‌ ഇന്ധനം ശരിയായി നൽകുന്നതിന്‌
D. എഞ്ചിൻ ആയാസരഹിതമായി കറങ്ങുവാൻ സഹായിക്കുന്നതിന്‌

87. ഹീറ്റർ പ്ലഗ്‌ ഉപയോഗിക്കുന്നത്‌ :
A. പെട്രോൾ എഞ്ചിനുകളിൽ
B. സി.എൻ.ജി. എഞ്ചിനുകളിൽ
C. ഡീസൽ എഞ്ചിനുകളിൽ
D. തണുപ്പുള്ള പ്രദേശങ്ങളിൽ ഉപയോഗിക്കുന്ന എല്ലാ എഞ്ചിനുകളിലും

88. ECU (ഈ.സി.യു.) എന്നാൽ എന്ത്‌?
A. എഞ്ചിൻ മോണിട്ടർ യൂണിറ്റ്‌
B. എഞ്ചിൻ കൺട്രോൾ മോഡ്യുൾ
C. ഇലക്ട്രോണിക്‌ കൺട്രോൾ യൂണിറ്റ്‌
D. എഞ്ചിൻ കറണ്ട്‌ യൂണിറ്റ്‌

89. ഇരുപത്തിനാല്‌ (24) വോൾട്ട്‌ സിസ്റ്റം ഉപയോഗിക്കുന്ന ഒരു കാറിന്റെ ഹെഡ്‌ ലൈറ്റിൽ ഉപയോഗിക്കാവുന്ന ബൾബിന്റെ പരമാവധി വോൾട്ടേജ്‌ :
A. 12 വാട്ട്‌
B. 24 വാട്ട്‌
C. 75 വാട്ട്‌
D. 65വാട്ട്‌

Question Cancelled

90. കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :
A. റേഡിയേറ്ററിന്‌ മുന്നിൽ
B. റേഡിയേറ്ററിന്‌ പിറകിൽ
C. ഡാഷ്‌ ബോർഡിനു താഴെ
D. കാറുകളിൽ ആവശ്യം ഇല്ല

91. ഒരു ടയറിൽ 185/65 /R14 എന്ന്‌ കാണുന്നു. ഇതിൽ 14 സൂചിപ്പിക്കുന്നത്‌ എന്താണ്‌?
A. ടയറിന്റെ വീതി
B. ടയറിന്റെ ഉയരം
C. റിമ്മിന്റെ ചുറ്റളവ്‌
D. റിമ്മിന്റെ വ്യാസം

92. ടയർ പ്രഷർ സൂചിപ്പിക്കുന്നതിൽ PSI എന്നതിന്റെ പൂർണ്ണരൂപം എന്ത്‌?
A. പൌണ്ട്‌സ്‌ പെർ സ്ക്വയർ ഇഞ്ച്‌
B. പാസ്‌ക്കൾ പെർ സ്ക്വയർ ഇഞ്ച്‌
C. പ്രഷർ പെർ സ്ക്വയർ ഇഞ്ച്‌
D. പഞ്ച്‌ പെർ സ്ക്വയർ ഇഞ്ച്‌

93. താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

A. നിർത്തരുത്‌
B. മുന്നോട്ട്‌ പോകരുത്‌
C. പാർക്ക്‌ ചെയരുത്‌
D. ഗതാഗത തടസ്സം

94. ഒരു ട്രാൻസ്‌പോർട്ട്‌ വാഹനത്തിന്റെ പെർമിറ്റിന്റെ കാലാവധി :
A. 1 വർഷം
B. 3 വർഷം
C. 5 വർഷം
D. 15വർഷം

95. ഒരു എഞ്ചിനിൽ എക്സ്ഹോസ്റ്റ്‌ ഗ്യാസ്‌ റീസർക്കുലേഷൻ ഉപയോഗിക്കുന്നത്‌ എന്തിന്‌?
A. അന്തരീക്ഷ മലിനീകരണം കുറയ്ക്കുവാൻ

B. ശബ്ദ മലിനീകരണം കുറയ്ക്കുവാൻ
C. മൈലേജ്‌ വർദ്ധിപ്പിക്കുന്നതിന്‌
D. പവർ വർദ്ധിപ്പിക്കുന്നതിന്‌

96. എയർ ബാഗിൽ കാണുന്ന SRS എന്നാൽ എന്ത്‌?
A. സപ്ലിമെന്ററി റസ്റ്റ്റൈൻണ്ട്‌ സിസ്റ്റം
B. സീരിയസ്‌ റോഡ്‌ സ്പീഡ്‌
C. സബ്‌ റോഡ്‌ സിസ്റ്റം
D. സരണ്ട്‌ റോഡ്‌ സർവീസ്‌

97. ബൈറ്റിംഗ്‌ പോയിന്റ്‌ എന്തിനെ സംബന്ധിച്ച വാക്ക്‌ ആണ്‌?
A. വാഹന അപകടം
B. വാഹനം ചലിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്‌
C. പാർക്കിങ്ങുമായി ബന്ധപ്പെട്ട്‌
D. ഗിയർ ബോക്സിൽ വരുന്ന ഒരു തകരാർ

98. ബി.എസ്‌. 4 എഞ്ചിൻ എന്നതിലെ "ബി.എസ്‌." എന്തിനെ സൂചിപ്പിക്കുന്നു?
A. ഭാരത്‌ സ്റ്റേജ്‌
B. ബ്രിട്ടീഷ്‌ സ്റ്റേജ്‌
C. ഭാരത്‌ സ്റ്റാൻഡേർഡ്‌
D. ബോഷ്‌ സ്റ്റേജ്‌

99. ഒരു വാഹനത്തിലെ എം.ഐ.എൽ. (MIL) എന്നാൽ എന്ത്‌?
A. മെയിൻ ഇൻഡിക്കേറ്റർ ലാമ്പ്‌
B. മാൽ ഫങ്ങ്ഷൻ ഇൻഡിക്കേറ്റർ ലാമ്പ്‌
C. മൂവിംഗ്‌ ഇനേർഷ്യ ലാഗ്‌
D. മോടിയുൾ ഇൻഡിക്കേറ്റർ ലാമ്പ്‌

100. അപകടകരമായ ചരക്കുകൾ കൊണ്ടുപോകുന്ന വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ്‌ ലൈസൻസിന്റെ (HAZARDOUS GOODS LICENSE) കാലാവധി?
A. ഒരു വർഷം
B. രണ്ട്‌ വർഷം
C. മൂന്നുവർഷം
D. അഞ്ചുവർഷം
Previous Post Next Post