LD Clerk/ Accountant/ Cashier etc Questions and Answers

ANSWER KEY
Question Code: 233/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: LD Clerk/ Accountant/ Cashier etc(Preliminary Examination- Stage III)
Department: Various
Cat. Number: 046/2023, 722/2022, 729/2022, 256/2017, 054/2022, 105/2022, 598/2022
Date of Test : 25.11.2023

 1. ജീവിത രസങ്ങൾ എന്ന പേരിൽ ആത്മകഥ എഴുതിയ കലാകാരൻ :
A) ചേമഞ്ചേരി . കുഞ്ഞിരാമൻ നായർ
B) കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താൻ
C) കലാമണ്ഡലം ഗോപി
D) കലാമണ്ഡലം അച്യുതവാരിയർ

2. കേരള സിംഹം എന്ന കൃതിയുടെ കർത്താവ്‌ ആര്‌?
A) പി.എൻ. പണിക്കർ
B) സർദാർ കെ.എം. പണിക്കർ

C) പി.സി. കുട്ടിക്കൃഷ്ണൻ
D) എ. ശ്രീധരമേനോൻ

3. ചന്ദ്രയാൻ-2 ദാത്യത്തിനു നേതൃത്വം നൽകിയ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ ചെയർമാൻ ആരായിരുന്നു?
A) എ.എസ്‌. കിരൺകുമാർ
B) കെ. ശിവൻ
C) എസ്‌. സോമനാഥ്‌
D) ഡോ. ഷല്ലേഷ്‌ നായക്‌

4. ഇന്ത്യയിൽ സമൂഹശാസ്ത്രം (SOCIOLOGY) എന്ന പഠനശാഖ ആദ്യമായി ആരംഭിച്ചത്‌ ഏത്‌ സർവ്വകലാശാലയിലാണ്‌?
A) മദ്രാസ്‌ യൂണിവേഴ്സിറ്റി
B) കൊൽക്കത്ത യൂണിവേഴ്സിറ്റി
C) ബോംബെ യൂണിവേഴ്സിറ്റി
D) കേരള യൂണിവേഴ്സിറ്റി

5. വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത്‌?
A) മസ്ദൂർ കിസാൻ പാർട്ടി
B) ഭാരതീയ കിസാൻ സംഘം
C) ഭാരതിയ കിസാൻ യൂണിയൻ
D) മസ്ദൂർ കിസാൻ ശക്തി സംഘാടൻ

6. നീതി ആയോഗ്‌ (NITI AAYOG)-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര്‌?
A) അരവിന്ദ്‌ പനാഗരീയ
B) അമിതാഭ്‌ കാന്ത്‌
C) സഞ്ജയ്‌ കുമാർ മിശ്ര
D) രാഹുൽ നവിൻ

7. ഇന്ത്യയിൽ ചരക്കുസേവന നികുതി (GST) നിലവിൽ വന്നത്‌ എപ്പോൾ?
A) ഒന്ന് ജൂലൈ 2018
B) ഒന്ന്‌ ജൂൺ 2017
C) ഒന്ന്‌ ജൂലൈ 2017
D) ഒന്ന്‌ ജൂൺ 2018

8. 2019-ലെ ജ്ഞാനപീഠം അവാർഡ്‌ നേടിയ മലയാള സാഹിത്യകാരൻ ആര്‌?
A) സുഭാഷ്‌ ചന്ദ്രൻ
B) എം.ടി. വാസുദേവൻ നായർ
C) അക്കിത്തം അച്യുതൻ നമ്പൂതിരി
D) ഒ.എൻ.വി. കുറുപ്പ്‌

9. ടോക്യോ ഒളിമ്പിക്സിൽ "ജാവലിൻ ത്രോ" ഇനത്തിൽ സ്വർണ്ണം നേടിയ കായിക താരം:
A) പി.വി. സിന്ധു
B) അഭിനവ്‌ ബിന്ദ്ര
C) കർണം മല്ലേശ്വരി
D) നീരജ്‌ ചോപ്ര

10. സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം തടയുന്നതിനായി സംസ്ഥാന എക്സൈസ്‌ വകുപ്പ്‌ വിമുക്തിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ പേര്‌ :
A) ജാഗ്രത
B) ഉണർവ്വ്‌
C) ശ്രദ്ധ
D) കരുണ

11. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏത്‌?
i. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു
ii. താരതമ്യേന വീതി കുറവ്‌
iii. ഡെൽറ്റകൾ കാണപ്പെടുന്നു
iv. സുന്ദര വനപ്രദേശം മുതൽ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
A) i & iii
B) iii & iv
C) i & ii
D) എല്ലാം ശരിയാണ്‌

12. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
A) മൗണ്ട്‌ എവറസ്റ്റ്‌
B) കാഞ്ചൻജംഗ
C) നന്ദാദേവി
D) മൗണ്ട്‌ K2


13. ഉപദ്വീപിയ നദികളിൽ ഏറ്റവും നീളം കൂടിയ നദി:
A) മഹാനദി
B) ഗോദാവരി
C) കാവേരി
D) താപ്തി

14. “കോട്ടോണോപോളിസ്‌" എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നഗരം :
A) ഡൽഹി
B) ചെന്നൈ
C) മുംബൈ
D) കൊൽക്കത്ത

15. കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ സ്ഥിതി ചെയ്യുന്ന ദേശീയ ജലപാത:
A) ദേശീയ ജലപാത - 1
B) ദേശീയ ജലപാത - 2
C) ദേശീയ ജലപാത - 3
D) ദേശീയ ജലപാത - 4

16. താരാപ്പൂർ ആണവോർജ്ജനിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം :
A) മഹാരാഷ്ട്ര
B) കർണ്ണാടകം
C) തമിഴ്‌നാട്‌
D) ആന്ധ്രാപ്രദേശ്‌

17. പാരമ്പര്യ ഊർജ്ജസ്രോതസ്സിന്‌ ഉദാഹരണം :
A) സൗരോർജ്ജം
B) വേലിയോർജ്ജം
C) കൽക്കരി
D) ജൈവവാതകം

18. പൊതുമേഖലയിലെ ആദ്യത്തെ ഇരുമ്പുരുക്ക്‌ വ്യവസായശാല:
A) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്‌, ഭിലായ്‌
B) ഇന്ത്യൻ അയേൺ ആൻഡ്‌ സ്റ്റീൽ കമ്പനി .
C) ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്‌, റൂർക്കേല
D) ഹിന്ദുസ്ഥാൻ സ്റ്റിൽ ലിമിറ്റഡ്‌, ദുർഗാപൂർ

19. ഇന്ത്യയിൽ ആദ്യമായി പെട്രോളിയം ഖനനം ചെയ്ത പ്രദേശം :
A) നെയ്‌ വേലി
B) ഝാറിയ
C) ഡിഗ്ബോയ്‌

D) മുംബൈഹൈ

20. ഇന്ത്യയിൽ ധാതുക്കളുടെ കലവറ എന്ന്‌ അറിയപ്പെടുന്ന ഭൂപ്രകൃതി വിഭാഗം :
A) ഉത്തരപർവ്വതമേഖല
B) ഉത്തരമഹാസമതലം
C) തീരസമതലം
D) ഉപദ്വീപീയ പിഠഭൂമി

21. താഴെ കൊടുത്തിരിക്കുന്നവയിൽ സമത്വത്തിനുള്ള അവകാശങ്ങളിൽ ഉൾപ്പെടാത്തത്‌ ഏത്‌?
A) നിയമത്തിന്‌ മുന്നിൽ സമത്വം ഉറപ്പാക്കൽ
B) കുറ്റകൃത്യം ചെയ്തവരെ സംബന്ധിച്ചുള്ള സംരക്ഷണം
C) പൊതു നിയമനങ്ങളിൽ അവസരസമത്വം
D) തൊട്ടുകൂടായ്മ നിർത്തലാക്കൽ

22. ഭരണഘടനയുടെ ഏത്‌ ഭാഗത്തിലാണ്‌ മൗലിക കർത്തവ്യങ്ങളെ കുറിച്ച്‌ പ്രതിപാദിക്കുന്നത്‌?
A) IV ഭാഗം
B) V ഭാഗം
C) IV-A ഭാഗം
D) V-A ഭാഗം

23. ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം :
A) കുങ്കുമം
B) പച്ച
C) നീല
D) വെള്ള


24. 1950 ജനുവരി 24-ന്‌ ഭരണഘടന നിർമ്മാണ സഭ ജനഗണമനയുടെ ഏത്‌ ഭാഷയിലുള്ള പതിപ്പിനാണ്‌ അംഗീകാരം നൽകിയത്‌?
A) ഹിന്ദി
B) മറാത്തി
C) ബംഗാളി
D) ഗുജറാത്തി

25. ഇന്ത്യയുടെ ദേശീയഗീതം :
A) ജനഗണമന
B) വന്ദേമാതരം
C) അമർ സോനാബംഗ്ലാ
D) മിലേ സുർ മേരാ തുമാര

26. ദേശീയ മനുഷ്യാവകാശ നിയമം പാർലമെന്റ്‌ പാസ്സാക്കിയ വർഷം :
A) 1992
B) 1998
C) 1993
D) 1994

27. താഴെക്കൊടുത്തിരിക്കുന്നവയിൽ വിവരാവകാശവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്‌?
A) വിവരാവകാശ നിയമം നിലവിൽ വന്നത്‌ 2005
B) വിവരാവകാശ നിയമം പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച സംഘടനയാണ് ഉത്തർപ്രദേശിലെ കിസാൻ ശക്തി മോർച്ച
C) രാജ്യസുരക്ഷയെയും അഖണ്ഡതയും ബാധിക്കുന്ന വിവരങ്ങൾ, കോടതി പരിഗണനയിലുള്ളവ വ്യക്തികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്നവ,എന്നീ വിവരങ്ങൾ വിവരാവകാശ നിയമം വഴി വെളിപ്പെടുത്താവുന്നതാണ്‌
D) മുഖ്യവിവരാവകാശ കമ്മീഷണറും 10-ൽ കുറയാത്ത അംഗങ്ങളും വിവരാവകാശ കമ്മിഷനിൽ ഉണ്ടാകും
Question Cancelled

28. താഴെക്കൊടുത്തിരിക്കുന്നവയിൽ മതേതരത്വം എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്‌ :
A) ഇന്ത്യയ്ക്ക്‌ ഒരു ഓദ്യോഗിക മതമില്ല
B) ഒരു മതത്തെയും ഇന്ത്യ പ്രോത്സാഹിപ്പിക്കുന്നില്ല
C) മതസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്നു
D) മതത്തെ നിഷേധിക്കുന്നു

29. തൊട്ടുകൂടായ്മ നിരോധന നിയമം നിലവിൽ വന്ന വർഷം :
A) 1950
B) 1977
C) 1955
D) 1956

30. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ :
A) അരുൺ കുമാർ മിശ്ര
B) രാജിവ്‌ ജെയ്ൻ
C) രാജേന്ദ്ര ബാബു
D) ശിവരാജ്‌ പാട്ടിൽ

31. ഭഗത്സിങ്ങുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക :
1) 1923-സ്വരാജ്‌ പാർട്ടിക്ക്‌ രൂപം കൊടുത്തും
2) 1928-ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്കൻ എന്ന സംഘടന രൂപികരിച്ചു
3) സെൻട്രൽ ലെജിസ്ലേറ്റിവ്‌ അസംബ്ലിയിൽ ബോംബെറിഞ്ഞു
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) 1ഉം 2 ഉം

32. ക്വിറ്റ്‌ ഇന്ത്യ സമരവുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക :
1. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജന സമരം
2. കോൺഗ്രസ്‌, മുസ്ലിം ലീഗ്‌, കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ, ക്വിറ്റ്‌ ഇന്ത്യ പ്രമേയത്തെ പിന്തുണച്ചു
3. ബ്രിട്ടീഷ്‌ സർക്കാർ സ്റ്റാൻഫോർഡ്‌ ക്രിപ്സിനു കീഴിൽ ഒരു ദൗത്യസംഘത്തെ ഇന്ത്യയിലേക്കയച്ചു
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) 1ഉം 2 ഉം

33.മൗലാന അബ്ദുൾ കലാം ആസാദിനെ സംബന്ധിച്ച്‌ തെറ്റായ പ്രസ്താവന കണ്ടെത്തുക :
1. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി
2. മൗലാന അബ്ദുൽ കലാം ആസാദിന്റെ ജന്മദിനം നവംബർ 11 ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്നു
3. ആസാദിന്റെ പുസ്തകം - ഇന്ത്യ വിൻസ്‌ ഫ്രീഡം
4. നയി താലിം എന്ന വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തു
A) 1ഉം 3ഉം
B) 2ഉം 4ഉം
C) 3 മാത്രം
D) 4 മാത്രം

34. സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത്‌ കണ്ടെത്തുക :
1. അഭയാർത്ഥി പ്രവാഹം
2. വർഗീയ ലഹള
3. സ്വാതന്ത്യത്തിനു ശേഷവും ഇന്ത്യയിൽ ബ്രിട്ടിഷ്‌ അധീന പ്രദേശങ്ങൾ
4. നാട്ടുരാജ്യങ്ങളുടെ സംയോജനം
A) 1 ഉം 4 ഉം
B) 2 ഉം 3 ഉം
C) 3 മാത്രം
D) 4 മാത്രം

35. ഇന്ത്യൻ സ്വാതന്ത്യ സമരകാലത്ത്‌ ദേശീയ വിദ്യാഭ്യാസത്തിന്റെയും കലയുടെയും വളർച്ചയ്ക്ക്‌ നിരവധി വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ട. ഈ പ്രസ്താവനയുമായി യോജിക്കാത്ത  കണ്ടെത്തുക :
1. 1916-ൽ ഡി.കെ. കാർവെ ഇന്ത്യയിലെ ആദ്യത്തെ വനിതാ സർവ്വകലാശാല സ്ഥാപിച്ചു
2. വില്യം ജോൺസ്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗാൾ സ്ഥാപിച്ചു
3. രവിന്ദ്രനാഥ ടാഗോർ ബംഗാളിൽ വിശ്വഭാരതി സർവ്വകലാശാല സ്ഥാപിച്ചു
4.  മഹാകവി വള്ളത്തോൾ നാരായണമേനോൻ തൃശ്ശൂരിൽ കേരള കലാമണ്ഡലം സ്ഥാപിച്ചു
A) 1മാത്രം
B) 2മാത്രം
C) 1 ഉം 2 ഉം
D) 1 ഉം 4 ഉം

36. ശരിയായ ജോഡികൾ കണ്ടെത്തുക :
1.  നേഷൻ - ഗോപാലകൃഷ്ണ ഗോഖലെ
2. വോയ്സ്‌ ഓഫ്‌ ഇന്ത്യ - ലാലാ ലജ്പത്‌ റായ്‌
3. വന്ദേമാതരം - ദാദാഭായ്‌ നവറോജി
4. കേസരി, മറാത്ത - ബാലഗംഗാധര, തിലക്‌
A) 1 ഉം 2 ഉം
B) 3 ഉം4 ഉം
C) 1 ഉം 4 ഉം
D) 2 ഉം 3 ഉം

37. ഇന്ത്യൻ സ്വാതന്ത്യസമരവുമായി ബന്ധപ്പെട്ട ദേശീയപ്രസ്ഥാനങ്ങൾ ശരിയായി ജോഡികണ്ടെത്തുക :
1. ഗദ്ദർ പാർട്ടി - ചന്ദ്രശേഖർ ആസാദ്‌
2. കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാർട്ടി -  സി.ആർ. ദാസ്‌, മോത്തിലാൽ നെഹ്‌റു
3. ഫോർവേഡ്‌ ബ്ലോക്ക്‌ - സുഭാഷ്‌ ചന്ദ്രബോസ്‌
4. AITUC -  എം. എൻ. ജോഷി, ലാലാ ലജ്പത്‌ റായി
A) 1 ഉം 2 ഉം  3ഉം
B) 2 ഉം 3 ഉം  4ഉം
C) 1 ഉം 2 ഉം
D) 3 ഉം 4 ഉം

38. ദാദാഭായ്‌ നവറോജിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :
1. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയിലുണ്ടായ തകർച്ച സംബന്ധിച്ച “ചോർച്ച സിദ്ധാന്തം” ആവിഷ്കരിച്ചു
2. കോൺഗ്രസിന്‌ “ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌" എന്ന പേര്‌ നിർദ്ദേശിച്ച,
3. ഇന്ത്യയുടെ “വന്ധ്യവയോധികൻ' എന്നറിയപ്പെടുന്നു -
4. INC യുടെ ആദ്യ പ്രസിഡന്റ്‌
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) 4 മാത്രം

39. സ്വാതന്ത്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മീഷനുകളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :
1. ഓപ്പറേഷൻ ബ്ലാക്ക്‌ ബോർഡ്‌ _ ഡോ. രാധാകൃഷ്ണൻ കമ്മീഷൻ
2. സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം - ഡോ. ലക്ഷ്മണ സ്വാമി മുതലിയാർ കമ്മിഷൻ
3. 10+2+3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്‌. കോത്താരി കമ്മീഷൻ
4. യൂണിവേഴ്‌സിറ്റി ഗ്രാൻഡ്‌ കമ്മീഷൻ രൂപികരണം -1986ലെ ദേശീയ വിദ്യാഭ്യാസ നയം
A) 1 ഉം 3 ഉം
B) 2 ഉം 3 ഉം
C) 1 ഉം 4 ഉം
D) എല്ലാം ശെരിയാണ്

40. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
1. അരുണ ആസിഫ്‌ അലി - ക്വിറ്റ്‌ ഇന്ത്യ സമരത്തിൽ സജീവ പ്രവർത്തക
2. മാഡം ബിക്കാജി കാമ - അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ്ണ പതാക ആദ്യമായി ഉയർത്തി
3. പണ്ഡിത രമാഭായി - ബോംബെയിൽ ശാരദാസതൻ സ്ഥാപിച്ചു
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) എല്ലാം ശരിയാണ്‌

41. താഴെ പറയുന്ന വസ്തുതകളിൽ ശരിയായത്‌ കണ്ടെത്തുക :
1. 1789 - ടിപ്പു സുൽത്താൻ കേരളം ആക്രമിക്കുന്നു
2. 788 - ശങ്കരാചാര്യർ ജനിച്ചു
3. 1533 - കൂനൻ കുരിശു സത്യം
4. 1341 വെള്ളപ്പൊക്കത്തെ തുടർന്ന്‌ മുസരീസ്‌ തുറമുഖം അപ്രത്യക്ഷമാവുകയും കൊച്ചി തുറമുഖം രൂപം കൊള്ളുകയും ചെയ്യുന്നു
A) 1 ഉം 2 ഉം  3ഉം
B) 2 ഉം 3 ഉം  4ഉം
C) 1 ഉം 2ഉം  4ഉം
D) എല്ലാം ശരിയാണ്‌

42. കേരളത്തെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയല്ലാത്തത്‌ കണ്ടെത്തുക :
1. തീരപ്രദേശം ഇല്ലാത്ത ജില്ലകൾ ഇടുക്കി, വയനാട്‌, കോട്ടയം, പാലക്കാട്‌, പത്തനംതിട്ട
2. ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ല തിരുവനന്തപുരം
3. സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന ജില്ല - കാസർഗോഡ്‌
4. കേരളത്തിലെ ഏക കന്റോൺമെന്റ്‌ - കണ്ണൂർ
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) 4 മാത്രം

43. കേരളത്തിലെ കായലുകൾ സംബന്ധിച്ച ഉള്ള പ്രസ്താവനകളിൽ ശെരിയായത് കണ്ടെത്തുക
1. കൊല്ലം മുതൽ വടക്കോട്ട് എട്ട് ശാഖകളായി സ്ഥിതി ചെയ്യുന്ന കായലാണ് വേമ്പനാട്ട് കായൽ
2. വേമ്പനാട്ട് കായലിലെ പുന്നമടയിൽ പ്രശസ്തമായ നെഹ്‌റു ട്രോഫി വള്ളം കളി നടത്തുന്നു
3. നീണ്ടകര അഴിമുഖം അഷ്ടമുടി കായലിനെ അറബി കടലുമായി ബന്ധിപ്പിക്കുന്നു
A) 1 ഉം 2 ഉം
B) 1 ഉം 3 ഉം
C) 2 ഉം 3 ഉം
D) എല്ലാം ശെരിയാണ്

44. കേരളത്തിലെ നദികളെ സംബന്ധിച്ചുള്ള പ്രസ്താവനകളിൽ ശെരി അല്ലാത്ത ഏത്
1. 244 KM നീളമുള്ള പെരിയാർ ശിവഗിരി മലയിൽ നിന്ന് ഉത്ഭവം
2. അറബിക്കടലിൽ പതിക്കുന്ന ഭാരത പുഴയുടെ പോഷക നദികളാണ് ഇടമലയാർ , മുതിര പുഴ
3. ഇടുക്കി പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളിലൂടെ ഒഴുകുന്ന പമ്പാനദി വേമ്പനാട്ട് കായലിൽ പതിക്കുന്നു
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) 2 ഉം 3 ഉം

45. കേരളത്തിലെ ജല വൈദ്യുത പദ്ധതികളെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക
1. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ആദ്യ ജല വൈദ്യുതപദ്ധതി  - മണിയാർ
2. കോഴിക്കോട് ജില്ലയിലെ ഉറുമി ജല വൈദ്യുതപദ്ധതിക്കു സഹായം നൽകുന്ന രാജ്യം  - കാനഡ
3. മലബാറിലെ ആദ്യത്തെ ജല വൈദ്യുതപദ്ധതി - ശബരി ഗിരി
4. ഇടുക്കി ജല വൈദ്യുതപദ്ധതിയുടെ ഉത്പാദന ശേഷി  - 780MW
A) 1 ഉം 2 ഉം  3ഉം
B) 2 ഉം  3ഉം
C) 3 ഉം  4ഉം
D) 1 ഉം  3ഉം

46. കേരളത്തിലെ വന്യജീവി സങ്കേതങ്ങൾ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :
1. നെല്ലിക്കാം പെട്ടി ഗെയിം സാങ്ച്വറി എന്ന്   തുടക്കത്തിൽ അറിയപ്പെട്ടിരുന്ന വന്യജീവി സങ്കേതം ആണ് പറമ്പിക്കുളം വന്യജീവി സങ്കേതം
2. വയനാട്‌ വന്യജീവി സങ്കേതത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം - ആന
3. ഏറ്റവും കൂടുതൽ കാട്ടുപോത്തുകൾ കാണപ്പെടുന്നത്‌ പെരിയാർ വന്യജീവി സങ്കേതത്തിൽ
4. തെന്മല ഇക്കോ ടൂറിസം പദ്ധതി ചെന്തരുണി വന്യജീവി സങ്കേതത്തിലാണ്‌ സ്ഥിതി ചെയ്യുന്നത്‌
A) 1 ഉം  3ഉം
B) 2 ഉം  3ഉം
C) 3 ഉം  4ഉം
D) 1 ഉം  4ഉം

47. കേരളത്തിലെ ദേശീയോദ്യാനങ്ങളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :
1. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ദേശീയോദ്യാനമാണ്‌ ഇരവികുളം ദേശീയോദ്യാനം
2. ഏറ്റവും കൂടുതൽ ജെൈവവൈവിധ്യമുള്ള ദേശീയോദ്യാനമാണ്‌ സൈലൻറ്‌ വാലി
3. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടുംചോല [
A) 1 ഉം  2ഉം
B) 2 ഉം  3ഉം
C) 1 ഉം  3ഉം
D) എല്ലാം ശരിയാണ്‌

48. കേരളത്തിലെ മത്സ്യബന്ധന മേഖലയുമായി യോജിക്കാത്ത പ്രസ്താവനകൾ കണ്ടെത്തുക :
1. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം - മത്തി
2. മത്സ്യബന്ധന മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്‌ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി - പ്രധാനമന്ത്രി മത്സ്യ സമ്പദ്‌ യോജന
3. കൊച്ചി വാട്ടർ മെട്രോയുടെ ഭാഗ്യചിഹ്നമാണ്‌ 'ജെൻഗു'
4. കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സർവ്വകലാശാല KUFOS - തിരുവനന്തപുരത്ത്‌ സ്ഥിതി ചെയ്യുന്നു
A) 1 ഉം  4ഉം
B) 1 ഉം  3ഉം
C) 2 ഉം  4ഉം
D) 3 ഉം  4ഉം

49. ഗോദവർമ്മ രാജയെ സംബന്ധിച്ച ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
1. കേരള സ്പോർട്‌സ്‌ കൗൺസിലിന്റെ സ്ഥാപക പ്രസിഡന്റ്‌
2. ഒക്ടോബർ 13-ന്‌ ഇദ്ദേഹത്തിന്റെ ജന്മദിനം കേരള സർക്കാർ സംസ്ഥാന കായിക ദിനമായി ആചരിക്കുന്നു
3. കേരള വിനോദ്‌ സഞ്ചാരത്തിന്റെ പിതാവ്‌
4. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ടി യത്നിച്ചു
A) 1 ഉം  2ഉം
B) 1 ഉം  2ഉം 3ഉം
C) 3 ഉം  4ഉം
D) എല്ലാം ശരിയാണ്‌

50. ഒളിമ്പിക്സും കേരളവും  സംബന്ധിച്ച പ്രസ്താവനയിൽ ശരിയായത്‌ കണ്ടെത്തുക :
1. ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യമലയാളി വനിത ഷൈനി വിൽസൺ
2. ഒളിമ്പിക്സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളി - പി.ആർ. ശ്രീജേഷ്‌
3. കെ.ടി. ഇർഫാൻ ടോക്കിയോ ഒളിമ്പിക്സിൽ അത്‌ലറ്റിക്സിന്റെ റേസ്‌ വാക്കിംഗ്‌ ഇനത്തിൽ യോഗ്യത നേടി
A) 1 ഉം  2ഉം
B) 2 ഉം  3ഉം
C) 1 ഉം  3ഉം
D) എല്ലാം ശെരിയാണ്

51. മന്നത്ത്‌ പത്മനാഭനെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവനകൾ കണ്ടെത്തുക :
1. 1947ലെ മുതുകുളം പ്രസംഗവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്‌
2. 1959-ലെ വിമോചന സമരത്തിന്‌ നേതൃത്വം നൽകി
3. ഭാരത കേസരി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
4. 1935-ലെ കോഴഞ്ചേരി പ്രസംഗം നടത്തിയ നേതാവ്‌
A) 1 ഉം  2ഉം 3ഉം
B) 2 ഉം  3ഉം 4ഉം
C) 1 ഉം  3ഉം 4ഉം
D) 1 ഉം  2ഉം 4ഉം

52. കുമാര ഗുരുവിനെ സംബന്ധിച്ച തെറ്റായ പ്രസ്താവന കണ്ടെത്തുക :
1. പൊയ്കയിൽ അപ്പച്ചൻ എന്നറിയപ്പെടുന്നു
2. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകൻ
3. വെട്ടിയാട്ട്‌ അടി ലഹള ഇദ്ദേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു
4. ക്രിസ്തീയ സമുദായത്തിൽ നിലനിന്നുകൊണ്ട്‌ ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ പ്രവർത്തിച്ചു
A) 1 ഉം  2ഉം
B) 3 ഉം  4ഉം
C) 3 മാത്രം
D) 4 മാത്രം

53. വി.ടി. ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :
1. നാനാജാതി മതസ്ഥർ ഒന്നിച്ചു താമസിക്കുന്ന കൊടുമുണ്ട. കോളനി എന്ന ആശയം
2. ഘോഷാ ബഹിഷ്കരണം
3. വിധവാ വിവാഹത്തിന്‌ തുടക്കം കുറിച്ചു
4. മിശ്രവിവാഹത്തിന്‌ തുടക്കം കുറിച്ചു
A) 3 ഉം  4ഉം
B) 1 ഉം  2ഉം
C) 2ഉം 3ഉം  4ഉം
D) എല്ലാം ശെരിയാണ്

54. പണ്ഡിറ്റ്‌ കെ പി കറുപ്പൻ സ്ഥാപിച്ച സംഘടനകൾ കണ്ടെത്തുക :
1. സമത്വ സമാജം
2. അരയ സമുദായം
3. ജ്ഞാനോദയം സഭ
4. കൊച്ചി പുലയ മഹാസഭ
A) 1ഉം 2ഉം  3ഉം
B) 2ഉം 3ഉം  4ഉം
C) 1ഉം 2ഉം  4ഉം
D) എല്ലാം ശെരിയാണ്

55. ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വസ്തുതകളുടെ ശരിയായ ജോഡി കണ്ടെത്തുക :
1. അരുവിപ്പുറം പ്രതിഷ്ഠ - a. 1922
2. ടാഗോറിന്റെ സന്ദർശനം - b. 1928
3. ഗാന്ധിജിയുടെ സന്ദർശനം - c.  1888
4. ഗുരുവിന്റെ സമാധി - d. 1925
A) 1-c, 2-b, 3-a, 4-d
B) 1-b, 2-c, 3-d,4-a
C) 1-c, 2-a, 3-d, 4-b
D) 1-a, 2-c, 3-b, 4-d

56. ചട്ടമ്പിസ്വാമികളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന കണ്ടെത്തുക :
1. 1892-ൽ സ്വാമി വിവേകാനന്ദൻ. ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
2. ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന്‌ സമർപ്പിച്ചു .
3. ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട്‌ അയ്യാ ഗുരു
A) 1ഉം 3ഉം
B) 1ഉം 2ഉം
C) 2ഉം 3ഉം
D) എല്ലാം ശരിയാണ്‌

57. അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത്‌ കണ്ടെത്തുക :
1. സഞ്ചാര സ്വാതന്ത്ര്യത്തിനായി വില്ലുവണ്ടി സമരം നടത്തിയത്‌ - 1915 ൽ
2. കല്ലുമാല സമരം നടത്തിയത്‌ - 1893-ൽ
3. 1937-ൽ അയ്യങ്കാളിയെ സന്ദർശി ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ്‌ എന്ന്‌ വിശേഷിപ്പിച്ചു
4. സാധുജനപരിപാലന സംഘം സ്ഥാപിച്ചു
A) 1ഉം 2ഉം
B) 3ഉം 4ഉം
C) 1ഉം 3ഉം
D) 1ഉം 4ഉം

58. തിരുവിതാംകൂറിൽ നടന്ന രാഷ്ട്രീയ പ്രക്ഷോഭങ്ങളെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക :
1. 1891 ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ
2. 1896-ൽ ബാരിസ്റ്റർ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ മലയാളി മെമ്മോറിയൽ
3. 1932-ൽ സംവരണം ആവശ്യപ്പെട്ട്‌ ക്രിസ്ത്യൻ മുസ്ലീം-ഈഴവ സമുദായം ചേർന്ന്‌ നിവർത്തന പ്രക്ഷോഭം
A) 1മാത്രം
B) 2മാത്രം
C) 3മാത്രം
D) എല്ലാം ശരിയാണ്‌

59. അക്കാമ്മ ചെറിയാനെ സംബന്ധിച്ച പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക :
1. തിരുവിതാം കൂറിലെ ഝാൻസി റാണി എന്നറിയപ്പെടുന്നു
2. തിരുവനന്തപുരത്തെ ജൊവാൻ ഓഫ് ആർക്ക് എന്ന് വിശേഷിപ്പിക്കുന്നു
3. അക്കാമ്മ ചെറിയാന്റെ ആത്മകഥ - 'ജീവിതം ഒരു സമരം'
A) 1 മാത്രം
B) 2 മാത്രം
C) 3 മാത്രം
D) എല്ലാം ശരിയാണ്

60. കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താക്കളും പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
1. വാഗ്ഭാനന്ദൻ - a.സമത്വസമാജം
2. സഹോദരൻ അയ്യപ്പൻ - b. ആത്മവിദ്യാസംഘം
3. വൈകുണ്ഠ സ്വാമികൾ - c. സഹോദര പ്രസ്ഥാനം
4. വി.ടി. ഭട്ടതിരിപ്പാട്‌ - d.യോഗക്ഷേമ സഭ
A) 1-b, 2-c, 3-d, 4-a
B) 1-d, 2-c, 3-a, 4-b
C) 1-b, 2-c, 3-a, 4-d
D) 1-a, 2-c, 3-d, 4-b

61. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോൺ മഴക്കാടുകൾ ഭൂമിയിലെ ഓക്‌സിജന്റെ എത്ര ശതമാനം നൽകുന്നു?
A) 12%
B) 20%
C) 50%
D) 52%

62. സ്‌പോട്ട്‌ ഫിവർ എന്ന രോഗത്തിന്‌ കാരണമായ രോഗാണു എത്‌ വിഭാഗത്തിൽപ്പെടുന്നു?
A) റിക്കറ്റ്സിയ
B) വൈറസ്‌
C) ഫംഗസ്‌
D) പ്രോട്ടോസോവ

63. മനുഷ്യരിലെ നൈട്രോജനിക വിസർജ്ജ്യ പദാർത്ഥമായ യൂറിയ ഉത്പാദിപ്പിക്കുന്നത്‌ ഏത്‌
അവയവത്തിൽ വച്ചാണ്‌?
A) വൃക്കകൾ
B) ഫൃദയം
C) ആമാശയം
D) കരൾ

64. ഇരപിടിയൻ സസ്യങ്ങൾ അവ വളരുന്ന മണ്ണിൽ ഏതു മൂലകത്തിന്റെ അഭാവം ഉണ്ടാകുമ്പോഴാണ്‌ പ്രാണികളെ പിടിക്കാനുള്ള കഴിവ്‌ ആർജിക്കുന്നത്‌?
A) നൈട്രജൻ
B) ഫോസ്ഫറസ്‌
C) കാർബൺ
D) പൊട്ടാസ്യം

65. പ്രകാശസംശ്ലേഷണ പ്രക്രിയയുടെ ഭാഗമായി സസ്യങ്ങൾ  പുറത്തേക്ക്‌ വിടുന്ന ഓാക്സിജൻ വാതകം എന്തിന്റെ വിഘടനഫലമായി ഉണ്ടാകുന്നതാണ്‌?
A) കാർബൺ ഡൈ റാക്സൈഡ്‌
B) സൾഫർ ഡൈ ഓക്സൈഡ്‌
C) ജലം
D) മഗീഷ്യം ഡൈ ഓക്സൈഡ്‌,

66. കൂടിവെള്ളത്തിലൂടെ പകരുന്ന രോഗം;
A) വട്ടച്ചൊറി
B) എയ്ഡ്സ്‌
C) ടൈഫോയ്ഡ്‌
D) അഞ്ചാംപനി

67. കേരളത്തിൽ ദേശാടനപക്ഷികൾ ധാരാളമായി വിരുന്നെത്തുന്ന പ്രദേശം
A) പെരിയാർ
B) തട്ടേക്കാട്‌
C) ഇരവികുളം
D) പേപ്പാറ

68. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം
A) കാസർഗോഡ്‌
B) തൃശ്ശൂർ
C) കോട്ടയം
D) തിരുവനന്തപുരം

69. സങ്കരയിനം നെല്ലിന്‌ ഉദാഹരണം !
A) അനുഗ്രഹ
B) അന്നപൂർണ്ണ
C) ലോല
D) അനാമിക

70. പയറു വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളുടെ വേരുകളിൽ വസിച്ച്‌ നൈട്രജനെ വലിച്ചെടുക്കുന്ന
 ബാക്ടീരിയ
A) റൈസോബിയം
B) അസറ്റോബാക്റ്റീരിയ
C) ലാക്ടോബസില്ലസ്‌
D) മൈക്കോപ്പാസ്മ


71. ആറ്റത്തെ സംബന്ധിച്ച ചില പ്രസ്താവനകൾ താഴെ തന്നിരിക്കുന്നു. അവയിൽ ശരിയായവ കണ്ടെത്തുക :
i. ആറ്റത്തിന്റെ കൂടുതൽ ഭാഗവും ശൂന്യമാണ്‌
ii. ആറ്റം വൈദ്യുതപരമായി നിർവിര്യമാണ്‌.
iii. ആറ്റത്തെ വിഭജിക്കാൻ കഴിയില്ല
iv. എല്ലാ ആറ്റങ്ങളുടെയും ന്യുക്ലിയസിന്‌ ഒരേ സാന്ദ്രതയാണ്‌
A) i,ii,iii
B) i,ii,iv
C) ii,iii,iv
D) i,iii,iv

72. താഴെപ്പറയുന്നവയിൽ ഏത്‌ ലോകത്തിന്റെ അയിരാണ്‌ കലാമിൻ?
A) കോപ്പർ
B) അലുമിനിയം
C) മെർക്കുറി
D) സിങ്ക്‌
Question Cancelled

73. മൂലകങ്ങളുടെ വർഗ്ലീകരണവുമായി ബസ്ധപ്പെട്ട്‌ താഴെ തന്നിരിക്കുന്ന പട്ടിക പരിശോധിച്ച്‌ ശരിയായി ജോഡി ചേർത്തിരിക്കുന്നത്‌ തിരഞ്ഞെടുക്കുക :


A) i-3, ii-  4 , iii-1, iv                                                       
B) i-2, ii- 4, iii -3 . iv-1
C) i-4, ii-3, iii-1,iv-2

D) i-3, ii-4, iii-2,iv-1

74. ഒരു ടെസ്റ്റ്‌ ട്യൂബിൽ നിന്നും പുറത്തുവരുന്ന വാതകത്തിന്‌ നേരെ എരിയുന്ന  തീക്കൊള്ളി കാണിച്ചപ്പോൾ തീക്കൊള്ളി അണയുകയും വാതകം ശബ്ദത്തോടെ കത്തുകയും ചെയ്തു ഇത് ഏത്‌ വാതകം?
A) ഹൈഡ്രജൻ
B) ഓക്സിജൻ
C) നൈട്രജൻ
D) കാർബൺ ഡൈ ഓക്സൈഡ്‌

75. ചില ആസിഡുകളുടെ ഉപയോഗങ്ങൾ താഴ് തന്നിരിക്കുന്നു . ഇവയിൽ തെറ്റായ ജോഡി ചേർത്തിരിക്കുന്നത് കണ്ടെത്തുക
A) സൾഫ്യുരിക് ആസിഡ് -  സ്റ്റോറേജ്  ബാറ്ററി
B) ടാനിക് ആസിഡ് - മഷി തുകൽ ഇവയുടെ നിർമ്മാണം
C) അസറ്റിക് ആസിഡ് - രാസവളങ്ങളുടെ നിർമ്മാണം
D) സിട്രിക് ആസിഡ് - ഭക്ഷ്യ വസ്തുക്കൾ കേടു വരാതെ സൂക്ഷിക്കാൻ

76. സോണാർ എന്ന ഉപകരണത്തിൽ ഉപയോഗിക്കുന്ന ശബ്ദ തരംഗങ്ങൾ ഏത്‌?
A) അൾട്രാസോണിക്‌
B) സൂപ്പർസോണിക്‌
C) ഇൻഫ്രാ സോണിക്‌
D) അക്വാസ്റ്റിക്‌

77. ഒരു വസ്തുവിന്‌ അതിന്റെ സ്ഥാനം മൂലം ലഭ്യമാകുന്ന ഈർജ്ജം ഏത്‌?
A) ഗതികോർജ്ജം
B) കാന്തികോർജ്ജം
C) സ്ഥിതികോർജ്ജം
D) രാസോർജ്ജം

78. പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി മാറുന്ന പ്രതിഭാസത്തിന്റെ പേരെന്ത്
A) അപവർത്തനം
B) പ്രകീർണനം
C) പ്രതിപതനം
D) പൂർണ്ണ ആന്തരിക പ്രതിപതനം

79. താഴെപ്പറയുന്നവയിൽ ഊഷ്മാവിന്റെ യൂണിറ്റ്‌ അല്ലാത്തത്‌ ഏത്‌?
A) സെൽഷ്യസ്‌
B) ഫാരൻഹീറ്റ്‌
C) കെൽവിൻ
D) പാസ്കൽ

80. ഒരു വസ്തുവിന്‌ യൂണിറ്റ്‌ സമയത്തിലുണ്ടാകുന്ന സ്ഥാനാന്തരം :
A) വേഗം
B) ത്വരണം
C) മന്ദീകരണം
D) പ്രവേഗം

81. ഏത് സംഖ്യയുടെ 40%  ആണ് 32?
A) 80
B) 60
C) 64
D) 8

82. 14 -ന്റെയും 16-ന്റെയും ഗുണിതമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
A) 28
B) 132
C) 112
D) 32

83. 2 3/4 + 1 1/2 + 2 1/4 - 3 1/2 :
A) 5
B) 3
C) 2
D) 1

84. 600ന്റെ 8%:
A) 480
B) 84
C) 48
D) 840

85. ഒരു സമചതുരത്തിന്റെ വിസ്തിർസ്ണം 64 ച.സെ.മി, ആയാൽ വശത്തിന്റെ നീളമെത്ര ?
A) 8
B) 32
C) 4
D) 16

86. 0.45 എന്ന ദശാംശ സംഖ്യയുടെ ഭിന്നസംഖ്യാ രൂപം:
A) 45/50
B) 45/10
C) 18/50
D) 9/20

87. 0.3 + 0.32 + 2.13എത്ര?
A) 0.48
B) 0.78
C) 2.75
D) 3.21

88. സുധീർ ഒരു അലമാര 13,000 രൂപയ്ക്ക്‌ വാങ്ങി യാത്ര ചെലവ്‌ 400 രൂപ അയാൾ അലമാര 16,800 രൂപയ്ക്ക്‌ വിറ്റാൽ ലാഭ ശതമാനം എത്ര?40
A) 40
B) 20
C) 30
D) 25

89. അഞ്ച്‌ ക്രിക്കറ്റ്‌ മത്സരങ്ങളിൽ നിന്നും സാം നേടിയ റണ്ണുകളാണ്‌ ചുവടെ കൊടുത്തിരിക്കുന്നത്‌
98, 105, 22, 65, 75
സാമിന്റെ ശരാശരി റൺ എത്ര?
A) 73
B) 75
C) 65
D) 55

90. സാന്ദ്ര ഒരു സെക്കൻഡ്‌ കൊണ്ട്‌ സൈക്കിൾ 2 മിറ്റർ ദൂരം ചവിട്ടുമെങ്കിൽ 2 മിനിറ്റ്‌ കൊണ്ട് എത്ര ദൂരം ചവിട്ടും?
A) 240 മീ
B) 4  മീ
C) 300 മീ
D) 20 മീ

91. കൂട്ടത്തിൽ പെടാത്തത്‌ ഏത് ?
A) ചതുരം
B) സമചതുരം
C) ത്രികോണം
D) സാമാന്തരികം

92. 3, 7, 15,___?
A) 31
B) 17
C) 25
D) 27
Question Cancelled

93. 21+16+2x4-5=?
A) 18
B) 48
C) 38
D) 12.3

94. ഒറ്റയാനെ കന്നെത്തുക ,2,5,7,8
A) 2
B) 5
C) 7
D) 8

95. അമ്മയുഠെയുംം മകള്യുടെയും വയസ്തുകറ്റുടേ തുക 56 ആണ്‌ നാലുവർഷം കഴിഞ്ഞാൽ അമ്മയുടെ വയസ്സ്‌ മകളുടെ  വയസ്സിന്റെ മൂന്നിരട്ടിയാവും അമ്മയുടെ ഇപ്പോഴത്തെ വയസെത്ര?
A) 48
B) 44
C) 38
D) 42

96. ഏറ്റവൂം ചെറിയ സംഖ്യയേത്‌?
A) 0.105
B) 0.501
C) 0.015
D) 0.15

97. നാലിന്റെ ഗുണിതമല്ലാത്ത സംഖ്യ
A) 236
B) 214
C) 248
D) 264

98. ഒരു കംപ്യുട്ടർ ലാബിൽ 6  കുട്ടികൾക്ക് 3 കംപ്യുട്ടർ ഉണ്ട് 24 കുട്ടികൾക്ക് എത്ര കംപ്യുട്ടർ ഉണ്ടാകും ?
A) 12
B) 48
C) 18
D) 8

99. വലിയ സംഖ്യ ഏത് ?
A) 1/5
B) 3/10
C) 4/10
D) 4/5

100. 5+4x(8-6)+6=?
A) 26/3
B) 36
C) 71
D) 19/3

Previous Post Next Post