Boat Driver, Forest Boat Driver Questions and Answers

PROVISIONAL ANSWER KEY
Question Code: 181/2023
Medium of Question- Malayalam/ Tamil/ Kannada
Name of Post: Boat Driver, Forest Boat Driver
Department: Kerala Tourism Development Corporation
Ltd, Forest
Cat. Number: 160/2022, 175/2022, 447/2022
Date of Test : 05.12.2023


1. ഗാന്ധിജിയുടെ ഇന്ത്യന്‍ സ്വാതന്ത്യസമര ചരിത്രവുമായി ബന്ധപ്പെട്ട ശരിയായ വസ്തുതകള്‍ ഏതെല്ലാം?
a. ഇന്ത്യയിലെ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹമായിരുന്നു 1917-ലെ ചമ്പാരനിലേത്‌
b.1932-ല്‍ നടന്ന വട്ടമേശ സമ്മേളനത്തിന്റെ ഫലമായിരുന്നു ഗാന്ധി ഇര്‍വിന്‍ ഉടമ്പടി
c. ഹരിജന ഉദ്ധാരണത്തിനായി ഹരിജന്‍ സേവക്‌ സംഘ്‌ എന്ന സംഘടനയ്ക്ക്‌ ഗാന്ധിജി രൂപം നല്‍കി
d. ചൗരി ചൗരാ സംഭവമാണ്‌ ഗാന്ധിജിയെ 'പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക' എന്ന ആഹ്വാനം നല്‍കാന്‍ പ്രേരിപ്പിച്ചത്‌
A. a യും c യും ശരിയാണ്‌
B. b യും  c യും ശരിയാണ്‌
C. a യും d യും ശരിയാണ്‌
D. b യും d യും ശരിയാണ്‌

2. താഴെപ്പറയുന്ന ജോഡികള്‍ ശരിയായി ക്രമീകരിക്കുക :
a വൈകുണ്ഠസ്വാമികള്‍            1 ആത്മവിദ്യാ സംഘം
b ബ്രഹ്മാനന്ദ ശിവയോഗി         2 അരയസമുദായ സംഘടന
c പണ്ഡിറ്റ്‌ കെ. പി. കറുപ്പന്‍     3  സമത്വ സമാജം
d വാഗ്ഭടാനന്ദന്‍                            4  ആനന്ദമഹാസഭ
    a    b    c    d
A. 4    1    2    3
B. 1    4    2    3
C. 2    3    4    1
D. 3    4    2    1

3. താഴെ നല്‍കിയിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ പേര്‌ കണ്ടെത്തുക :
സൂചനകള്‍ :
i. ജവഹര്‍ ഗ്രാമ സമൃദ്ധിയോജന, തൊഴിലുറപ്പ്‌ പദ്ധതി എന്നീ പരിപാടികള്‍ ഒന്നിപ്പിച്ചുകൊണ്ട്‌ 2001 സെപ്റ്റംബര്‍ 25-ന്‌ ആരംഭിച്ചു
ii. ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ളവര്‍ക്ക്‌ തൊഴില്‍, ഭക്ഷണം ഇവ ഉറപ്പാക്കുക എന്നതാണ്‌ഇതിന്റെ ലക്ഷ്യം
iii. ഇന്ത്യയില്‍ നടപ്പിലാക്കിയ വിവിധ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടികളില്‍ ഏറ്റവും വലിയ പദ്ധതിയായി ഇത്‌ അറിയപ്പെടുന്നു
A. പ്രധാനമന്ത്രി ആവാസ്‌ യോജന
B. സമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ഗാര്‍ യോജന
C. പ്രധാനമന്ത്രി ജന്‍ധന്‍ യോജന
D. സ്വമിത്വ പദ്ധതി

4. ശരിയായ രീതിയില്‍ ക്രമപ്പെടുത്തുക :
    ലിസ്റ്റ്‌ I                            ലിസ്റ്റ്‌ II
a. ബാമര്‍                1. ഇന്ദിരാഗാന്ധി ജലസേചന പദ്ധതി
b. ഖാദര്‍                 2. ഇന്ത്യയിലെ കാര്‍ഷിക കാലം
c. ഖാരിഫ്‌             3. ചൂടുകൂടിയ ഇന്ത്യന്‍ പ്രദേശം
d. ബാഗര്‍               4. പുതിയ എക്കൽ മണ്ണ്‌
    a    b     c    d
A. 2    3     1   4
B. 4    1    3    2
C. 3    4    2    1
D. 1    4    2    3

5. താഴെ തന്നിരിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുക :
i. ആത്മാനുതാപം പ്രസിദ്ധീകരിച്ചു
ii. പിടിയരി സമ്പ്രദായം നടപ്പിലാക്കി
iii. കേരള സാക്ഷരതയുടെ പിതാവ്‌ എന്നറിയപ്പെടുന്നു
iv. അമലോത്ഭവ ദാസ സംഘം സ്ഥാപിച്ചു
A. കുര്യാക്കോസ്‌ ഏലിയാസ്‌ ചാവറ 
B. പൊയ്കയില്‍ യോഹന്നാന്‍
C. ഡോ. പര്‍പ്പു 
D. അയ്യങ്കാളി

6. 2023-ലെ ലോക ചെസ്സ്‌ ചാമ്പ്യന്‍ഷിപ്പ്‌ വേദി :
A. സോചി
B. ദുബായ്‌
C. സോഫിയ 
D. അസ്താന

7. 1857-ലെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്രയസമരത്തിന്റെ പ്രധാനപ്പെട്ട ചില കലാപകേന്ദ്രങ്ങളുടേയും നേതാക്കന്മാരുടേയും പട്ടിക താഴെ നല്‍കിയിരിക്കുന്നു ഇതിലെ ശരിയായ ജോഡികള്‍ കണ്ടെത്തുക :
കലാപസ്ഥലം                      നേതാക്കള്‍
A. ലഖ്നൗ                       -         താന്തിയാ തോപ്പി
    ഫൈസാബാദ്‌     -         ബഹദൂര്‍ഷാ രണ്ടാമന്‍
B. കാണ്‍പൂര്‍          -         നാനാ സാഹിബ്‌
    ഫൈസാബാദ്‌ -         മൗലവി അഹമ്മദുള്ള

C. കാണ്‍പൂര്‍             -         ബീഗം ഹസ്റത്ത്‌ മഹല്‍
    ഡല്‍ഹി                 -          മൗലവി അഹമ്മദുള്ള
D. ലഖ്നൌ                   -           നാനാ സാഹിബ്‌
    ഡല്‍ഹി                 -          ബീഗം ഹസ്റത്ത്‌ മഹല്‍
 
8. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ താഴെ വിവരിച്ചിരിക്കുന്നത്‌ ഏതാണെന്ന്‌ സൂചനകളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുക
i.  ഏറ്റവും കൂടുതല്‍ ജനവാസമുള്ള മേഖല
ii. സാവധാനം ഒഴുകുന്ന പുഴകള്‍
iii. വര്‍ദ്ധിച്ച എക്കല്‍ മണ്ണിന്റെ സാന്നിദ്ധ്യം
A. മലനാട്‌ 
B. ഇടനാട്‌
C. പീഠഭൂമിഭാഗം 
D. തീരപ്രദേശം

9. ഇന്ത്യയിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ നിലവില്‍വന്നതെവിടെ?
A. കൊല്‍ക്കത്ത 
B. കൊച്ചി
C. ചെന്നൈ 
D. മുംബൈ

10. ചേരുംപടി ചേര്‍ക്കുക :
          പട്ടിക 1                                          പട്ടിക 2
a. സ്റ്റാഫോര്‍ഡ്ക്രിപ്സ്‌                   1. അഖിലേന്ത്യ കിസാന്‍ സഭ
b. അരുണാ ആസഫലി        2. ലാഹോര്‍ സമ്മേളനം
c. സ്വാമി സഹജാനന്ദ            3. ക്വിറ്റിന്ത്യാ സമരം
d. ജവഹര്‍ലാല്‍ നെഹ്റു         4. ക്യാബിനറ്റ്‌ മിഷന്‍
     a   b   c    d
A.  2   3   4    1
B. 1    2    4    3
C. 4    3    1    2
D. 3    1    2    4

11. താഴെ തന്നിരിക്കുന്നവയില്‍ ശരിയായവ തെരഞ്ഞെടുക്കുക :
a. “പന്തിഭോജനം' ആദ്യമായി ആരംഭിച്ചത്‌ സഹോദരന്‍ അയ്യപ്പനാണ്‌
b. കേരള മുസ്ലിം സമുദായത്തിലെ നവോത്ഥാന പിതാവാണ്‌ വക്കം മൗലവി
c. മന്നത്ത്‌ പത്മനാഭന്‍ 1924 ല്‍ വൈക്കം സത്യാഗ്രഹത്തില്‍ അവര്‍ണ്ണര്‍ക്ക്‌ പിന്തുണയേകിക്കൊണ്ട്‌ പദയാത്ര നയിച്ചു
d. സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന കല്ലുമാല സമരത്തിന്‌ ആഹ്വാനം ചെയ്തത്‌ അയ്യങ്കാളിയാണ്‌
A. b യും c യും ശരിയാണ്‌ 
B. b, c, d എന്നിവ ശരിയാണ്‌
C. a യും d യും ശരിയാണ്‌ 
D. a, b, c എന്നിവ ശരിയാണ്‌

12. പ്രകാശം പരത്തുന്ന പെണ്‍കുട്ടി' എന്നത്‌ ആരുടെ പ്രശസ്ത കൃതിയാണ്‌?
A. ജോണ്‍ എബ്രഹാം 
B. സി. വി. ബാലകൃഷ്ണന്‍
C. സാറാ ജോസഫ്‌ 
D. ടി. പത്മനാഭന്‍

13. കാറകോറം, ലഡാക്ക്‌, സസ്കര്‍ എന്നീ പര്‍വതനിരകള്‍ ചേര്‍ന്നതാണ്‌ :
A. ഹിമാദ്രി 
B. ട്രാന്‍സ്‌ ഹിമാലയം
C. ഹിമാലയം 
D. ഹിമാചല്‍

14. ചുവടെ തന്നിരിക്കുന്നവയില്‍ തെറ്റായ ജോഡികള്‍ ഏതെല്ലാം?
1. ശ്രീനാരായണഗുരു     - ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്‌
2. പി. ടി. ഭട്ടതിരിപ്പാട്‌     - കരിഞ്ചന്ത
3. കുമാരനാശാന്‍             - നിജാനന്ദവിലാസം
4. നിത്യചൈതന്യയതി  - ലങ്കാമര്‍ദ്ദനം
A. 2 ഉം 3 ഉം തെറ്റാണ്‌ 
B. 3 ഉം 4 ഉം തെറ്റാണ്‌
C. 1 ഉം 4 ഉം തെറ്റാണ്‌ 
D. 1 ഉം 2 ഉം തെറ്റാണ്‌

15. ഇന്ത്യാ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന്‌ സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ നവോത്ഥാന നായകന്‍ ആര്‌?
A. ഡോ. പൽപ്പു 
B. കുമാരനാശാന്‍
C. അയ്യങ്കാളി 
D. ശ്രീനാരായണഗുരു

16. താഴെക്കൊടുത്തിട്ടുള്ള സ്ഥലങ്ങളും അവയുടെ പ്രത്യേകതകളും തിരിച്ചറിയുക :
a. ഝാറിയ                     1. ആണവോര്‍ജ്ജനിലയം
b. സുന്ദര്‍ബന്‍സ്‌          2. പരുത്തി തുണിമില്‍
c. റാവത്ഭട്ട                     3. കല്‍ക്കരിപ്പാടം
d. ഫോര്‍ട്ട്‌ ഗ്ലാസ്റ്റര്‍        4. കണ്ടല്‍ക്കാടുകള്‍
    a    b    c    d
A. 4    3    2    1
B. 2    1    4    3
C. 1    4    3    2
D. 3    4    1    2

17. "വരും തലമുറയ്ക്ക്‌ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള കഴിവില്‍ കുറവു വരാതെ ഇന്നത്തെ തലമുറ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന സമീപനമാണ്‌ സുസ്ഥിര വികസനം" - സുസ്ഥിര വികസനത്തെക്കുറിച്ച്‌ ഇത്തരം ഒരു നിര്‍വ്വചനം നല്‍കിയ കമ്മീഷന്‍ ഏത്‌?
A. കമ്മീഷന്‍ ഓണ്‍ എക്കോ സിസ്റ്റം മാനേജ്മെന്റ്‌
B. സ്പീഷീസ്‌ സര്‍വൈവല്‍ കമ്മീഷന്‍
C. ബ്രണ്ട്‌ ലാന്റ്‌ കമ്മീഷന്‍
D. മുതലിയാര്‍ കമ്മീഷന്‍

18. ഏത്‌ ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളെക്കുറിച്ച്‌ പഠിക്കാനാണ്‌ യൂറോപ്യന്‍ സ്പേസ്‌ ഏജന്‍സിയുടെ ജ്യൂസ്‌ ദാത്യം?
A. ചൊവ്വ 
B. വ്യാഴം
C. ശനി 
D. യുറാനസ്‌

19. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ബന്ധപ്പെട്ട്‌ നല്‍കിയിരിക്കുന്ന പ്രസ്താവനകള്‍ ശരിയോ തെറ്റോ എന്ന്‌ കണ്ടെത്തുക :
പ്രസ്താവന [A] : ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റ്‌ ആയിരുന്നത്‌ ജി.ബി. കൃപലാനി ആയിരുന്നു
പ്രസ്താവന [B] : സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആദ്യ പ്രസിഡന്റ്‌ പട്ടാഭി സീത രാമയ്യ ആയിരുന്നു
A. [A] ശരി [B] തെറ്റ്‌ 
B. [A] തെറ്റ്‌ [B] ശരി
C. [A] യും [B] യും തെറ്റാണ്‌ 
D. [A] യും [B] യും ശരിയാണ്‌

20. 2011-ലെ സെന്‍സസ്‌ പ്രകാരം താഴെ പറയുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏതെല്ലാമാണ്‌ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളവ?
A. ഉത്തര്‍പ്രദേശ്‌, മഹാരാഷ്ട്ര, ബീഹാര്‍
B. അരുണാചല്‍, ഹിമാചല്‍ പ്രദേശ്‌, മേഘാലയ
C. മധ്യപ്രദേശ്‌, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്‌
D. ഒഡീഷ, ആന്ധ്രാപ്രദേശ്‌, ജാര്‍ഖണ്ഡ്‌

21. ഇന്‍ലാന്റ്‌ വെസൽ 2021 അനുസരിച്ച്‌ കോമ്പിറ്റന്റ്‌ അതോറിറ്റി ആരാണ്‌?
A. കേരള തുറമുഖ വകുപ്പ്‌
B. കേരള മാരിടൈം ബോര്‍ഡ്‌
C. ഇന്‍ലാന്റ്‌ വാട്ടര്‍വേയ്സ്‌ അതോറിറ്റി
D. ഇവയൊന്നുമല്ല

22. സര്‍ട്ടിഫിക്കറ്റ്‌ ഓഫ്‌ സര്‍വ്വേയുടെ കാലാവധി :
A. 2 വര്‍ഷം 
B. 3 വര്‍ഷം
C. 4 വര്‍ഷം 
D. ഒരു വര്‍ഷം

23. ഉള്‍നാടന്‍ യന്ത്രവല്‍കൃത ജലവാഹനങ്ങളില്‍ ജോലി ചെയുന്നതിന്‌ ചുരുങ്ങിയത്‌ _______________ വയസ്സായിരിക്കണം
A. 16 
B. 18
C. 21
D. 24

24. ശുചിമുറികളില്‍ നിന്നുള്ള മാലിന്യം തടയുന്നതിനുള്ള ഒരു സംവിധാനം :
A. ബയോ ടോയിലറ്റ്‌
B. സീവേജ് റിസപ്ഷൻ ഫെസിലിറ്റി 
C. A & B
D. ഇവയൊന്നും ശരിയല്ല

25. ഒരു ജലവാഹനത്തിന്റെ _______________ അതിന്റെ പൈലറ്റ്‌ ആയി കരുതാവുന്നതാണ്‌.
A. മാസ്റ്റര്‍
B. എഞ്ചിനീയര്‍
C. ഡ്രൈവര്‍
D. ലസ്കര്‍

26. അളവ്‌ കണക്കാക്കുന്നതിനുള്ള ഒരു ഉപകരണം :
A. തെര്‍മോമീറ്റര്‍
B. പ്രഷര്‍ ഗേജുകള്‍
C. കാലിപ്പേര്‍സ്‌
D. ഇവയെല്ലാം

27. ജലവാഹനത്തിന്റെ ഗതി മാറ്റുന്നതിന്‌ _____________ ഉപയോഗിക്കുന്നു.
A. റഡർ
B. റഡാര്‍
C. ഇവ രണ്ടും A & B
D. മേല്‍പ്പറഞ്ഞതൊന്നും ശരിയല്ല

28. ശുദ്ധജലം ലഭ്യമല്ലാത്ത സ്ഥലത്ത്‌ എഞ്ചിന്‍ തണുപ്പിക്കുന്നതിനായി _______ രീതി ഉപയോഗിക്കുന്നു.
A. നേരിട്ടുള്ള തണുപ്പിക്കല്‍
B. നേരിട്ടല്ലാതെയുള്ള തണുപ്പിക്കല്‍
C. മേല്‍പറഞ്ഞവ രണ്ടും (A) & (B)
D. ഇവയൊന്നുമല്ല

29. ബങ്കറില്‍ പെടുന്നവ :
A. ഹെവി ഡീസല്‍.
B. ഹൈ സ്പീഡ്‌ ഡീസല്‍
C. ശുദ്ധജലം
D. ഇവയെല്ലാം

30. ലൂബ്രിക്കേഷന്‍ കൊണ്ട്‌ എഞ്ചിനുണ്ടാകുന്ന ഗുണം :
A. ഘര്‍ഷണം കുറയുന്നു
B. ശബ്ദം കുറയുന്നു
C. തണുപ്പിക്കുന്നു
D. ഇവയെല്ലാം

31. രണ്ട്‌ സ്ട്രോക്ക്‌ എഞ്ചിനുകളുടെ പ്രത്യേകത :
A. പരിപാലന ചെലവ്‌ കൂടുതല്‍
B. ഭാരം കുറവ്‌
C. കുറഞ്ഞ ശക്തി
D. ഇവയെല്ലാം ശരി

32. ഹീറ്റ്‌ എഞ്ചിന്‌ ഉദാഹരണം :
A. പെട്രോള്‍ എഞ്ചിന്‍
B. ഡീസല്‍ എഞ്ചിന്‍
C. ജെറ്റ്‌ എഞ്ചിന്‍
D. ഇവയെല്ലാം

33. പെട്ടെന്ന്‌ അടക്കാവുന്ന വാല്‍വുകള്‍ എപ്പോഴാണ്‌ ഉപയോഗിക്കുന്നത്‌ :
A. സാധാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌
B. അടിയന്തിര സാഹചര്യങ്ങളില്‍
C. ഇവരണ്ടും A & B
D. മേല്‍പ്പറഞ്ഞതൊന്നും ശരിയല്ല

34. ഒരു എഞ്ചിന്റെ ഭാഗം :
A. ബ്ലോക്ക്‌
B. സിലിണ്ടര്‍ ഹെഡ്‌
C. ക്രാങ്ക്‌ ഷാഫ്റ്റ്‌
D. ഇവയെല്ലാം

35. ടര്‍ബോ ചാര്‍ജുകള്‍ ഉപയോഗിക്കുന്നത്‌ :
A. തണുപ്പിക്കുന്നതിന്‌
B. ഘര്‍ഷണം കുറക്കുന്നതിന്‌
C. ശക്തി വര്‍ദ്ധിപ്പിക്കുന്നതിന്‌
D. ഇവയൊന്നും ശരിയല്ല

36. എഞ്ചിന്‍ റൂമില്‍ തീ പിടിക്കുന്നതിനുള്ള സാധ്യത :
A. ഇന്ധനത്തില്‍ നിന്ന്‌
B. സ്വിച്ച്ബോര്‍ഡില്‍ നിന്ന്‌
C. പുകക്കുഴലില്‍ നിന്ന്‌
D. ഇവയെല്ലാം

37. ഇന്ധനത്തില്‍ നിന്നുണ്ടാവുന്ന തീ കെടുത്തുന്നതിന്‌ ____________ ഉപയോഗിക്കാം.
A. പത
B. കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
C. വെള്ളം
D. A & B

38. എഞ്ചിന്‍ നിന്നുപോയാല്‍ ഒരു ഡ്രൈവര്‍ പരിശോധിക്കേണ്ട കാര്യങ്ങള്‍ :
A. ഇന്ധന ലഭ്യത
B. ഫില്‍ട്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ
C. A & B
D. ഇവയൊന്നും ശരിയല്ല

39. ഗിയറിന്റെ ഉപയോഗം :
A. വേഗം കൂട്ടുക
B. വേഗം കുറക്കുക
C. ദിശ മാറ്റി പ്രവര്‍ത്തിപ്പിക്കുക
D. ഇവയെല്ലാം

40. എഞ്ചിന്‍ റൂമിന്റെ നിയന്ത്രണം ______________  ന്റെ കീഴിലായിരിക്കും.
A. മാസ്റ്റര്‍
B. ഡ്രൈവര്‍
C. ലസ്‌കര്‍
D. ഇവയൊന്നും ശരിയല്ല

41. എഞ്ചിന്‍ റൂമില്‍ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ :
A. കൈയ്യുറ
B. ഹെല്‍മെറ്റ്‌
C. സേഫ്റ്റി ഷൂ
D. ഇവയെല്ലാം

42. വെല്‍ഡിംഗ്‌/കട്ടിംഗ്‌ എന്നിവ നടത്തുന്നതിന്‌ മുന്‍പ്പ്‌ ശ്രദ്ധിക്കേണ്ടത്‌ :
A. സമീപത്ത്‌ തീ പിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കളില്ല എന്നുറപ്പുവരുത്തുക
B. അഗ്നിശമനികള്‍ തയ്യാറാക്കി വയ്ക്കുക
C. A & B
D. ഇവയൊന്നും ശരിയല്ല

43. കുറേക്കാലമായി അടഞ്ഞുകിടക്കുന്ന അറകളിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പ്‌ :
A. വായു സഞ്ചാരം ഉറപ്പുവരുത്തുക
B. ഓക്സിജന്റെ അളവ്‌ 21% ഉറപ്പുവരുത്തുക
C. തീ പിടിക്കുന്ന ഗ്യാസുകളില്ല എന്ന്‌ ഉറപ്പുവരുത്തുക
D. ഇവയെല്ലാം ശരി

44. തീ പിടിച്ചാല്‍ സ്വീകരിക്കേണ്ടത്‌ :
A. തീയുടെ ഉറവിടം കണ്ടെത്തുക
B. ഏതുതരത്തിലുള്ള തീയെന്ന്‌ മനസ്സിലാക്കുക
C. തീക്ക്‌ അനുസരിച്ചുള്ള അഗ്നിശമിനി ഉപയോഗിക്കുക
D. ഇവയെല്ലാം ശരി

45. ഒരു ജലവാഹനം ഡ്രൈഡോക്ക്‌ ചെയുന്നത്‌ :
A. അറ്റകുറ്റപണികള്‍ക്ക്‌ 
B. സര്‍വ്വേയുടെ ഭാഗമായി
C. A & B
D. ഇവയൊന്നും ശരിയല്ല

46. ജലവാഹനങ്ങളില്‍ നിന്നുള്ള മലിനീകരണം നിയന്ത്രിക്കുന്ന നിയമം :
A. മാര്‍പോള്‍ 
B. ഡോളാസ്‌
C.റൂള്‍ ഓഫ്‌ ദ റോഡ്‌ 
D. ഇവയൊന്നും ശരിയല്ല,

47. ജലവാഹനങ്ങളില്‍ സൂക്ഷിക്കേണ്ട രേഖകള്‍ :
A. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ 
B. സര്‍വ്വേ സര്‍ട്ടിഫിക്കറ്റ്‌
C. ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകള്‍ 
D. ഇവയെല്ലാം

48. ബില്‍ജ്‌ അലാറം വന്നാല്‍ :
A.  ബില്‍ജിലെ കള്ളികളില്‍ ദ്രാവകം നിറയുന്നു
B. ബില്‍ജിലെ കള്ളികള്‍ കാലിയായിരിക്കുന്നു
C. A & B
D. ഇവയൊന്നും ശരിയല്ല

49. ജലവാഹനത്തില്‍ നിന്ന്‌ സാധ്യതയുള്ള മലിനീകരണം :
A. ജലമലിനീകരണം 
B. ശബ്ദമലിനീകരണം
C. വായുമലിനീകരണം 
D. ഇവയെല്ലാം

50. മറുനാടന്‍ ജലഗതാഗത നിയമം 2022 നിലവില്‍ വന്ന തീയ്യതി :
A. 07-06-2022
B. 15-09-2022
C. 01-01-2022
D. 31-12-2022

51. ഡ്രൈഡോക്കില്‍ ആങ്കര്‍ ചെയിനില്‍ എന്താണ്‌ ചെയ്യുക?
A. വൃത്തിയാക്കല്‍, ബ്ലാസ്റ്റിംഗ്‌ & ചിപ്പിങ്ങ്‌ 
B. പെയിന്റിങ്ങ്‌
C. യുടി (UT) ഗേജിങ്ങ്‌ 
D. മുകളില്‍ പറഞ്ഞവയെല്ലാം

52. എന്‍.ഡി.ടി. (NDT) യുടെ പൂര്‍ണ്ണരൂപം എന്താണ്‌?
A. നോമിനല്‍ ഡിഫ്‌ളക്ഷന്‍ ടെസ്റ്റ്‌ 
B. നോര്‍മല്‍ ഡോപ്പ്‌ ലെര്‍ ടെസ്റ്റ്‌
C. നോണ്‍ ഡിസ്ട്രക്റ്റീവ്‌ ടെസ്റ്റ്‌ 
D. നോമിനല്‍ ഡ്യൂറബിലിറ്റി ടെസ്റ്റ്‌

53. യാനത്തിന്റെ ഹള്ളില്‍ ഉപ്പുവെള്ളം മൂലമുള്ള തുരുമ്പ്‌ പിടിക്കല്‍ തടയുന്നത്‌ ഏതു പ്രകാരമാണ്‌?
A. ഗ്രീസ്‌ പുരട്ടുക 
B. സാക്രിഫൈഷ്യല്‍ ആനോഡുകള്‍
C. ഓയില്‍ പുരട്ടുക 
D. ഡ്രെയിന്‍ പ്ലഗുകള്‍

54. യാനത്തിന്റെ പുറംഭാഗം ഡ്രൈഡോക്കില്‍ വൃത്തിയാക്കുന്നത്‌ ഏതു പ്രകാരമാണ്‌?
A. ഉയര്‍ന്ന മര്‍ദ്ദമുള്ള വാട്ടര്‍ ജെറ്റ്‌ 
B. ബ്ലാസ്റ്റിംഗ്‌
C. സ്ക്രാപ്പിംഗ്‌
D. മുകളില്‍ പറഞ്ഞവയെല്ലാം

55. സാക്രിഫൈഷ്യല്‍ ആനോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ എന്താണ്‌?
A. നൈലോണ്‍ 
B. സിങ്ക്‌
C. ചെമ്പ്‌ 
D. ഇരുമ്പ്

56. കറന്റ്‌ _________ ആകുന്നു.
A. വോള്‍ട്ടേജ്‌ + റെസിസ്റ്റന്‍സ്‌ 
B. വോള്‍ട്ടേജ്‌ - റെസിസ്റ്റന്‍സ്‌
C. വോള്‍ട്ടേജ്‌ / റെസിസ്റ്റന്‍സ്‌ 
D. റെസിസ്റ്റന്‍സ്‌ - വോള്‍ട്ടേജ്‌

57. റെസിസ്റ്റന്‍സ്‌ അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം :
A. മെഗ്ഗര്‍ 
B. വോള്‍ട്ട്മീറ്റര്‍
C. ഹൈഗ്രോമീറ്റര്‍ 
D. അമ്മീറ്റര്‍

58. വോള്‍ട്ടേജ്‌ അളക്കുന്നതിനുള്ള വോള്‍ട്ട്‌മീറ്റര്‍ എങ്ങനെ ഘടിപ്പിക്കുന്നു?
A. ഉപകരണങ്ങള്‍ക്ക്‌ സമാന്തരമായി (പാരലല്‍ ആയി)
B. ഉപകരണങ്ങള്‍ക്ക്‌ സീരിയസ്‌ ആയി
C. ഉപകരണങ്ങളിലേക്ക്‌ റിമോട്ട്‌ കണ്‍ട്രോള്‍ മോഡില്‍
D. മുകളില്‍ പറഞ്ഞവ ഒന്നുമല്ല

59. എല്‍.ഇ.ഡി. (LED) എന്താകുന്നു?
A. ലൈറ്റ്‌ എനര്‍ജി ഡിറ്റക്ഷന്‍ 
B. ലൈറ്റ്‌ എമിറ്റിംഗ്‌ ഡയോഡ്‌
C. ലൈറ്റ്‌ എഫിഷ്യന്‍സി ഡയോഡ്‌ 
D. ലൈറ്റ്‌ എനര്‍ജി ഡയോഡ്‌

60. വോള്‍ട്ടേജ്‌ കൂടുന്നതിനും താഴ്ത്തുന്നതിനും ഇനിപ്പറയുന്നവയില്‍ ഏതാണ്‌ ഉപയോഗിക്കുന്നത്‌?
A. മോട്ടോര്‍ 
B. ജനറേറ്റര്‍
C. ട്രാന്‍സ്ഫോര്‍മര്‍ 
D. വോള്‍ട്ട്മീറ്റര്‍


61. രണ്ട്‌ ജനറേറ്ററുകള്‍ സമാന്തരമായി (പാരലല്‍ ആയി) ഉപയോഗിക്കുന്നതിന്‌ ഇനി പറയുന്നവയില്‍ ഏതാണ്‌ ഉപയോഗിക്കുന്നത്‌?
A. വോള്‍ട്ട്മീറ്റര്‍ 
B. സിന്‍ക്രോസ്‌കോപ്പ്‌
C. മെഗ്ഗര്‍ 
D. മള്‍ട്ടിമീറ്റര്‍

62. ട്രാന്‍സ്ഫോര്‍മര്‍ ഇനിപ്പറയുന്ന ഏത്‌ സിദ്ധാന്ത പ്രകാരമാണ്‌ പ്രവര്‍ത്തിക്കുന്നത്‌?
A. മ്യൂച്വല്‍ ഇന്‍ഡക്ഷന്‍ 
B. റൊട്ടേഷന്‍
C. സിന്‍ക്രൊണൈസേഷന്‍ 
D. ഹീറ്റിംഗ്‌ (ചൂടാക്കല്‍)

63. ഇനിപ്പറയുന്നവയില്‍ ട്രാൻസ്ഫോർമറിൽ വ്യതിയാനം വരാത്തത്‌ ഏതാണ്‌?
A. കറന്റ്‌ 
B. വോള്‍ട്ടേജ്‌
C. ഫ്രീക്ക്വന്‍സി 
D. മുകളില്‍ പറഞ്ഞവയെല്ലാം

64. പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്‍റില്‍ (പിപിഇ) ഉള്‍പ്പെടുത്താത്ത ഇനങ്ങള്‍ :
A. ഹെല്‍മെറ്റ്‌ 
B. ഗൗസ്
C. ഷൂസ്‌ 
D. കത്തികള്‍

65. സ്റ്റോറേജ്‌ ബാറ്ററിയുടെ ശേഷി അളക്കുന്നത്‌ ഇവയില്‍ ഏതിലാണ്‌?
A. വോള്‍ട്ട്‌ 
B. ആമ്പിയര്‍
C. ആമ്പിയര്‍ ഹൗര്‍ 
D. ഫാരഡ്സ്‌

66. കൊച്ചി വാട്ടര്‍ മെട്രോയാനങ്ങള്‍ ___________ ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നു:
A. ഡീസല്‍
B.  ഇലക്ട്രിക്‌
C.  കാറ്റ്‌
D. ടൈഡല്‍

67. റെസിസ്റ്റന്‍സിന്റെ (പ്രതിരോധത്തിന്റെ) യൂണിറ്റ്‌ __________ ആണ്‌.
A. ഫാരഡ്‌ 
B. ജൂള്‍
C. ഓം
D. ഫ്ലക്സ്‌

68. സെക്കന്ററിടേണുകളുടെ എണ്ണം പ്രൈമറിടേണുകളുടെ എണ്ണത്തേക്കാള്‍ കൂടുതലാണെങ്കില്‍ ട്രാൻസ്ഫോർമറിൽ ഇനിപ്പറയുന്നവയില്‍ ഏതാണ്‌ സംഭവിക്കുക?
A. വോള്‍ട്ടേജ്‌ വര്‍ദ്ധിക്കുന്നു 
B. വോള്‍ട്ടേജ്‌ കുറയുന്നു
C. പവര്‍ വര്‍ദ്ധിക്കുന്നു 
D. പവര്‍ കുറയുന്നു

69. വൈദ്യുതധാര കടന്നുപോകുന്ന ഒരു വസ്തുവിന്റെ ഗുണത്തെ ___________ എന്ന്‌ വിളിക്കുന്നു ?
A. റെസിസ്റ്റന്‍സ്‌ 
B. റിലക്റ്റന്‍സ്‌
C. ഇംപെഡന്‍സ്‌ 
D. കണ്ടക്ടന്‍സ്‌

70. ഒരു കോയിലിന്റെ ഇന്‍സുലേഷന്‍ ___________ ന്റെ അളവാണ്‌.
A. കണ്ടക്ടന്‍സ്‌ 
B. റെസിസ്റ്റന്‍സ്‌
C. ടര്‍ബുലന്‍സ്‌ 
D. റെസൊണന്‍സ്‌

71. തീ എങ്ങിനെയാണ്‌ അണയ്ക്കുക?
A. മെറ്റീരിയല്‍ തണുപ്പിക്കുക 
B.  കത്തുന്ന വസ്തു മാറ്റുക
C. വായുവുമായുള്ള സമ്പര്‍ക്കം മാറ്റുക 
D. മേല്‍പറഞ്ഞ എല്ലാം

72. ശക്തമായ തീജ്വാലകളും കനത്ത കറുത്ത പുകയും ഏതു തരത്തിലുള്ള തീയുടെ മാതൃകയാണ്‌?
A. മരം കത്തുമ്പോള്‍ ഉള്ള തീ
B. പേപ്പര്‍ കത്തുമ്പോള്‍ ഉള്ള തീ
C. ഇന്ധന എണ്ണ കത്തുമ്പോള്‍ ഉള്ള തീ 
D. ഇലക്ട്രിക്കല്‍ തീ

73. അഗ്നി നിരന്തരമായി കത്തുന്നതില്‍ ഫയര്‍ ടെട്രാഹെഡ്രോണ്‍ ഏത്‌ ഘടകത്തെ സൂചിപ്പിക്കുന്നു?
A. ചെയിന്‍ സപ്പൈ 
B. ചെയിന്‍ റിയാക്ഷന്‍
C. ചെയിന്‍ ഇന്‍ഹിബിഷന്‍ 
D. ചെയിന്‍ പ്രിവന്‍ഷന്‍

74. എന്താണ്‌ സ്‌മോതെറിംങ്ങ്‌?
A. വൈദ്യുതി പ്രതിരോധിക്കുക 
B. താപനില പ്രതിരോധിക്കുക
C. ഇന്ധന പ്രതിരോധിക്കുക 
D. ഓക്സിജന്‍ പ്രതിരോധിക്കുക

75. തീയില്‍ നിന്ന്‌ ഏറ്റവും മികച്ച സംരക്ഷണം എങ്ങനെ സാധിക്കും?
A.  ചികിത്സ 
B. ഹോസ്‌ റീല്‍
C. മുന്‍കരുതല്‍
D. അഗ്നിശമന ഉപകരണം

76. ഫയര്‍ ബ്ലാങ്കറ്റ്‌ ഉപയോഗിക്കുന്നത്‌ എന്തിനാണ്‌?
A. വായുവുമായുള്ള തീയുടെ ബന്ധം വിച്ഛേദിക്കുക
B. തീയെ തണുപ്പിക്കുക
C. കാര്‍ബണ്‍ ഡയോക്സൈഡ്‌ ഉൽപ്പാദിപ്പിക്കുക
D. ഇന്ധനം വിച്ചേദിക്കുക

77. EPIRB യുടെ പൂര്‍ണ്ണരൂപം :
A. എമര്‍ജന്‍സി പൊസിഷന്‍ ഇന്‍ഡിക്കെറ്റിംഗ്‌ റഡാര്‍ ബീക്കണ്‍
B. എമര്‍ജന്‍സി പൊസിഷന്‍ ഇന്‍ഡിക്കെറ്റിംഗ്‌ റേഡിയോ ബീക്കണ്‍
C. എമര്‍ജന്‍സി പീപ്പിള്‍ ഇന്‍ഡിക്കേറ്റിംഗ്‌ റേഡിയോ ബീക്കണ്‍
D. എമര്‍ജന്‍സി പൊസിഷന്‍ ഇന്‍ഫോര്‍മേഷന്‍ റേഡിയോ ബീക്കണ്‍

78. ഹൈഡ്രോസ്റ്റാറ്റിക്‌ റിലീസ്‌ യൂണിറ്റിന്റെ ഉപയോഗം :
A. ലിമിറ്റ്‌ സ്വിച്ചിന്‌ പകരം ഉപയോഗിക്കുന്നത്‌
B. സ്വയം ലാഷിംഗ്‌ അഴിച്ചുവിടുകയും യാനം മുങ്ങുമ്പോള്‍ ലൈഫ്‌ റാഫ്റ്റ്‌ റിലീസും ചെയ്യുക
C. മോശം കാലാവസ്ഥയില്‍ ലൈഫ്‌ റാഫ്റ്റ്‌ റിലീസ്‌ ചെയ്യുവാന്‍
D. യാനത്തിന്റെ രക്ഷയ്ക്കുവേണ്ടി

79. ലൈഫ്‌ ജാക്കറ്റുകള്‍ക്ക്‌ താഴെ പറയുന്നവ ഘടിപ്പിച്ചിരിക്കുന്നു :
A. റിട്രോ പ്രതിഫലന (റിഫ്ലക്റ്റീവ്‌) ടേപ്പ്‌ 
B. ലൈറ്റ്‌
C. വിസില്‍
D. മുകളില്‍ പറഞ്ഞവ എല്ലാം

80. SCBA  യുടെ പൂര്‍ണ്ണരൂപം എന്താണ്‌?
A. സെല്‍ഫ്‌ കമ്പ്രസ്സ്ഡ്‌ ബ്രീത്തിങ്‌ അപ്പാരറ്റസ്‌
B. സെല്‍ഫ്‌ കണ്ടൈൻഡ് ബ്രീത്തിങ്‌ അപ്പാരറ്റസ്‌
C. സെല്‍ഫ്‌ ക്യാന്‍സെല്ലിങ്‌ ബ്രീത്തിങ്‌ അപ്പാരറ്റസ്‌
D. സെല്‍ഫ്‌ ക്ലോസിംഗ്‌ ബ്രീത്തിങ്‌ അപ്പാരറ്റസ്‌

81. ഒരു വാച്ച്‌ കിപ്പര്‍ മെഷിനറിയുടെ താഴെ പറയുന്ന ഏതൊക്കെ ഘടകങ്ങള്‍ നിരീക്ഷിക്കണം?
A.  താപനിലയും മണവും 
B. മര്‍ദ്ദവും ശബ്ദവും
C. എഞ്ചിന്‍ rpm (വേഗത) 
D. മുകളില്‍ പറഞ്ഞ എല്ലാം

82. എന്‍ജിന്‍ റൂം വാച്ച്‌ ഡ്യൂട്ടി താഴെപ്പറയുന്നവയില്‍ ആര്‍ക്കാണ്‌ കൈമാറാന്‍ പാടില്ലാത്തത്‌?
A. ശരിയായി വിശ്രമിച്ചിട്ടില്ലാത്തയാള്‍
B. ലഹരി ഉപയോഗിച്ചയാള്‍
C. ശാരീരികമായും മാനസികമായും യോഗ്യനല്ലാത്തയാള്‍
D. മുകളില്‍ പറഞ്ഞവയെല്ലാം

83. രക്തത്തിലെ ആല്‍ക്കഹോള്‍ അളവിന്റെ അനുവദനീയമായ അളവ്‌ എത്രയാണ്‌?
A. 0.05% അല്ലെങ്കില്‍ 25 mg/lit
B. 0.03% അല്ലെങ്കില്‍ 20 mg/lit
C. 0.1% അല്ലെങ്കില്‍ 30 mg/lit
D. 1% അല്ലെങ്കില്‍ 50 mg/lit

84. എന്‍ജിന്‍ റൂം ലോഗ്ബുക്കില്‍ ആരാണ്‌ എന്‍ട്രികള്‍ ചെയ്യുന്നത്‌?
A. സെറാങ്ക്‌ 
B. എന്‍ജിന്‍ ഡ്രൈവര്‍
C. ലസ്‌കര്‍
D. മാസ്റ്റര്‍

85. മെഷീനറി അറ്റകുറ്റപ്പണികള്‍ക്ക്‌ മുമ്പ്‌ പാലിക്കേണ്ട മുന്‍കരുതലുകള്‍ :
A. മെഷീനറി പ്രവര്‍ത്തിപ്പിക്കുക
B. മെഷീനറി നിര്‍ത്തുക
C. യന്ത്രസാമഗ്രഹി കളിയിലേക്കുള്ള വൈദ്യുത ബന്ധം വിച്ചേദിക്കുക
D. B & C

86. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചെയ്യേണ്ട പരിശോധനകള്‍ എന്തൊക്കെയാണ്‌?
A. ല്യൂബ്‌ ഓയിലിന്റെ അളവും മര്‍ദ്ദവും 
B. കൂളിംഗ്‌ വാട്ടര്‍ മര്‍ദ്ദം
C. എന്‍ജിന്‍ ആര്‍പിഎം 
D. മേല്‍പ്പറഞ്ഞ എല്ലാം

87. ഇന്ധന എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്‌ എന്താണ്‌ ചെയ്യാന്‍ പാടില്ലാത്തത്‌?
A. ചോര്‍ച്ചയുടെ ഉറവിടം തിരിച്ചറിയുക
B. ചോര്‍ച്ച നിയന്ത്രിക്കാനും തടയാനുമുള്ള നടപടികള്‍ സ്വീകരിക്കുക
C. എന്‍ജിന്‍ റൂം ബില്‍ജുകളിലേക്ക്‌ ഇന്ധനം ഒഴുകാന്‍ അനുവദിക്കുക
D. ഓയില്‍ ചോര്‍ച്ച ചൂടുള്ള പ്രതലവുമായി അകറ്റി നിര്‍ത്തുക

88. ഉയര്‍ന്ന മര്‍ദ്ദത്തില്‍ എയര്‍ കമ്പ്രസ്സ്‌ ചെയ്യാനും സംഭരിക്കാനും ______________ ഉപയോഗിക്കുന്നു.
A. സെന്‍ട്രി ഫ്യൂഗല്‍ പമ്പ്‌ 
B. പിസ്റ്റണ്‍ പമ്പ്‌
C. എയര്‍ കമ്പ്രസ്സര്‍, എയര്‍ ബോട്ടില്‍ 
D. ഹൈഡ്രോഫോര്‍ പമ്പ്‌

89. പ്രൊപ്പല്ലർ ഷാഫ്റ്റിന്റെ തേയ്മാനം ___________ ഉപയോഗിച്ച്‌ പരിശോധിക്കുന്നു.
A. ട്രാമ്മല്‍ ഗേജ്‌
B. വെര്‍ണിയര്‍ കാലിപ്പര്‍
C. പോക്കര്‍ ഗേജ്‌ 
D. മൈക്രോ ഗേജ്‌

90. ഓവറോള്‍ ചെയ്തതിനുശേഷം ഒരു വൈദ്യുത മോട്ടോറും പമ്പും സംയോജിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഘടകം ഏതാണ്‌?
A. ഷാഫ്റ്റിന്റെ അലൈമെന്റ്‌
B.ഷാഫ്റ്റ്‌ തടസ്സമില്ലാതെ കറങ്ങുന്നുണ്ടോ എന്നും അതിന്റെ ബോള്‍ട്ടുകള്‍ ടൈറ്റ്‌ ആണോ എന്നും
C. പമ്പിന്റെയും മോട്ടോറിന്റെയും അടിത്തറയുടെ അഡ്ജസ്റ്റ്‌മെന്റ്‌
D. മുകളില്‍ പറഞ്ഞ എല്ലാം


91. ക്രാങ്ക്‌ ഷാഫ്റ്റില്‍ നല്‍കിയിരിക്കുന്ന ദ്വാരങ്ങള്‍ എന്തിനാണ്‌?
A. കൂളിംഗ്‌ വാട്ടര്‍ പാസേജിന്‌ 
B. ലൂബ്‌ ഓയില്‍ പാസേജിന്‌
C. എയര്‍ പാസേജിന്‌ 
D. നീരാവി പാസ്സ്‌ ചെയ്യാന്‍

92. ഒരു ഡീസല്‍ എന്‍ജിനില്‍ ഇന്ധനം ചോര്‍ച്ച എവിടെ നിന്നെല്ലാം ഉണ്ടാകും?
A. ഫ്യൂവല്‍ പമ്പ്‌ 
B. ഫ്യൂവല്‍ ഇഞ്ചക്ടര്‍
C. ഫ്യൂവല്‍ പൈപ്പ്‌ ലൈനുകള്‍
D. മുകളില്‍ പറഞ്ഞ എല്ലാം

93. സെന്‍ട്രിഫ്യൂഗല്‍ പമ്പ്‌ വെള്ളം പമ്പ്‌ ചെയ്യുന്നില്ല, കാരണം :
A. സിസ്റ്റത്തില്‍ എയര്‍ ഉണ്ട്‌ 
B. പമ്പിന്റെ റിവേഴ്സ്‌ ഭ്രമണം
C. ഫൂട്ട്‌ വാല്‍വ്‌ പ്രവര്‍ത്തനരഹിതമാണ്‌
D. മുകളില്‍ പറഞ്ഞതെല്ലാം

94. ഓയില്‍ സ്‌ക്രാപ്പർ വളയങ്ങള്‍ എവിടെ സ്ഥാപിച്ചിരിക്കുന്നു?
A. പിസ്റ്റണ്‍ റിങ്ങുകളില്‍ ഏറ്റവും മുകളില്‍
B. പിസ്റ്റണ്‍ റിങ്ങുകളില്‍ ഏറ്റവും താഴെ
C. ക്രാങ്ക്‌ ഷാഫ്റ്റില്‍
D. കാം ഷാഫ്റ്റില്‍

95. ഒരു ഡീസല്‍ എന്‍ജിനില്‍ കണക്റ്റിംഗ്‌ റോഡുകള്‍ എന്തിനെ ബന്ധിപ്പിക്കുവാന്‍ ഉപയോഗിക്കുന്നു :
A. എഞ്ചിനെ ബെഡ്പ്ലേറ്റുമായി 
B. ക്യാംഷാഫ്റ്റിലേക്ക്‌ റോക്കര്‍ ആര്‍മിനെ
C. ഗിയര്‍ ട്രെയിനിലേക്ക്‌ ക്രാങ്ക്‌ ഷാഫ്റ്റിനെ 
D. ക്രാങ്ക്‌ ഷാഫ്റ്റിലേക്ക്‌ പിസ്റ്റണെ

96. ഒരു ഡീസല്‍ എന്‍ജിനിലെ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ പമ്പുകളെ നിയന്ത്രിക്കുന്നത്‌ _____________ ലേക്കുള്ള ലിങ്കേജ്‌ ആണ്‌.
A. ക്രാങ്ക്‌ ഷാഫ്റ്റ്‌ 
B. കാം ഷാഫ്റ്റ്‌
C. ഗവര്‍ണര്‍ 
D. ഫ്ലൈവീല്‍

97. ഒരു സെന്‍ട്രിഫ്യൂഗല്‍ പമ്പിലെ കാവിറ്റേഷന്‍ സംഭവിച്ചതിന്റെ ലക്ഷണം എന്താണ്‌?
A. ശബ്ദവും വിറയലും 
B. സക്ഷന്‍ മര്‍ദ്ദത്തില്‍ വര്‍ദ്ധനവ്‌
C. ഡിസ്ചാര്‍ജ്‌ മര്‍ദ്ദത്തില്‍ വര്‍ദ്ധനവ്‌ 
D. റിലീഫ്‌ വാല്‍വ്‌ ലിഫ്റ്റിംഗ്‌

98. പ്രൊപ്പല്ലർ ഷാഫ്റ്റിലേക്ക്‌ പിലിഗ്രിം നട്ടുകള്‍ വഴി ബന്ധിപ്പിച്ചിരിക്കുന്ന കീലെസ്സ്‌ പ്രൊപ്പല്ലര്‍ഹബ്ബുകള്‍ എന്തുപയോഗിച്ചാണ്‌ അഴിക്കുന്നത്‌?
A. സ്പ്രിംഗ്‌ ലോഡ്‌ ജാക്കുകള്‍
B. ഹൈഡ്രോളിക്‌ മര്‍ദ്ദം
C. ഗ്യാസ്‌ ടോര്‍ച്ച്‌ ഉപയോഗിച്ച്‌ ചൂടാക്കുക
D. സ്പാനറുകളും പ്പെയറുകളും ഉപയോഗിച്ച്‌

99. താഴെപ്പറയുന്നവയില്‍ ഏതാണ്‌ പോസിറ്റീവ്‌ ഡിസ്‌പ്ലേസ്മെന്‍റ്‌ പമ്പ്‌?
A. റെസിപ്രോകെറ്റിങ്ങ്‌ പമ്പ്‌ 
B. പ്രൊപ്പല്ലർ പമ്പ്‌
C. സെന്‍ട്രിഫ്യൂഗല്‍ പമ്പ്‌ 
D. ജെറ്റ്‌ പമ്പ്‌

100. 'IMO' യുടെ പൂര്‍ണ്ണരൂപം :
A. ഇന്റര്‍നാഷണല്‍ മര്‍ച്ചന്റ്‌ നേവി ഓര്‍ഗനൈസേഷന്‍
B. ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍
C. ഇന്റര്‍നാഷണല്‍ മെഷീന്‍ ഓര്‍ഗനൈസേഷന്‍
D. ഇന്റര്‍നാഷണല്‍ മര്‍ച്ചന്റ്‌ ഓര്‍ഗനൈസേഷന്‍

Previous Post Next Post