PROVISIONAL ANSWER KEY
Question Code: 61/2024
Medium of Question- Malayalam/Tamil/Kannada
Name of Post: Cooly Worker (Main Exam)
Department: Kerala State Water Transport
Cat.Number: 493/2002
Date of Test : 20/05/2024
1. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്?
A. റെഗുലേറ്റിങ്ങ് ആക്റ്റ്
B. റൗലറ്റ് ആക്റ്റ്
C. പിറ്റ്സ് ഇന്ത്യ ആക്റ്റ്
D. ചാര്‍ട്ടര്‍ ആക്റ്റ്
2. “പ്ലാസ്സിയുദ്ധം ബ്രിട്ടീഷ് ഭരണത്തിന് അടിത്തറ പാകിയെങ്കില്‍ ജാലിയന്‍ വാലാബാഗ് അടിത്തറ ഇളക്കി” - ഇത് ആരുടെ വാക്കുകളാണ്?
A. മഹാത്മാ ഗാന്ധി
B. ജവഹര്‍ലാല്‍ നെഹ്റു
C. ബാലഗംഗാധര തിലക്
D. ഗോപാലകൃഷ്ണ ഗോഖലെ
3. ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്‍റെ അത്യന്തിക ലക്ഷ്യം പൂര്‍ണ്ണസ്വരാജാണെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സ് സമ്മേളനമേത്?
A. നാഗ്പൂർ
B. മുംബൈ
C. അമരാവതി
D. ലാഹോര്‍
4. ബംഗാള്‍ വിഭജനം നടത്തിയ ബ്രിട്ടീഷ് വൈസ്രോയി?
A. ഡല്‍ഹൗസി പ്രഭു
B. കോണ്‍വാലിസ് പ്രഭു
C. വെല്ലസ്ലി പ്രഭു
D. കഴ്‌സണ്‍ പ്രഭു
5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ പ്രസിഡന്റായ ആദ്യ ഇന്ത്യന്‍ വനിത ആരാണ്?
A. വിജയലക്ഷ്മി പണ്ഡിറ്റ്
B. അരുണ ആസഫ് അലി
C. സരോജിനി നായിഡു
D. മാഡം ഭിക്കാജി കാമ
6. ഇന്ത്യന്‍ ഭരണഘടനയുടെ അനുച്ഛേദം 19 താഴെപ്പറയുന്നവയില്‍ ഏത് അവകാശമാണ് ഉള്‍ക്കൊള്ളുന്നത്?
A. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം
B. ചൂഷണത്തിനെതിരായ അവകാശം
C. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം
D. മത സ്വാതന്ത്ര്യത്തിനുള്ള അവകാശം
7. സ്വത്തവകാശം മൗലീകാവകാശങ്ങളില്‍ നിന്ന് നീക്കം ചെയ്തത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
A. 29-ാം ഭേദഗതി
B. 25-ാം ഭേദഗതി
C. 42-ാം ഭേദഗതി
D. 44-ാം ഭേദഗതി
8. ഇന്ത്യന്‍ ഭരണഘടനയിലെ മൗലീകാവകാശങ്ങള്‍ എന്ന ആശയം സ്വീകരിച്ചത് ഏത് രാജ്യത്തിന്‍റെ ഭരണഘടനയില്‍ നിന്നാണ്?
A. അമേരിക്ക
B. ഫ്രാന്‍സ്
C. കാനഡ
D. സോവിയറ്റ് യൂണിയന്‍
9. മൗലിക കടമകളെക്കുറിച്ച് ശുപാര്‍ശകള്‍ നല്‍കുന്നതിനായി 1976-ല്‍ കോണ്‍ഗ്രസ്സ് പാര്‍ട്ടി രൂപീകരിച്ച കമ്മിറ്റി?
A. രാജമന്നാര്‍ കമ്മിറ്റി
B. പുഞ്ചി കമ്മിറ്റി
C. മല്‍ഹോത്ര കമ്മിറ്റി
D. സ്വരണ്‍സിംഗ് കമ്മിറ്റി
10. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതാരാണ്?
A. പ്രധാനമന്ത്രി
B. രാഷ്ട്രപതി
C. ഉപരാഷ്ട്രപതി
D. ലോക്സഭ സ്പീക്കർ
11. 1947-ല്‍ ഐക്യകേരള കണ്‍വെന്‍ഷന്‍ നടന്നത് എവിടെയാണ്?
A. തൃശ്ശൂര്‍
B. കോഴിക്കോട്
C. വയനാട്
D. മലപ്പുറം
12. “സമത്വ സമാജം' എന്ന സംഘടന സ്ഥാപിച്ച സാമൂഹിക പരിഷ്ക്കര്‍ത്താവ്?
A. ശ്രീനാരായണ ഗുരു
B. സഹോദരന്‍ അയ്യപ്പന്‍
C. ചട്ടമ്പി സ്വാമികള്‍
D. വൈകുണ്ഠ സ്വാമികള്‍
13. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത കലാപം :
A. മലബാര്‍ കലാപം
B. ആറ്റിങ്ങല്‍ കലാപം
C. കുറിച്യ കലാപം
D. മുണ്ട കലാപം
14. “ഒന്നേകാല്‍കോടി മലയാളികള്‍" എന്ന കൃതിയുടെ കര്‍ത്താവായ കേരള മുഖ്യമന്ത്രി :
A. പട്ടം താണുപിള്ള
B. സി. അച്യുത മേനോന്‍
C. ഇ.എം.എസ്. നമ്പൂതിരിപ്പാട്
D. പി.കെ. വാസുദേവന്‍ നായര്‍
15. 1817-ല്‍ തിരുവിതാംകൂറില്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി :
A. ഗൗരി പാര്‍വ്വതി ബായി
B. മാര്‍ത്താണ്ഡ വര്‍മ്മ
C. ശ്രീമൂലം തിരുനാള്‍
D. ഗൗരി ലക്ഷ്മി ബായി
16. G-20-യുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയില്‍ തെറ്റായ പ്രസ്താവനയേത്?
A. G- 20-യില്‍ ഉള്‍പ്പെട്ട രാജ്യമാണ് ബ്രസീല്‍
B. G-20-ക്ക് സ്ഥിരമായ ആസ്ഥാനമില്ല
C. 1998-ലാണ് G-20 രൂപീകരിക്കപ്പെട്ടത്
D. എല്ലാ വര്‍ഷവും G-20 ഉച്ചകോടി നടത്താറുണ്ട്
17. ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ലാ ഏത്?
A. തിരുവനന്തപുരം
B. കണ്ണൂര്‍
C. കാസര്‍ഗോഡ്
D. കോഴിക്കോട്
18. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടനാ കമ്മീഷനില്‍ ഉള്‍പ്പെടാത്ത വ്യക്തി ആര്?
A. ഫസല്‍ അലി
B. പോട്ടി ശ്രീരാമലു
C. കെ.എം. പണിക്കര്‍
D. എച്ച്. എന്‍. കുന്‍സ്രു
19. ഇന്ത്യയുടെ വിദേശ നയത്തിന്‍റെ പ്രധാന തത്ത്വങ്ങളില്‍ പെടുന്നവ ഏതെല്ലാം?
i. ചേരി ചേരാ നയം
ii. സമാധാനപരമായ സഹവര്‍ത്തിത്വം
iii. ഐക്യരാഷ്ട്രാ സഭയിലുള്ള വിശ്വാസം
iv. സ്വാശ്രയത്വം
A. (i), (iv)
B. (i), (ii), (iv)
C. (i), (ii), (iii)
D. (ii), (iii), (iv)
20. രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സൈനിക സഖ്യമായ അച്ചുതണ്ട് ശക്തികളില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഏതെല്ലാം?
A. ജര്‍മനി, ഇറ്റലി, ജപ്പാന്‍
B. ജര്‍മനി, ആസ്ട്രിയ-ഹംഗറി, ഇറ്റലി
C. ജര്‍മനി, ഇറ്റലി, തുര്‍ക്കി
D. ജര്‍മനി, തുര്‍ക്കി, ആസ്ട്രിയ-ഹംഗറി
21. ഏത് രാജ്യത്തു നടപ്പാക്കിയ ദേശീയ ആസൂത്രണത്തിന്‍റെ മാതൃകയാണ് ഇന്ത്യന്‍ ആസൂത്രണ കമ്മീഷന്‍ സ്വീകരിച്ചത്?
A. സോവിയറ്റ് യൂണിയന്‍
B. ചൈന
C. കൊറിയ
D. ബ്രിട്ടന്‍
22. മിസൈല്‍ മാന്‍ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കുന്ന വ്യക്തി ആര്?
A. ഹോമി ജഹാംഗീര്‍ ബാബ
B. എ.പി.ജെ. അബ്ദുള്‍ കലാം
C. വിക്രം സാരാ ഭായ്
D. ഡോ. രാജരാമണ്ണ
23. കാലുകള്‍കൊണ്ട് വാഹനമോടിക്കുന്നതിനു ലൈസന്‍സ് ലഭിച്ച ഏഷ്യയിലെ ആദ്യത്തെ വനിത :
A. ജെസീക്ക കോക്സ്
B. ജിലുമോള്‍ മാരിയറ്റ് തോമസ്
C. ശീതള്‍ ദേവി
D. സരള താക്രള്‍
24. 2023 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇന്ത്യ പരാജയപ്പെടുത്തിയത് ഏതു രാജ്യത്തെ ടീമിനെയാണ്?
A. ഓസ്‌ട്രേലിയ
B. ശ്രീലങ്ക
C. പാകിസ്ഥാന്‍
D. അഫ്ഗാനിസ്ഥാന്‍
25. വലിപ്പത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് എത്രാമത്തെ സ്ഥാനമാണുള്ളത്?
A. അഞ്ചാം സ്ഥാനം
B. ആറാം സ്ഥാനം
C. ഏഴാം സ്ഥാനം
D. എട്ടാം സ്ഥാനം
26. കേരള മത്സ്യബന്ധന വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ പേര്?
A. വീണ ജോര്‍ജ്
B. എം.ബി. രാജേഷ്
C. ആന്റണി രാജു
D. സജി ചെറിയാന്‍
27. കര്‍ണ്ണാടകയും തമിഴ്നാടുമായി ചേരുന്ന വയനാടിന്റെ അതിര്‍ത്തിയില്‍ രണ്ട് ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വന്യജീവി സങ്കേതത്തിന്റെ പേര്?
A. ആറളം വന്യജീവി സങ്കേതം
B. ചിന്നാര്‍ വന്യജീവി സങ്കേതം
C. മുത്തങ്ങ വന്യജീവി സങ്കേതം
D. പേപ്പാറ വന്യജീവി സങ്കേതം
28. 19-ാമത് ഏഷ്യന്‍ ഗെയിംസ് നടന്ന രാജ്യം ഏത്?
A. ചൈന
B. ശ്രീലങ്ക
C. ജപ്പാന്‍
D. ഇന്ത്യ
29. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
A. ഭാരതപ്പുഴ
B. പാമ്പാര്‍
C. പെരിയാര്‍
D. ഭവാനി
30. “ഇന്ത്യയുടെ ധാന്യപ്പുര' എന്നറിയപ്പെടുന്ന ഭൂപ്രദേശം :
A. ഉത്തര പര്‍വ്വതമേഖല
B. ഉപദ്വീപീയ പീഠഭൂമി
C. ഉത്തര മഹാസമതലം
D. തീരസമതലം
31. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം :
A. വേമ്പനാട്ട്
B. ശാസ്താംകോട്ട
C. വെള്ളായണി
D. പരവൂര്‍
32. കടല്‍ത്തീരമുള്ള കേരളത്തിലെ ജില്ലകളുടെ എണ്ണമെത്ര?
A. 9
B. 8
C. 7
D. 5
33. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്?
A. ടിബറ്റ് പീഠഭൂമി
B. ഛോട്ടാനാഗ്പൂര്‍ പീഠഭൂമി
C. ഡക്കാന്‍ പീഠഭൂമി
D. മാള്‍വ പീഠഭൂമി
34. പ്രസിദ്ധമായ ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ്?
A. പെരിയാര്‍
B. നെയ്യാര്‍
C. ഭാരതപ്പുഴ
D. പമ്പ
35. ഇന്ത്യയുടെ തെക്കേ അറ്റമായി കണക്കാക്കുന്നത് താഴെ തന്നിട്ടുള്ളവയില്‍ ഏതാണ്?
A. സിയാച്ചിന്‍
B. ഇന്ദിരാകോള്‍
C. ഇന്ദിരാപോയിന്റ്
D. റാന്‍ ഓഫ് കച്ച്
36. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
A. കോട്ടയം
B. വയനാട്
C. കൊല്ലം
D. ആലപ്പുഴ
37. നെഹ്‌റു ട്രോഫി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത്?
A. വേമ്പനാട്ടുകായല്‍
B. അഷ്ടമുടിക്കായല്‍
C. പുന്നമടകായല്‍
D. ശാസ്താംകോട്ടകായല്‍
38. കേരളത്തിലെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണമെത്ര?
A. 951
B. 941
C. 961
D. 971
39. കേരള ഹൈക്കോടതിയിലെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആരാണ്?
A. എസ്. മണികുമാര്‍
B. എസ്.വി. ഭട്ടി
C. എ.ജെ. ദേശായി
D. ഡി.വൈ. ചന്ദ്രചൂഡ്
40. പശ്ചിമ ഘട്ടത്തിലെ സംരക്ഷിത വനപ്രദേശമായ പാലക്കാട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ദേശീയോദ്യാനം ഏതാണ്?
A. ഇരവികുളം
B. സൈലന്റ് വാലി
C. മതികെട്ടാന്‍ചോല
D. ആനമുടിചോല
41. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമായ ചിറാപുഞ്ചി സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്തിലാണ്?
A. കേരളം
B. ആസാം
C. മേഘാലയ
D. ത്രിപുര
42. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടുന്നത് ഏത് വര്‍ഷം?
A. 1968
B. 1953
C. 1973
D. 1983
43. ഇന്ത്യയുടെ പതിനാലാമത് ഉപരാഷ്ട്രപതി ആര്?
A. വെങ്കയ്യ നായിഡു
B. ജഗദീപ് ധന്‍കര്‍
C. ദ്രൗപതി മുര്‍മു
D. രാംനാഥ് കോവിന്ദ്
44.ചന്ദ്രയാന്‍-III യിലൂടെ ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ISRO) വിക്ഷേപിച്ചവ അല്ലാത്തത് ഏത്?
A. ലാന്‍ഡര്‍
B. റോവര്‍
C. ഓര്‍ബിറ്റര്‍
D. പ്രൊപ്പല്‍ഷന്‍ മൊഡ്യൂല്‍
45. താഴെ പറയുന്നവയില്‍ അമൃത ഷേര്‍ഗിലിന്‍റെ ചിത്രം ഏത്?
A. ഗ്രാമീണ ചെണ്ടക്കാരന്‍
B. ഭാരത മാത
C. സതി
D. ഗ്രാമീണ ജീവിതം
46. ചരക്കുസേവന നികുതി (ജി.എസ്.ടി.) എന്നാണ് നിലവില്‍ വന്നത്?
A. 1 ജൂണ്‍ 2017
B. 1 ജൂലൈ 2017
C. 1 ഏപ്രില്‍ 2017
D. 1 ജൂലൈ 2015
47. “ഗോദാന്‍' എന്ന കൃതി രചിച്ചത് ആര്?
A. രവീന്ദ്രനാഥ ടാഗോര്‍
B. മുഹമ്മദ് ഇഖ്ബാല്‍
C. പ്രേംചന്ദ്
D. സുബ്രഹ്മണ്യ ഭാരതി
48. ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
A. ഏഷ്യ
B. യൂറോപ്പ്
C. ഓസ്‌ട്രേലിയ
D. തെക്കെ അമേരിക്ക
49. 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2021-ല്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആര്?
A. ഇന്ദ്രന്‍സ്
B. രണ്‍വീര്‍ സിങ്
C. സൂര്യ
D. അല്ലു അര്‍ജുന്‍
50. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ ഏത്?
A. തുറന്നിട്ട വാതില്‍
B. കാലം സാക്ഷി
C. വേരുകള്‍
D. എന്റെ കഥ
51. 2023 ലെ 71-മത് മിസ് വേള്‍ഡ് മത്സരത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത്?
A. ഇന്ത്യ
B. ന്യൂസിലാന്‍ഡ്
C. ചൈന
D. യു.എ.ഇ.
52. രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ
A. ഹൈദരാബാദ്
B. ഗുജറാത്ത്
C. ബംഗാള്‍
D. ബീഹാര്‍
53. താഴെ പറയുന്നവയില്‍ ശരിയായ ജോഡിയേത്?
i. ഉളിപ്പല്ല് - ആഹാരവസ്തുക്കള്‍ ചവച്ചരയ്ക്കാന്‍
ii. കോമ്പല്ല് - ആഹാര വസ്തുക്കള്‍ കടിച്ചു കീറാന്‍
iii. ചര്‍വണകം - ആഹാര വസ്തുക്കള്‍ കടിച്ചു മുറിക്കാന്‍
iv. അഗ്രചര്‍വണകം - ആഹാര വസ്തുക്കള്‍ കടിച്ചു കീറാന്‍
A. (i) മാത്രം ശരി
B. (ii) മാത്രം ശരി
C. (i) ഉം (iii) ഉം ശരി
D. എല്ലാം ശരിയാണ് ((i), (ii), (iii), (iv))
54. “ലോല' ഏത് വിളയുടെ സങ്കരയിനമാണ്?
A. വഴുതന
B. തക്കാളി
C. പയര്‍
D. വെണ്ട
55. അസ്ഥികള്‍ കനംകുറഞ്ഞ് വളയുന്നു. ഇത് ഏത് അപര്യാപ്തതാ രോഗത്തിന്റെ ലക്ഷണമാണ്?
A. സ്കർവി
B. ഗോയിറ്റര്‍
C. കണ
D. അനീമിയ
56. താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായതേത്?
i. കല്‍ക്കരി പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സാണ്
ii. തിരമാല പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സാണ്
iii. സൂര്യന്‍ പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സാണ്
A. (i) ഉം (ii) ഉം ശരി
B. (ii) മാത്രം ശരി
C. (iii) മാത്രം ശരി
D. എല്ലാം ശരിയാണ് ((i), (ii), (iii))
57. വനം വകുപ്പിന് കീഴില്‍ കടലാമകളെ സംരക്ഷിച്ചു വരുന്ന മുതിയം കടല്‍ത്തീരം കേരളത്തില്‍ ഏത് ജില്ലയിലാണ്?
A. കൊല്ലം
B. മലപ്പുറം
C. തിരുവനന്തപുരം
D. എറണാകുളം
58. അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമേത്?
A. 2024
B. 2022
C. 2023
D. 2021
59. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റാന്‍ ലക്ഷ്യമിട്ട പദ്ധതിയേത്?
A. ആര്‍ദ്രം
B. ഗ്രാമീണം
C. ആശ്വാസകിരണം
D. ഇവയൊന്നുമല്ല
60. മിക്സി പ്രവര്‍ത്തിക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമാറ്റം എന്ന ആശയം പ്രയോജനപ്പെടുത്തി താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയുത്തരം കണ്ടെത്തുക.
A. വൈദ്യുതോര്‍ജം യാന്ത്രികോര്‍ജമായി മാറുന്നു
B. വൈദ്യുതോര്‍ജം ശബ്ദോര്‍ജമായി മാറുന്നു
C. വൈദ്യുതോര്‍ജം യാന്ത്രികോര്‍ജവും ശബ്ദോര്‍ജവുമായി മാറുന്നു
D. വൈദ്യുതോര്‍ജം പ്രകാശോര്‍ജമായി മാറുന്നു
61. മൈക്രോസ്‌കോപ്പ്, ടെലിസ്കോപ്പ്, ക്യാമറ മുതലായ ഉപകരണങ്ങളില്‍ ഉപയോഗിക്കുന്ന ലെന്‍സ് ഏത്?
A. കോണ്‍വെക്സ് ലെന്‍സ്
B. കോണ്‍കേവ് ലെന്‍സ്
C. സിലിണ്ട്രിക്കല്‍ ലെന്‍സ്
D. ഡബിള്‍ കോണ്‍കേവ് ലെന്‍സ്
62. ദോലന ചലനത്തിന് ഉദാഹരണമല്ലാത്തതേത്?
A. ക്ലോക്കിലെ പെന്‍ഡുലത്തിന്‍റെ ചലനം
B. ഊഞ്ഞാലിന്‍റെ ചലനം
C. മീട്ടുമ്പോള്‍ വീണക്കമ്പിയുടെ ചലനം
D. ജയന്റ് വീലിന്റെ ചലനം
63. കൂട്ടത്തില്‍ പെടാത്തതേത്?
A. മെന്‍ഡലീവിയം
B. ടൈറ്റാനിയം
C. റൂഥര്‍ഫോഡിയം
D. ക്യൂറിയം
64. ഐസ് ചൂടാക്കുമ്പോള്‍ ജലമായി മാറുന്ന പ്രക്രിയക്ക് അനുയോജ്യമായത് കണ്ടെത്തുക :
i. കണികകളുടെ ഊര്‍ജം കൂടുന്നു
ii. കണികകള്‍ തമ്മിലുള്ള അകലം കൂടുന്നു
iii. കണികകള്‍ തമ്മിലുള്ള ആകര്‍ഷണം കുറയുന്നു
iv. കണികകളുടെ ചലനം കുറയുന്നു
A. (i) & (ii) ശരി
B. (ii) & (iii) ശരി
C. (i), (ii) & (iii) ശരി
D. (i) & (iv) ശരി
65. ലോകത്തിലെ ഏറ്റവും വലിയ പരീക്ഷണാത്മക ന്യൂക്ലിയര്‍ ഫ്യൂഷന്‍ റിയാക്ടറായ JT-60SA ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചതെവിടെ?
A. ചൈന
B. ജപ്പാന്‍
C. കൊറിയ
D. റഷ്യ
66. ഇതുവരെ നിര്‍മിച്ചതില്‍ വച്ച് ഏറ്റവും വലിയ ബഹിരാകാശ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ സവിശേഷതകളില്‍ ഉള്‍പ്പെടാത്തതേത്?
A. ഹബിള്‍ ദൂരദർശിനിയുടെ പരിധിയേക്കാള്‍ 100 മടങ്ങ് മങ്ങിയ വസ്തുക്കളെ നിരീക്ഷിക്കുവാന്‍ കഴിയും.
B. ഉപഗ്രഹങ്ങള്‍, ഗ്രഹങ്ങള്‍, ചിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍ എന്നിവയെ പരിശോധിക്കാൻ കഴിയും.
C. താരാപഥങ്ങളുടെ രൂപീകരണം പഠിക്കുകയും നിരീക്ഷിക്കുകയും ചെയുന്നു.
D. വെബ് ദൂരദര്‍ശിനി ഭൂമിക്കു ചുറ്റും നിശ്ചിത ഓര്‍ബിറ്റില്‍ കറങ്ങിക്കൊണ്ടിരിക്കുന്നു
67. ഒറ്റപ്പെട്ടത് കണ്ടെത്തുക :
A. ക്ഷയം
B. ചിക്കന്‍പോക്സ്
C. എലിപ്പനി
D. ഡിഫ്ത്തീരിയ
68. നിപ വൈറസിന്റെ പ്രകൃത്യായുള്ള വാഹകജീവി ഏത്?
A. വവ്വാല്‍
B. കൊതുക്
C. പന്നി
D. ഈച്ച
69. ഇന്‍സുലിന്‍റെ ഉല്പാദനം നടക്കാത്തത് മൂലമോ ഉല്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ പ്രവര്‍ത്തിക്കാത്തതു മൂലമോ ഉണ്ടാകുന്ന രോഗാവസ്ഥ ഏത്?
A. ഡയബെറ്റിസ് ഇന്‍സിപിഡസ്
B. അക്രൊമെഗാലി
C. ഡയബെറ്റിസ് മെലിറ്റസ്
D. വാമനത്വം
70. രക്തത്തിലെ ഹീമോഗ്ലോബിന്‍റെ ഉല്പാദനത്തിന് സഹായിക്കുന്ന മൂലകം :
A. മഗ്നീഷ്യം
B. കാത്സ്യം
C. ഇരുമ്പ്
D. കാര്‍ബണ്‍
71. രക്തസമ്മര്‍ദം അളക്കാന്‍ ഉപയോഗിക്കുന്ന ഉപകരണത്തിന്‍റെ പേര് എന്ത്?
A. സ്ഫിഗ്മോമാനോമീറ്റര്‍
B. തെര്‍മോമീറ്റര്‍
C. സ്റ്റെതോസ്‌കോപ്പ്
D. ലാക്ടോമീറ്റര്‍
72. രക്തത്തില്‍ കൊഴുപ്പിന്റെ അളവ് കൂടിയാല്‍ ഉണ്ടാകാന്‍ സാധ്യത ഇല്ലാത്ത അവസ്ഥ ഏത്?
A. അതിരോസ്‌ക്ലിറോസിസ്
B. പക്ഷാഘാതം
C. ഹൃദയാഘാതം
D. പ്രമേഹം
73. AIDS രോഗത്തിന് കാരണമായ HIV ഏത് രക്തകോശങ്ങളെയാണ് ബാധിക്കുന്നത്?
A. ന്യൂട്രോഫില്‍
B. മോണോസെസ്റ്റ്
C. ലിംഫോസൈറ്റ്
D. ബേസോഫില്‍
74. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അയേണ്‍ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സര്‍ക്കാര്‍ പദ്ധതിയുടെ പേര് എന്ത്?
A. WIFS
B. HOPE
C. NODE
D. RICH
75. കുട്ടികളില്‍ ഒളിഞ്ഞിരിക്കുന്ന കുഷ്‌ഠരോഗലക്ഷണങ്ങള്‍ കണ്ടെത്താന്‍ കേരള സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ പേര് എന്ത്?
A. രോഗമിത്ര
B. സഹേലി
C. സ്പര്‍ശ്
D. ബാലമിത്ര
76. താഴെ പറയുന്ന ഏത് മാര്‍ഗത്തിലൂടെ AIDS രോഗം പകരുന്നില്ല?
A. ലൈംഗികബന്ധത്തിലൂടെ
B. അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്
C. കൊതുക്, ഈച്ച തുടങ്ങിയ ജീവികളിലൂടെ
D. സിറിഞ്ച്, സൂചി എന്നിവയിലൂടെ
77. സിയാച്ചിനില്‍ ആദ്യമായി നിയമിതയായ വനിത മെഡിക്കല്‍ ഓഫീസര്‍ ആര്?
A. ക്യാപ്റ്റൻ ഗീതിക കൗള്‍
B. ശ്രീജ രാജ്
C. ക്യാപ്റ്റൻ ആലിസ് കെർ
D. വിനയ സിംഗ്
78. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ നഗരം എന്ന ബഹുമതി നേടിയ നഗരം ഏത്?
A. ഡെല്‍ഹി
B. കൊല്‍ക്കത്ത
C. കൊച്ചി
D. ചെന്നൈ
79. സംസ്ഥാന സര്‍ക്കാരിന് കിഴിലുള്ള ആദ്യത്തെ സ്പൈസസ് പാര്‍ക്ക് ആരംഭിച്ചത് എവിടെയാണ്?
A. കോഴിക്കോട്
B. വയനാട്
C. ഓടക്കാലി
D. തുടങ്ങനാട്
80. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതി എത്ര ശതമാനമാണ്?
A. 18%
B. 8%
C. 28%
D. 38%
81. 3030 ÷ 15 + 15 =
A. 217
B. 101
C. 11
D. 37
82. രണ്ട് സംഖ്യകളുടെ ല.സാ.ഗു. 108 ഉം ഉ.സാ.ഘ. 18 ഉം സംഖ്യകളിലൊന്ന് 54 ഉം ആയാല്‍ മറ്റേ സംഖ്യയേത്?
A. 180
B. 36
C. 27
D. 540
83. ചെറുതേത്?
A. 7/11
B. 8/13
C. 2/3
D. 5/8
84. 5/6.625= 0.7547 ആയാല്‍ 5/6625 എത്ര?
A. 0.007547
B. 754.7
C. 0.0007547
D. 74.57
85. √1 36/64 = ?
A. 6/8
B. 1 2/4
C. 1 1/8
D. 1 1/4
86. ഒമ്പത് സംഖ്യകളുടെ ശരാശരി 80 ആണ്. ഇതില്‍ ആദ്യത്തെ നാല് സംഖ്യകളുടെ ശരാശരി 70 ഉം അവസാനത്തെ നാല്‍ സംഖ്യകളുടെ ശരാശരി 90 ഉം ആയാല്‍ അഞ്ചാമത്തെ സംഖ്യയേത്?
A. 80
B. 70
C. 90
D. 60
87. 600 രൂപയ്ക്ക് 20% ലാഭത്തില്‍ വിറ്റ ഒരു വസ്തുവിന്‍റെ വാങ്ങിയ വിലയെത്ര?
A. 500
B. 700
C. 550
D. 650
88. ഒരേ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു കാര്‍ 3 മണിക്കൂറില്‍ 180 കി.മീ. ദൂരം പൂര്‍ത്തിയാക്കുമെങ്കില്‍ അതേ വേഗതയില്‍ ആ കാര്‍ 110 കി.മീ. ദൂരം പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയമെത്ര?
A. 2 മണിക്കൂര്‍
B. 1 1/2 മണിക്കൂര്‍
C. 1 മണിക്കൂര്‍ 40 മിനിറ്റ്
D. 1 മണിക്കൂര്‍ 50 മിനിറ്റ്
89. √3249 = 57 ആണ്. എങ്കില്‍ √3249 + √32.49 + √324900 - √0.3249എത്ര?
A. 633.27
B. 632.13
C. 633.13
D. 632.27
90. 50 രൂപയ്ക്ക് 10 ഓറഞ്ച് വീതം വാങ്ങി അതേ വിലക്ക് 8 ഓറഞ്ച് വീതം വിറ്റാല്‍ ലഭിക്കുന്ന ലാഭ ശതമാനമെത്ര?
A. 20
B. 30
C. 25
D. 40
91. (–7) + 5 × (–3) –7 × (–2) + 13 – 5 + 14 ÷ 2 =
A. 0
B. 5
C. 7
D. 4
92. 4, 7, 12, 19, ? , 39
A. 26
B. 28
C. 27
D. 29
93.
A. 5
B. 7
C. 27
D. 10
94. സമാനമല്ലാത്തത് ഏത്?
A. 2, 5, 8, 11
B. 3, 7, 11, 15
C. 4, 9, 14, 19
D. 5, 11, 17, 22
95. താഴെ കൊടുത്തിരിക്കുന്ന പദങ്ങളെ അവയുടെ നമ്പര്‍ പ്രകാരം അര്‍ത്ഥവത്തായി ക്രമീകരിച്ചാല്‍ യോജിച്ചത് ഏത്?
1. രേഖ
2. കോണ്‍
3. ബിന്ദു
4. ത്രികോണം
A. 2, 1, 3, 4
B. 3, 1, 2, 4
C. 3, 2, 4, 1
D. 2, 1, 4, 3
96. കൂട്ടത്തില്‍ പെടാത്തത് ആര്?
31, 41, 51, 61
A. 31
B. 41
C. 51
D. 61
97. “നീ ജനിച്ചപ്പോള്‍ എനിക്ക് നിന്‍റെ ഇപ്പോഴുള്ള അതേ പ്രായമായിരുന്നു". അച്ഛന്‍ മകനോട് പറഞ്ഞു. അച്ഛന് ഇപ്പോള്‍ 50 വയസ്സുണ്ടെങ്കില്‍ മകന്‍റെ ഇപ്പോഴുള്ള പ്രായമെത്ര?
A. 18
B. 20
C. 25
D. 27
98. ഒരാള്‍ തന്റെ വീട്ടില്‍ നിന്നും 50 മീ. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മീ. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മീ. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും നേര്‍വഴിയിലൂടെയാണ് പോകുന്നതെങ്കില്‍ അയാള്‍ക്ക് ജോലിസ്ഥലത്ത് എത്താന്‍ എത്ര ദൂരം സഞ്ചരിക്കണം?
A. 130 മീ.
B. 100 മീ.
C. 120മീ.
D. 110മീ.
99. (-1) 5 + (-1) 101 + (-1) 200 + (-1) 702 =
A. 4
B. 0
C. 3
D. 2
100. 61ല്‍ എത്ര 6 ല്‍ ഒന്നുകളുണ്ട്?
A. 366
B. 365
C. 300
D. 310