കേരളത്തിലെ ദ്വീപുകൾ



>> കേരളത്തിനോട്‌ അടുത്ത്‌ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹം ?
ലക്ഷദ്വീപ്‌

>> കേരളത്തിലെ ഏറ്റവും വലിയ നദീ ദ്വീപ്‌ ഏത് ?
കുറുവാ ദ്വീപ്‌

>> കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദിയായ കബനി നദിയിൽ രൂപം കൊണ്ട ഡെൽറ്റ  ?
കുറുവാ ദ്വീപ്

>> കേരളത്തിൽ ജനവാസമില്ലാത്ത ദ്വീപ്‌ ?
കുറുവാ ദ്വീപ്‌

>> 150 ഓളം ചെറുദ്വീപുകളുടെ കൂട്ടമായ സംരക്ഷണ ഡെൽറ്റ ദ്വീപ് ?
കുറുവാ ദ്വീപ്‌

>> ധർമ്മടം തുരുത്ത്‌ ഏത്‌ ജില്ലയിലാണ്‌ ?
കണ്ണൂർ

>> മുഴുപ്പിലങ്ങാടി ബീച്ചിൽ നിന്ന്‌ കാണുവാൻ കഴിയുന്ന ദ്വീപ് ?
ധർമ്മടം ദ്വീപ്‌

>> ധർമ്മടം ദ്വീപ്‌ സ്ഥിതി ചെയ്യുന്ന പുഴ ?
അഞ്ചരക്കണ്ടിപ്പുഴ

>> ധർമ്മടം തുരുത്തിന്റെ മറ്റൊരു പേരാണ്‌ :
പച്ചതുരുത്ത്‌

>> ഹരിത ദ്വീപ് എന്നറിയപ്പെടുന്ന ദ്വീപ് ?
ധർമ്മടം

>> Around  the World in 24  Hours  എന്ന പ്രോഗ്രാമിൽ ലോകത്ത്  കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി തിരഞ്ഞെടുത്ത കേരളത്തിലെ ദ്വീപ് ?
കാക്കാത്തുരുത്ത് (ആലപ്പുഴ )

>> കവ്വായി ദ്വീപ്‌ സ്ഥിതി ചെയ്യുന്ന ജില്ല :
കണ്ണൂർ പയ്യന്നൂർ

>> വേമ്പനാട്ട്‌ കായലിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിദത്ത ദ്വീപ് :
പാതിരാമണൽ

>> നെൽകൃഷി ചെയ്യുന്നതിനുവേണ്ടി വേമ്പനാട്ട്കായലിൽ ഉയർത്തി എടുത്ത പ്രദേശം :
ചിത്തിരക്കായൽ

>> കോട്ടയം ജില്ലയിലെ പ്രസിദ്ധമായ ദ്വീപാണ്‌ :
എഴുമാന്തുരുത്ത്‌

>> ആലപ്പുഴയുടെ ആൻഡമാൻ എന്നറിയപ്പെടുന്ന ദ്വീപ്‌ ഏത്?
പെരുമ്പളം

>> വേമ്പനാട്ട്‌ കായലിൽ സ്ഥിതി ചെയ്യുന്ന ഒരു തുരുത്ത്‌ ഗ്രാമമാണ്‌ :
ഇടക്കൊച്ചി

>> ഇന്ത്യയിലെ മനുഷ്യ നിർമ്മിതമായ ഏറ്റവും വലിയ ദ്വീപ് ഏത്?
വെല്ലിങ്ടൺ

>> വെല്ലിങ്ടൺ ദ്വീപ് സ്ഥിതി ചെയ്യുന്ന കായൽ ?
വേമ്പനാട്ട് കായൽ

>> കൊച്ചി തുറമുഖ നിർമ്മാണത്തിന്റെ ഭാഗമായി  കൊച്ചിക്കായലിൽ നിന്നെടുത്ത മണ്ണും ചെളിയും ചേർന്നുണ്ടായ ദ്വീപ് ?
വെല്ലിങ്ടൺ

>> വെല്ലിങ്ടൺ ദ്വീപിനു രൂപം കൊടുക്കാൻ മുഖ്യപങ്കുവഹിച്ച മണ്ണുമാന്തിക്കപ്പലിന്റെ പേര് ?
ലോർഡ് വെല്ലിങ്ടൺ

>> വെല്ലിങ്ടൺ ദ്വീപിന്റെ ശില്പി എന്നറിയപ്പെടുന്നത് :
റോബർട്ട് ചാൾസ് ബ്രിട്ടോ  

>> കേരളത്തിൽ ഒരു ബ്രിട്ടീഷ് വൈസ്രോയിയുടെ പേരിൽ അറിയപ്പെടുന്ന ഒരേ ഒരു ദ്വീപ് ഏത്?
വെല്ലിങ്ടൺ ദ്വീപ്

>> സൈനികാവശ്യങ്ങൾക്കായുള്ള വിമാനത്താവളം സ്ഥിതിചെയ്യുന്ന കേരളത്തിലെ ദ്വീപ് ?
വെല്ലിങ്ടൺ ദ്വീപ്

>> കൊച്ചി ഹാർബർ ടെർമിനൽ സ്ഥിതി ചെയ്യുന്നത്‌ :
വെല്ലിങ്ടൺ ദ്വീപ്

>> ഏറ്റവും ജനസാന്ദ്രത കൂടിയ ദ്വീപ് :
വൈപ്പിൻ ദ്വീപ്

>> വൈപ്പിൻ ദ്വീപ് സ്ഥിതി ചെയ്യുന്നത് :
എറണാകുളം

>> വൈപ്പിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന പാലം ?
ഗോശ്രീ പാലം

>> ജനകീയ സമരങ്ങൾക്ക്‌ സാക്ഷ്യം വഹിച്ച ദ്വീപ്‌ ഏത് ?
വൈപ്പിൻ

>> കൊച്ചിക്കും വൈപ്പിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ്‌ ?
വല്ലാർപാടം

>> ഇന്ത്യയിലെ ആദ്യത്തെ കണ്ടെയ്നർ ടെർമിനൽ സ്ഥാപിതമായത്‌ എവിടെ?
വല്ലാർപാടം

>> കേരളത്തിലെ ഏക ലയൺ സഫാരിപാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് ഏതാണ് ?
മരക്കുന്നം ദ്വീപ്

>> മരക്കുന്നം ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല :
തിരുവനന്തപുരം  

>> ഏത് നദിയുടെ തീരത്താണ് മരക്കുന്നം ദ്വീപ് സ്ഥിതി ചെയ്യുന്നത്?
നെയ്യാർ നദി

>> കേരളത്തിന്റെ തീരത്തോട്‌ ചേർന്ന്‌ അറബിക്കടലിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വിനോദസഞ്ചാരകേന്ദ്രം ?
വെള്ളിയാം കല്ല് ദ്വീപ്

>> വെള്ളിയാം കല്ല് ദ്വീപ് സ്ഥിതി  ചെയ്യുന്നത് ?
കോഴിക്കോട്

>> ചാലിയം ദ്വീപ്‌ സ്ഥിതി ചെയ്യുന്ന ജില്ല :
കോഴിക്കോട്‌

>> കൊല്ലം ജില്ലയിലെ അഷ്ടമുടിക്കായലിനും കല്ലടയാറിനും മധ്യത്തിൽ കാണപ്പെടുന്ന ദ്വീപ്‌ ?
മൺറോ തുരുത്ത്‌

>> പെരിയാർ നദിയിൽ  സ്ഥിതി ചെയ്യുന്ന ദ്വീപ് ?
കൊത്താട്  ദ്വീപ്

>> പെരുമലദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല :
പത്തനംത്തിട്ട

കേരളത്തിലെ പ്രധാന ദ്വീപുകൾ

  • വെല്ലിംഗ്ടൺ-എറണാകുളം
  • വൈപ്പിൻ-എറണാകുളം
  • രാമൻതുരുത്ത്‌-എറണാകുളം
  • നെടുങ്കാട്‌-എറണാകുളം
  • ഗുണ്ടു ദ്വീപ്‌-കൊച്ചി
  • വെണ്ടുരുത്തി-കൊച്ചി
  • കവ്വായി-കണ്ണൂർ
  • ധർമ്മടം ദ്വീപ്‌ -കണ്ണൂർ
  • കുറുവാ ദ്വീപ്‌-വയനാട്
  • എഴുമൺ തുരുത്ത്‌-കോട്ടയം
  • പരുമല-പത്തനംതിട്ട
  • മൺറോ ദ്വീപ്‌-കൊല്ലം
  • മരക്കുന്നം ദ്വീപ് -തിരുവനന്തപുരം   


Previous Post Next Post