FINAL ANSWER KEY
Question Code: 059/2024
Medium of Question- Malayalam/English
Name of Post: Assistant Compiler
Name of Department :-Kerala Live Stock Development Board Ltd
Cat Number:257/2023,279/2023,280/2023
Date of Test : 16/05/2024
1. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങളുടെ ശരിയായ കാലഗണനാ ക്രമം ഏത്?
i. കുളച്ചല്‍ യുദ്ധം
ii. കുണ്ടറ വിളംബരം
iii. ആറ്റിങ്ങല്‍ കലാപം
iv. ശ്രീരംഗപട്ടണം ഉടമ്പടി
A. ii, iii, i, iv
B. iii, i, iv, ii
C. iv, i, iii, ii
D. ii, i, iv, iii
2. ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേര്‍ക്കുക:
i. അമേരിക്കന്‍ സ്വാതന്ത്ര്യ സമരം
ii. ഫ്രഞ്ച് വിപ്ലവം
iii. ലാറ്റിനമേരിക്കന്‍ വിപ്ലവം
iv. റഷ്യന്‍ വിപ്ലവം
A. വോള്‍ട്ടയര്‍
B. ട്രോട്സ്കി
C. തോമസ് പെയ്‌ൻ
D. സൈമണ്‍ ബോളിവര്‍
3. 1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവന/പ്രസ്താവനകള്‍ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:
i. 1857 ലെ കലാപം ആരംഭിച്ചത് ആവധിലാണ്
ii. കര്‍ഷകരും കരകൗശല തൊഴിലാളികളും കലാപത്തില്‍ പങ്കെടുത്തിരുന്ന
iii. ഫൈസാബാദില്‍ കലാപം നയിച്ചത് ബീഗം ഹസ്രത്ത് മഹല്‍ ആയിരുന്നു
iv.1857 ലെ കലാപത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് പാര്‍ലമെന്റ് ഏറ്റെടുത്തു
A. i ഉം ii ഉം
B. i ഉം iv ഉം
C. ii ഉം iv ഉം
D. i മാത്രം
4. മാര്‍ത്താണ്ഡവര്‍മ്മയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന വസ്തുതകള്‍ വായിച്ച് ഉത്തരങ്ങളില്‍ ശരിയായത് തിരഞ്ഞെടുക്കുക:
i. മാര്‍ത്താണ്ഡവര്‍മ്മ അവതരിപ്പിച്ചു വന്ന വാര്‍ഷിക ബജറ്റ് “പതിവ് കണക്ക്" എന്ന പേരിലാണ് അറിയപ്പെട്ടത്.
ii. 1950 ജനുവരി മൂന്നാം തീയ്യതി തൃപ്പടിദാനം നടത്തി.
iii. ദേവസ്വം ബ്രഹ്മസ്വം ഭൂമികളുടേയും ഭൂമി അളന്ന് തിട്ടപ്പെടുത്തി.
iv. കര്‍ഷകരില്‍ നിന്നും അദ്ദേഹം സൈനികരെ നിയമിച്ചിരുന്നു.
A. i ഉം ii ഉം
B. iii ഉം iv ഉം
C. ii ഉം iii ഉം
D. മുകളില്‍ പറഞ്ഞതെല്ലാം
Question Cancelled
5. താഴെ പറയുന്നവയില്‍ ഏത് പ്രസ്താവന/പ്രസ്താവനകള്‍ ആണ് ശരിയല്ലാത്തത്?
i. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം
ii. അന്റോണിയോ ഗുട്ടെറസ് 2020 ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്
iii. അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ ആസ്ഥാനം വിയന്നയിലാണ്.
iv. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷാ സമിതിയില്‍ നിലവില്‍ 15 അംഗങ്ങളാണ് ഉള്ളത്.
A. ii ഉം iii ഉം iv ഉം
B. i ഉം ii ഉം
C. ii മാത്രം
D. iii മാത്രം
6. ഓവര്‍ലാപ്പോടുകൂടിയ ആകാശീയ ചിത്രങ്ങളില്‍ നിന്നും ത്രിമാന ദൃശ്യം ലഭിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമേതാണ്?
A. സംവേദകങ്ങള്‍
B. സ്റ്റീരിയോസ്കോപ്പ്
C. സ്പെക്ട്രൽ സിഗ്നേച്ചര്‍
D. ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം
7. ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനിലയുള്ള പ്രദേശങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്‍പ്പിക രേഖ:
A. താപീയ മധ്യ രേഖ
B. സമതാപ രേഖ
C. ഐസോഹെറ്റ്
D. താപസന്തുലനം
8. ഉത്തരാഖണ്ഡ് - ടിബെറ്റ് പ്രദേശങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം :
A. നാഥുലാ
B. സോജി ലാ
C. ഷിപ്കി ലാ
D. ലിപു ലേഖ്
9. പൂര്‍വതീര കനാലുമായി ബന്ധിപ്പിച്ചിട്ടുള്ള ബ്രഹ്മണി-മഹാനദി ഡല്‍റ്റ നദീ വ്യവസ്ഥ ഏത് ദേശീയ ജലപാതയിലാണ്?
A. ദേശീയ ജലപാത 2
B. ദേശീയ ജലപാത 3
C. ദേശീയ ജലപാത 4
D. ദേശീയ ജലപാത 5
10. 2023-ല്‍ രാജസ്ഥാനില്‍ പുതിയതായി സ്ഥാപിച്ച വന്യ ജീവി സംരക്ഷണ കേന്ദ്രം ഏതാണ്?
A. നാല്‍ സരോവര്‍
B. ഗുഗമല്‍ ദേശീയോദ്യാനം
C. സോര്‍സന്‍
D. ദുധ്‌വാ
11. താഴെ തന്നിരിക്കുന്ന നബാര്‍ഡുമായി ബന്ധപ്പെട്ട പ്രസ്താവനകളില്‍ ശരിയായത് ഏത്?
i. കാര്‍ഷിക വായ്പയുടെ പരമോന്നത ബാങ്ക്
ii. ആസ്ഥാനം മുംബൈ
iii. ശിവരാമന്‍ കമ്മിറ്റി
iv. 1982ല്‍ സ്ഥാപിച്ചു
A. i, ii മാത്രം
B. i,ii,iii മാത്രം
C. i,iii,iv മാത്രം
D. എല്ലാം ശരിയാണ് i,ii,iii & iv
12. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച് എവിടെ സ്ഥിതിചെയുന്നു?
A. കോഴിക്കോട്
B. കാസര്‍ഗോഡ്
C. കോട്ടയം
D. ഇടുക്കി
13. സ്വതന്ത്ര ഇന്ത്യയുടെ പ്ലാന്‍ ഹോളിഡേയുടെ കാലഘട്ടം:
A. 1970-73
B. 1966-69
C. 1960-64
D. 1965-68
14. 1991 ലെ പുത്തന്‍ സാമ്പത്തികപരിഷ്ക്കാരങ്ങള്‍ നടപ്പിലാക്കിയ പ്രധാനമന്ത്രി ആരായിരുന്നു?
A. മന്‍മോഹന്‍ സിംഗ്
B. അടല്‍ ബിഹാരി വാജ്പേയി
C. നരസിംഹറാവു
D. നരേന്ദ്ര മോദി
15. ഭാരതീയ റിസര്‍വ് ബാങ്കിന്‍റെ ആസ്ഥാനം:
A. ഡല്‍ഹി
B. മുംബൈ
C. ചെന്നൈ
D. ബാംഗ്ലൂര്‍
16. താഴെ കൊടുത്തിരിക്കുന്നവയില്‍ ഇന്ത്യയിലെ ഉദ്യോഗസ്ഥ വൃന്ദത്തിൻ്റെ സവിശേഷത അല്ലാത്തത് ഏത്?
i. താഴെ നിന്നും മുകളിലേക്കുള്ള അധികാര വിതരണ ശ്രേണി
ii. യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള നിയമനം
iii. രാഷ്ട്രീയപരമായ വിധേയത്വം
iv. തൊഴില്‍ വൈദഗ്ദ്യം
A. i,iv മാത്രം
B. i,ii മാത്രം
C. ii,iii മാത്രം
D. i, iii മാത്രം
17. കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആരാണ്?
A. വി. ഹരി നായര്‍ ഐഎഎസ്
B. ജസ്റ്റീസ് സിറിയക് ജോസഫ്
C. എ. ഷാജഹാന്‍ ഐഎഎസ്
D. ഡോ. എം.ആര്‍. ബൈജു
18. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഒരു ബില്ല് നിയമമാകുന്നതിന് മുമ്പ് ബില്ലില്‍ ഏറ്റവും കൂടുതല്‍ തിരുത്തലുകള്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ചര്‍ച്ചകള്‍ എന്നിവ നടക്കുന്ന ഘട്ടം ഏതാണ്?
A. ഒന്നാം വായന
B. രണ്ടാം വായന
C. മൂന്നാം വായന
D. രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുമ്പോള്‍
19. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട് ശരിയായ വസ്തുതകള്‍ ഏവ?
i. യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന വിഷയങ്ങളില്‍ കേന്ദ്ര ഗവണ്‍മെന്റിന് മാത്രമേ അധികാരം ഉള്ളൂ.
ii. കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒരു വിഷയത്തില്‍ സംസ്ഥാന ഗവണ്‍മെൻ്റും കേന്ദ്ര ഗവണ്‍മെൻ്റും നിയമനിര്‍മ്മാണം നടത്തുമ്പോള്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ നിയമമാണ് നിലനില്‍ക്കുക.
iii. യൂണിയന്‍ ലിസ്റ്റ്, കണ്‍കറന്റ് ലിസ്റ്റ്, സംസ്ഥാന ലിസ്റ്റ് എന്നിവയില്‍ ഉള്‍പ്പെടാത്ത ഒരു പുതിയ വിഷയം ഉണ്ടായാല്‍ അതില്‍ നിയമനിര്‍മാണം നടത്താന്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് അധികാരം ഉണ്ടാവും.
iv. പോലീസ് യൂണിയന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.
A. i,iv മാത്രം
B. iv മാത്രം
C. iii മാത്രം
D. ii,i മാത്രം
20. POCSO ആക്ട് അനുസരിച്ച് കുട്ടി എന്ന പദത്തിന്‍റെ വ്യാപ്തിയില്‍ വരുന്നത്:
A. പതിനാല് വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും
B. ആറു വയസ്സ് മുതല്‍ 14 വയസ്സു വരെയുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും
C. 21 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയും
D. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടിയും പെണ്‍കുട്ടിയും
21. കേരള സാമൂഹ്യനീതി വകുപ്പ് സര്‍ക്കാര്‍ സേവനങ്ങള്‍ വീട്ടുപടിക്കല്‍ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ് പോര്‍ട്ടല്‍ :
A. ജീവനം
B. സമന്വയ
C. സുനീതി
D. മന്ദഹാസം
22. കുടുംബശ്രീകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ക്ക് രംഗ കലകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിയുടെ പേര് എന്താണ്?
A. വരയുടെ പെണ്മ
B. രംഗശ്രീ
C. സ്ത്രീപക്ഷ നവകേരളം
D. മീനയുടെ ലോകം
23. അഡ്വക്കേറ്റ് ജനറലുമായി ബന്ധപ്പെടുന്ന തെറ്റായ വസ്തുതകള്‍ ഏതെല്ലാം ആണ്?
i. സംസ്ഥാന ഗവണ്‍മെന്റിന് നിയമോപദേശം നല്‍കുക എന്നതാണ് അഡ്വക്കേറ്റ് ജനറലിന്‍റെ അടിസ്ഥാന ചുമതല
ii. അഡ്വക്കേറ്റ് ജനറലിന് നിയമസഭാ യോഗങ്ങളില്‍ പങ്കെടുക്കാവുന്നതും സംസാരിക്കാവുന്നതുമാണ്
iii. ഇപ്പോഴത്തെ അഡ്വക്കേറ്റ് ജനറല്‍ ശ്രീ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ആണ്
iv. അഡ്വക്കേറ്റ് ജനറലിന് നിയമസഭയിലെ വോട്ടെടുപ്പില്‍ വോട്ട് ചെയ്യാന്‍ കഴിയില്ല.
A. i, iv മാത്രം
B. i, ii മാത്രം
C. ii,iii മാത്രം
D. ഇവയൊന്നുമല്ല
24. താഴെ കൊടുത്തിരിക്കുന്നതില്‍ ഏത് മൗലീകാവകാശത്തിന് വേണ്ടിയാണ് നിയമവാഴ്ച എന്ന ആശയം ബ്രിട്ടിഷ് ഭരണഘടനയില്‍ നിന്നും ഭരണഘടന നിര്‍മ്മാണ സമിതി സ്വീകരിച്ചിരിക്കുന്നത്:
A. അനുഛേദം 14 - നിയമത്തിനുമുമ്പിലെ തുല്യതയ്ക്ക് വേണ്ടി
B. അനുഛേദം 15 - ജാതിയുടെയും മതത്തിന്‍റെയും വര്‍ഗത്തിന്റെയും ലിംഗത്തിന്‍റെയും ജന്മസ്ഥലത്തിന്‍റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തിനെതിരെ
C. അനുഛേദം 16 - അവസരസമത്വ നിഷേധത്തിനെതിരെ
D. അനുഛേദം 17 - അയ്ത്താചരണത്തിനെതിരെ
25. ഒരു ഗ്രേസിങ്ങ് ഭക്ഷ്യശ്യംഖലയില്‍ രണ്ടാം പോഷണതലത്തില്‍ കാണപ്പെടുന്ന ജീവി ഏത്?
A. മാംസാഹാരികള്‍
B. ഉല്‍പാദകര്‍
C. ദ്വിതീയ ഉപഭോക്താക്കള്‍
D. പ്രാഥമിക ഉപഭോക്താക്കള്‍
26. ജീവി ബന്ധങ്ങളില്‍ ഒന്നിന് ഗുണകരവും മറ്റേതിന് ഗുണമോ ദോഷമോ ഇല്ലാത്തതുമായ ബന്ധമാണ്:
A. മത്സരം
B. കമെന്‍സലിസം
C. പരാദജീവനം
D. മ്യുചലിസം
27. താഴെ പറയുന്നവയില്‍ ഏതാണ് ഇന്‍സിറ്റു കണ്‍സര്‍വേഷനില്‍ ഉള്‍പ്പെടാത്തത്?
A. കമ്മ്യൂണിറ്റി റിസര്‍വുകള്‍
B. വന്യജീവി സങ്കേതങ്ങള്‍
C. ജീന്‍ ബാങ്കുകള്‍
D. നാഷണല്‍ പാര്‍ക്കുകള്‍
28. ഹീമോഡയാലിസില്‍ രക്തം കട്ടിപിടിക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രാസപദാര്‍ത്ഥത്തിന്‍റെ പേരെന്ത്?
A. ഹെപ്പാരിന്‍
B. ആല്‍ബുമിന്‍
C. ഫൈബ്രിനോജന്‍
D. ഹിറുഡിന്‍
29. 26-ാമത് പി.വി. മെമ്മോറിയല്‍ എന്‍ഡോവ്മെന്റ് അവാര്‍ഡ് നേടിയ പരിസ്ഥിതി പ്രവര്‍ത്തകന്‍ ആര്?
A. സി.ആര്‍. നീലകണ്ഠന്‍
B. കല്ലേന്‍ പൊക്കുടന്‍
C. ശ്രീമന്‍ നാരായണന്‍
D. മയിലമ്മ
30. താഴെ തന്നിരിക്കുന്നവയില്‍ വ്യത്യസ്ത തന്മാത്രകള്‍ തമ്മിലുള്ള ആകര്‍ഷണ ബലം ഏത്?
A. അഡ്ഹിഷന്‍ ബലം
B. കൊഹിഷന്‍ ബലം
C. ഗുരുത്വാകര്‍ഷണ ബലം
D. ന്യൂക്ലിയര്‍ ബലം
31. ഭൂമിയുടെ ഉപരിതലത്തില്‍ പലായന പ്രവേഗം എത്ര?
A. 1.12 km/s
B. 11.2 km/s
C. 112 km/s
D. 11.2 m/s
32. മൂന്നാം വര്‍ഗ്ഗ ഉത്തോലകത്തിന് ഉദാഹരണമേത്?
A. നാരങ്ങാഞെക്കി
B. കത്രിക
C. ബോട്ടില്‍ ഓപ്പണര്‍
D. ചവണ
33. ചന്ദ്രനില്‍ പേടകം വിജയകരമായി ഇറക്കിയ നാലാമത്തെ രാജ്യം ഏത്?
A. ചൈന
B. ഇന്ത്യ
C. റഷ്യ
D. യു.എസ്.എ.
34. ഒരു ആംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമാണ്:
A. SO₂
B. NO₂
C. ZnO
D. CaO
35. കപട സംക്രമണ മൂലകം ഇവയില്‍ ഏതാണ്?
A. Ag
B. Cr
C. Cu
D. Hg
36. ഈ ഗ്രാഫ് ഏത് വാതകനിയമത്തെയാണ് സൂചിപ്പിക്കുന്നത്?
A. ബോയിൽ നിയമം
B. ചാള്‍സ് നിയമം
C. അവോഗാഡ്രോ നിയമം
D. ഗേ ലൂസ്സാക് നിയമം
37. ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഒരു ലോഹം :
A. കാഡ്മിയം
B. നിയോഡിമിയം
C. ഡിസ്പ്റോസിയം
D. തോറിയം
38. അയ്യന്‍കാളിയെ സംബന്ധിച്ച തെറ്റായ പ്രസ്താവന ഏത്?
A. സാധുജനപരിപാലന സംഘം രൂപീകരിച്ചു
B. തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭാംഗമായിരുന്നു
C. വില്ലുവണ്ടി സമരത്തിന് നേതൃത്വം നല്‍കി
D. തിരുവനന്തപുരം കണ്ണമ്മൂലയില്‍ ജനിച്ചു
39. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റായ ആദ്യ വനിത ആര്?
A. അഞ്ജു ബോബി ജോര്‍ജ്
B. പിറ്റി. ഉഷ
C. മേരി കോം
D. അശ്വനി പൊന്നപ്പ
40. കഥാപാത്രവും നോവലും - തെറ്റായ ജോഡി ഏത്?
A. സേതു - കാലം
B. രവി - ഖസാക്കിന്‍റെ ഇതിഹാസം
C. സുഹ്റ - ൻ്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
D. പപ്പു - ഓടയില്‍ നിന്ന്
41. “പിയാത്ത' ആരുടെ കലാസൃഷ്ടിയാണ്?
A. മൈക്കെലാഞ്ചലോ
B. ലിയനാര്‍ഡോ ഡാവിഞ്ചി
C. ഫ്രെഡറിക് അഗസ്റ്റെ ബാര്‍ത്തോള്‍ഡി
D. എഡ്വിന്‍ ല്യൂട്ടന്‍സ്
42. “റാം C/o ആനന്ദി" എന്ന നോവലിന്‍റെ രചയിതാവ് ആര്?
A. കെ.എസ്. രതീഷ്
B. എം.ആര്‍. അനില്‍കുമാര്‍
C. അഖില്‍ പി. ധര്‍മജന്‍
D. ജയമോഹന്‍
43. സിസ്റ്റം സോഫ്റ്റ് വെയറിന് ഉദാഹരണം ഏതാണ്?
A. Windows
B. My SQL
C. VLC Player
D. MS Word
44. E-Governance-നെപ്പറ്റി താഴെപ്പറയുന്ന പ്രസ്താവനകളില്‍ ശരി ഏത്?
i. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യത ഉണ്ടാക്കുന്നു
ii. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു
iii. ഗവണ്‍മെന്റ് ഓഫീസുകളിലേക്കുള്ള പൊതുജനങ്ങളുടെ സന്ദര്‍ശനം വര്‍ദ്ധിപ്പിക്കുന്നു
A. Only (i) & (iii)
B. Only (ii) & (iii)
C. Only (i) & (ii)
D. All of the above
45. രണ്ട് വ്യത്യസ്തങ്ങളായ നെറ്റ് വര്‍ക്കുകളെ ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണം ഏത്?
A. Switch
B. Gateway
C. Bridge
D. Hub
46. വിവരാവകാശ നിയമം, 2005 പ്രകാരം താഴെപ്പറയുന്നവയില്‍ ഏതെല്ലാം വിവരങ്ങളാണ് വെളിപ്പെടുത്തലില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്?
A. സര്‍ക്കുലറുകള്‍
B. കോണ്‍ട്രാക്ടുകള്‍
C. അന്വേഷണ പ്രക്രിയയെ തടസ്സപ്പെടുത്തുന്ന വിവരങ്ങള്‍
D. ലോഗ്ബുക്കുകള്‍
47. രാഹുല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി താന്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ പാക്കറ്റില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും ശ്രദ്ധാപൂര്‍വ്വം വായിക്കുന്നു. ഒരു ഉപഭോക്താവ് എന്ന നിലയില്‍ രാഹുല്‍ ഏത് അവകാശമാണ് ഉപയോഗിക്കുന്നത്?
A. തിരഞ്ഞെടുക്കാനുള്ള അവകാശം
B. വിവരാവകാശം
C. സുരക്ഷിതത്വത്തിനുള്ള അവകാശം
D. പ്രാതിനിധ്യത്തിനുള്ള അവകാശം
48. ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമം, 2012 പ്രകാരം താഴെപ്പറയുന്നവരില്‍ ആര്‍ക്കെതിരെയാണ് പ്രേരണ കുറ്റത്തിനു കേസെടുക്കാന്‍ കഴിയുന്നത്?
A. ഒരു കുട്ടിക്കെതിരെ നേരിട്ട് ലൈംഗികാതിക്രമം നടത്തുന്ന വ്യക്തികള്‍ മാത്രം
B. ഏതെങ്കിലും വ്യക്തിയെ പ്രേരിപ്പിക്കുന്ന, ഏതെങ്കിലും ഗുഡാലോചനയില്‍ ഏര്‍പ്പെടുന്ന അല്ലെങ്കില്‍ ഒരു കുട്ടിക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യാന്‍ മനഃപൂര്‍വ്വം സഹായിക്കുന്നയാള്‍
C.ഇരയായ കുട്ടിയുടെ മാതാപിതാക്കളോ രക്ഷിതാക്കളോ മാത്രം
D. കുട്ടികളുടെമേല്‍ നിയന്ത്രണമുള്ള വ്യക്തികള്‍
49. ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 പ്രകാരം ഒരു കൂരയ്ക്കു കീഴെ താമസിക്കുന്ന താഴെപ്പറയുന്ന വ്യക്തികളില്‍ കുടുംബ ബന്ധത്തിന്‍റെ പരിധിയില്‍ വരുന്നത് ആരെല്ലാം?
A. ഭാര്യയും ഭര്‍ത്താവും
B. രക്തബന്ധമുള്ള വ്യക്തികള്‍
C. വിവാഹ സമാനമായ ബന്ധമുള്ള വ്യക്തികള്‍
D. മുകളില്‍ പറഞ്ഞവയെല്ലാം
50. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ ഇപ്പോഴത്തെ അധ്യക്ഷന്‍ ആര്?
A. ജസ്റ്റിസ് അരുണ്‍കുമാര്‍ മിശ്ര
B. കിഷോര്‍ മക് വാന
C. ഇക്ബാല്‍ സിങ്ങ് ലാല്‍പുരാ
D. ഡോ. അരവിന്ദ് പനഗാരിയ
51. 13/125 ന്റെ ദശാംശരൂപം എന്ത്?
A. 0.13
B. 0.104
C. 0.125
D. 0.140
52. 5% വാര്‍ഷിക നിരക്കില്‍ കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കില്‍ സുമേഷ് 10000 രൂപ നിക്ഷേപിച്ചു. 2 വര്‍ഷം കഴിയുമ്പോള്‍ അയാള്‍ക്ക് എത്ര രൂപ കിട്ടും?
A. 11000
B. 10125
C. 11025
C. 11205
53. ഏത് സംഖ്യയുടെ 75% ആണ് 15?
A. 30
B. 60
C. 25
D. 20
54. രണ്ട് കോണുകള്‍ തമ്മിലുള്ള അംശബന്ധം 1 : 2 ആണ്. ചെറിയ കോണ്‍ 6° കൂട്ടുകയും വലിയ കോണ്‍ 6° കുറക്കുകയും ചെയ്തപ്പോള്‍ അംശബന്ധം 2:3 ആയി. എന്നാല്‍ ആദ്യത്തെ കോണ്‍ എത്ര ഡിഗ്രി ആണ്?
A. 30
B. 45
C. 60
D. 90
55. ഒരു സംഖ്യയുടെ അഞ്ച് മടങ്ങ് ആ സംഖ്യയെക്കാള്‍ 4 കൂടുതലായ മറ്റൊരു സംഖ്യയുടെ 3 മടങ്ങിന് തുല്യമാണെങ്കില്‍ സംഖ്യ ഏത്?
A. 6
B. 8
C. 12
D. 4
56. സമഭുജസാമാന്തരികത്തിന്‍റെ പരപ്പളവ്:
A. വികര്‍ണ്ണത്തിൻ്റെ വര്‍ഗത്തിന്‍റെ പകുതി
B. വികര്‍ണ്ണത്തിൻ്റെ ഗുണനഫലത്തിന്‍റെ പകുതി
C. സമാന്തരവശങ്ങളുടെ തുകയുടെയും അവ തമ്മിലുള്ള അകലത്തിന്റെ ഗുണനഫലത്തിന്‍റെ പകുതി
D. വികര്‍ണ്ണത്തിൻ്റെയും എതിര്‍മൂലകളില്‍ നിന്ന് ആ വികര്‍ണ്ണത്തിലുള്ള അകലങ്ങളുടെയും തുകയുടെ ഗുണന ഫലം
57. ഒരു സമാന്തരശ്രേണിയുടെ ബീജഗണിത രൂപം ഏത്?
A. an4 + b
B. an3 + b
C. an2 + b
D. an + b
58. ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കില്‍ മിനിട്ട് സൂചിയും മണിക്കൂര്‍ സൂചിയും തമ്മിലുള്ള കോണ്‍ അളവ് എത്ര?
A. 125
B. 115
C. 105
D. 95
59. 25% കിഴിവില്‍ രാഹുല്‍ ഒരു സ്വറ്റർ വാങ്ങി. 200 രൂപ കിഴിവ് കിട്ടി. എന്നാല്‍ ഡിസ്കൗണ്ടിന് മുന്‍പ് സ്വറ്ററിൻ്റെ വില എന്തായിരുന്നു?
A. 800
B. 700
C. 600
D. 500
60. 15 തൊഴിലാളികള്‍ക്ക് 48 മണിക്കൂറില്‍ ഒരു മതില്‍ പണിയാന്‍ കഴിയുമെങ്കില്‍ 30 മണിക്കൂറിനുള്ളില്‍ അതേ ജോലി ചെയ്യാന്‍ എത്ര തൊഴിലാളികള്‍ വേണം?
A. 20
B. 24
C. 26
D. 28
61. Each of the employees _________ working hard.
(A) are
(B) is
(C) be
(D) none
62. She accused me __________ talking loudly.
(A) of
(B) for
(C) about
(D) after
63. We have been living here __________ five years.
(A) since
(B) before
(C) for
(D) about
64. Seena __________ tomorrow to attend the wedding.
(A) come
(B) has come
(C) coming
(D) will come
65. It was __________ unanimous decision.
(A) a
(B) an
(C) none
(D) the
66. One who treats skin diseases is known as __________.
(A) Psychologist
(B) Ophthalmologist
(C) Gynaecologist
(D) Dermatologist
67. Do you mind __________ the answers?
(A) writing
(B) to write
(C) write
(D) wrote
68. What is the meaning of the word ‘dormant’?
(A) active
(B) working
(C) smart
(D) inactive
69. The evening was __________ than the morning.
(A) hot
(B) hotter
(C) more hot
(D) hottest
70. Nothing will happen, __________ ?
(A) will it?
(B) won’t it?
(C) wouldn’t it?
(D) would it?
71. ശരിയായ പദം ഏത് ?
A. അഗാധത
B. അഗാഥത
C. അഗാതദ
D. അഗാദത
72. “LEARN BY HEART” എന്ന ശൈലിയുടെ മലയാളപ്രയോഗം എന്ത്?
A. ഹൃദയത്തില്‍ നിന്ന് കേള്‍ക്കുക
B. ഹൃദയത്തില്‍ നിന്ന് പഠിക്കുക
C. ഹൃദയത്തില്‍ സ്ഥിതിചെയ്യുന്നത്
D. ഹൃദിസ്ഥമാക്കുക
73. ജന്മംമുതല്‍ എന്നതിന്‍റെ ഒറ്റപ്പദം ഏത്?
A. ജന്മനാല്‍
B. ആജന്മം
C. ജന്മംകൊണ്ട്
D. ജന്മാന്തരം
74. മഞ്ഞ് എന്ന പദത്തിന്‍റെ പര്യായം അല്ലാത്ത പദം ഏത് ?
A. ഹിമം
B. തുഷാരം
C. നീഹാരം
D. ഹരിണം
75. ദുഷ്ടന്‍ എന്ന പദത്തിന്‍റെ വിപരീതപദം ഏത്?
A. ദുഷ്ടി
B. ദുഷ്ടര്‍
C. ശിഷ്ടന്‍
D. പാമരന്‍
76. വിള പുറത്തിട്ട് വേലികെട്ടരുത് എന്ന പഴംചൊല്ലിൻ്റെ അര്‍ത്ഥം എന്ത് ?
A. വിളയെ ശരിയായി സംരക്ഷിക്കുന്നു
B. വേലി നല്ല ബലം ഉള്ളതായിരിക്കണം
C. പ്രധാനപ്പെട്ടതിനെ പുറന്തള്ളരുത്
D. വിള നന്നാവാന്‍ വേലി കെട്ടണം
77. തീക്കനല്‍ എന്ന പദം പിരിച്ചെഴുതിയാല്‍:
A. തീ + കനല്‍
B. തീയ് + കനല്‍
C. തീ + ക്കനല്‍
D. തീ + അനല്‍
78. നായകന്‍ എന്ന പദത്തിന്‍റെ സ്ത്രീലിംഗം ഏത്?
A. മഹതി
B. നേത്രി
C. നായിക
D. നായകി
79. ശബ്ദം എന്നര്‍ത്ഥം വരാത്ത പദം ഏത്?
A. രവം
B. ധ്വനി
C. സ്വനം
D. വാണി
80. താഴെ തന്നിരിക്കുന്നവയില്‍ പൂജകബഹുവചനത്തിന് ഉദാഹരണം അല്ലാത്ത ഏത്?
A. ഗുരുക്കള്‍
B. വൈദ്യര്‍
C. അവര്‍കള്‍
D. അധ്യാപകന്മാര്‍
81. ഒരു സ്പോര്‍ട്സ് ഇനത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഭാരം (കി.ഗ്രാമില്‍) കൊടുത്തിരിക്കുന്നു.
33, 28, 30, 29, 36, 35, 29, 36, 34, 31.
ഈ കുട്ടികളുടെ മധ്യമഭാരം എത്രയായിരിക്കും?
A. 30
B. 31
C. 32
D. 33
82. ഒരു കര്‍ഷകന് ഒരു മാസം കിട്ടിയ റബ്ബര്‍ ഷീറ്റിന്റെ വിവരങ്ങളാണ് പട്ടികയില്‍
ഈ മാസത്തില്‍ കര്‍ഷകന് ഒരു ദിവസം ശരാശരി എത്ര കിലോഗ്രാം റബ്ബര്‍ഷീറ്റ് കിട്ടി?
A. 9
B. 9.2
C. 9.5
D. 9.6
83. ഒരു ക്ലബിലെ വിവിധ കായിക ഇനങ്ങള്‍ ഇഷ്ടപ്പെടുന്നവരെ സൂചിപ്പിക്കുന്ന വൃത്തചിത്രമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
ഇതിൽ ക്രിക്കറ്റ് ഇഷ്ടപ്പെടുന്നവർ എത്ര ശതമാനമാണ് ?
A. 15
B. 25
C. 45
D. 75
84. ഒരു ക്ലാസിലെ കുട്ടികളെ കണക്ക് പരീക്ഷയ്ക്ക് ലഭിച്ച മാർക്ക് അനുസരിച്ച് എണ്ണം തിരിച്ച പട്ടികയാണ് ചുവടെയുള്ളത് :
ഈ ക്ലാസിലെ മാധ്യസ്കോര്‍ എത്രയായിരിക്കും?
A. 22
B. 25
C. 28
D. 30
85. ഒരു സ്ഥാപനത്തിലെ ജീവനക്കാരുടെ മധ്യമപ്രായം 40 ആണ്. എങ്കില്‍ ആ സ്ഥാപനത്തിലെ ജീവനക്കാരില്‍ പ്രത്യേക പരിഗണനയൊന്നുമില്ലാതെ ഒരാളെ എടുത്താല്‍, അയാളുടെ പ്രായം 40ല്‍ കൂടുതല്‍ ആകാനുള്ള സാധ്യത എത്ര?
A. 1/2
B. 1
C. 0
D. കണ്ടുപിടിക്കാന്‍ സാധിക്കില്ല
86. ഒരു ക്ലാസിലെ കുട്ടികള്‍ക്ക് പരീക്ഷയ്ക്ക് ലഭിച്ച സ്കോറുകള്‍ ചുവടെ അടയാളരിതിയില്‍ കൊടുത്തിരിക്കുന്നു :
ഇവിടെ 7 ന്‍റെ ആവൃത്തി എത്രയാണ്?
A. 9
B. 10
C. 11
D. കാണാന്‍ സാധിക്കില്ല
87. ഒരു തൊഴില്‍ ശാലയിലെ ജോലിക്കാരെ ദിവസക്കൂലിയുടെ അടിസ്ഥാനത്തില്‍ തരംതിരിച്ച പട്ടികയാണ് ചുവടെ കാണിച്ചിരിക്കുന്നത്.
ഈ തൊഴില്‍ ശാലയിലെ മധ്യമദിവസക്കൂലി എത്ര?
A. 600
B. 590
C. 550
D. 500
88. ആദ്യത്തെ 5 എണ്ണല്‍ സംഖ്യകളുടെ മാധ്യം എത്ര?
A. 5
B. 3
C. 4
D. 6
89. x+3, x+5, x+7, x+9, x+11 എന്നിവയുടെ മാധ്യം 14 ആണ്. x ന്‍റെ വില കാണുക.
A. 5
B. 9
C. 14
D. 7
90. 30 സംഖ്യകളുടെ മാധ്യം 12 ആണ്. എങ്കില്‍ ആ സംഖ്യകളുടെ തുക എത്ര?
A. 360
B. 300
C. 320
D. 630
91. 26, 25, 40, 36, 50, 45 എന്നിവയുടെ മാധ്യം എത്ര ?
A. 36
B. 37
C. 40
D. 38
92. 40 സംഖ്യകളുടെ മാധ്യം 160 ആണ്. അതില്‍ 165 എന്ന ശരിയായ സംഖ്യക്ക് പകരം തെറ്റായി 125 എന്ന് രേഖപ്പെടുത്തി. എങ്കില്‍ ശരിയായ മാധ്യം എത്ര?
A. 165
B. 161
C. 160
D. 125
93. 15, 12, 10, 9, 8, 13, 17 എന്നിവയുടെ മധ്യമം എത്ര?
A. 9
B. 17
C. 10
D. 12
94. 3, 5, 9, 10, 11, 4, 5, 18 എന്നിവയുടെ മധ്യമം എത്ര?
A. 5
B. 7
C. 9
D. 10
95. ഒരു പെട്ടിയില്‍ 5 ചുവപ്പ് പന്തുകളും 7 നീല പന്തുകളും 3 വെള്ള പന്തുകളും ഉണ്ട്. പെട്ടിയില്‍ എത്ര വെള്ള പന്തുകള്‍ കൂടി ഇട്ടാല്‍ അതില്‍ നിന്നും ഒരു വെള്ള പന്ത് എടുക്കാനുള്ള സാധ്യത 1/4 ആകും?
A. 1
B. 2
C. 3
D. 5
96. മൂന്ന് നാണയങ്ങള്‍ ഒരേ സമയം എറിയുന്നത് സംബന്ധിച്ച് രണ്ട് പ്രസ്താവനകള്‍ തന്നിരിക്കുന്നു. ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ?
I. പരമാവധി രണ്ട് ഹെഡ് (H) കിട്ടാനുള്ള സാധ്യത 3/4
II. ടെയില്‍ (T) കിട്ടാതിരിക്കാനുള്ള സാധ്യത 1/8
A. I ഉം II ഉം തെറ്റാണ്
B. I ശരിയും II തെറ്റുമാണ്
C. I ഉം II ഉം ശരിയാണ്
D. I തെറ്റും II ശരിയുമാണ്
97. 1 മുതല്‍ 6 വരെ സംഖ്യകള്‍ ഉള്ള രണ്ട് പകിടകള്‍ ഒന്നിച്ചുരുട്ടുന്നു. പകിടകളില്‍നിന്നു കിട്ടാവുന്ന സംഖ്യകളുടെ തുക നാലിന്റെ ഗുണിതം ആകാനുള്ള സാധ്യത എന്ത്?
A. 4/9
B. 1/6
C. 11/36
D. 1/4
98. അധിവര്‍ഷത്തില്‍ ഫെബ്രുവരി മാസത്തില്‍ 5 ശനിയാഴ്ചകള്‍ വരുവാനുള്ള സാധ്യത എന്ത്?
A. 5/7
B. 1/7
C. 2/7
D. 6/7
99. ഒരു പ്രാദേശിക തെരഞ്ഞെടുപ്പില്‍ x,y,z എന്ന മൂന്ന് സ്ഥാനാര്‍ത്ഥികളുണ്ട്. x ന് 45% വിജയ സാധ്യതയുണ്ടെന്നും y ന് 30% സാധ്യതയുണ്ടെന്നും z ന് 25% സാധ്യതയുണ്ടെന്നും ചരിത്രപരമായ ഡാറ്റ സൂചിപ്പിക്കുന്നുവെങ്കില്‍, x നോ, y നോ തിരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള സാധ്യത എന്താണ്?
A. 100%
B. 75%
C. 55%
D. 70%
100. 52 കാര്‍ഡുകളുടെ ഒരു പാക്കില്‍ നിന്നും എല്ലാ ജാക്ക്, ക്വീന്‍, കിംഗ് എന്നിവ നീക്കം ചെയ്യുന്നു. ബാക്കിയുള്ള കാര്‍ഡുകള്‍ നന്നായി ഇടകലര്‍ത്തിയ ശേഷം ഒരു കാര്‍ഡ് ക്രമരഹിതമായി അതില്‍ നിന്ന് എടുക്കുന്നു. ഈ കാര്‍ഡ് ചുവന്ന മുഖകാര്‍ഡ് (red face card) ആയിരിക്കാനുള്ള സാധ്യത കണ്ടെത്തുക.
A. 0
B. 1/6
C. 1/2
D. ഇതൊന്നുമല്ല