Female Warden, Jr. Laboratory Assistant, Care Taker, Clerk etc Question Paper and Answer Key

 FINAL ANSWER KEY
Question Code: 052/2024
Medium of Question- English, Malayalam
Name of Post: Female Warden, Jr. Laboratory Assistant, Care Taker, Clerk etc
Cat. Number: 048/2023, 068/2023, 071/2023, 198/2023, 199/2023, 202/2023, 203/2023, 235/2023, 445/2023, 586/2023, 694/2023, 706/2023, 722/2023, 723/2023, 563/2021,
Date of Test : 04.05.2024

 

1. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായത്‌ രേഖപ്പെടുത്തുക :
i. ശ്രീനാരായണഗുരു - ആത്മോപദേശശതകം
ii. ചട്ടമ്പി സ്വാമികള്‍ - വേദാധികാര നിരൂപണം
iii. വൈകുണ്ഠ സ്വാമികള്‍ - പ്രാചീന മലയാളം
iv. വാഗ്ഭടാനന്ദന്‍ - അഭിനവ കേരളം
 A. (i), (ii) & (iii) എന്നിവ മാത്രം ശരിയാണ്‌
 B. (i), (iii) & (iv)  എന്നിവ മാത്രം ശരിയാണ്‌
 C. (i), (ii) & (iv) എന്നിവ മാത്രം ശരിയാണ്‌
 D. എല്ലാം ശരിയാണ്‌

2. ഒന്നാം സ്വാതന്ത്യ സമര കേന്ദ്രങ്ങളെയും നേതൃത്വം നല്‍കിയവരെയും ചേരുംപടി ചേര്‍ക്കുക :
i. കാണ്‍പൂര്‍ [1]കന്‍വര്‍സിംഗ്‌
ii. ബീഹാര്‍ [2]റാണി ലക്ഷ്മിഭായ്‌
iii. ഡല്‍ഹി [3]നാനാ സാഹിബ്‌
iv. ത്സാന്‍സി [4]ബഹദൂര്‍ ഷാ രണ്ടാമന്‍
 A. (i)-(2), (ii)-(3), (iii)-(1), (iv)-(4)
 B. (i)-(3), (ii)-(1), (iii)-(4), (iv)-(2)
 C. (i)-(4), (ii)-(2), (iii)-(1), (iv)-(3)
 D. (i)-(2), (ii)-(1), (iii)-(4), (iv)-(3)

3. താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകള്‍ ഏത്‌ സംഭവവുമായി ബന്ധപ്പെട്ടതാണ്‌?
i. ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസ്സ്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
ii.'പൂര്‍ണ്ണ സ്വരാജ്‌' പ്രമേയം പാസ്സാക്കി
iii. 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാന്‍ തീരുമാനിച്ചു
A. കറാച്ചി സമ്മേളനം
B. ലാഹോര്‍ സമ്മേളനം
C. കല്‍ക്കത്താ സമ്മേളനം
D. നാഗ്പൂര്‍ സമ്മേളനം

4. ചൈനയെ ആധുനീകരിക്കാന്‍ സന്‍യാത്‌ സെന്‍ മുന്നോട്ട്‌ വെച്ച ആശയങ്ങള്‍ രേഖപ്പെടുത്തുക :
i. മഞ്ചു രാജവംശത്തേയും സാമ്രാജ്യശക്തികളെയും പുറത്താക്കുക
ii. ജനാധിപത്യഭരണം സ്ഥാപിക്കുക
iii. മൂലധനം നിയന്ത്രിക്കുകയും ഭൂമി വിതരണം നടത്തുകയും ചെയ്യുക
 A. (i) & (ii) എന്നിവ മാത്രം ശരിയാണ്‌
 B. (ii) & (iii)  എന്നിവ മാത്രം ശരിയാണ്‌
 C. (i) & (iii)  എന്നിവ മാത്രം ശരിയാണ്‌
 D. എല്ലാം ശരിയാണ്‌

5. താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങള്‍ കാലഗണനാക്രമത്തില്‍ രേഖപ്പെടുത്തുക :
i. അമേരിക്കന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം
ii. ബോസ്റ്റണ്‍ ടീ പാര്‍ട്ടി
iii. പാരീസ്‌ ഉടമ്പടി
iv. ഒന്നാം കോണ്ടിനന്റൽ കോണ്‍ഗ്രസ്സ്‌
 A. (i), (ii), (iv) & (iii)
 B. (iii), (ii), (iv) & (i)
 C. (ii), (iv), (i) & (iii)
 D. (iv), (iii), (ii) & (i)

6. ഏത്‌ സംസ്ഥാനത്തിലാണ്‌ ഇന്ത്യയിലെ ആദ്യത്തെ ലിക്വിഡ്‌ മിറര്‍ ടെലിസ്‌കോപ്‌ സ്ഥാപിച്ചിട്ടുള്ളത്‌?
A. ത്സാര്‍ഖബണ്ഡ്‌
B. ഉത്തരാഖണ്ഡ്‌
C. മേഘാലയ
D. നാഗാലാന്റ്‌

7. താഴെ കൊടുത്തിരിക്കുന്നവയില്‍ ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമേത്‌?
A.  കാര്‍ബണ്‍ ഡൈ ഓക്സൈഡ്‌
B. ഹൈഡ്രജന്‍
C. ഓക്സിജന്‍
D. ഇവയേതുമല്ല

8. ഇന്ത്യയിലെ ശൈത്യകാലത്ത്‌ മഴ ലഭിക്കുന്നതിന്‌ കാരണമായ പ്രതിഭാസം :
A. എല്‍നിനോ
B. പശ്ചിമ അസ്വസ്ഥത
C. കാൽബൈശാഖി
D. ഇവയേതുമല്ല

9. ഇന്ത്യയിലെ പെട്രോളിയം ഉല്‍പ്പാദനത്തെ സംബന്ധിച്ചു ശരിയായ പ്രസ്താവന ഏത്‌?
A. ഏറ്റവും വലിയ എണ്ണപ്പാടം ജാരിയ ആണ്‌
B. ഏറ്റവും വലിയ എണ്ണപ്പാടം സുന്ദര്‍ഗഡ്‌ ആണ്‌
C. ഏറ്റവും വലിയ എണ്ണപ്പാടം മുംബൈ ഹൈ ആണ്‌
D. B യും C യും ശരിയാണ്‌

10. കേരളത്തിലൂടെ കടന്നുപോകുന്ന ദേശീയ ജലപാത ഏതെന്ന്‌ തിരിച്ചറിയുക?
A. ദേശീയ ജലപാത 1
B. ദേശീയ ജലപാത 2
C. ദേശീയ ജലപാത 3
D. ഇവയേതുമല്ല

11. താഴെ കൊടുത്തിരിക്കുന്നവയില്‍ കണ്ടല്‍വനങ്ങള്‍ കാണപ്പെടാത്ത ജില്ലകള്‍ ഏത്‌?
A. പാലക്കാട്‌, ഇടുക്കി
B. കണ്ണൂര്‍, കൊല്ലം
C. എറണാകുളം, കോഴിക്കോട്‌
D. മേല്‍പ്പറഞ്ഞവയെല്ലാം ശരി

12. 2024 ലെ വേള്‍ഡ്‌ ഹാപ്പിനെസ്സ്‌ റിപ്പോര്‍ട്ട്‌ പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള രാജ്യം :
A. ഇന്ത്യ
B. ഡെന്‍മാര്‍ക്ക്‌
C. ഫിന്‍ലാന്‍ഡ്‌
D. ഇവയേതുമല്ല

13. ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ _________ എന്നു പറയുന്നു.
i. സ്വകാര്യവല്‍ക്കണം
ii. ആഗോളവല്‍ക്കരണം
iii. ഉദാരവല്‍ക്കരണം
 A. (i) മാത്രം
 B. (ii) മാത്രം
 C. (ii) ഉം (iii) ഉം
 D. ഇവയൊന്നുമല്ല

14. രണ്ടാം പഞ്ചവത്സര പദ്ധതി ആരുടെ ആശയത്തെ അടിസ്ഥാനമാക്കിയതാണ്‌?
A. ജവഹര്‍ലാല്‍ നെഹ്റു
B. പി.സി മഹലനോബിസ്‌
C. മുഖര്‍ജി
D. ജോണ്‍ മത്തായി

15. 2015 ജനുവരി 1 ന്‌ നിലവില്‍ വന്ന നീതി ആയോഗിന്റെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു?
A. കേരളം
B. കര്‍ണ്ണാടക
C. തമിഴ്‌നാട്‌
D. ന്യൂഡല്‍ഹി

16. മിനറല്‍ ഓയില്‍, ക്രൂഡ്‌ ഓയില്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നത്‌ :
A. മൈക്ക
B. പെട്രോളിയം
C. ഗ്രാനൈറ്റ്‌
D. ഡോളോമെറ്റ്‌

17. സ്റ്റോക്ക്‌ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സ്വയംഭരണ സ്ഥാപനം ഏത്‌?
A. സെബി (SEBI)  
B. നബാര്‍ഡ്‌ (NABARD)
C. ഐ.എം.എഫ്. (IMF)
D. വേള്‍ഡ്‌ ബാങ്ക്‌

18. ഇന്ത്യയില്‍ ലോക ബാങ്കിന്‍റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റാര്‍സ്‌ പ്രൊജക്ട്‌ ഏത്‌ മേഖലയുമായി ബന്ധപ്പെട്ടതാണ്‌?
A. കോളേജ്‌ വിദ്യാഭ്യാസം
B. മെഡിക്കല്‍ വിദ്യാഭ്യാസം
C. സ്കൂള്‍ വിദ്യാഭ്യാസം
D. ഇവയൊന്നുമല്ല

19. അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിത ഭവനരഹിരര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ്‌ _____ ന്‍റെ ലക്ഷ്യം.
A. പഞ്ചവത്സര പദ്ധതി
B. ലൈഫ്‌ മിഷന്‍ പദ്ധതി
C. നീതി ആയോഗ്‌
D. അന്ത്യോദയ അന്നയോജന പദ്ധതി

20. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം ജുഡീഷ്യറി മുന്നോട്ട്‌ വച്ചത്‌ ഏത്‌ കേസ്സിലാണ്‌?
A. ഗോലക്‌ നാഥ്‌ കേസ്സ്‌
B. മിനര്‍വ മില്‍ കേസ്സ്‌
C. കേശവാനന്ദ ഭാരതി കേസ്സ്‌
D. ബിരുബാറി കേസ്സ്‌

21. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ ഭരണഘടനാപരമായ അംഗീകാരം ശുപാര്‍ശ ചെയ്ത കമ്മിറ്റി :
A. അശോക്‌ മേത്താ കമ്മറ്റി
B. പി.കെ. തുംഗന്‍ കമ്മറ്റി
C. ബല്‍വന്തറായി കമ്മറ്റി
D. മോത്തിലാല്‍ നെഹ്റു കമ്മറ്റി

22. ഇന്ത്യയില്‍ ആരാണ്‌ നിയോജകമണ്ഡലങ്ങളില്‍ സംവരണമണ്ഡലങ്ങള്‍ തീരുമാനിയ്ക്കുന്നതെന്ന്‌ കണ്ടെത്തുക?
A. തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍
B. ഇന്ത്യന്‍ പാര്‍ലമെന്റ്‌
C. അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷന്‍
D. സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

23. താഴെ തന്നിരിക്കുന്നവയില്‍ ഏതാണ്‌ ഫെഡറല്‍ വ്യവസ്ഥയില്‍ വിവാദമായ പദവി?
A. രാഷ്ട്രപതി
B. പ്രധാനമന്ത്രി
C. മുഖ്യമന്ത്രി
D. ഗവര്‍ണ്ണര്‍

24. ഇന്ത്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലാണ്‌ ദ്വിമണ്ഡല നിയമ നിർമ്മാണസഭ നിലവിലുള്ളത്‌?
A. ബീഹാര്‍, മഹാരാഷ്ട, മദ്ധ്യപ്രദേശ്‌
B. കര്‍ണ്ണാടകം, ബീഹാര്‍, പശ്ചിമബംഗാള്‍
C. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്‌, കര്‍ണ്ണാടകം
D. മഹാരാഷ്ട്ര, കര്‍ണ്ണാടകം, ബീഹാര്‍

25. തോമസ്‌ ഹെയര്‍ എന്ന ബ്രിട്ടീഷുകാരനാണ്‌ “ഏക കൈമാറ്റ വോട്ടു വ്യവസ്ഥ” (ഹെയര്‍ വ്യവസ്ഥ) യുടെ ഉപജ്ഞാതാവ്‌. ഏത്‌ കൃതിയില്‍ ആണ്‌ അദ്ദേഹം ഈ വ്യവസ്ഥ അവതരിപ്പിച്ചത്‌?
A. ദി ഇലക്ഷന്‍ ഓഫ്‌ റെപ്രസന്റേറ്റിവ്സ്‌
B. മെഷിനറി ഓഫ്‌ റെപ്രസസ്റേഷന്‍
C. ഓണ്‍ റെപ്രസെന്റേറ്റീവ്‌ ഗവണ്മെന്റ്‌ പേഴ്‌സണല്‍ പ്രൊസഷന്‍
D. ട്രീറ്റി ഓണ്‍ ദി ഇലക്ഷന്‍ ഓഫ്‌ റെപ്രസന്റേറ്റിവ്‌

26. നാരി ശക്തി വന്ദന്‍ അധിനീയം" ബില്ലില്‍ രാഷ്ര്രപതി ഒപ്പുവെച്ചത്‌?
A. 2023 Sept. 20
B. 2023 Sept. 21
C. 2023 Sept. 27
D. 2023 Sept. 28

27. ഇന്ത്യയിലെ ഏത്‌ സൈനിക വിഭാഗത്തിനാണ്‌ പുതിയ പാര്‍ലമെന്റ്‌ മന്ദിരത്തിന്റെ നിലവിലുള്ള സുരക്ഷാ ചുമതല?
A. ഡല്‍ഹി പോലീസ്‌ (Delhi Police)
B. സി.ഐ.എസ്‌.എഫ്‌.(C.I.S.F.)
C. സി.ആര്‍.പി.എഫ്‌. (C.R.P.F.)
D. എന്‍.എസ്‌.ജി.  (N.S.G.)

28. കേരളത്തിലെ എംപ്ലോയ്മെന്റ്‌ എക്‌സ്‌ചേഞ്ചുകളില്‍ പേര്‌ രജിസ്റ്റര്‍ ചെയ്തിട്ടും തൊഴില്‍ ലഭിക്കാത്ത മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി :
A. ശരണ്യ പദ്ധതി
B. സ്വാന്തനം
C. നവജീവന്‍

D. ആശ്വാസ നിധി

29. അയ്യന്‍കാളി നഗര തൊഴിലുറപ്പ്‌ പദ്ധതിയുടെ ദിവസവേതനം എത്ര രൂപയാണ്‌ വര്‍ദ്ധിപ്പിച്ചത്‌?
A. 22രൂപ
B. 24രൂപ
C. 21രൂപ
D. 23 രൂപ

30. താഴെ കൊടുത്തിരിക്കുന്ന ഏത്‌ പ്രസ്ഥാനവുമായി ശ്രീ. കുമാരഗുരുദേവന്‍ ബന്ധപ്പെട്ടിരിക്കുന്നു?
A. സമത്വ സമാജം
B. ആത്മവിദ്യാസംഘം
C. അരയ സമാജം
D. പ്രത്യക്ഷ രക്ഷാ ദൈവസഭ

31. “ഗാന്ധിജിയും അരാജകത്വവും” (Gandhi & Anarchy) എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്‌ ആര്‌?
A. കെ. കേളപ്പന്‍
B. ചേറ്റൂര്‍ ശങ്കരന്‍ നായര്‍
C. പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍
D. വൈകുണ്ഠ സ്വാമികള്‍

32. 2024 ലെ തണ്ണീര്‍ത്തട ദിനത്തിന്‍റെ പ്രമേയം കണ്ടെത്തുക :
A. തണ്ണീര്‍ത്തടവും ജൈവ വൈവിധ്യവും
B. തണ്ണീര്‍ത്തടവും വെള്ളവും
C. തണ്ണീര്‍ത്തടവും മനുഷ്യ ക്ഷേമവും
D. തണ്ണീര്‍ത്തടവും കാലാവസ്ഥാ വ്യതിയാനവും

33. ഗ്രാമ പഞ്ചായത്തുകള്‍ക്ക്‌ ടാക്സുകള്‍ ഏര്‍പ്പെടുത്താനും പിരിച്ചെടുക്കാനും അധികാരം നല്‍കുന്നത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഏത്‌ അനുച്ഛേദ പ്രകാരമാണ്‌?
A. അനുച്ഛേദം - 243 (H)
B. അനുച്ഛേദം - 243 (E)
C. അനുച്ഛേദം - 243 (B)
D. അനുച്ഛേദം - 243 (A)

34. പതിനെട്ട്‌ വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ഉറപ്പുവരുത്തുന്ന പദ്ധതി ഏത്‌?
A. ആര്‍ദ്രം
B. ആരോഗ്യകിരണം
C. സമഗ്ര
D. മൃതസഞ്ജീവനി

35. പെരിയാര്‍ കടുവ സങ്കേതം വ്യാപിച്ചു കിടക്കുന്നത്‌ ഏതൊക്കെ ജില്ലകളിലായിട്ടാണ്‌?
A. കോഴിക്കോട്‌, വയനാട്‌
B. വയനാട്‌, പാലക്കാട്‌
C. ഇടുക്കി, പത്തനംതിട്ട
D. കൊല്ലം, പത്തനംതിട്ട

36. രോഗത്തിന്‍റെ പേരും അതിന്‍റെ കാരണവും താഴെ തന്നിരിക്കുന്നതില്‍ ശരിയായവ ഏതൊക്കെ?
രോഗം  - കാരണം
i. നിശാന്ധത - വൈറ്റമിന്‍ A യുടെ കുറവുകൊണ്ട്‌ റൊഡോപ്സിന്‍റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുന്നു
ii. സിറോഫ്താല്‍മിയ - അക്വസ്‌ ദ്രവത്തിന്റെ പുനരാഗിരണം നടക്കാത്തതിനാല്‍ കണ്ണിനുള്ളില്‍ മര്‍ദ്ദം കൂടുന്നു
iii. ഗ്ലോക്കോമ - വിറ്റാമിന്‍ A യുടെ തുടര്‍ച്ചയായ അഭാവം കൊണ്ട്‌ നേത്രാവരണവും കോര്‍ണിയയും വരണ്ട്‌ കോര്‍ണിയ അതാര്യമായി തീരുന്നു
A. (i), (ii), (iii)  ഇവ മൂന്നും ശരിയാണ്‌
B. (i), (ii) ഇവ രണ്ടും ശരിയാണ്‌
C. (i) മാത്രം ശരിയാണ്‌
D. (i), (iii) ഇവ രണ്ടും ശരിയാണ്‌

37. മനുഷ്യരക്തത്തിലെ ഹീമോഗ്ലോബിനില്‍ കാണുന്ന ലോഹമാണ്‌ :
A. മഗ്നീഷ്യം
B. കാൽഷ്യം
C, ഫോസ്ഫറസ്‌
D. ഇരുമ്പ്‌

38. എലിപ്പനിയ്ക്ക്‌ കാരണമായ സൂക്ഷ്മജീവി ഏത്‌?
A. ലെപ്റ്റോസ്പൈറ
B. കോറിനി ബാക്ടീരിയ
C. യെര്‍സിനിയ പെസ്റ്റിസ്‌
D. ട്രിപൊണീമ പാലിഡം

39. ലോകാരോഗ്യ ദിനം -- 2024 ന്‍റെ പ്രമേയം (theme) ഏതാണ്‌?
A. “സാമൂഹിക ആരോഗ്യമാണ്‌ എന്‍റെ ആരോഗ്യം”
B. “എന്‍റെ ആരോഗ്യം എന്‍റെ അവകാശം”
C. “എല്ലാവര്‍ക്കും ആരോഗ്യം"
D. “വ്യക്തിശുചിത്വം പ്രധാനം”

40. താഴെ കൊടുത്തിരിക്കുന്നവയില്‍ ജീവിതശൈലീ രോഗങ്ങള്‍ ഏവ?
i. എംഫിസീമ
ii. ഫാറ്റി ലിവര്‍
iii. ഹീമോഫിലിയ
iv സിക്കിള്‍ സെല്‍ അനീമിയ
A. (i), (ii)

B. (ii), (iii)
C. (i), (iii), (iv)
D. (ii), (iv)

41. വായു മലിനീകരണം നിയന്ത്രിക്കുന്നതിനായി 2020 - ഏപ്രില്‍ മുതല്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ എമിഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌ ഏതാണ്‌?
A. BS iii
B. BS iv
C. BS v
D. BS vi

42. താപനില കൂടുമ്പോള്‍ ഒരു ദ്രാവകത്തിന്റെ വിസ്‌കോസിറ്റി :
A. കൂടുന്നു
B. കുറയുന്നു
C. വ്യത്യാസപ്പെടുന്നില്ല
D. ആദ്യം കൂടുകയും പിന്നീട്‌ കുറയുകയും ചെയുന്നു

43. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായത്‌ ഏത്‌?
 A. W = F/S
 B. W = S/F
 C. W = P × t
 D. W = P/t
 [Hint : W – പ്രവര്‍ത്തി, F – ബലം, 2 - പവര്‍, t – സമയം]

44. ഡിജിഡോഗ്‌ (Digidog) എന്ന റോബോര്‍ട്ടിക്‌ പട്ടിയെ അവതരിപ്പിച്ചത്‌ ഏത്‌ രാജ്യം ആണ്‌?
A. അമേരിക്ക
B. ഇന്ത്യ
C. ചൈന
D. റഷ്യ

45. 50 kg മാസുള്ള ഒരു കല്ലും 4.5 kg മാസുള്ള ഒരു കല്ലും 25 m പൊക്കമുള്ള ഒരു കെട്ടിടത്തിന്‍റെ മുകളില്‍ നിന്നും ഒരുമിച്ച്‌ താഴേയ്ക്ക്‌ ഇടുന്നു. ഏതു കല്ലായിരിക്കും ആദ്യം താഴെ എത്തുക. (വായുവിന്‍റെ പ്രതിരോധം അവഗണിക്കുക) :
 A. 50 kg
 B. 4.5 kg
 C. രണ്ടും ഒരുമിച്ച്‌
 D.  കൃത്യമായി പ്രവചിക്കാന്‍ സാധ്യമല്ല

46. ഇന്ത്യയുടെ റോക്കറ്റ്‌ വുമണ്‍ (Rocket Woman) എന്ന്‌ അറിയപ്പെടുന്നത്‌ ആരാണ്‌?
A. കല്പന ചൗള
B. റിതു കരിദാള്‍
C. റീമാ ഘോഷ്‌
D. നിധി പോര്‍വാള്‍

47. ആനോഡൈസിങ്ങ്‌ (Anodising) എന്ന പ്രരരിയ ഏത്‌ ലോഹ സംരക്ഷണത്തിനാണ്‌ പ്രാധാനമായും ഉപയോഗിക്കുന്നത്‌?
A. ഇരുമ്പ്‌ (Iron)  
B. സിങ്ക്‌ (Zinc)
C. അലുമിനിയം (Aluminium)
D. ചെമ്പ്‌ (Copper)

48. താഴെ പറയുന്നവയില്‍ ഏത്‌ pH മൂല്യത്തിലാണ്‌ കാല്‍സ്യം ഹൈഡ്രോക്സി ആപറ്റെറ്റ്‌ (Calcium hydroxy apatite)  നാശത്തിന്‌ വിധേയമാകുന്നത്‌?
 A. pH < 5.5
 B. pH > 9.2
 C. pH = 7
 D. pH = 7 – 9.2

49. ആവര്‍ത്തനപട്ടികയില്‍ ഇടത്തുനിന്നും വലതുവശത്തേക്ക്‌ പോകുമ്പോള്‍ മൂലകങ്ങളുടെ രാസഭൌതിക ഗുണങ്ങളുമായി ബന്ധപ്പെട്ട്‌ തെറ്റായ പ്രസ്താവന ഏത്‌?
A. മൂലകങ്ങളുടെ അലോഹ സ്വഭാവം കൂടുന്നു
B. വാലന്‍സ്‌ ഇലക്ട്രോണുകളുടെ എണ്ണം കൂടുന്നു
C. ഇലക്ട്രോണുകള്‍ വിട്ടുകൊടുക്കാനുള്ള കഴിവ്‌ കൂടുന്നു
D. മൂലകങ്ങളുടെ ഓക്സൈഡുകളുടെ അമ്ലസ്വഭാവം കൂടുന്നു

50. ഓക്സിജന്‍ മൂലകത്തിന്റെ രൂപാന്തരങ്ങൾ ഏവ?
A. O2 & O3 
B. O3 & O4 
C. O2 & O4 
D. O2 , O3 & O4 

51. താഴെ പറയുന്നവയില്‍ ദ്രാവകാവസ്ഥയില്‍ ഉള്ള അലോഹം ഏത്‌?
A. അയോഡിന്‍ (Iodine)
B. മെര്‍ക്കുറി
C. ബ്രോമിന്‍ (Bromine)
D. ആര്‍ഗണ്‍ (Argon)

52. “ശങ്കരന്‍കുട്ടി” മുഖ്യ കഥാപാത്രമായി വരുന്ന ചലച്ചിത്രം ഏത്‌?
A. കൊടിയേറ്റം
B. കാഞ്ചനസീത
C. തമ്പ്‌
D. സ്വയംവരം

53. “ഭാരതപര്യടനം' ഏത്‌ വിഭാഗത്തില്‍പ്പെടുന്ന കൃതിയാണ്‌?
A. ആത്മകഥ
B. യാത്രാവിവരണം
C. ചരിത്രം
D. സാഹിത്യവിമര്‍ശനം

54. പ്രസിദ്ധമായ മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌?
A. പമ്പ
B. അച്ചന്‍കോവില്‍
C. വാമനപുരം
D. പെരിയാര്‍

55. ഗ്രാന്‍ഡ്സ്ലാം" എന്ന പദം ഏത്‌ കായിക ഇനവുമായി ബന്ധപ്പെട്ടതാണ്‌?
A. ബാഡ്മിന്റണ്‍
B. ഗോള്‍ഫ്‌
C. ടെന്നീസ്‌
D. ചെസ്സ്‌

56. 2023 ലെ സരസ്വതി സമ്മാന്‍ ലഭിച്ചതാർക്ക്‌?
A. ശ്രീകുമാരന്‍ തമ്പി
B. പ്രഭാവര്‍മ്മ
C. ഇ.വി. രാമകൃഷ്ണന്‍
D. കെ. ശിവറെഡ്ഡി

57. 2024 ഖേലോ ഇന്ത്യ വിന്റര്‍ ഗെയിംസിന്റെ ഭാഗ്യചിഹ്നം ഏത്‌?
A. ധ്രുവക്കരടി
B. ഹിമപ്പുലി
C. ഹിമാലയന്‍ ബുള്‍ബുള്‍
D. ഹിമാലയന്‍ താര്‍

58. “സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം"
- ആരുടെ വരികള്‍?
A. വള്ളത്തോള്‍
B. ഉള്ളൂര്‍
C. കുമാരനാശാന്‍
D. വൈലോപ്പിള്ളി

59. ആപ്പിള്‍ കമ്പനിയുടെ കമ്പ്യൂട്ടര്‍ ഓപറേറ്റിംഗ്‌ സിസ്റ്റത്തിന്റെ പേര്‌ :
 A. UNIX
 B. BSD
 C. MacOSX
 D. UBUNTU

60. താഴെ പറയുന്നതില്‍ സെര്‍ച്ച്‌ എന്‍ജിന്‍ അല്ലാത്തത്‌ ഏത്‌?
 A. Yahoo
 B. Bing
 C. Ask
 D. Safari

61. PROM – ന്‍റെ പൂര്‍ണ്ണരൂപം ഏത്‌?
 A. Program Read-Only Memory
 B. Primary Read-Only Memory
 C. Programmable Read-Only Memory
 D. Program Read-Output Memory

62. Information Technology Act  അവസാനമായി ഭേദഗതി ചെയ്ത വര്‍ഷം ഏത്‌?
 A. 1998
 B. 2000
 C. 2004
 D. 2008

63. താഴെ പറയുന്നതില്‍ Optical Fibre Cable-നെ കുറിച്ച്‌ ശരിയല്ലാത്തത്‌ ഏത്‌?
 A. കൂടിയ ബാന്റ്‌ വിഡ്ത്ത്‌
 B. കൂടിയ ചിലവ്‌
 C. കൂടിയ Electromagnetic Interference
 D. None of these

64. താഴെ പറയുന്നവയില്‍ ഏതാണ്‌ വിവരാവകാശ നിയമം 2005 പ്രകാരം ഒഴിവാക്കിയിട്ടില്ലാത്തത്‌?
A. വിദേശ സര്‍ക്കാരില്‍ നിന്നും രഹസ്യമായി ലഭിച്ച വിവരങ്ങള്‍
B. ഫയലുകള്‍, രജിസ്റ്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുടെയും പരിശോധനയ്ക്കുള്ള അവകാശം
C. വാണിജ്യ രഹസ്യവും വ്യാപാര രഹസ്യവും ബൌദ്ധീക സ്വത്തുക്കളും ഉള്‍പ്പെടെയുള്ള വിവരത്തിന്‍റെ വെളിപ്പെടുത്തല്‍
D. മേല്‍പ്പറഞ്ഞവയെല്ലാം

65. പോക്സോ നിയമം 2012-ല്‍ എത്ര വകുപ്പുകള്‍ ആണ്‌ ഉള്ളത്‌?
 A. 45
 B. 46
 C. 47
 D. 48

66. ഗാര്‍ഹിക പീഡന നിരോധന നിയമം 2005 വകുപ്പ്‌ 2(b) പ്രകാരം “കുട്ടിയുടെ നിര്‍വ്വചനത്തില്‍ വരുന്ന വിഭാഗങ്ങള്‍ ഏതൊക്കെയാണ്‌?
A. 14 വയസ്സില്‍ താഴെയുള്ള ഏതൊരു വ്യക്തി
B. 16 വയസ്സില്‍ താഴെയുള്ള ഏതൊരു വ്യക്തി
C. 18 വയസ്സില്‍ താഴെയുള്ള ഏതൊരു വ്യക്തി
D. മേല്‍പ്പറഞ്ഞവയൊന്നുമല്ല

67. എസ്‌.സി/എസ്‌.ടി. വിഭാഗങ്ങള്‍ക്കെതിരായ അക്രമ നിരോധന നിയമം പാര്‍ലമെന്റ്‌ പാസ്സാക്കിയത്‌ ഏത്‌ വര്‍ഷമാണ്‌?
 A. 1986
 B. 1987
 C. 1988
 D. 1989

68. ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം താഴെ പറയുന്നവയില്‍ ഏതാണ്‌ ഉപഭോക്താവിന്റെ അവകാശം അല്ലാത്തത്‌?
A. കേള്‍ക്കുവാനുള്ള അവകാശം
B. ഉപഭോക്ത്യ അവബോധത്തിനുള്ള അവകാശം
C. ചൂഷണം ചെയ്യപ്പെടാനുള്ള അവകാശം
D. തിരഞ്ഞെടുക്കുവാനുള്ള അവകാശം

69. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ നിലവിലെ ചെയര്‍മാന്‍?
A. ജസ്റ്റീസ്‌ എച്ച്‌.എല്‍. ദത്തു
B. ജസ്റ്റീസ്‌ അരുണ്‍ കുമാര്‍ മിശ്ര
C. ജസ്റ്റിസ്‌ എല്‍. നാരായണസ്വാമി
D. ജസ്റ്റീസ്‌ കെ.ജി. ബാലകൃഷ്ണന്‍

70. കേരളത്തിലെ പട്ടികജാതി/പട്ടികവര്‍ഗ്ഗ കമ്മീഷന്‍റെ നിലവിലെ ചെയര്‍മാന്‍ :
A. ശ്രീ. അജയകുമാര്‍
B. ഡോ. വേണു
C. ശ്രീ. ബി.എസ്‌. മാവോജി
D. ഡോ. പി.എല്‍. പുനിയ

71. 5, 10 എന്നീ സംഖ്യകള്‍ കൊണ്ട്‌ ഒരേ സമയം ഹരിക്കുമ്പോള്‍ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ :
 A. 5
 B. 10
 C. 15
 D. 3

72. 5 മുതല്‍ 25 വരെയുള്ള ഒറ്റ എണ്ണല്‍ സംഖ്യകളുടെ തുക എത്ര?
 A. 165
 B. 156
 C. 134
 D.  143

73. പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7-ാം പദം 52 ആയാല്‍ 16 -ാം പദം :
 A. 111
 B. 106
 C. 211
 D. 112

74. 12 ഭുജങ്ങള്‍ ഉള്ള ഒരു ബഹുഭുജത്തിൻ്റെ ഒരു അകകോണിൻ്റെ അളവ്‌ എത്ര?
 A. 120
 B. 150
 C. 130
 D. 180
Question Cancelled

75. ഒരു കോണ്‍ 45° ആയ ഒരു മട്ടത്രികോണത്തിൻ്റെ ലംബവശത്തിൻ്റെ നീളം 8 cm ആയാല്‍ അതിന്‍റെ കര്‍ണ്ണത്തിൻ്റെ നീളം എത്ര?
 A. 8
 B. 16
 C. 8√2
 D. 2√8

76. ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, − 4) എങ്കില്‍ വ്യാസത്തിന്റെ മറ്റേ അറ്റത്തിന്റെ സൂചക സംഖ്യകള്‍ ഏവ?
 A. (4, 1)
 B. (3, 4)
 C. (5, − 12)
 D. (12, − 5)

77. ഒരു അധിവര്‍ഷത്തില്‍ 53 ഞായറാഴ്ചകള്‍ ഉണ്ടാകാനുള്ള സാധ്യത എത്ര?
 A. 2/7
 B. 1/7
 C. 3/7
 D. 1

78. ഒരു സംഖ്യയുടേയും അതിന്‍റെ വ്യുല്‍ക്രമത്തിസ്റേയും തുക 6 ആയാല്‍ സംഖ്യ ഏത്‌?
 A. 3+2√2
 B. 2+√3
 C. 5+√2
 D. √5−2

79. ചിത്രത്തില്‍ C വൃത്തകേന്ദ്രം. ∠ABD = 30° ആയാല്‍ ∠ACD എത്ര?

 A. 30°
 B. 60°
 C. 45°
 D. 90°

80. ഒരു ക്ലോക്കിലെ ഒന്നിടവിട്ട 9 സംഖ്യകളെ കേന്ദ്രവുമായി യോജിപ്പിച്ചാല്‍ കിട്ടുന്ന കേന്ദ്ര കോണ്‍ എത്ര?
 A. 30°
 B. 45°
 C. 60°
 D. 120°

81. Rewrite the following sentence using so ….. that :
The germ is too small to be seen with a naked eye.
 A. The germ is so small that it can be seen with a naked eye.
 B. The germ is so small that it cannot be seen with a naked eye.
 C. The germ is so small that it could not be seen with a naked eye.
 D. The germ is so small to be seen with a naked eye.

82. Find the word equivalent to ‘‘a feeling of shyness or embarrassment that stops you from doing or saying what you really want’’ :
 A. Inhibition
 B. Miserable
 C. Pessimism
 D. Aggressiveness

83. Fill in the blank in the given below sentence : Neither of them ________ me.
 A. love
 B. are loving
 C. has love
 D. loves

84. Change into indirect speech : ‘‘Alas! My uncle met with an accident’’, he said.
 A. My uncle Alas had met with an accident
 B. He cried out that his uncle had met with an accident
 C. He told his uncle that he had met with an accident
 D. He cried that his uncle Alas met with an accident

85. Change the following sentence into superlative degree : Light travels faster than anything else.
 A. Anything else travels faster than light in the world.
 B. Anything else travels fastest than light in the world.
 C. Of all things in the world, light travels the fastest.
 D. Nothing is faster than light.

86. Choose the correct preposition to fill in the blank given below : The burglar jumped _________ the compound wall.
 A. at
 B. in
 C. by
 D. over

87. Find out the meaning of the idiom ‘‘tie yourself up in knots’’ :
 A. believes something good about someone
 B. make no progress in an argument
 C. become very confused when you are trying to explain something
 D. trying to modify an opinion

88. Complete the following sentence using suitable articles : On ________ way we saw _________ one eyed beggar.
 A. a, an
 B. the, a
 C. the, an
 D. a, a

89. What is the expansion and meaning of the abbreviation given below?
AM
 A. After Midday, After Noon
 B. Ante-Meridiem, Before Midday
 C. Ante-Meridiem, After Noon
 D. After Midday, Morning

90. Find out the Synonym for the word Feud :
 A. Friendship
 B. Father-in-law
 C. Quarrel
 D. Ignorant

91. 'മാവ്‌' എന്ന പദത്തിന്‍റെ പര്യായ ശബ്ദമല്ലാത്തതേത്‌?
A. ചൂതം
B. വരകം
C. ആമ്രം
D. രസാലം

92. ശരിയായ പദം കണ്ടെത്തുക :
A. കവിയത്രി
B. കവിയിത്രി
C. കവായിത്രി
D. കവയിത്രി


93. 'വിദ്വാന്‍ ' എന്ന പദത്തിന്റെ സ്ത്രീലിംഗരൂപം എഴുതുക :
A. വിധുതി
B. വിടുതി
C. വിദുഷി
D. വാര്‍ദ്ധി

94. 'അശ്വത്ഥം' എന്ന പദത്തിന്‌ സമാനാര്‍ത്ഥമായി വരുന്ന പദമേത്‌?
A. അരയാല്‍
B. കാറ്റ്‌
C. മുറ്റം
D. മാളിക

95. ഒറ്റപ്പദമെഴുതുക - അറിയാനുള്ള ആഗ്രഹം :
A. പിപാസ
B. ബുഭുക്ഷ
C. വിവക്ഷ
D. ജിജ്ഞാസ

96. വിപരീതശബ്ദം എഴുതുക - സ്വകീയം :
A. പരജനം
B. പരകീയം
C. പരീതം
D. പരഞ്ജം

97. പിരിച്ചെഴുതുക - പടക്കളം :
A. പടം+കളം
B. പട+ക്കളം
C. പട+ കളം
D. പടു+കളം

98. 'ഓലപ്പാമ്പ്‌ കാട്ടുക' എന്ന ശൈലിയുടെ അര്‍ത്ഥമേത്‌?
A. സന്തോഷം അറിയിക്കുക
B. സഹായിക്കുക
C. സ്നേഹം നടിക്കുക
D. ഭീഷണിപ്പെടുത്തുക

99. ശരിയായ വാക്യം കണ്ടെത്തിയെഴുതുക :
A. മറ്റു ഗത്യന്തരമില്ലാതെയായപ്പോള്‍ ലീലയ്ക്ക്‌ വീട്‌ വില്‍ക്കേണ്ടി വന്നു
B. ഗത്യന്തരമില്ലാതെയായപ്പോള്‍ ലീലയ്ക്ക്‌ വീട്‌ വില്‍ക്കേണ്ടി വന്നു
C. ലീലയ്ക്ക്‌ മറ്റു ഗത്യന്തരമില്ലാതെയായപ്പോള്‍ വീട്‌ വില്‍ക്കേണ്ടി വന്നു
D. ലീലയ്ക്ക്‌ വീട്‌ വില്‍ക്കേണ്ടിവന്നത്‌ മറ്റ്‌ ഗത്യന്തരമില്ലാത്തതുകൊണ്ടാണ്‌

100. ചേര്‍ത്തെഴുതുക - നല്‌ + നൂല്‍ :
A. നന്നൂല്‍
B. നല്‍നൂല്‍
C. നല്‍ന്നൂല്‍
D. നല്ലൂല്‍


Previous Post Next Post