ആദ്യമായി

  • ലോകത്ത് ആദ്യമായി ഒരു നിയമ നിര്‍മാണ സഭ സ്വന്തമായി ടെലിവിഷന്‍ ചാനല്‍ ആരംഭിച്ചു എന്ന നേട്ടം ഇന്ത്യന്‍ പാര്‍ലമെന്‍റിനു സ്വന്തം (2006).
  • ഒരു ഐ എ എസ് ഓഫീസർ ആദ്യമായി നിയമസഭാ അംഗമാകുന്നത് കേരളത്തിൽ നിന്നാണ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ നിന്നും അല്‍ഫോന്‍സ് കണ്ണന്താനം ആണ് എംഎല്‍എ ആയത്.
  • കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ വല്‍കൃത പൊലീസ് സ്റ്റേഷന്‍ പേരൂര്‍ക്കട.
  • ഇരട്ട സഹോദരന്മാര്‍ ഭരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യം  - പോളണ്ട്. ലെക് കസിന്‍സ്കിയും (പ്രസിഡന്റ്) ജെറോസ്ലോവ് കസിന്‍സ്കി(പ്രധാനമന്ത്രി)യുമാണ് ഈ നേട്ടം കൈവരിച്ചത്.
  • മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമയാണ് 'മൂന്നാമതൊരാള്‍'. 'മകള്‍ക്ക്' എന്ന ചിത്രമാണ് മലയാളത്തിലെ ആദ്യത്തെ സ്പോണ്‍സേര്‍ഡ് ചിത്രം.
  • ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ ആശുപത്രി ഉത്തര്‍പ്രദേശിലെ ബാരാമതി
  • ഇന്ത്യയിലെ ആദ്യത്തെ ടോട്ടല്‍ ബാങ്കിംഗ് സ്റ്റേറ്റ് എന്ന ബഹുമതിക്ക് കേരളം അര്‍ഹമായി.
  • കേരളത്തില്‍ പൂര്‍ണമായി വൈദ്യൂതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമപഞ്ചായത്ത് എന്ന വിശേഷണത്തിന് പാലക്കാട് ജില്ലയിലെ കണ്ണാടി അര്‍ഹമായി.
  • ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീണ്‍ സെന്‍റര്‍ സ്ഥാപിച്ച സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്.
  • ഇന്ത്യയിലെ ആദ്യത്തെ വിജ്ഞാനാധിഷ്ഠിത നഗരം - കൊച്ചി 
  • കേരളത്തിലെ ആദ്യത്തെ ഇ - ലേണിങ് നിയോജക മണ്ഡലമാണ് വടക്കേക്കര.
  • കേരളത്തിലെ ആദ്യത്തെ കല്‍പിത സര്‍വ്വകലാശാലയായ കലാമണ്ഡലത്തിന്റെ ആദ്യവൈസ് ചാന്‍സലറായി നിയമിതനായ സംസ്കൃത പണ്ഡിതനാണ് കെജി പൗലോസ്.
  • പൊതു സ്ഥലങ്ങളില പുകവലി നിരോധിച്ച ആദ്യത്തെ ഇന്ത്യന്‍ നഗരമാണ് ചണ്ഡീഗഢ്.
  • ഇന്ത്യയുടെ ആദ്യത്തെ ആംഫിബിയസ് കപ്പലാണ് ഐഎന്‍എസ്. ജലാശ്വ.
  • ആദ്യത്തെ വികെ മാധവന്‍കുട്ടി പുരസ്കാരത്തിനര്‍ഹനായത് ബി എസ് ജോയ്.
  • ഇന്ത്യയിലെ ആദ്യത്തെ റബ്ബര്‍ അണക്കെട്ട് നിര്‍മ്മിച്ചത് ആന്ധ്രാ പ്രദേശിലാണ്.
  • ആദ്യത്തെ പൂര്‍വേഷ്യന്‍ ഉച്ചകോടിക്ക് വേദിയായത് ക്വാലാംപൂര്‍ (2006).
  • മികച്ച സംവിധായകനുള്ള ഓസ്കാര്‍ അവാര്‍ഡ് നേടിയ ആദ്യത്തെ ഏഷ്യന്‍ വംശജനാണ് തായ്‌വാൻകാരനായ ആങ്‌ലി.(2006). ചിത്രം- കപോട്ടെ.
  • ഇന്ത്യയിലെ ആദ്യത്തെ ബയോടെക് ഇക്കണോമിക് സോണ്‍ പ്രവര്‍ത്തനമാരംഭിച്ചത്   മുംബൈയിലാണ്.
  • ഇന്ത്യയിലെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ (ചെന്നൈ) പൊലീസ് കമ്മീഷണറായ ആദ്യ വനിതയാണ് മലയാളിയായ ലതികാശരണ്‍
  • ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്ഥിരം ലോക് അദാലത്ത് പ്രവര്‍ത്തനമാരംഭിച്ചത് തിരുവനന്തപുരത്താണ്.
  • കേരളത്തിലാദ്യമായി ഇൻസ്റ്റന്റ് മണിയോര്‍ഡര്‍ സംവിധാനം നിലവില്‍വന്നത് കൊച്ചിയിലാണ്.
  • യുഎന്‍ ജനറല്‍ അസംബ്ലിയുടെ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം വനിതയാണ് ഹയെ റഷെദ് അല്‍ ഖാലിഫ.
  • ഇന്ത്യയിലെ ആദ്യത്തെ മെഴുകു മ്യൂസിയം പ്രവര്‍ത്തനമാരംഭിച്ചത് കന്യാകുമാരിയിലെ ബേ വാച്ച് തീം പാര്‍ക്കിലാണ്.
  • ഡിടിഎച്ച് സംവിധാനം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമാണ് ഇന്‍സാറ്റ് 4 എ.
  • ഇന്ത്യയില്‍ ആദ്യമായി അണക്കെട്ടു സുരക്ഷ അതോറിറ്റി രൂപവല്‍ക്കരിച്ച സംസ്ഥാനമാണ് കേരളം.
  • ചിത്തിരതിരുനാള്‍ പുരസ്കാരം (ഒരു ലക്ഷംരൂപ) ആദ്യമായി ലഭിച്ചത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ക്കാണ്.
  • റോളക്സ് അവരാര്‍ഡിനര്‍ഹനായ (46 ലക്ഷം രൂപ) ആദ്യ ഇന്ത്യക്കാരിയായ, കരകൗശല വിദഗ്ധയാണ് ചന്ദഷ്റോഫ്
  • ആദ്യത്തെ പ്രേംനസീര്‍ അവാര്‍ഡ് ലഭിച്ചത് ഭരത് ഗോപിക്കാണ്. (2006).
  • കേരളത്തിലെ ആദ്യത്തെ മാതൃകാ റൂറല്‍ ബിസിനസ് ഹബ്ബായി തിരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് (2006) തളിക്കുളമാണ്.
  • ബ്രിട്ടണിലെ വെസ്റ്റ് മിന്‍സ്റ്റര്‍ സര്‍വ്വകലാശാലയുടെ ആദ്യവൈസ്ചാന്‍സലറായി നിയമിതനായ പ്രവാസ ഇന്ത്യന്‍ വ്യവസായിയാണ് സ്വരാജ് പോള്‍
  • ആദ്യത്തെ വൈക്കം ചന്ദ്രശേഖരന്‍നായര്‍ അവാര്‍ഡ് യു കെ കുമാരന്‍റെ 'ഒറ്റവാക്കില്‍ ഒരു ജീവിതം' എന്ന കൃതിക്കു ലഭിച്ചു.
  • ദേശീയ പക്ഷിയായ മയിലിനു രാജ്യത്താദ്യമായി നിലവില്‍ വന്ന സംരക്ഷണകേന്ദ്രമാണ് ചൂലന്നൂര്‍.
  • യുഎന്‍ എക്കണോമിക് ആൻഡ് സോഷ്യൽ കമ്മീഷന്‍റെ പ്രഥമ അവാര്‍ഡിന് അർഹനായത് അമര്‍ത്യസെന്‍.
  • ഇന്ത്യയിലാദ്യമായി ഐഎസ്ഒ 9001 സര്‍ട്ടിഫിക്കറ്റ് ലഭിച്ച കളകളട്രേറ്റാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണജില്ലയിലേത്.
  • നാണയത്തില്‍ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയനാണ് ശ്രീ നാരായണ ഗുരു (2006) സ്റ്റാമ്പില്‍ ആദ്യമായി അച്ചടിക്കപ്പെട്ട കേരളീയനും ഇദ്ദേഹമാണ്.
  • കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് ഏര്‍പ്പെടുത്തിയ ആദ്യത്തെ ജെസി ബോസ് ദേശീയ പുരസ്കാരത്തിന് അർഹനായത് പ്രൊഫ. ടികെ ചന്ദ്രശേഖര്‍.
  • മുഹമ്മദ് അബ്ദു റഹ്മാന്‍റെ പേരിലുള്ള ആദ്യ പുരസ്കാരത്തിന് (2006) അര്‍ഹനായത്ഡോ.സുകുമാര്‍ അഴീക്കോട്.
  • മികച്ച ജനപ്രിയ ഗായികയ്ക്കുള്ള ആദ്യത്തെ കെപിഏസി സുലോചന- സ്വരലയ പുരസ്കാരത്തിന് അർഹയായതു എസ് ജാനകി ആണ്.
  • പട്രോളിംഗ് നടത്തുന്ന പൊലിസ് വാഹനങ്ങളുടെ സഞ്ചാരദിശ മനസ്സിലാക്കാന്‍ രാജ്യത്താദ്യമായി ഗ്ലോബൽ പൊസിഷനിങ് സംവിധാനം നടപ്പാക്കിയത് തിരുവനന്തപുരത്താണ്.

Previous Post Next Post