നരസിംഹറാവു

 • ആന്ധ്രാപ്രദേശിലെ കരിംനഗർ ജില്ലയിൽ 1921 ജൂൺ 28ന് നരസിംഹറാവു ജനിച്ചു.
 • ഉസ്മാനിയ, നാഗ്പൂർ സർവകലാശാലകളിൽ വിദ്യാഭ്യാസം. ബി.എസ്.സി. ബിരുദത്തിനു പുറമേ അഭിഭാഷക ബിരുദവും നേടി.
 • ബഹുഭാഷാപണ്ഡിതനായിരുന്നു റാവു. ഇംഗ്‌ളീഷ്, ഹിന്ദി, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മറാത്തി, പേർഷ്യൻ, അറബിക്, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകളിൽ പ്രാവീണ്യമുണ്ടായിരുന്നു.
 • സാഹിത്യ പ്രിയനായിരുന്നു അദ്ദേഹം. വിശ്വനാഥസത്യനാരായണയുടെ പ്രശസ്ത തെലുങ്കു നോവലായ 'വേയിപദഗലു' ഹിന്ദിയിലേക്ക് 'സഹസ്രഫൺ' എന്ന പേരിൽ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഹരിനാരായൺ ആപ്‌തേയുടെ 'പാൻ ലക്ഷത് കോൻ ഘടോ' തെലുങ്കിലേക്ക് 'അബലജീവിതം' എന്ന പേരിൽ തർജമ ചെയ്തു.
 • ജ്ഞാനപീഠ സെലക്ഷൻ കമ്മിറ്റി ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

 • വന്ദേമാതരം ആലപിക്കുന്നതു നിരോധിച്ച ഹൈദരാബാദിലെ നിസാം ഭരണകൂടത്തിനെതിരായ സമരത്തിൽ പങ്കെടുത്തുകൊണ്ടാണ് റാവു 1938-ൽ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്.

 • അഭിഭാഷകവൃത്തി ഉപേക്ഷിച്ച രാഷ്ട്രീയത്തിൽ ഉറച്ചുനിന്ന അദ്ദേഹം ക്വിറ്റിന്ത്യാസമരത്തിൽ സജീവമായി പങ്കെടുത്തു. 1957 മുതൽ 20 വർഷക്കാലം അദ്ദേഹം ആന്ധ്രാപ്രദേശ് നിയമ സഭാംഗ മായിരുന്നു. ഈ കാലയളവിൽ മന്ത്രി, മുഖ്യമന്ത്രി സ്ഥാനങ്ങളും വഹിച്ചു. റാവുവിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് ഇന്ദിരാഗാന്ധിയായിരുന്നു.
 • 1977 മുതൽ അദ്ദേഹം ലോക്‌സഭാംഗമായി. കേന്ദ്ര സർക്കാരിൽ വിദേശമന്ത്രി(1980-84), ആഭ്യന്തര മന്ത്രി(1984), പ്രതിരോധ മന്ത്രി(1984-85), മാനവശേഷി വികസന മന്ത്രി(1985-89) എന്നീ നിലകളിൽ പ്രവർത്തിച്ചു.

 • 1991ലെ പൊതു തിരഞ്ഞെടുപ്പിനെത്തുടർന്ന് ജൂൺ 20ന് കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 21 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1996 മെയ് 16 വരെ ആ പദവി വഹിച്ചു.
 • പ്രധാനമന്ത്രിയാകുമ്പോള്‍ അദ്ദേഹം എം.പി.യല്ലായിരുന്നു. ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ ബി.ജെ.പി.സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തോല്‍പിച്ച റാവു ലോക്‌സഭാംഗമായി.

 • ന്യൂനപക്ഷഗവണ്‍മെന്റിന്റെ തലവനായാണ് റാവു ഭരണത്തിലെത്തിയതെങ്കിലും പിന്നീട് ഭൂരിപക്ഷം തികയ്ക്കാനും കാലാവധി പൂര്‍ത്തിയാക്കാനും റാവുവിന് കഴിഞ്ഞു. ഇന്ത്യയില്‍ സാമ്പത്തിക ഉദാരീകരണത്തിനു തുടക്കമിട്ട പ്രധാനമന്ത്രി എന്ന വിശേഷണവും സ്വന്തം. ആത്മകഥ-'ദി ഇന്‍സൈഡര്‍'. 'ദ അദര്‍ ഹാഫ്' മറ്റൊരു രചന.
Image result for narasimha rao

Previous Post Next Post