>>ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം
>>1901 മുതൽ ഏതാണ്ട് എല്ലാ വർഷവും "രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സേനാവിന്യാസം കുറയ്ക്കാനും സമാധാന ഉച്ചകോടികൾ പ്രോത്സാഹിപ്പിക്കാനും നടത്താനുമുള്ള ശ്രമങ്ങൾക്കാണ്" ഇത് നൽകുന്നത്.
>>ആൽഫ്രഡ് നോബലിന്റെ വിൽപ്പത്രപ്രകാരം നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാനത്തിനുള്ള നോബൽ സമ്മാന വിജയിയെ കണ്ടെത്തുന്നത്.
>>1990 മുതൽ ഡിസംബർ 10നു നോര്‍വെയുടെ തലസ്ഥാനമായ ഓസ്ലോ സിറ്റി ഹാളിൽ വച്ചാണ് അവാർഡ് നൽകുന്നത്.
>>നൊബേല്‍ സമ്മാനം നല്‍കുന്ന വിഷയങ്ങളില്‍ സംഘടനകള്‍ക്കും ലഭിക്കാന്‍ അര്‍ഹതയുള്ള ഏക വിഷയമാണ് സമാധാനം.
>>സ്വിറ്റ്‌സര്‍ലന്‍ഡുകാരനായ ഹെന്റി ഡ്യൂനാന്റ് ഫ്രഞ്ചുകാരനായ ഫ്രെഡറിക് പാസി എന്നിവര്‍ ആദ്യ പുരസ്‌കാരം പങ്കിട്ടു (1901).
>>ഹെന്റി ഡ്യൂനാന്റ് സ്ഥാപിച്ച റെഡ്‌ക്രോസാണ് ഏറ്റവും കൂടുതല്‍ പ്രാവശ്യം അവാര്‍ഡിനര്‍ഹമായത്. മൂന്നു പ്രാവശ്യം (1917, 1944, 1963).
>>1904-ല്‍ അവാര്‍ഡ് നേടിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ ലോ (ബെല്‍ജിയം) ആണ് സമാധാന നൊബേലിനര്‍ഹമായ ആദ്യ സംഘടന.
>>ഐക്യരാഷ്ട്ര സംഘടന, ആംനസ്റ്റി ഇന്റര്‍നാഷണല്‍, ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍, യുനിസെഫ് തുടങ്ങി നിരവധി സംഘടനകള്‍ ഈ പുരസ്‌കാരത്തിലൂടെ ആദരിക്കപ്പെട്ടിട്ടുണ്ട്.
>>ഒന്നാം ലോകമഹായുദ്ധകാലത്ത് 1914, 1915, 1916, 1918 വര്‍ഷങ്ങളില്‍ സമ്മാനം പ്രഖ്യാപിച്ചില്ല.
>>രണ്ടാംലോക മഹായുദ്ധകാലത്ത് 1939 മുതല്‍ 1943വരെ പുരസ്‌കാരം നല്‍കിയില്ല.
>>1923, 1924, 1928, 1932, 1948, 1955, 1956, 1966, 1967, 1972 വര്‍ഷങ്ങളില്‍ പുരസ്‌കാരം പ്രഖ്യാപിച്ചില്ല.
>>ഉത്തര വിയറ്റ്‌നാമിലെ ലീ ഡുക്‌തോ ആണ് സമാധാന നൊബേലിനര്‍ഹനായ ആദ്യ ഏഷ്യക്കാരന്‍ (1973). അമേരിക്കക്കാരന്‍ ഹെന്റി കിസിഞ്ജറോടൊപ്പമാണ് അദ്ദേഹം സമ്മാനം പങ്കിട്ടത്.
>>1979-ല്‍ മദര്‍ തെരേസയിലൂടെ പുരസ്‌കാരം ഇന്ത്യയിലെത്തി.
>>നോബൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല യൂസഫ്‌സായ്.
>>1974-ല്‍ ജപ്പാനിലെ അയ്‌സാക്കു സാട്ടോ, 1978-ല്‍ ഇസ്രയേലിലെ മെനച്ചംബെഗിന്‍, 1989-ല്‍ ദലൈലാമ (ടിബറ്റ്), 1991-ല്‍ ഓങ്‌സാന്‍ സൂ ചി(മ്യാന്‍മര്‍) എന്നിവരിലൂടെയും പുരസ്‌കാരം ഏഷ്യയിലെത്തിയിട്ടുണ്ട്.
>>1994ല്‍ ഇസ്രയേല്‍ക്കാരനായ ഷിമോണ്‍ പെരസ്, യിസഹാക്ക് റബീന്‍ എന്നിവര്‍ക്കും പലസ്തീന്‍ അതോറിറ്റി ചെയര്‍മാന്‍ യാസര്‍ അറാഫത്തും പുരസ്‌കാരത്തിനര്‍ഹരായി.
>>2000-ല്‍ കിം ദേ ജങിലൂടെ പുരസ്‌കാരം ദക്ഷിണ കൊറിയയിലെത്തി.
>>ഇറാന്‍കാരിയായ ഷിറിന്‍ എബാദിക്ക് സമ്മാനം ലഭിച്ചത് 2003-ലാണ്.
>>1961-ല്‍ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഷോള്‍ഡിന് പുരസ്‌കാരം ലഭിച്ചത് മരണാനന്തര ബഹുമതിയായിട്ടാണ്. സമാധാന നൊബേല്‍ അപ്രകാരം പ്രഖ്യാപിച്ച ആദ്യ അവസരമായിരുന്നു അത്.
>>2001-ല്‍ ഐക്യരാഷ്ട്രസഭയും സെക്രട്ടറി ജനറല്‍ കോഫി അന്നനും പുരസ്‌കാരം പങ്കിട്ടു.
>>2002-ല്‍ പുരസ്‌കാരത്തിനര്‍ഹനായ ജിമ്മി കാര്‍ട്ടര്‍ 1977-81 കാലത്ത് അമേരിക്കന്‍ പ്രസിഡന്റായിരുന്നു.
>>പോളിഷ് തുറമുഖങ്ങളിലൊന്നില്‍ ഇലക്ട്രീഷ്യനായി ജീവിതമാരംഭിച്ച് 'സോളിഡാരിറ്റി' തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായി ഉയര്‍ന്ന ലേക് വലേസയ്ക്ക് 1983-ല്‍ പുരസ്‌കാരം ലഭിച്ചു. 1990-95 കാലത്ത് അദ്ദേഹം പോളണ്ടിന്റെ പ്രസിഡന്റായി.
>>ഹരിതവിപ്ലവത്തിന്റെ പിതാവായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബോര്‍ലോഗിനാണ് 1970ലെ സമാധാന നൊബേല്‍ ലഭിച്ചത്.
>>1962ലെ സമാധാന പുരസ്‌കാരം നേടിയ ലിനസ് പോളിങിന് 1954-ല്‍ രസതന്ത്രത്തിനുള്ള സമ്മാനം ലഭിച്ചിരുന്നു.
>>സമാധാന പുരസ്‌കാരം നേടിയ ശാസ്ത്രജ്ഞന്‍മാരുടെ പട്ടികയില്‍ സോവിയറ്റ് ഹൈഡ്രജന്‍ ബോബിന്റെ പിതാവ് ആന്‍ഡ്രെയി സഖറോവിനും (1975) സ്ഥാനമുണ്ട്.
>>1950ലെ സമാധാന പുരസ്‌കാരം നേടിയ അമേരിക്കക്കാരനായ റാല്‍ഫ് ബഞ്ച് ആണ് സമ്മാനാര്‍ഹനായ ആദ്യ കറുത്തവര്‍ഗക്കാരന്‍.
>>സമാധാന പുരസ്‌കാരം നേടിയ കുറച്ച് വനിതകളേയുള്ളൂ. അവരില്‍ ആദ്യത്തെയാള്‍ ഓസ്ട്രിയക്കാരിയായ ബെര്‍ത്താവോണ്‍ സട്‌നര്‍ (1905) ആണ്.
>>ദക്ഷിണാഫ്രിക്കയില്‍ വര്‍ണവിവേചനവിരുദ്ധ സമരത്തിനെതിരെ കടുത്ത നിലപാടെടുത്ത പ്രസിഡന്റ് എഫ് ഡബ്ല്യു ഡി ക്ലര്‍ക്കും വര്‍ണവിവചനവിരുദ്ധ സമരത്തിന്റെ അമരക്കാരനായ നെല്‍സണ്‍ മണ്ടേലയും സമ്മാനം പങ്കിട്ടത് 1993-ലാണ്.
>>പല പ്രാവശ്യം സമാധാന നൊബേലിന് നാമനിര്‍ദ്ദേശം ലഭിച്ചിട്ടും പുരസ്‌കാരം കിട്ടാതെപോയ മഹാനാണ് മഹാത്മാഗാന്ധി.