കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാവും പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയുമായ റാം മനോഹര്‍ ലോഹ്യ സ്വാതന്ത്ര്യസമര സേനാനി, സൈദ്ധാന്തികന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സ്മരണീയനായ രാഷ്ട്രതന്ത്രജ്ഞനാണ്.
ഉത്തര്‍പ്രദേശിലെ ഫൈസാബാദ് ജില്ലയില്‍ അയോധ്യയ്ക്കടുത്ത് 1910 മാര്‍ച്ച് 23ന് ജനിച്ചു.
ജര്‍മ്മനിയിലെ ബര്‍ലിന്‍ സര്‍വകാലാശാലയില്‍നിന്ന് 1932 ല്‍ പിഎച്ച്ഡി ബിരുദം നേടി.
കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിനാവശ്യമായ രൂപരേഖ അവതരിപ്പിച്ചത് ലോഹ്യയാണ്.
പാര്‍ട്ടി മുഖപത്രമായ 'കോണ്‍ഗ്രസ് സോഷ്യലിസ്റ്റി'ന്റെ പത്രാധിപരായി.
ക്വിറ്റിന്ത്യാസമരകാലത്ത് ജയിലിലായി.
ലോക ഗവണ്‍മെന്റ് എന്ന ആശയത്തെ പിന്‍താങ്ങി 1949 ല്‍ സ്വീഡനിലേക്കുപോയി.
ഫ്രാങ്ക് ഫര്‍ട്ടില്‍നടന്ന ലോക കമ്യുണിസ്റ്റ് സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു.
പിഎസ്പി (പ്രജാ സോഷ്യലിസ്റ്റ് പാര്‍ടി)യുടെ പ്രഥമ സമ്മേളനത്തില്‍ (അലഹബാദ്) ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു (1953).
1962 ലെ തെരഞ്ഞെടുപ്പില്‍ നെഹ്രുവിനെതിരെ മല്‍സരിച്ച് പരാജയപ്പെട്ടു. 1963-ലെ ഫറോക്കാബാദിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായി.
1955 ല്‍ ലോഹ്യ പുതിയ സോഷ്യലിസ്റ്റ് പാര്‍ട്ടി രൂപവല്‍ക്കരിച്ചിരുന്നു. 1964 ല്‍ ഇതും പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയും ലയിച്ച് സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയായി.
1967 ഒക്‌ടോബര്‍ 12ന് അന്തരിച്ചു.
1956 ല്‍ അദ്ദേഹം ആരംഭിച്ച വാരികയാണ്. 'മനുഷ്യവര്‍ഗം'.