സി രാജഗോപാലാചാരി

>>ഇന്ത്യക്കാരനായ ആദ്യത്തേയും അവസാനത്തെയും ഗവര്‍ണര്‍ ജനറലാണ്.
>>'രാജാജി', 'സി ആര്‍' എന്നീ അപരനാമങ്ങളിലും അറിയപ്പെട്ടിരുന്ന ചക്രവര്‍ത്തി രാജഗോപാലാചാരി.
>>ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്‌നം 1954 ല്‍ ആദ്യമായി ഡോ. എസ് രാധാകൃഷ്ണനും സിവി രാമനുമൊപ്പം പങ്കിട്ട അദ്ദേഹത്തിന് അതു ലഭിച്ച ആദ്യത്തെ സ്വാതന്ത്ര്യ സമരസേനാനി എന്ന വിശേഷണവും സ്വന്തമാണ്.
>>'മഹാത്മഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍' എന്നറിയപ്പെട്ടിരുന്ന അദ്ദേഹം ഗാന്ധിജിയെ 'ഏറ്റവും പ്രിയപ്പെട്ട ഗുരു' എന്നാണ് സംബോധന ചെയ്തിരുന്നത്.
>>സ്വാതന്ത്ര്യസമരനായകന്‍, ഭരണകര്‍ത്താവ്, ഗ്രന്ഥകാരന്‍ തുടങ്ങി ബഹുമുഖമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം.
>>ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറലെന്ന പദവി അലങ്കരിച്ചിട്ടുണ്ട്.

ജീവിതരേഖ

1878 ഡിസംര്‍ എട്ടിന് തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഹൊസൂറിനടുത്തുള്ള തൊറാപ്പള്ളി ഗ്രാമത്തില്‍ ജനിച്ചു.
നിയമബിരുദം നേടിയശേഷം 1900 ല്‍ സേലത്ത് പ്രാക്ടീസാംരംഭിച്ചു.
ക്രിമിനല്‍ വക്കീലെന്ന നിലയില്‍ പ്രശസ്തനായി. സേലം മുനിസിപ്പല്‍ കൗണ്‍സിലറും ചെയര്‍മാനുമായി. ബാലഗംഗാധരതിലകനോട് രാഷ്ട്രീയാഭിമുഖ്യം. ആനി ബസന്റിന്റെ ഹോംറൂള്‍ പ്രസ്ഥാനത്തില്‍ അംഗമായി.
1919 ല്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി. 'വിമോചനം' എന്ന തമിഴ്‌വാരിക സേലത്ത് ആരംഭിച്ചു.
1930-ല്‍ തമിഴ്‌നാട്ടില്‍ ഉപ്പുസത്യഗ്രഹത്തിന് നേതൃത്വം നല്‍കി. 15 ദിവസം കാല്‍നടയാത്ര ചെയ്ത് വേദാരണ്യത്തെത്തി. ഉപ്പുണ്ടാക്കി.
1937 ല്‍ മദ്രാസ് മുഖ്യമന്ത്രി. 1939ല്‍ രാജി.
1942 ല്‍ കോണ്‍ഗ്രസ് വിട്ടെങ്കിലും 1945ല്‍ വീണ്ടും ചേര്‍ന്നു.
നെഹ്രുവിന്റെ താല്‍ക്കാലിക സര്‍ക്കാരില്‍ (1946) വ്യവസായമന്ത്രി. സ്വാതന്ത്ര്യാനന്തരം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍.
എലിസബത്ത് രാജകുമാരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ ഇംഗ്ലണ്ടിലേക്കു പോയപ്പോള്‍ രാജാജി 1947 നവംബര്‍ 9 മുതല്‍ രണ്ടാഴ്ച ആക്ടിങ് ഗവര്‍ണര്‍ ജനറലായി നിയമിതനായി.
1948 ജൂണ്‍ 21ന് മൗണ്ട് ബാറ്റണ്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ ആ പദവിയില്‍ നിയമിതനായി. ഇന്ത്യ റിപ്പബ്ലിക്കാവുന്നതുവരെ പദവിയില്‍ തുടര്‍ന്നു.
സര്‍ദാര്‍ പട്ടേലിനു ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രി. 1952 ല്‍ വീണ്ടും മദ്രാസ് മുഖ്യമന്ത്രി.
1954 മാര്‍ച്ച് 31ന് രാജിവെച്ച് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍മാറി.
കോണ്‍ഗ്രസിന്റെയും നെഹ്രുവിന്റേയും നയങ്ങളില്‍ പ്രതിഷേധിച്ച് 1959 ല്‍ 'സ്വതന്ത്ര' പാര്‍ട്ടി സ്ഥാപിച്ചു.
1972 ഡിസംബര്‍ 25ന് അന്തരിച്ചു.

ഗ്രന്ഥങ്ങൾ
  • സത്യമേവ ജയതേ
  • വോയ്സ് ഓഫ് ആൻ ഇൻവോൾവ്ഡ്
  • ജയിൽ ഡയറി (ആത്മകഥ)
>> സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണർ ജനറൽ ആര് ?
സി. രാജഗോപാലാചാരി

>> സ്വതന്ത്ര ഇന്ത്യയിലെ രണ്ടാമത്തെ ഗവർണ്ണർ ജനറൽ ?
സി. രാജഗോപാലാചാരി

>> ഇന്ത്യയുടെ ഗവർണർ ജനറൽ പദവി വഹിച്ച ഏക ഇന്ത്യക്കാരൻ ?
സി. രാജഗോപാലാചാരി

>> 1930 ലെ സിവിൽ നിയമ ലംഘന പ്രസ്ഥാന കാലത്ത് മദ്രാസിലെ വേദാരണ്യം കടപ്പുറത്ത് ഉപ്പു നിയമം ലംഘിക്കാൻ നേതൃത്വം കൊടുത്ത വ്യക്തി ?
സി. രാജഗോപാലാചാരി

>> തെക്കുനിന്നുള്ള പോരാളി, വേദാരണ്യം ഗാന്ധി എന്നീ പേരുകളിൽ അറിയപ്പെടുന്ന വ്യക്തി ?
സി. രാജഗോപാലാചാരി

>> ഗാന്ധിജിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ എന്നറിപ്പെടുന്നതാരെ ?
സി. രാജഗോപാലാചാരി

>> 1959 ൽ സി. രാജഗോപാലാചാരി രൂപീകരിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
സ്വാതന്ത്രാ പാർട്ടി

>> 1925 ൽ സി. രാജഗോപാലാചാരി ഗാന്ധിയൻ ആശ്രമം സ്ഥാപിച്ചതെവിടെ ?
തിരുച്ചെങ്ങോട് 
Previous Post Next Post