അഭിഭാഷകന്‍, പത്രാധിപര്‍, സ്വാതന്ത്ര്യസമരസേനാനി, ബോംബെ മുന്‍സിപ്പല്‍ ചെയര്‍മാന്‍, ബോംബെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച രാഷ്ട്രതന്ത്രജ്ഞനാണ് ഫിറോസ് ഷാ മേത്ത.
1845 ഓഗസ്റ്റ് 4ന് മുംബൈയിലെ ഒരു ധനിക പാഴ്‌സി കുടുംബത്തില്‍ ജനിച്ചു.
1864 ല്‍ ബിരുദം നേടിയതിനെത്തുടര്‍ന്ന് നിയമപഠനത്തിനായി ഇംഗ്ലണ്ടിലേക്ക്. അവിടെവെച്ച് ജംഷഡ്ജി ടാറ്റ, മന്‍മോഹന്‍ഘോഷ്, ബദറുദ്ദീന്‍ തയാ്ജി, ഡബ്‌ള്യൂ സി ബാനര്‍ജി തുടങ്ങിയവരോട് സൗഹൃദത്തിലായി.
1868 ല്‍ ബാരിസ്റ്റര്‍ ബിരുദം നേടി. കുറച്ചുകാലം അവിടെ അഭിഭാഷകനായി. പിന്നീട് ഇന്ത്യയിലെത്തി ജോലി തീടര്‍ന്നു.
1885 ല്‍ ആദ്യ കോണ്‍ഗ്രസ് സമ്മേനത്തില്‍ പങ്കെടുത്തു. 1890 ല്‍ കോണ്‍ഗ്രസ് പ്രസിഡന്റ ്.
1904 ല്‍ 'സര്‍' സ്ഥാനം ലഭിച്ചു.
1910 ല്‍ ബോംബെ സര്‍വകലാശല വൈസ് ചാന്‍സലര്‍.
ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരികെ യെത്തിയപ്പോള്‍ 1915 ജനുവരി 12ന് മുംബൈയില്‍ നല്കിയ സ്വീകരണയോഗത്തില്‍ അധ്യക്ഷന്‍.
1915 നവംബര്‍ 5ന് അന്തരിച്ചു.