Awards - Part 08

>>ബുക്കര്‍ സമ്മാനം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത
Ans: കിരണ്‍ ദേശായി

>>മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ച ആദ്യ ചിത്രം?
Ans: കുമാരസംഭവം

>>പത്മശ്രീ നിരാകരിച്ച മലയാളി സ്വാതന്ത്ര്യ സമര സേനാനി
Ans: കെ. കേളപ്പന്‍

>>രാജീവ് ഗാന്ധി ഖേൽരത്ന അവാർഡ് നേടിയ ആദ്യ മലയാളി വനിത?
Ans: കെ.എം.ബീനാ മോൾ

>>രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ആദ്യം ലഭിച്ച മലയാളി കായികതാരം
Ans: കെ.എം.ബീനാമോള്‍ (2002 - 03)

>>വ്യാസ സമ്മാന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതാര്?
Ans: കെ.കെ. ബിര്‍ള ഫൗണ്ടേഷന്‍

>>സാഹിത്യത്തിനുള്ള ഇന്ത്യയിലെ മികച്ച സമ്മാനങ്ങളിലൊന്നായ സരസ്വതി സമ്മാനം നല്‍കുന്നത്
Ans: കെ.കെ. ബിര്‍ള ഫൗണ്ടേഷന്‍

>>പത്മപ്രഭാ പുരസ്കാരം ആദ്യം ലഭിച്ചത്?
Ans: കെ.റ്റി മുഹമ്മദ് (1999)

>>നോബല്‍ സമ്മാന ജേതാവായ അമര്‍ത്യാ സെന്നിന് ഡി. ലിറ്റ്. നല്‍കി ആദരിച്ച സര്‍വ്വകലാശാല?‍
Ans: കേരള

>>റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം നേടിയ കേരളീയ സംഘടന
Ans: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് (1996)

>>ആദ്യത്തെ ബഷീര്‍ പുരസ്‌കാരത്തിനര്‍ഹമായത്
Ans: കോവിലന്‍

>>ഓസ്‌കാര്‍ അവാര്‍ഡ് നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ആദ്യമായി മുന്നോട്ടു വച്ച നടന്‍
Ans: കോണ്‍റാഡ് നഗന്‍

>>കോമണ്‍വെല്‍ത്തില്‍ അംഗങ്ങളായ രാജ്യങ്ങളിലെ സാഹിത്യകൃതികള്‍ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി കോമണ്‍വെല്‍ത്ത്ഫൗണ്ടേഷന്‍ 1987-ല്‍ സ്ഥാപിച്ച പുരസ്‌കാരം
Ans: കോമണ്‍വെല്‍ത്ത് റൈറ്റേഴ്‌സ് പുരസ്‌കാരം

>>പാശ്ചാത്യസംഗീതത്തിന് അന്തര്‍ദ്ദേശീയ തലത്തില്‍ നല്‍കിവരുന്ന സമ്മാനം
Ans: ഗ്രാമി പുരസ്‌ക്കാരം

>>പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിവരുന്ന 'വൈറ്റ്‌ലി ഗോള്‍ഡന്‍ സമ്മാന'ത്തിന്റെ അപരനാമം
Ans: ഗ്രീന്‍ ഓസ്‌കാര്‍

>>ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച മലയാള ചിത്രം
Ans: ഗുരു

>>ഓടക്കുഴല്‍ അവാര്‍ഡ് നല്‍കുന്നത്
Ans: ഗുരുവായൂരപ്പന്‍ ട്രസ്റ്റ്

>>വെനീസ് ഫിലിം ഫെസ്റ്റിവെലില്‍ ഏറ്റവും നല്ല ചിത്രത്തിന് നല്‍കുന്ന പുരസ്‌കാരം
Ans: ഗോള്‍ഡന്‍ ലയണ്‍

>>വ്യാസ സമ്മാനം ലഭിക്കുന്ന ആദ്യ സാഹിത്യകാരി
Ans: ചിത്ര മുദ്ഗല്‍ (2003)

>>ജി. അരവിന്ദന് മികച്ച ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ചിത്രം ഏത്?
Ans: ചിദംബരം

>>റൈറ്റ് ലൈവ്‌ലിഹുഡ് സമ്മാനം ആദ്യം നേടിയ ഇന്ത്യന്‍ സംഘടന
Ans: ചിപ്‌കോ പ്രസ്ഥാനം (1987)

>>രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാളചലച്ചിത്രം ഏത്?
Ans: ചെമ്മീന്‍

>>സാഹിത്യരംഗത്ത് നല്‍കി വരുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌ക്കാരം
Ans: ജ്ഞാനപീഠം

>>ഭാരതരത്നം നേടിയ ആദ്യ പ്രധാനമന്ത്രി?
Ans: ജവഹർലാൽ നെഹ്രു

>>മികച്ച നടിക്കുള്ള ഓസ്‌കര്‍ അവാര്‍ഡ് ആദ്യമായി നേടിയത്
Ans: ജാനറ്റ് ഗെയ്‌നര്‍
Previous Post Next Post