ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല

>>ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല നടന്നത്
Ans: 1919 ഏപ്രില്‍ 13

>>ജാലിയന്‍ വാലാബാഗ് ഏത് സ്ഥലത്താണ്?
Ans: പഞ്ചാബ്

>>ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് "സർ" പദവി തിരിച്ചു നൽകിയ ദേശീയ നേതാവ്?
Ans: രവീന്ദ്രനാഥ ടാഗോർ

>>ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കൈസർ - ഇ - ഹിന്ദ് പദവി തിരിച്ചു നൽകിയ ദേശീയ നേതാക്കൾ?
Ans: ഗാന്ധിജി & സരോജിനി നായിഡു

>>ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ?
Ans: ഹണ്ടർ കമ്മീഷൻ

>>ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് വഴിതെളിച്ച ബ്രിട്ടീഷ് നിയമം
Ans: റൗലറ്റ് ആക്റ്റ്

>>ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് വൈസ്രോയിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സിലിലെ അംഗത്വം രാജിവെച്ച മലയാളി
Ans: സര്‍ സി. ശങ്കരന്‍ നായര്‍

>>ജാലിയന്‍ വാലാബാഗ് ദുരന്ത സമയത്ത് പഞ്ചാബിലെ ഗവര്‍ണറായിരുന്ന മൈക്കല്‍ ഒ ഡയറിനെ ഉദ്ധംസിങ് വെടിവെച്ചുകൊന്ന വര്‍ഷം
Ans: 1940

>>"പ്ലാസി ബ്രിട്ടീഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു അമൃതസർ അത് ഇളക്കിയിരിക്കുന്നു" എന്ന് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് പ്രതികരിച്ചത്?
Ans: ഗാന്ധിജി

>>ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷ് ഓഫീസർ?
Ans: ജനറൽ റെജിനാൾഡ്.ഇ.എച്ച്.ഡയർ

>>ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന സ്ഥലം?
Ans: അമൃതസർ (പഞ്ചാബ്)

>>ഏത് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധം രേഖപ്പെടുത്താനാണ് ജാലിയൻ വാലാബാഗിൽ യോഗം ചേർന്നത്?
Ans: ഡോ.സത്യപാൽ & ഡോ. സൈഫുദ്ദീൻ കിച്ച്ലു
Previous Post Next Post