General Knowledge Questions - Part 04

>>'ജിന' എന്ന പദത്തിന്റെ അര്‍ത്ഥം
Ans: കീഴടക്കിയവന്‍

>>'ജിയോയെസിക് ഡോംസ് വിത് ട്രയാംഗിള്‍സ്' എന്ന ചിത്രം വരച്ചത്
Ans: ഫുള്ളര്‍

>>''ജീവിതത്തിലെ സുപ്രധാന കാര്യം പിടിച്ചടക്കലല്ല മറിച്ച് പോരാടുകയെന്നതാണ്'' ഈ വാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു.
Ans: ബാരന്‍ പിയറി ഡി കുബര്‍ട്ടിന്‍

>>ജീസസിന്റെ കല്പനകൾ (Percepts of Jesus) എന്ന കൃതി രചിച്ചത്?
Ans: രാജാറാം മോഹൻ റോയ്

>>ജൂൺ തേർഡ് പദ്ധതി എന്നറിയപ്പെടുന്ന പദ്ധതി?
Ans: മൗണ്ട് ബാറ്റൺ പദ്ധതി

>>ജൂതരുടെ മതഗ്രന്ഥമേതാണ്?
Ans: ടോറാ

>>ജെറ്റ് എയര്‍വേയ്‌സിന്റെ മുഖവാക്യം
Ans: ദി ജോയി ഓഫ് ഫ്‌ളയിങ്

>>ജോസഫ് ആന്‍റണ്‍- എ മെമ്മയര്‍' എന്ന കൃതിയുടെ കര്‍ത്താവാര്?
Ans: സല്‍മാന്‍ റുഷ്ദി

>>ട്രാഫിക് സൈന്‍ബോര്‍ഡുകള്‍ റോഡിന്റെ ഏതു ഭാഗത്താണ് പ്രദര്‍ശിപ്പിക്കുന്നത് ?
Ans: ഇടത്

>>ടെന്‍സിങും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത് എന്നാണ്?
Ans: 1953 മെയ് 29

>>ടെലിവിഷന്‍ കണ്ടുപിടിച്ചത്?
Ans: ജോണ്‍ ലോഗി ബയേഡ്

>>ടൈം മാസിക 'മാന്‍ ഓഫ് ദി ഇയര്‍' ആയി കമ്പ്യൂട്ടറിനെ പ്രഖ്യാപിച്ച വര്‍ഷം
Ans: 1982

>>ഡാം 999 എന്ന സിനിമയുടെ സംവിധായകൻ?
Ans: സോഹൻ റോയ്

>>ഡാന്റെയുടെ ഏറ്റവും പ്രധാനപ്പെട്ട കൃതി
Ans: ഡിവൈന്‍ കോമഡി

>>ഡാര്‍വിന്‍ തന്റെ പരീക്ഷണനിരീക്ഷണങ്ങള്‍ക്കായി യാത്രചെയ്തത് ഏത് കപ്പലിലാണ്?
Ans: എച്ച്.എം.എസ്.ബീഗിള്‍

>>ഡിവൈന്‍ കോമഡി എന്ന ഗ്രന്ഥം രചിച്ചതാര്?
Ans: ഡാന്റേ

>>ഡിസാസ്റ്റേഴ്‌സ് ഓഫ് വാര്‍, ദി തേര്‍ഡ് ഓഫ് മേയ് എന്നീ ചിത്രങ്ങള്‍ വരച്ചത്
Ans: ഫ്രാന്‍സിസ്‌കോ ഗോയ

>>ഡീസന്റ് ഫ്രം ദി ക്രോസ് എന്ന ചിത്രം വരച്ചത്
Ans: റൂബന്‍സ്

>>'തര്‍ക്കശാസ്ത്രത്തിന്റെ പിതാവ്' , 'ജ്ഞാനികളുടെ ആചാര്യന്‍' എന്നീ പേരുകളില്‍ അറിയപ്പെടുന്നത്
Ans: അരിസ്റ്റോട്ടില്‍

>>ത്രിപീടക ഏതു മതത്തിലെ പുണ്യഗ്രന്ഥമാണ്?
Ans: ബുദ്ധമതം

>>താഴെ പറയുന്നവയില്‍ അമര്‍ത്യാസെന്നിന്‍റെ കൃതി അല്ലാത്തത് ഏത്?
Ans: വെല്‍ത്ത് ഓഫ് നേഷന്‍സ്

>>താഴെ പറയുന്നവയില്‍ ഏത് മോക്ഷ മാര്‍ഗ്ഗത്തിനാണ് ശ്രീ. ശങ്കരാചാര്യര്‍ ഊന്നല്‍ നല്‍കിയത്?
Ans: ജ്ഞാനമാര്‍ഗ്ഗം

>>താഴെ പറയുന്നവയില്‍ ഏതാണ് ത്രിതീയ മേഖലയ്ക്ക് ഉദാഹരണം?
Ans: ബാങ്കിംഗ്

>>താഴെ പറയുന്നവയില്‍ ഏതാണ് പ്രകൃതിസംരക്ഷണ സംഘടന?
Ans: IUCN

>>താഴെപ്പറയുന്നവരില്‍ ആരാണ് പ്രശസ്തനായ സംഗീത സംവിധായകന്‍?
Ans: ദേവരാജന്‍

>>'തീരം' എന്നര്‍ഥമുള്ള അറബി പദമാണ്
Ans: സ്വാഹിലി

>>തീരുമാനം തടയാനോ നേട്ടം ഉണ്ടാക്കുവാനോ വേണ്ടി പാര്‍ലമെന്റ് ചര്‍ച്ചകള്‍ നീട്ടിക്കൊണ്ടുപോകുന്ന തന്ത്രപരമായ നീക്കം
Ans: ഫിലിബസ്റ്റര്‍
Previous Post Next Post