ഡോ. എസ് രാധാകൃഷ്ണന്‍

  • ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയായിരുന്നു ഡോ. എസ്‌. രാധാകൃഷ്ണൻ എന്ന സർവേപള്ളി രാധാകൃഷ്ണൻ
  • ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായിരുന്നു.
  •  ദക്ഷിണേന്ത്യയിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതി
  • ഉപരാഷ്ട്രപതിയായിരുന്നതിനുശേഷം രാഷ്ട്രപതി ആയ ആദ്യ വ്യക്തി.
  • തത്ത്വചിന്തകനായ രാഷ്ട്രപതി എന്നറിയപ്പെടുന്ന വ്യക്തി.
  • വിജ്ഞാന മേഖലയിൽ വഹിച്ച പങ്കുകൾ മുൻനിർത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം(സെപ്റ്റംബർ 5) ഇന്ത്യയിൽ അദ്ധ്യാപകദിനമായി ആചരിക്കുന്നു.
  • ബ്രിട്ടീഷ് അക്കാദമിയുടെ 'ഫെല്ലോ' സ്ഥാനം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍.
  • ഭരണഘടനാ പദവിയിലിരിക്കെ ഭാരതരത്നം നേടിയ ആദ്യത്തെയാള്‍(1954)
  • രാജ്യസഭയുടെ ആദ്യത്തെ അധ്യക്ഷന്‍. 'രാജ്യസഭയുടെ പിതാവ്' എന്ന് നെഹ്രു വിശേഷിപ്പിച്ചു.
  • എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഉപരാഷ്ട്രപതി
  • ഇന്ത്യന്‍ പ്രസിഡന്‍റായ ആദ്യ സ്വാതന്ത്ര സ്ഥാനാര്‍ത്ഥി.
  • ഇന്ത്യയിൽ ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി(1962)
തത്ത്വചിന്തകന്‍, വിദ്യഭ്യാസ വിദഗ്ദന്‍, ഭാരതീയ സംസ്കാരത്തിന്‍റെ സന്ദേശവാഹകന്‍, അനുഗൃഹീതനായ പ്രാസംഗികന്‍, ഗ്രന്ഥകാരന്‍, ഭരണതന്ത്രജ്ഞന്‍ എന്നീ നിലകളില്‍ വ്യാപിച്ചു കിടക്കുന്നതാണ് 'തത്ത്വജ്ഞാനിയുടെ രാജാവ് എന്നറിയപ്പെട്ട ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്റെ   പ്രതിഭ.
1885 സെപ്റ്റംബർ അഞ്ചിനാണു ജനനം. മദ്രാസ് സംസ്ഥാനത്ത് ചിറ്റൂര്‍ ജില്ലയില്‍ തിരുത്തണി ഗ്രാമത്തില്‍ ഒരു ബ്രാഹ്മണകുടുംബത്തില്‍.
മെട്രിക്കുലേഷന്‍ വിജയിച്ച് വെല്ലൂരിലെ വൂര്‍ഹീസ് കോളേജില്‍ ചേര്‍ന്ന് എഫ്എ പരീക്ഷ പാസായി. ചെന്നൈ ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് തത്ത്വശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ എംഎ ബിരുദം നേടി (1908).
പഠനകാലത്തുതന്നെ വിവാഹിതനായി. ചെന്നൈ പ്രസിഡന്‍സി കോളേജില്‍ അധ്യാപകനായി. 1917-ല്‍ ഒരു കൊല്ലത്തോളം രാജമുന്ദ്രി കോളേജിലും പഠിപ്പിച്ചു. ഇക്കാലത്ത് മൈസൂരില്‍ സ്ഥാപിതമായ പുതിയ സര്‍വകലാശാലയില്‍ തത്ത്വശാസ്ത്രം പ്രൊഫസറായി നിയമനം ലഭിച്ചു.
ഓക്സ്ഫഡ് സര്‍വകലാശാലയില്‍ താരതമ്യപഠന പ്രൊഫസറായി. ബ്രിട്ടീഷ് ചക്രവര്‍ത്തി 'സര്‍' സ്ഥാനം നല്‍കി ആദരിച്ചു. കൊല്‍ക്കത്ത സര്‍വകലാശാല ആയുഷ്കാല പ്രൊഫസറായി അംഗീകരിച്ചു. ആന്ധ്ര സര്‍വകലാശാല ഡി-ലിറ്റ് നല്‍കി.
പിന്നീട് ലോകത്തിലെ വിവിധ സര്‍വകാലാശാലകളില്‍നിന്ന് നൂറില്‍പ്പരം ബിരുദങ്ങള്‍ ലഭിച്ചു.
1931-ല്‍ ആന്ധ്ര സര്‍വകലാശാല വൈസ് ചാന്‍സലറായി.
1936-ല്‍ വീണ്ടും ഓക്സ്ഫഡ്സര്‍വകലാശാലയില്‍ പൗരസ്ത്യമതങ്ങള്‍ക്കും ധാര്‍മിക ശാസ്ത്രങ്ങള്‍ക്കും വേണ്ടിയുള്ള പ്രൊഫസറായി.
1939-ല്‍ ബനാറസ് ഹിന്ദുസര്‍വകലാശാല വൈസ് ചാന്‍സലര്‍(1939-48).
സ്വാതന്ത്ര്യ ഇന്ത്യയില്‍ 1948 നവംബർ നാലിന് രൂപവല്‍ക്കരിച്ച പത്തംഗ യൂണിവേഴ്സിറ്റി കമ്മീഷന്‍റെ ചെയര്‍മാന്‍.
1948-ല്‍ കുറച്ചുകാലം യുനെസ്കോ ചെയര്‍മാന്‍. 1949-ല്‍ സോവിയറ്റ് യൂണിയനിലെ ഇന്ത്യന്‍ അംബാസിഡര്‍.
1952-ല്‍ വൈസ് പ്രസിഡന്റ്.
1962 മെയ് 13 ന് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. 1967 മെയ് 5ന് വിരമിച്ചു.
1975 ഏപ്രിലില്‍ 17ന് അന്തരിച്ചു.

പ്രധാന കൃതികള്‍
  • ഇന്ത്യന്‍ തത്ത്വശാസ്ത്രം
  • ടാഗോറിന്‍റെ തത്ത്വശാസ്ത്രം
  • സമകാലിക തത്ത്വശാസ്ത്രത്തില്‍ മതത്തിന്റെ  വാഴ്ച
  • ഹൈന്ദവ ജീവിത വീക്ഷണം
  • പൗരസത്യമതങ്ങളും പാശ്ചാത്യചിന്തയും
  • മതവും സമുദായവും
  • സ്വാതന്ത്ര്യവും സംസ്കാരവും
  • ഹിന്ദുസ്ഥാന്റെ ഹൃദയം
  • ഇന്ത്യയും ചൈനയും
  • ഗൗതമബുദ്ധന്‍
  • ഇതാണാസമാധാനം
  • വിശ്വാസത്തില്‍ ഇപ്പോഴത്തെ പ്രതിസന്ധി
Previous Post Next Post