- റിപ്പബ്ലിക്ക് ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി
- ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായിരുന്നയാളാണ് ഇദ്ദേഹം.
- ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരാദ്ധ്യക്ഷൻ
- 'ബീഹാര്‍' ഗാന്ധി എന്നറിയപ്പെടുന്നു.
- 1962-ൽ അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു.
- രണ്ടു തവണ രാഷ്ട്രപതിയായ ഏക വ്യക്തി
അഭിഭാഷകനായും രാഷ്ട്രീയ പ്രവർത്തകനായും സ്വാതന്ത്ര സമര സേനാനിയായും സേവനമനുഷ്ടിച്ച ഇദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്.
ശതമാനടിസ്ഥാനത്തിൽ കൂടുതൽ വോട്ട് നേടിയ രാഷ്ട്രപതി
1917 ലെ ചമ്പാരന്‍ സത്യാഗ്രഹകാലത്താണ് അദ്ദേഹം ഗാന്ധിജിയെ പരിചയപ്പെട്ടത്. ജീവിതാന്ത്യംവരെ നീണ്ടുനിന്ന ഒരു ഗുരുശിഷ്യ ബന്ധത്തിന്‍റെ തുടക്കം.
1884 ഡിസംബർ മൂന്നിന് ബീഹാറിലെ സാരന്‍ജില്ലയിലുള്ള ജീരാദേയി ഗ്രാമത്തില്‍ മുന്‍ഷി മഹാദേവ് സഹായിയുടെ ഇളയ സന്താനമായി ജനിച്ചു.
കൊല്‍ക്കത്ത പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇന്‍റര്‍മീഡിയറ്റ് പരീക്ഷയും ബിഎ പരീക്ഷയും ഒന്നാറോങ്കോടെ വിജയിച്ചു. കൊല്‍ക്കത്ത പഠനകാലത്ത് 'ബീഹാറി സ്റ്റുഡന്‍റ്സ് ക്ലബ്' രൂപവല്‍ക്കരിക്കുന്നതിന് നേതൃത്വം നല്‍കി.
1906 ല്‍ ബീഹാറിയൂത്ത് കോണ്‍ഫറന്‍സിനു രൂപം നല്‍കി.
1907 ല്‍ എംഎ ഒന്നാം ക്ലാസില്‍ വിജയിച്ചു.
ഒരു വര്‍ഷത്തോളം മുസഫര്‍പൂര്‍ ഹൈസ്കൂളില്‍ അധ്യാപകനായി ജോലി നോക്കി. പിന്നീട് കൊല്‍ക്കത്ത ലാ കോളേജില്‍ ചേര്‍ന്ന് നിയമ ബിരുദം നേടി.
1911 ല്‍ കൊല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസാരംഭിച്ചു.
പിന്നീട് കൊല്‍ക്കത്ത സര്‍വകലാശാലയില്‍ ലാ പ്രൊഫസറായി.
പട്നായില്‍ 1916 ല്‍ ഹൈക്കോടതി സ്ഥാപിക്കപ്പെട്ടപ്പോൾ പ്രൊഫസറുദ്യോഗം രാജിവെച്ച് അവിടെ പ്രാകടീ്സാരംഭിച്ചു.
* പട്ന ഹൈക്കോടതിയിലെ പ്രശസ്ത അഭിഭാഷകനായി അദ്ദേഹം മാറി. ഇവിടെ വച്ചാണ് എംഎല്‍ പരീക്ഷ ജയിച്ചതും നിയമത്തില്‍ ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയതും.
1918-ല്‍ ഖേഡാ കര്‍ഷക സമരത്തില്‍ നേതൃത്വം വഹിച്ചു.
1921-ല്‍ 'ദേശ്' എന്ന ഹിന്ദി വാരിക ആരംഭിച്ചു.
പട്ന ഹൈക്കോടതിയിലെ വലിയ വരുമാനമുള്ള പ്രാക്ടടീസ് മതിയാക്കി നാഷണല്‍ കോളേജിന്‍റെ പ്രിന്‍സിപ്പലായി സ്ഥാനമേറ്റു.
പട്ന മുന്‍സിപ്പാലിറ്റി പ്രസിഡന്‍റുസ്ഥാനവും വഹിച്ചു.
ഉപ്പുസത്യാഗ്രഹം(1930), വിദേശവസ്ത്ര ബഹിഷ്കരണം, മദ്യനിരോധന പ്രചരണം തുടങ്ങിയ ഗാന്ധിയന്‍ പരിപാടികളില്‍ സജീവമായി പങ്കെടുത്തു. 1934 ഒക്ടോര്‍ 26 ന് മൂംബൈയില്‍ വച്ച് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു.
1939-ല്‍ പ്രവിശ്യകളിലെ കോണ്‍ഗ്രസ് മന്ത്രിസഭകള്‍ രാജിവയ്ക്കുന്നതിനുമുമ്പ് നെഹ്രുവിനൊപ്പം വൈസ്രോയിയുമായി കൂടികാഴ്ച നടത്തി.
ഗാന്ധിജി കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചപ്പോള്‍ രാജേന്ദ്രപ്രസാദും ഒപ്പം രാജിസമര്‍പ്പിച്ചെങ്കിലും മൗലാനാ ആസാദിന്‍റെ പ്രേരണയാല്‍ പിന്നീട് രാജി പിന്‍വലിച്ചു.
1942-ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് ബങ്കിംപൂര്‍ ജയിലില്‍ തടവിലാക്കപ്പെട്ടു. അവിടെവച്ച് രചിച്ച 'അവിഭക്ത ഭാരതം' 1946-ല്‍ പ്രസിദ്ധപ്പെടുത്തി. 'ചമ്പാരന്‍ സത്യാഗ്രഹ'മാണ് മറ്റൊരു കൃതി.
നെഹ്രുവിന്‍റെ നേതൃത്വത്തില്‍ 1946 സെപ്റ്റബർ രണ്ടിന് നിലവില്‍ വന്ന ഇടക്കാല മന്ത്രിസഭയില്‍ കൃഷി-ഭക്ഷ്യവകുപ്പു മന്ത്രിയായി.
1939-ല്‍ സുഭാഷ് ചന്ദ്രബോസ് രാജിവച്ചപ്പോഴും പിന്നീട് ആചാര്യ കൃപലാനി രാജിവച്ചപ്പോഴും കോണ്‍ഗ്രസ് പ്രസിഡന്‍റായി.
1946-ല്‍ ഭരണഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷന്‍.
1950 മുതല്‍ 1962 വരെ ഇന്ത്യന്‍ പ്രസിഡന്റ്. ഏറ്റവും കുടുതല്‍ കാലം ആ പദവി വഹിച്ച വ്യക്തി. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്റ്. ശിഷ്ടകാലം പട്നയിലെ സദാഖത്ത് ആശ്രമത്തില്‍.
രാഷ്ട്രപതിയായിരിക്കെ ഭാരതര്തനതിനർഹയായ വ്യക്തി
പ്രധാന സാഹിത്യ സംഭാവനകൾ
- സത്യാഗ്രഹ അറ്റ് ചമ്പാരൻ (1922)
- ഇന്ത്യാ ഡിവൈഡഡ് (1946)
- ആത്മകഥ (1946) - ബങ്കിംപൂർ ജയിൽവാസസമയത്ത് എഴുതിയത്.
- മഹാത്മാഗാന്ധി ആന്റ് ബീഹാർ (1949)
- സിൻസ് ഇൻഡിപെൻഡൻസ് (1960)
- ഭാരതീയ ശിക്ഷ ( ഭാരതീയ വിദ്യാഭ്യാസ രീതികളെക്കുറിച്ച്)