>>ഇന്ത്യയിലെ ആദ്യത്തെ ആക്ടിങ് പ്രസിഡന്റ്
>>ആക്ടിംഗ് പ്രസിഡൻറ് ആയതിനു ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി.
>>കേരള ഗവർണർ ആയ ശേഷം രാഷ്ട്രപതിയായ ഏക വ്യക്തി
>>പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ജയിച്ച വ്യക്തി.
>>സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചു രസ്ഷ്ട്രപതിയായ വ്യക്തി
>>രാഷ്ട്രപതി തിരഞ്ഞെടുപ്പ് ചരിത്രത്തിൽ സെക്കൻഡ് പ്രിഫറൻഷ്യൽ വോട്ടുകൾ എണ്ണിയതിനുശേഷം മാത്രം വിജയിച്ച ആദ്യ രാഷ്ട്രപതി.
>>ചന്ദ്രനിൽ സ്ഥാപിച്ച ലോഹഫലകത്തിൽ ഒപ്പിട്ട രാഷ്ട്രപതി
>>വി.വി. ഗിരി നൽകിയ സന്ദേശം
മനുഷ്യകുലത്തിനു നന്മ വരാൻ ചന്ദ്രയാത്രയ്ക്ക് കഴിയട്ടെ
>>ബംഗ്ലാദേശ് രൂപം കൊണ്ട സമയത്തെ ഇന്ത്യൻ രാഷ്ട്രപതി
>>ഏറ്റവും കുറച്ചുകാലം ഉപരാഷ്ട്രപതിയായിരുന്ന വ്യക്തി.
>>രാജിവച്ച ആദ്യ ഉപരാഷ്ട്രപതി
>>ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ ശ്രദ്ധേയനായ രാഷ്ട്രപതി
>>ഉത്തർപ്രദേശിലെ നാഷണൽ ലേബർ ഇൻസ്റ്റിറ്റ്യൂട്ട് വി.വി. ഗിരിയുടെ പേരിലാണ് അറിയപ്പെടുന്നത്.
>>മദ്രാസ് പ്രസിഡന്‍സിയില്‍ ഗഞ്ജം ജില്ലയിലുള്ള (ഇപ്പോള്‍ ഒറീസയില്‍) ബെര്‍ഹാംബൂരില്‍ 1894 ഓഗസ്റ്റ് 10ന് വിദ്യാസമ്പന്നമായൊരു കുടുംബത്തിൽ ജനിച്ചു. തൊഴിലാളി പ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്കുയര്‍ന്ന് രാഷ്ട്രപതി സ്ഥാനം വരെ എത്തിപ്പെട്ട അദ്ദേഹം രാജ്യതന്ത്രജ്ഞന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്. വിവി ജോഗയ്യ പന്തലുവാണ് പിതാവ്.
>>ചെറുപ്പത്തിലെ തന്നെ സരസ്വതിഭായിയെ വിവാഹം കഴിച്ചു.
ചെന്നൈയിലെ സീനിയര്‍ കേംബ്രിഡ്ജ് പരീക്ഷ പാസായി. നിയമപഠനത്തിനായി അയര്‍ലന്‍ഡിലേക്ക് പോയി, ഡബ്ലിന്‍ യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു.
>>പ്രമുഖ ഐറിഷ് നേതാക്കളുമായി ഇക്കാലത്ത് അടുത്തിടപഴകി. സിന്‍ഫിന്‍ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ലണ്ടനില്‍വച്ച് 1914-ല്‍ ഗാന്ധിജിയുമായി ആദ്യമായി ബന്ധപ്പെട്ടു. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം റെഡ്ക്രോസില്‍ ചേര്‍ന്നു. 1916 ജൂലൈ ഒന്നിന് നാട്ടിലേക്ക് തിരിച്ചു.
>>ഇന്ത്യയിലെത്തി കോണ്‍ഗ്രസില്‍ അംഗമായി
>>1916-ല്‍ ലക്നൗ കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു.
അച്ഛനോടൊപ്പം ബര്‍ഹാംപൂരില്‍ പരിശീലനമാരംഭിച്ചു. അഞ്ചുവര്‍ഷം അതില്‍ മുഴുകി. ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം തുടങ്ങിയപ്പോള്‍ 1921-ല്‍ അഭിഭാഷകവൃത്തിയുപേക്ഷിച്ച് പൂര്‍ണ സമയ സമരപ്രവര്‍ത്തകനായി.
>>1922 ലാണ് എന്‍എം ജോഷിയുമായി അടുത്തത്. തൊഴിലാളികളെ സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് കൂടുതല്‍ ബോധവാനാകുന്നത് ഇക്കാലത്താണ്. ബംഗാള്‍-നാഗ്പൂര്‍ റെയില്‍വെ കമ്പനിയിലെ തൊഴിലാളികളുടെ അഭ്യര്‍ത്ഥന സ്വീകരിച്ച് 1922-ല്‍ 'ബി എന്‍ റെയില്‍വെ മെന്‍സ് യൂണിയന്‍' എന്ന തൊഴിലാളി സംഘടന രൂപവല്‍ക്കരിച്ചു. അടുത്തവര്‍ഷം ആരംഭിച്ച അഖിലേന്ത്യാ റെയില്‍വെ മെന്‍സ് ഫെഡറേഷന്റെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു ഗിരി.
>>റെയില്‍വെത്തൊഴിലാളികള്‍ നടത്തിയ ഒരു സമരം വിജയിക്കാന്‍ ഗിരി നല്‍കിയ നേതൃത്വം ഇന്ത്യയെങ്ങും ശ്രദ്ധപിടിച്ചു പറ്റി. 1926, 1942 വര്‍ഷങ്ങളില്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു.
>>1927-ല്‍ ജനീവയില്‍ നടന്ന അന്താരാഷ്ട്ര ലേബര്‍ കോണ്‍ഫറന്‍സിലും ജനീവ ട്രേഡ് യൂണിയന്‍ കോണ്‍ഫറന്‍സിലും പങ്കെടുത്തു.
>>1931-ൽ ലണ്ടനിൽ നടന്ന 2-ാം വട്ടമേശ സമ്മേളനത്തിൽ ഇന്ത്യയിലെ തൊഴിലാളികളെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും പിന്നീട് ഇന്ത്യൻ രാഷ്ട്രപതിയായിത്തീരുകയും ചെയ്ത വ്യക്തി
>>1934-37 കാലത്ത് കേന്ദ്ര ലജിസ്ലേറ്റീവ് അസംബ്ലിയിയില്‍ അംഗം. 1937-ല്‍ മദ്രാസ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് ജയിച്ച് സി രാജഗോപാലാചാരി മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയായി.
>>1938-ല്‍ കോാണ്‍ഗ്രസ് രൂപം നല്‍കിയ അഖിലേന്ത്യാ ആസൂത്രണ കമ്മിഷന്‍റെ കണ്‍വീനര്‍.
>>1952-ല്‍ കേന്ദ്രമന്ത്രിസഭയില തൊഴില്‍വകുപ്പുമന്ത്രി.
>>1957-ല്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍. പിന്നീട് കര്‍ണാടകത്തിലും കേരളത്തിലും ഗവര്‍ണറായി.
>>1967-ല്‍ ഉപരാഷ്ട്രപതി. 1969 ഓഗസ്റ്റ് 24 ന് രാഷ്ട്രപതിയായി. 1974-ല്‍ വിരമിച്ചു.
>>ഇന്ത്യയുടെ രണ്ടാം ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി (1971)
>>ഇന്ത്യൻ സ്വാത്രന്ത്യത്തിന്റെ രജതജൂബിലി ആഘോഷിച്ചപ്പോൾ രാഷ്ട്രപതിയായിരുന്നത്
വി.വി. ഗിരി (1972)
>>1975 - ൽ ഭാരതരത്ന ലഭിച്ചു.
>>മുഖ്യകൃതികള്‍
- ലേബർ പ്രോബ്ലംസ് ഇൻ ഇൻഡ്യൻ ഇൻഡസ്ട്രി (1972)
- മൈലൈഫ് & ടൈംസ് (ആത്മകഥ) (1976)
- വോയ്സ് ഓഫ് കോൺഷ്യൻസ്
- ജോബ്സ് ഫോർ ഓവർ മില്ല്യൺസ്
- സൗണ്ട് ഓഫ് സോൾ