ഡോ. സക്കീര്‍ഹുസൈന്‍

>>ഇന്ത്യയിലെ ആദ്യ മുസ്ലിം രാഷ്ട്രപതി.
>>ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതി.
>>ഇന്ത്യയുടെ രണ്ടാമത്തെ ഉപരാഷ്ട്രപതി.
>>ഒരു ഇന്ത്യൻ സംസ്ഥാനത്തെ ഗവർണർ ആയ ശേഷം പ്രസിഡൻറ് ആയ ആദ്യ വ്യക്തി.
>>ഏറ്റവും കുറച്ചു കാലം ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി.
>>രാജ്യസഭാംഗമായ ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി.
>>പ്ലേറ്റോയുടെ റിപ്പബ്ലിക്ക് എന്ന കൃതി ഉറുദു ഭാഷയിലേക്ക് തർജ്ജമ ചെയ്ത വ്യക്തി.
>>1968 ജനുവരി 10ന് ആദ്യ ദേശീയ അടിയന്തരാവസ്ഥ പിൻവലിച്ച രാഷ്ട്രപതി.

അധ്യാപകന്‍, സ്വാതന്ത്ര്യസമര സേനാനി, വിദ്യഭ്യാസ പ്രവര്‍ത്തകന്‍, ജാലിയമിലിയ ദേശീയ സര്‍വകലാശാല സ്ഥാപകന്‍, അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍, ബീഹാര്‍ ഗവര്‍ണര്‍, ഇന്ത്യയുടെ ഉപരാഷ്ട്രപതി, രാഷ്ട്രപതി എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച മഹാനാണ് ഡോ.സക്കീര്‍ഹുസൈന്‍.
* 1897 ഫെബ്രുവരിയില്‍ ഹൈദരാബാദില്‍ ജനിച്ചു. പഠാന്‍ കുടുംബാംഗമായ ഫിദാഹുസൈന്‍ ഖാന്‍ പിതാവ്.
മാതാവ് നസ്നീന്‍ ബീഗം.

* സക്കീറിന് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ കുട്ടികളുമായി സ്വന്തം വീട്ടിലേക്കു മടങ്ങി. കുറച്ചുനാള്‍ ഒരു ഇംഗ്ലീഷ് ട്യുട്ടര്‍ വീട്ടിലെത്തി കുട്ടികളെ പഠിപ്പിച്ചു. പിന്നീട് എട്ടാവയിലെ ഇസ്ലാമിയ റസിഡന്‍ഷ്യല്‍ സ്കൂളില്‍ സക്കീറിനെ ചേര്‍ത്തു. ഇക്കാലത്ത് അമ്മ മരിച്ചു.
18-ാം വയസ്സില്‍ ഷാജഹാന്‍ ബീഗത്തെ വിവാഹം കഴിച്ചു. മെട്രിക്കുലേഷനു ശേഷം മുഹമ്മദന്‍ ആംഗ്ലോ ഓറിയന്‍റല്‍ കോളേജില്‍ ചേര്‍ന്നു.
ഇക്കാലത്ത് പ്ലേറ്റോയുടെ റിപ്പബ്ലിക് തര്‍ജമ ചെയ്തു.
1918-ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിഎ ഓണേഴ്സ് പാസായി. പിന്നീട് അലിഗഡില്‍ എം എയ്ക്ക് ചേര്‍ന്നു.
ഒപ്പം അവിടെപഠിപ്പിക്കുകയും ചെയ്തു.
* 1920-ല്‍ ഗാന്ധിജിയുടെ നിസ്സഹകരണപ്രസ്ഥാനത്തില്‍ ആകൃഷ്ടനായി പഠനവും അധ്യാപനവും ഉപേക്ഷിച്ച് സമരരംഗത്തിറങ്ങി.
സര്‍ക്കാര്‍ സര്‍വകലാശാല പഠനമുപേക്ഷിച്ചിറങ്ങിയവര്‍ക്കായി 1920 ഒക്ടോര്‍ 20ന് സക്കീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ അലിഗഡില്‍ തന്നെ ജാമിയ മില്ലിയ ഇസ്ലാമിയ ദേശീയ മുസ്ലിംസര്‍വകാലശാല സ്ഥാപിച്ചു. ഹക്കീം അജ്മല്‍ഖാന്‍ ആദ്യ ചാന്‍സലറും മൗലാന മുഹമ്മദലി ആദ്യ വൈസ് ചാന്‍സലറുമായി.
സക്കീര്‍ ഹുസൈന്‍ അവിടത്തെ സാമ്പത്തിക ശാസ്ത്രാധ്യാപകനും കോളേജ് ഭരണസമിതിയിലും അക്കാദമിക് കൗണ്‍സിലിലും അംഗമായി.
* ജര്‍മ്മനിയില്‍ പോയ അദ്ദേഹം ബര്‍ലിന്‍ സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നു. വിഷയം ബ്രിട്ടീഷിന്ത്യയിലെ കാര്‍ഷികനയം.
* ഡോക്ടറേറ്റ് നേടി ഇന്ത്യയില്‍ തിരിച്ചെത്തി ജാമിയ മില്ലയയുടെ പ്രിന്‍സിപ്പാളായി (1926). 1925 മാര്‍ച്ചില്‍ ജാമിയമിലിയയുടെ ആസ്ഥാനം ഒരു വാടകക്കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.
* തുടര്‍ന്ന് ജാമിയ മിലിയയുടെ വൈസ് ചാന്‍സലറായ അദ്ദേഹം 1948 വരെ അതിന്റെ ഉന്നതിക്കായി പ്രയത്നിച്ചു. 1927-ല്‍ ജാമിയ മില്ലിയയെ ഒരു സൊസൈറ്റിയായി രജിസ്റ്റര്‍ ചെയതിരുന്നു.
* ഗാന്ധിജിയുടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന ആശയത്തെ പിന്താങ്ങി അതിനുള്ള സിലബസ് തയ്യാറാക്കാനുള്ള സമിതിയുടെ അദ്ധ്യക്ഷനായി നിയോഗിക്കപ്പെട്ടു (1937).
* 1948-56 കാലത്ത് അലിഗഡ് സര്‍വകലാശാല വൈസ്ചാന്‍സലര്‍. 1952-56 കാലത്ത് രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു.
1954-ല്‍ പദ്മവിഭൂഷണ്‍ ലഭിച്ചു.
* 1957-ല്‍ ബീഹാര്‍ ഗവര്‍ണറായി. 1962-ല്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയും.
* 1963-ല്‍ ഭാരതരത്നം ലഭിച്ചു. 1967-ല്‍ രാഷ്ട്രപതിയായി. 1969 മെയ് മൂന്നിന് ഹൃദയസ്തംഭനംമൂലം നിര്യാതനായി.
അധികാരത്തിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്.
 
പ്രധാന പുസ്തകങ്ങൾ
  • ദ ഡൈനാമിക് യൂണിവേഴ്സിറ്റി
  • ക്യാപിറ്റലിസം: ദ എസ്സേയ്‌സ് ഇൻ അണ്ടർസ്റ്റാൻഡിംഗ്
  • ബ്ലോവിങ് ഹോട്ട്
  • ബ്ലോവിങ് കോൾഡ്
Previous Post Next Post