ശ്യാമപ്രസാദ് മുഖര്‍ജി (1901-1953)

>>സ്വാതന്ത്ര ഇന്ത്യയില്‍ കേന്ദ്ര ക്യാബിനറ്റില്‍ നിന്ന് രാജിവെച്ച ആദ്യമന്ത്രി, ഭരണസൗകര്യത്തിനായി സംസ്ഥാനങ്ങള്‍ ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കണമെന്ന് പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ട നേതാവ്.

>>ഭാരതീയ ജനസംഘത്തിന്‍റെ സ്ഥാപകന്‍, ചിത്തരഞജന്‍ തീവണ്ടി നിര്‍മ്മാണശാല, സിന്ധ്രി വളം നിര്‍മ്മണശാല എന്നിവയുടെ സൂത്രധാരനായ കേന്ദ്ര വ്യവസായ മന്ത്രി എന്നീ നിലകളില്‍ പ്രശസ്തനായ വ്യക്തി.

>>സമാധാന ദൂതനായി കാശ്മീരില്‍ പോയി, അറസ്റ്റിലായ അദ്ദേഹം ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ തടവറയില്‍ അന്തരിച്ചു. ശ്യാമപ്രസാദ് മുഖര്‍ജിയെന്ന പ്രതിഭാശാലി അങ്ങനെ അകാലത്തില്‍ പൊലിഞ്ഞു.

>>കൊല്‍ക്കത്ത സര്‍വകലാശാലയിലെ ആദ്യത്തെ ഇന്ത്യാക്കാരനായ വൈസ് ചാന്‍സലാറും ദേശീയ നേതാവുമായ ആശുതോഷ് മുഖര്‍ജിയുടെയും യോഗമയീ ദേവിയുടെയും പുത്രനായി 1901 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ചു.

>>ബിഎ, എംഎ, ബിഎല്‍ പരീക്ഷകളില്‍ ഒന്നാം റാങ്കോടെ വിജയം. ഇംഗ്ലണ്ടില്‍പോയി നിയമപഠനം നടത്തി. ബാരിസ്റ്ററായി. 1927 ല്‍ കൊല്‍ക്കത്തയില്‍ പ്രാക്ടീസാരംഭിച്ചു.

>>1934 ല്‍ കൊല്‍ക്കത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍.

>>കിഴക്കന്‍ ബംഗാളില്‍ 1934ല്‍ ഹിന്ദു മുസ്ലിം സംഘട്ടനമുണ്ടായപ്പോള്‍ ആശ്വാസവുംസഹായവുമായി മുഖര്‍ജിയെത്തി. ഇക്കാലത്താണ് രാഷ്ട്രീയ സ്വയം സേവകസംഘം സ്ഥാപകനായ ഹെഡ്ഗേവാറിനേയും ഹിന്ദുമഹാസഭാനേതാവ് സവര്‍ക്കറേയും പരിചയപ്പെട്ടത്. മുഖര്‍ജിയുടെ രാഷ്ട്രീയ ജീവിതത്തില്‍ അത് വഴിത്തിരിവായി. ഹിന്ദുമഹാസഭയില്‍ ചേര്‍ന്ന മുഖര്‍ജി ക്രമേണ അതിന്‍റെ പ്രസിഡന്‍റായി.

>>1946 ല്‍ ഭരണഘടനാനിര്‍മ്മാണ സഭയില്‍ അംഗം.

>>സ്വാതന്ത്ര്യാനന്തരം എല്ലാ രാഷ്ട്രീയപാര്‍ടികളേയും ഉള്‍പ്പെടുത്തി ദേശീയമന്ത്രിസഭ രുപവല്‍ക്കരിക്കണമെന്ന ഗാന്ധിജിയുടെ നിര്‍ദ്ദേശം നെഹ്റു അംഗീകരിച്ചതുപ്രകാരം മുഖര്‍ജി വ്യവസായ മന്ത്രിയായി.

>>മന്ത്രി  സ്ഥാനത്തിരുന്നു കൊണ്ട് ജനങ്ങള്‍ക്കുവേണ്ടി കൂടുതലൊന്നും ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം 1950 ഏപ്രില്‍ 19ന് രാജിവെച്ചു.

>>ഹിന്ദു മഹാസഭ പ്രവര്‍ത്തക സമിതി അംഗത്വം രാജിവെച്ച അദ്ദേഹം'ഭാരതീയ ജനസംഘം' രൂപവല്‍ക്കരിച്ചു.1951 ഒക്ടോബര്‍ 5ന് പാര്‍ട്ടി നിലവില്‍വന്നു. അതിന്‍റെ ആദ്യ പ്രസിഡന്‍റായി.

>>കാശ്മീര്‍ പ്രശ്നത്തിനു കാരണം നെഹ്രുവിന്‍റെ തെറ്റായ നയങ്ങളാണെന്ന് ആരോപിച്ച അദ്ദേഹം വിലക്കുലംഘിച്ച് കാശ്മീരില്‍ പ്രവേശിച്ചു. >>പൊതുരക്ഷാനിയമം ഉപയോഗിച്ച് മുഖര്‍ജിയെ അറസ്റ്റുചെയ്തു. വിചാരണ കൂടാതെ ഒരു കുടിലില്‍ 40 ദിവസം ബന്ധനസ്ഥനാക്കി. ആരോഗ്യം മോശമായ മുഖര്‍ജി ആവശ്യമായ വൈദ്യസഹായം ലഭിക്കാതെ 1953 ജൂണ്‍ 23ന് അന്തരിച്ചു.
Previous Post Next Post