>>ഇന്ത്യയുടെ അഞ്ചാമത്തെ രാഷ്ട്രപതി
>>ഇരുപതാം നൂറ്റാണ്ടില്‍ ജനിച്ചവരില്‍ ഇന്ത്യന്‍ രാഷ്ട്രപതിയായ ആദ്യ വ്യക്തി.
>>രാഷ്‌ട്രപതി പദവി വഹിച്ച രണ്ടാമത്തെ മുസ്ലിം.
>>അധികാരത്തിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്‍റ്.
>>രാജേന്ദ്രപ്രസാദിനുശേഷം ഉപരാഷ്ട്രപതിയാകാതെ രാഷ്ട്രപതിയായ വ്യക്തി
>>1905 മെയ് 13ന് ഡല്‍ഹിയില്‍ ജനിച്ചു. ഉത്തര്‍പ്രദേശിലെ ഗോണ്ട, ഡല്‍ഹി, പഞ്ചാബ് സര്‍വ്വകലാശാല, കേംബ്രിഡ്ജ്, ഇന്നര്‍ ടെമ്പിള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പഞ്ചാബ് ഹൈക്കോടതിയില്‍ അഭിഭാഷകനായി പൊതുജീവിതം ആരംഭിച്ചു.
>>1925ല്‍ ജവാഹര്‍ ലാല്‍ നെഹ്റുവിനെ കണ്ടുമുട്ടി. നെഹ്റുവിന്റെ പുരോഗമന ചിന്താഗതി അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. കോണ്‍ഗ്രസില്‍ പ്രാഥമികാംഗത്വമെടുത്ത്ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി.
>>1940-ല്‍ വ്യക്തി സത്യാഗ്രഹത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷം തടവുശിക്ഷ അനുഭവിച്ചു.
>>1942-ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് അറസ്റ്റിലാകുകയും മൂന്നരവര്‍ഷക്കാലം ജയിലില്‍ കഴിയുകയും ചെയ്തു.
>>1938-ല്‍ അസം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഗോപിനാഥ് ബര്‍ദലോയിയുടെ മന്ത്രിസഭയില്‍ റവന്യു-ധന-തൊഴില്‍ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി. ഇന്ത്യയില്‍ ആദ്യമായി കാര്‍ഷികാദായ നികുതി ഏര്‍പ്പെടുത്തി.
>>1945 നവംബര്‍ ഒമ്പതിന് അദ്ദേഹം വിവാഹം കഴിച്ചു.
>>1946-ല്‍ അസമിലെ അഡ്വക്കേറ്റ് ജനറലായി. 1954 മുതല്‍ നാലുകൊല്ലം രാജ്യസഭാംഗമായി. 1957-ല്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി.
>>1967-ലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് ഇന്ദിരാഗാന്ധിമന്ത്രിസഭയില്‍ വ്യവസായവകുപ്പുമന്ത്രിയായി. പിന്നീട് ഭക്ഷ്യമന്ത്രിയായിരിക്കുമ്പോള്‍ ഗോതമ്പു മൊത്തവ്യാപാരം ദേശസാല്‍ക്കരിച്ചു.
>>1974-ല്‍ അദ്ദേഹം പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ത്രിദേവ് ചൗധരിയായിരുന്നു മുഖ്യ എതിരാളി.
>>ഇന്ത്യയില്‍ ആദ്യമായി ആഭ്യന്തര അടിയന്തരാവസ്ഥ(1975) പ്രഖ്യാപിച്ച രാഷ്ട്രപതിയായ ഫക്രുദീന്‍ അലി അഹമ്മദ് ഏറ്റവും കൂടുതല്‍ ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിച്ച പ്രസിഡന്‍റുമാണ്.
>>'നിർഭാഗ്യവാനായ രാഷ്ട്രപതി' എന്നറിയപ്പെടുന്ന രാഷ്ട്രപതി.
>>ഇന്ത്യന്‍ റിപ്പബ്ലിക് രജതജൂബിലി ആഘോഷിച്ചപ്പോള്‍ അദ്ദേഹമായിരുന്നു പ്രസിഡന്‍റ്.
>>1974 ആഗസ്ത് 24 മുതല്‍ 1977 ഫെബ്രുവരി പതിനൊന്നുവരെയായിരുന്നു അദ്ദേഹത്തിന്റെ ഭരണകാലം.
>>ഒരു നല്ല സ്പോര്‍ട്സ്മാനായിരുന്ന അഹമ്മദ്, അസം ഫുട്ബോള്‍ അസോസിയേഷന്‍, അസം ക്രിക്കറ്റ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്‍റ്, അസം സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്‍റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു.
>>ഇന്ദിരാഗാന്ധിയുമായി എക്കാലവും നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം 1977 മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പരാജയപ്പെടുന്നതിന് അല്‍പദിവസംമുമ്പ് 1977 ഫെബ്രുവരി പതിനൊന്നിന് അന്തരിച്ചു.
>>ഡോ.ഫക്രുദ്ദീൻ അലി അഹമ്മദ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത് അസം (ബാർപേട്ട)