നീലം സഞ്ജീവ റെഡ്ഢി
>>രാഷ്ട്രപതിയായ ആറാമത്തെ വ്യക്തി

>>ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇന്ത്യന്‍ പ്രസിഡന്‍റ്. 

>>എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡന്‍റ്. 

>>ഒരിക്കല്‍ പ്രസിഡന്‍റു തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷം പീന്നീട് പ്രസിഡന്‍റായ വ്യക്തി 

>>കോൺഗ്രസ്‌ സ്ഥാനാർത്ഥിയായിരുന്ന നീലം സഞ്ജീവ റെഡ്ഡിയെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ സ്വതന്ത്ര സ്ഥാനാർത്ഥി 
വി. വി. ഗിരി (1969)

>>ജനതാ സർക്കാർ രാഷ്ട്രപതിയായി തിരഞ്ഞെടുത്ത വ്യക്തി 

>>ലോക്സഭാ സ്പീക്കറായശേഷം പ്രസിഡന്‍റായ വ്യക്തി 

>>രാജിവച്ച ആദ്യ ലോക്സഭാ സ്പീക്കർ.  

>>ബിരുദധാരിയല്ലാത്ത ആദ്യ രാഷ്ട്രപതി.

>>മുഖ്യമന്ത്രിയായ ശേഷം രാഷ്ട്രപതിയായ ആദ്യവ്യക്തി.

>>പ്രസിഡന്റ്‌, ലോക്സഭാസ്പീക്കർ, മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി.

>>1913 മെയ് 19ന് ആന്ധ്രാപ്രദേശില്‍ അനന്ത്പൂര്‍ ജില്ലയിലെ ഇല്ലൂര്‍ എന്ന സ്ഥലത്ത് ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചു. 

>>1929-ല്‍ പഠനമുപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു.

>>1937-ല്‍ ആന്ധ്രാ പ്രവിശ്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായി നിയമിതനായി. പിന്നീട് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനായി. ആന്ധ്രയിലെയുംതെലുങ്കാനയിലെയും നേതാക്കളെ ഒരുമിപ്പിച്ച് ആന്ധ്രാപ്രദേശ് സംസ്ഥാനം രൂപവല്‍ക്കരിക്കുന്നതില്‍ അതിപ്രധാന പങ്കുവഹിച്ചു.

>>ആന്ധ്രാപ്രദേശിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു റെഡ്ഡി.

>>ആന്ധ്രാ സംസ്ഥാനത്തിന്റെ ആദ്യ ഉപമുഖ്യമന്ത്രിയും  (ടി പ്രകാശം മന്ത്രിസഭ, 1953) ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രിയുമായിരുന്നു.

>>1967-69 കാലത്ത് ലോക്സഭാ സ്പീക്കറെന്ന നിലയില്‍ സഭാ നടപടികള്‍ നിയന്ത്രിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച പാടവം ശ്രദ്ധേയമാണ്. 

>>1977-ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദഹം എതിരില്ലാതെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ആ പദവിയില്‍ അധികകാലം തുടര്‍ന്നില്ല.

>>ലോക്സഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ നിഷ്പക്ഷത പാലിക്കാൻ സ്വന്തം പാർട്ടിയുടെ അംഗത്വം രാജിവച്ച്‌ മാതൃക കാട്ടിയ വ്യക്തി.

>>1947-ല്‍ മദ്രാസ് നിയമസഭാംഗമായി. 1949 മുതല്‍ 1951 വരെ മദ്രാസ് മന്ത്രിസഭാംഗം, 1952-ല്‍ രാജ്യസഭാംഗം, 1953 മുതല്‍ 1956 വരെ ആന്ധ്ര ഉപമുഖ്യമന്ത്രി, 1957-60, 1962-64 കാലത്ത് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം കേന്ദ്രമന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

>>1977 ജൂലൈ 25 മുതല്‍ 1982 ജൂലൈ 25 വരെ അദ്ദേഹം രാഷ്ട്രപതി സ്ഥാനത്ത് തുടര്‍ന്നു. 

>>ബിരുദധാരിയല്ലാത്ത ആദ്യ രാഷ്‌ട്രപതി.

>>നീലം സഞ്ജീവ റെഡ്ഡി രചിച്ച പുസ്തകം
വിത്തൗട്ട്  ഫിയർ ഓർ ഫേവർ റെമിനി സൻസസ്‌ ആന്റ്‌ റിഫ്ളക്ഷൻസ്‌ ഓഫ്‌ എ പ്രസിഡന്റ്

>>1996 ജൂണ്‍ ഒന്നിന് ബാംഗ്ലൂരില്‍ അന്തരിച്ചു.

>>നീലം സഞ്ജീവ റെഡ്ഡിയുടെ അന്ത്യവിശ്രമ സ്ഥലം 
കൽപ്പള്ളി, ബംഗളൂരു

>>ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്മെന്റ് അദ്ദേഹത്തിന്റെ സ്മരണാർത്ഥം നൂറാം ജന്മവാർഷികത്തിൽ സ്റ്റാമ്പ് പുറത്തിറക്കി. (2013)

>>നീലം സഞ്ജീവ റെഡ്ഡി കോളേജ്‌ ഓഫ്‌ എഡ്യൂക്കേഷൻ സ്ഥിതിചെയ്യുന്നത്‌ ഹൈദരാബാദിലാണ്‌.


Previous Post Next Post