കെ.ആര്‍.ഗൗരിയമ്മ

ചേര്‍ത്തലയില്‍ 1919 ജൂലൈയില്‍ ജനിച്ച കെ.ആര്‍. ഗൗരിയമ്മ തുറവൂര്‍, ചേര്‍ത്തല, എറണാകുളം, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ച് ബി.എ,ബി.എല്‍ ബിരുദങ്ങള്‍ നേടി. അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ച അവര്‍ ജനസേവനത്തിലുള്ള താല്‍പര്യം മൂലം പൊതു പ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. വളരെ ചെറുപ്പം മുതലേതന്നെ പരിഷ്കൃതാശയങ്ങളില്‍ താല്‍പര്യമുണ്ടായിരുന്ന അവര്‍ രാഷ്ട്രീയമായി ഇടതുപക്ഷ ചിന്താഗതിയില്‍ ആകൃഷ്ടയായി. കമ്യൂണിസ്റ്റ് പാര്‍ടിയുടെ സജീവ പ്രവര്‍ത്തകയായ അവര്‍ തുടര്‍ന്ന് കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഉറ്റബന്ധം സ്ഥാപിക്കുകയും അധ:കൃതരുടെയും അവശരുടെയും ഉന്നമനത്തിനായി അക്ഷീണം പ്രയത്നിക്കുകയും ചെയ്തു. സംഘടനയുടെ നേതൃനിരയിലേക്കുയര്‍ന്ന അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി നിരവധി തവണ ജയില്‍ വാസം അനുഭവിച്ചു.

>>1952ലും 1954ലും തിരു-കൊച്ചി നിയമസഭയിലേക്ക് മല്‍സരിച്ച് തിളക്കമാര്‍ന്ന വിജയംകൈവരിച്ചു.

>>1957ല്‍ ആദ്യത്തെ കേരള നിയമസഭയില്‍ ഇ.എം.എസ് മന്ത്രി സഭയില്‍  റവന്യുമന്ത്രി. അക്കാലത്തുതന്നെ (1957) അവര്‍, മന്ത്രിസഭയിലെ മറ്റൊരംഗമായിരുന്ന ടി. വി തോമസിനെ വിവാഹംചെയ്തു. (ഇന്ത്യയില്‍ രണ്ടു മന്ത്രിമാര്‍ തമ്മില്‍ വിവാഹംകഴിച്ച ആദ്യ സംഭവമായിരുന്നു അത്.)

>>കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍കാലം അംഗമായ വനിത

>>ഏറ്റവും കൂടുതല്‍ കാലം അധികാരം കൈയാളിയ വനിതാമന്ത്രി

>>കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വനിതാ അംഗം.

>>ഏറ്റവും കൂടുതല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച വനിത

>>ഏറ്റവും കൂടുതല്‍ നിയമസഭകളില്‍ അംഗമായ വ്യക്തി

>>ജനാധിപത്യ സംരക്ഷണസമിതി എന്ന രാഷ്ട്രീയകക്ഷി അവര്‍ രൂപവത്കരിച്ചു.
Previous Post Next Post