ഗ്യാനി സെയില്‍ സിംഗ്‌>>ഇന്ത്യയുടെ രാഷ്ട്രപതിയായ ഏഴാമത്തെ വ്യക്തി.

>>രാഷ്ട്രപതിയായ ആദ്യ സിഖ്‌ മതവിശ്വാസി.

>>ജ്ഞാനി എന്നറിയപ്പെട്ടിരുന്ന രാഷ്ട്രപതി 

>>ഗ്യാനി സെയിൽ സിംഗിന്റെ യഥാർത്ഥ നാമം
ജർണയിൽ സിംഗ്‌

>>പോക്കറ്റ് വീറ്റോ (ആർട്ടിക്കിൾ 111) ആദ്യമായി ഉപയോഗിച്ച രാഷ്‌ട്രപതി.

>>1986- ലെ പോസ്റ്റ്‌ ഓഫീസ്‌ ഭേദഗതി ബില്ലിലാണ്‌ സെയിൽസിംഗ്‌ പോക്കറ്റ്‌ വീറ്റോ ഉപയോഗിച്ചത്‌
 
>>അവിഭക്ത ഇന്ത്യയിലെ നാട്ടുരാജ്യമായിരുന്ന ഫരീദ്കോട്ടിലെ കോട്ട്കാപുരയ്ക്കു സമീപം സാന്ത്വന്‍ എന്ന ചെറിയ ഗ്രാമത്തില്‍ 1916 മെയ് അഞ്ചിന് ഗ്യാനി സെയില്‍സിങ് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഭായി കിഷന്‍സിങ് ഒരു മരപ്പണിക്കാരനായിരുന്നു. ചെറുപ്രായത്തിലേ മാതാവിനെ നഷ്ടപ്പെട്ട സെയില്‍സിങ്ങിനെ വളര്‍ത്തിയത് അമ്മയുടെ സഹോദരിയായ ദയാകൗര്‍ ആയിരുന്നു. ഔപചാരിക വിദ്യാഭ്യാസം വളരെ കുറച്ചു നേടാനേ അദ്ദേഹത്തിനു കഴിഞ്ഞുള്ളു.

>>സ്വാതന്ത്ര്യാനന്തരം രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ കിഴക്കന്‍ പഞ്ചാബിലെ ചെറുരാജ്യങ്ങള്‍ പാട്യാല ആന്‍റ് ഈസ്റ്റ് പഞ്ചാബ് സ്റ്റേറ്റ്സ് യൂണിയന്‍ (പെപ്സു) എന്ന പേരില്‍ ഒരു സംസ്ഥാനമാക്കി. 1949-ല്‍ പെപ്സുവില്‍ ഒരു പാര്‍ട്ടിയിതര സര്‍ക്കാര്‍ അധികാരമേറ്റു. ഗ്യാനി സെയില്‍ സിങ്ങായിരുന്നു റവന്യുമന്ത്രി.

>>1956-ല്‍ അദ്ദേഹം രാജ്യസഭാംഗമായി. 

>>1972-ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം അദ്ദേഹം പഞ്ചാബ് മുഖ്യമന്ത്രിയായി. 

>>1980 - 82 കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി മന്ത്രി സഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു 

>>1982-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രസിഡന്‍റുസ്ഥാനത്തേക്ക് മല്‍സരിക്കുകയും വിജയിക്കുകയുംചെയ്തു. എച്ച് ആര്‍ ഖന്നയായിരുന്നു മുഖ്യ എതിരാളി. 1987-വരെ സെയില്‍ സിങ് പ്രസിഡന്‍റുപദത്തില്‍ തുടര്‍ന്നു.

>>സെയില്‍ സിങിന്റെ ഭരണകാലത്താണ് ഇന്ത്യന്‍ സൈന്യം സുവര്‍ണക്ഷേത്രത്തില്‍ 'ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍' നടത്തിയത്.

>>1984 ഒക്ടോബർ 31 ന്‌ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോൾ സെയില്‍ സിങ് ആയിരുന്നു രാഷ്‌ട്രപതി.

>>1982 ജൂലൈ 25 മുതല്‍ 1987 ജൂലൈ 25 വരെ രാഷ്‌ട്രപതി പദവി വഹിച്ചു.

>>1994 ഡിസംബര്‍ 25ന് ഒരു കാറപകടത്തില്‍ അദ്ദേഹം അന്തരിച്ചു.

>>ഗ്യാനി സെയില്‍ സിംഗിന്റെ അന്ത്യ വിശ്രമസ്ഥലം
ഏകതാ സ്ഥൽ

>>ഗ്യാനി സെയിൽ സിംഗ്‌ കോളേജ്‌ ഓഫ്‌ എഞ്ചിനീയറിംഗ്‌ & ടെക്നോളജി സ്ഥിതിചെയ്യുന്നത്‌ 
ഭട്ടിൻഡ (പഞ്ചാബ്‌)
Previous Post Next Post