ആർ വെങ്കിട്ടരാമൻ

>>സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രപതിയായ എട്ടാമത്തെ വ്യക്തി.

>>തമിഴ്നാട്ടില്‍ തഞ്ചാവൂര്‍ ജില്ലയിലെ രാജമാടം ഗ്രാമത്തില്‍ 1910 ഡിസബര്‍ നാലിന് ജനിച്ചു. വിദ്യാഭ്യാസം മദ്രാസില്‍. നിയമബിരുദം നേടിയശേഷം മദ്രാസ് ഹൈക്കോടതിയിലുംസുപ്രിംകോടതിയിലും അഭിഭാഷകനായി ജോലിനോക്കി.

>>ക്വിറ്റിന്ത്യാ സമരകാലത്ത് രണ്ടുവര്‍ഷം തടവനുഭവിച്ചു.

>>1946-ല്‍ മലയയിലും സിംഗപ്പൂരിലും പോയി. അവിടെ ജപ്പാന്‍ അധിനിവേശകാലത്ത് തടവിലാക്കപ്പെട്ട ഇന്ത്യക്കാര്‍ക്കുവേണ്ടി വാദിച്ചു.

>>തോട്ടംമേഖലയിലെ തൊഴിലാളി സംഘടനകളുമായി അടുത്തിടപഴകി പ്രവര്‍ത്തിച്ചു. 1950-ല്‍, താല്‍ക്കാലിക പാര്‍ലമെന്‍റിലേക്കും 1952-ല്‍ ഒന്നാം ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

>>1957 മുതല്‍ പത്തുവര്‍ഷം തമിഴ്നാട്ടില്‍ മന്ത്രി. വിവിധ വകുപ്പുകള്‍ കൈകാര്യംചെയ്തു.

>>1977-ലും 1980-ലും വീണ്ടും ലോക്സഭയിലെത്തി. 1980 മുതല്‍ 1984 വരെ കേന്ദ്രമന്ത്രി. ധനകാര്യം, പ്രതിരോധം എന്നീവകുപ്പുകള്‍ കൈകാര്യംചെയ്തു.

>>രണ്ടാം ഘട്ട ബാങ്ക് ദേശസാൽക്കരണ സമയത്തെ കേന്ദ്ര ധനകാര്യ മന്ത്രി.

>>1984-ല്‍ ഉപരാഷ്ട്രപതിയായി.

>>1987 ജൂലൈ 25 മുതല്‍ 1992 ജൂലൈ 25 വരെ ഇന്ത്യന്‍ പ്രസിഡന്‍റ്. മലയാളിയായ വി.ആര്‍.കൃഷ്ണയ്യരായിരുന്നു എതിര്‍ സ്ഥാനാര്‍ഥി.

>>തമിഴ്നാടിന്റെ വ്യവസായ ശില്പി എന്ന് അറിയപ്പെടുന്നു.

>>ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി

പ്രധാന പുസ്തകങ്ങൾ
  • മൈ പ്രസിഡൻഷ്യൽ ഇയേഴ്സ്
  • റോൾ ഓഫ് പ്ലാനിംഗ് ഇൻ ഇൻഡസ്ട്രിയൽ ഡെവലെപ്മെന്റ് 
Previous Post Next Post