ശങ്കര്‍ദയാല്‍ ശര്‍മ

>>സ്വതന്ത്ര ഇന്ത്യയുടെ ഒൻപതാമത്തെ രാഷ്ട്രപതി.

>>മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു ബ്രാഹ്മണ കുടുംബത്തില്‍ 1918 ആഗസ്ത് 19ന് ജനിച്ചു.

>>പഠനത്തില്‍ സമര്‍ഥനായിരുന്ന ശര്‍മ ഹിന്ദിയോടൊപ്പം സംസ്കൃതവും ഇംഗ്ലീഷ് സാഹിത്യവും അഭ്യസിച്ചു.

>> അലഹബാദ് സര്‍വകലാശാലയില്‍ നിന്ന് ഒന്നാംറാങ്കോടെ എം.എയും ലഖ്നൗ സര്‍വകലാശാലയില്‍നിന്ന് ഒന്നാം റാങ്കോടെ എല്‍എല്‍എമ്മും ജയിച്ചു. ലിങ്കണ്‍സ് ഇണ്ണില്‍ നിന്ന് ബാര്‍-അറ്റ്-ലാ നേടി. 1946-47 കാലത്ത് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലും ഒമ്പതുവര്‍ഷം ലക്നൗ സര്‍വകലാശാലയിലും നിയമം പഠിപ്പിച്ചു.

>>ഗാന്ധിജിയുടെ ആഹ്വാനം ഉള്‍ക്കൊണ്ട് സ്വാതന്ത്ര്യപ്രസ്ഥാനത്തിലെത്തി. ക്വിറ്റിന്ത്യാസമരത്തിലും മറ്റും സജീവമായി പങ്കെടുത്തു.

>>സംസ്ഥാന പുന:സംഘടനയ്ക്കുമുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു. പുന:സംഘടനയ്ക്കുശേഷം മധ്യപ്രദേശില്‍ മന്ത്രിയായി. വിദ്യാഭ്യാസവകുപ്പുമന്ത്രിയെന്ന നിലയില്‍ പിന്നോക്കവിഭാഗങ്ങള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം സൗജന്യമാക്കി.

>>1975-ല്‍ കേന്ദ്ര കമ്യൂണിക്കേഷന്‍ മന്ത്രിയായി. പിന്നീട് ആന്ധ്രാപ്രദേശ്, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഗവര്‍ണറായി.

>>1987-ല്‍ ഉപരാഷ്ട്രപതിയായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

>>1992-ല്‍ ജോര്‍ജ് സ്വല്ലിനെ പരാജയപ്പെടുത്തി രാഷ്ട്രപതിയായി. 1992 ജൂലൈ 25 മുതല്‍ 1997 ജൂലൈ 25 വരെ പദവിവഹിച്ചു.

>>കോണ്‍ഗ്രസ് അപ്രോച്ച് ടു ഇന്‍റര്‍നാഷണല്‍ അഫയേഴ്സ്, ഇന്തോ-സോവിയറ്റ് റിലേഷന്‍സ്, റൂള്‍ ഓഫ് ലാ ആന്‍റ്റോള്‍ ഓഫ് പൊലീസ് എന്നീ കൃതികള്‍ രചിച്ചു.

>>1999 ഡിസംബര്‍ 27ന് അന്തരിച്ചു.

>>സമാധി സ്ഥലം: കർമ്മഭൂമി

Previous Post Next Post