ശ്രീനാരായണഗുരു പ്രധാന വർഷങ്ങളും സംഭവങ്ങളും


1856 ആഗസ്റ്റ് 20 - ജനനം
1881 - അഞ്ചുതെങ്ങിൽ സ്കൂൾ സ്ഥാപിച്ചു.
1882 - വിവാഹം നടത്തുവാൻ ആയി നിശ്ചയിച്ചിരുന്ന വർഷം.
1882 - അണിയൂർ ക്ഷേത്രത്തിൽ വച്ച് ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികളെ ആദ്യമായി കണ്ടുമുട്ടിയ വർഷം.
1887 - അരുവിപ്പുറത്ത് സ്ഥിരതാമസം ആരംഭിച്ചു.
1887 - അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വർഷം
1888 - അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം
1891 - ശ്രീനാരായണ ഗുരു കുമാരനാശാനെ ആദ്യമായി കണ്ടുമുട്ടിയ വർഷം.
1895 - ശ്രീനാരായണഗുരു ഡോക്ടർ പൽപ്പുവിനെ ആദ്യമായി കണ്ടുമുട്ടിയ വർഷം.
1898 - അരുവിപ്പുറം ക്ഷേത്ര യോഗം (വാവൂട്ട് യോഗം) രൂപീകരിച്ചു.
1901 - തിരുവിതാംകൂർ സർക്കാർ ശ്രീനാരായണഗുരുവിനെ സാമൂഹ്യ പരിഷ്കർത്താവായും മതാചാര്യൻ ആയും പ്രഖ്യാപിച്ച വർഷം
1904 - ശിവഗിരി മഠം സ്ഥാപിച്ചു
1904 - കോടതി വ്യവഹാരങ്ങളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഇളവ് ലഭിച്ചു.
1908 - തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയ വർഷം
1910 - കോഴിക്കോട് മംഗലാപുരം എന്നിവിടങ്ങളിലെ  ക്ഷേത്രപ്രതിഷ്ഠ നടത്തി
1911 - ഇദ്ദേഹത്തെ നാഷണൽ സെയിന്റ് ആയി പ്രഖ്യാപിച്ചു.
1912 - ശ്രീനാരായണഗുരു അയ്യങ്കാളിയെ ആദ്യമായി കണ്ടുമുട്ടിയ വർഷം.
1912 - ശിവഗിരിയിലെ ശാരദാ പ്രതിഷ്ഠ
1913 - ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ചു.
1914 - ശ്രീനാരായണഗുരു വാഗ്ഭടാനന്ദനെ ആദ്യമായി കണ്ടുമുട്ടിയ വർഷം
1915 - പുലയ വിദ്യാർഥികൾക്കായി മിശ്രഭോജനം നടത്തി.
1916 - ആലുവയിൽ സംസ്കൃത സ്കൂൾ സ്ഥാപിച്ചു.
1916 - ചെന്നൈയിൽ കാഞ്ചീപുരത്ത് ശ്രീനാരായണ സേവാശ്രമം സ്ഥാപിച്ചു.
1916 - തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു പങ്കെടുത്ത വർഷം
1918 - ആദ്യമായി ശ്രീലങ്ക സന്ദർശിച്ചു.
1920 - തൃശൂർ കാരമുക്കിൽ നിലവിളക്ക് പ്രതിഷ്ഠ നടത്തി.
1922 നവംബർ 22 - ടാഗോർ ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം (ശിവഗിരിയിൽ)
1924 - സർവ്വമത സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ വച്ച് നടന്നു.
1924 - ആലുവ അദ്വൈതാശ്രമത്തിൽ വച്ച് 'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്ന സന്ദേശം നൽകി.
1925 മാർച്ച് 12 - ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ സന്ദർശിച്ച വർഷം
1926 - രണ്ടാമതായി ശ്രീലങ്ക സന്ദർശിച്ചു.
1927 - കണ്ണാടി പ്രതിഷ്ഠ നടത്തി.
1927 - ശ്രീനാരായണ ഗുരുവിൻറെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത വർഷം
1928 ജനുവരി 9 - ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് സ്ഥാപിച്ചു.
1928 സെപ്റ്റംബർ 20 - സമാധി
Previous Post Next Post