ഐ കെ ഗുജ്റാള്‍

>>പടിഞ്ഞാറന്‍ പഞ്ചാബിലെ ഝലം പട്ടണത്തില്‍ 1919 ഡിസംബര്‍ നാലിന് ജനിച്ചു.

>>ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ സജീവമായി പങ്കെടുത്ത അദ്ദേഹം 1942-ല്‍ ക്വിറ്റിന്ത്യാ സമരകാലത്ത് ജയില്‍വാസമനുഭവിച്ചു.

>>ഇന്ദിരാഗാന്ധി മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍റ് ബ്രോഡ്കാസ്റ്റിങ്മന്ത്രിയായി സേവനമനുഷ്ഠിച്ചു. പിന്നീടദ്ദേഹം റഷ്യയിലേക്കുള്ള അംബാസഡറായി നിയമിതനായി. 1980-കളുടെ മധ്യത്തില്‍ അദ്ദേഹം കോണ്‍ഗ്രസ് വിട്ട് ജനതാദളില്‍ ചേര്‍ന്നു. വി പി സിങ് മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായി. 1992-ല്‍ അദ്ദേഹം രാജ്യസഭാംഗമായി. ഗൗഡ മന്ത്രിസഭയിലും വിദേശകാര്യ മന്ത്രിയായി. അയല്‍രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തണമെന്നുള്ള 'ഗുജ്റാള്‍ സിദ്ധാന്തം' ആവിഷ്കരിച്ചു.

>>യുണൈറ്റഡ് ഫ്രണ്ട് ഗവണ്‍മെന്‍റിനുള്ള പിന്തുണ കോണ്‍ഗ്രസ് പാര്‍ടി പിന്‍വലിച്ചതോടെ ദേവഗൗഡ മന്ത്രിസഭ നിലംപതിച്ചു. കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഗുജ്റാള്‍ 1997 ഏപ്രില്‍ 21ന് പ്രധാനമന്ത്രിയായി.

>>രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ അദ്ദേഹമായിരുന്നു പ്രധാനമന്ത്രി.

>>ജയിന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ രാജീവ്ഗാന്ധി വധത്തില്‍ എല്‍.ടി.ടി.ഇക്ക് ഡി.എം.കെയുടെ മൗനപിന്തുണയുണ്ടായിരുന്നുവെന്ന പരാമര്‍ശം ഉണ്ടായതിനെത്തുടര്‍ന്ന് മന്ത്രിസഭയിലെ ഡി.എം.കെ മന്ത്രിമാരെ ഒഴിവാക്കാന്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗുജ്റാള്‍ വഴങ്ങിയില്ല. കോണ്‍ഗ്രസ് 1997 നവംബര്‍ 28ന് പിന്തുണ പിന്‍വലിച്ചു. തുടര്‍ന്ന് ഗുജ്റാള്‍ രാജി സമര്‍പ്പിച്ചു.1998 മാര്‍ച്ച് 19 വരെ ഗുജ്റാള്‍ കെയര്‍ടേക്കറായി തുടര്‍ന്നു.

>>പഞ്ചാബുകാരനായ ആദ്യ പ്രധാനമന്ത്രി.

>>റഷ്യയിൽ ഇന്ത്യൻ അംബാസഡർ ആയിരുന്നതിനു ശേഷം ഇന്ത്യൻ പ്രധാനമന്ത്രി ആയ വ്യക്തി.

>>ഐ.കെ. ഗുജ്റാളിന്റെ ആത്മകഥ
“മാറ്റേഴ്സ്‌ ഓഫ്‌ ഡിസ്‌ക്രീഷൻ"

>>ഐ.കെ. ഗുജ്റാളിന്റെ അന്ത്യവിശ്രമസ്ഥലം എവിടെയാണ്
സ്മൃതിസ്ഥൽ

ഐ.കെ. ഗുജ്റാളിന്റെ പ്രധാന കൃതികൾ

  •     മാറ്റേഴ്സ്  ഓഫ്  ഡിസ്‌ക്രീഷൻ (2011)
  •     കണ്ടിന്യൂയിറ്റി &  ചെയ്ഞ്ച് : ഇന്ത്യാസ് ഫോറിൻ പോളിസി  
  •     എ ഫോറിൻ പോളിസി ഫോർ ഇന്ത്യ


Previous Post Next Post