കഥകളി

>>കേരളത്തിന്‍റെ തനതു ദൃശ്യകലാരൂപമാണ് കഥകളി.

>>ദൃശ്യകലാലോകത്തിന് കേരളത്തിന്‍റെ ഏറ്റവും വലിയ സംഭാവനയായി കണക്കാക്കപ്പെടുന്ന കഥകളി രൂപപ്പെട്ടത് രാമനാട്ടത്തില്‍നിന്നാണ്.

>>ചാക്യാര്‍കൂത്ത്, അഷ്ടപദിയാട്ടം, കൃഷ്ണനാട്ടം, രാമനാട്ടം, കഥകളി എന്ന ക്രമത്തിലാണ് ഈ കലാരൂപം വികസിച്ചത്.

>>അഷ്ടപദിയാട്ടത്തിന്‍റെ പരിഷ്കരിച്ച രൂപമായ കൃഷ്ണനാട്ടത്തിന്‍റെ ഉപജ്ഞാതാവ് കോഴിക്കോട്ടെ മാനവേദന്‍ സാമൂതിരി രാജാവാണ്.

>>കൃഷ്ണനാട്ടം രചിച്ചിരിക്കുന്ന ഭാഷ - സംസ്കൃതം

>>രാമനാട്ടത്തിന്റെ ഉപജ്ഞാതാവ്‌ - കൊട്ടാരക്കര തമ്പുരാൻ

>>രാമനാട്ടം രചിച്ചിരിക്കുന്ന ഭാഷ - മലയാളം

>>കഥകളിയുടെ ഉപജ്ഞാതാവ്‌ - കോട്ടയത്ത് തമ്പുരാൻ

>>കഥകളിക്കുവേണ്ടി രൂപംകൊണ്ട സാഹിത്യ പ്രസ്ഥാനമാണ് ആട്ടക്കഥാ സാഹിത്യം.

>>പതിനേഴാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ ജീവിച്ചിരുന്ന കോട്ടയത്ത് തമ്പുരാന്‍ കഥകളിക്ക് സാഹിത്യപദവി നല്‍കി.

>>ആട്ടക്കഥാ ശ്ലോകങ്ങള്‍ സംസ്കൃതത്തിലായിരിക്കണമെന്ന വ്യവസഥയുണ്ടാക്കിയത് കോട്ടയം തമ്പുരാനാണ്.

>>ടോട്ടല്‍ തീയറ്റര്‍ എന്ന്‌ അറിയപ്പെടുന്ന കലാരൂപം - കഥകളി

>>വെട്ടത്ത്‌ സമ്പ്രദായം എന്ന്‌ ആദ്യ കാലത്ത്‌ അറിയപ്പെട്ടിരുന്ന കലാരൂപം - കഥകളി

>>ആഹാര്യം, ആംഗികം, സാത്വികം, വാചികം എന്നിങ്ങനെയുള്ള ചതുര്‍വിധാഭിനയങ്ങളില്‍ വാചികം ഒഴികെയുള്ളവയ്ക്ക് കഥകളിയില്‍ സ്ഥാനമുണ്ട്.

>>മുദ്രക്കൈ വാദ്യങ്ങള്‍, വേഷങ്ങള്‍, സംഗീതം, രംഗചടങ്ങുകള്‍ എന്നിവയാണ് കഥകളിയുടെ ഘടകങ്ങള്‍.

>>പച്ച, മിനുക്ക്, കത്തി, താടി, കരി തുടങ്ങിയവയാണ് പ്രധാന വേഷങ്ങള്‍.

>>കഥകളി വേഷങ്ങള്‍

പച്ച: രാജാക്കന്മാര്‍ക്കും സാത്വിക വിഭാഗത്തില്‍പ്പെടുന്ന മറ്റു നായകന്മാര്‍ക്കും പച്ചവേഷമാണ്.

മിനുക്ക്‌ : സൗമ്യപ്രകൃതികളാണ് മിനുക്കുവേഷക്കാര്‍. ബ്രാഹ്മണര്‍, മുനിമാര്‍, സ്ത്രീകള്‍ എന്നിവര്‍ ഈ വിഭാഗത്തില്‍പ്പെടും.

കത്തി: ദുഷ്ടകഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം. ഭീമനെയും ദുശ്ശാസനെയും പോലുള്ള അസുരപ്രകൃതികള്‍ കത്തിവിഭാഗത്തില്‍പ്പെടുന്നു.

കരി : രാക്ഷസ സ്വഭാവമുള്ള കഥാപാത്രത്തെ പ്രതിനിധീകരിക്കുന്ന കഥകളിയിലെ വേഷം. കാട്ടാളന്‍, ശൂര്‍പ്പണഖ മുതലായ ദുഷ്ടകഥാപാത്രങ്ങളെ കരിവേഷം പ്രതിനിധാനംചെയ്യുന്നു.

താടി : പ്രധാനമായും മൂന്നുതരം താടി വേഷങ്ങളാണുള്ളത്‌.
    വെളുത്ത താടി: മനുഷ്യാതീതമായ കഴിവുകളുള്ള ഹനുമാനെ പോലെയുള്ള  കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്ന വേഷമാണ്‌ വെളുത്ത താടി.
    ചുവന്ന താടി: ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വേഷമാണ്‌ ചുവന്ന താടി.
    കറുത്ത താടി: വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ സൂചിപ്പിക്കുന്ന വേഷമാണ്‌ കറുത്ത താടി.

>>ചെണ്ട, മദ്ദളം, ഇടക്ക, ഇലത്താളം, ചേങ്ങില എന്നിവയാണ് കഥകളി സംഗീതത്തിന്‌ ഉപയോഗിക്കുന്ന പ്രധാന വാദ്യോപകരണങ്ങള്‍.

>>കഥകളിയിലെ ആദ്യ ചടങ്ങ്‌
കേളികൊട്ട്  (കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കാന്‍ സന്ധ്യക്കുമുമ്പ് നടത്തുന്നതാണ് കേളികൊട്ട്.)

>>ആട്ടം തുടങ്ങിയെന്ന് അറിയിക്കുന്നതാണ് അരങ്ങുകേളി

>>അമംഗളം ഉണ്ടാകാതിരിക്കാനുള്ള സ്തുതിയാണ് തോടയം.

>>അതുകഴിഞ്ഞ് വന്ദനശ്ലോകം.

>>കഥകളിയുടെ തുടക്കത്തില്‍ ഉപയോഗിക്കുന്ന നൃത്തം - പുറപ്പാട് (നായികാനായകന്മാരുടെ രംഗപ്രവേശനമാണ് ഇത്)

>>മേളക്കാരുടെ കഴിവുതെളിയിക്കാനുള്ള അവസരമാണ് മേളപ്പദം. അതിനുശേഷം കഥകളി ആരംഭിക്കുന്നു.

>>കഥകളി ആരംഭിക്കുമ്പോള്‍ ആദ്യമായി ആലപിക്കുന്ന ഗാനം - തിരനോട്ടം

>>കഥകളി അവസാനിപ്പിക്കുന്ന ചടങ്ങ് - ധനാശ്ശി

>>കഥകളിക്ക്‌ ഉപയോഗിക്കുന്ന സംഗിതം - സോപാന സംഗിതം

>>കഥകളി മുദ്രകള്‍ക്ക്‌ അടിസ്ഥാനമായ ഗ്രന്ഥം
ഹസ്തലക്ഷണ ദീപിക

>>ഹസ്തലക്ഷണ ദീപികയില്‍ വിവരിച്ചിരിക്കുന്ന മുദ്രകള്‍ എത്ര?
24

>>കഥകളിക്ക് നവചൈതന്യം പകര്‍ന്നത് വള്ളത്തോള്‍ നാരായണമേനോനാണ്. അതിനായി അദ്ദേഹം കലാമണ്ഡലം
സ്ഥാപിച്ചു.

>>തൃശൂര്‍ ജില്ലയിലെ വള്ളത്തോള്‍ നഗറാണ് കല്‍പിത സര്‍വകലാശാലാ പദവിലഭിച്ച കലാമണ്ഡലത്തിന്‍റെ ആസ്ഥാനം.

  
Previous Post Next Post