ഇന്ത്യയിൽ വനിതകൾ ആദ്യമായി

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ രാഷ്ട്രപതി - പ്രതിഭാ പാട്ടീല്‍

>>ആദ്യ വനിതാ പ്രധാനമന്ത്രി - ഇന്ദിരാഗാന്ധി

>>ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍ - സരോജിനി നായിഡു

>>ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് - കോര്‍ണേലിയ സെറാബ്ജി.‍

>>ആദ്യ വനിത അംബാസിഡർ - വിജയലക്ഷ്മി പണ്ഡിറ്റ്

>>ഇന്ത്യയിലെ പ്രഥമ വനിതാ മുഖ്യമന്ത്രി - സുചേത കൃപലാനി

>>ആദ്യ വനിത ഐപിഎസ് ഓഫീസര്‍ - കിരണ്‍ ബേദി

>>കേന്ദ്രമന്ത്രിസഭയിലെ ആദ്യ വനിതാ മന്ത്രി - രാജ്കുമാരി അമൃത്കൗര്‍

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്പീക്കര്‍ - സുശീല നയ്യാര്‍

>>ആദ്യ വനിത വിദേശകാര്യ സെക്രട്ടറി - ചൊക്കില അയ്യർ

>>ആദ്യ വനിതാ ലജിസ്ലേറ്റർ - മുത്തു ലക്ഷ്മി റെഡി

>>ആദ്യത്തെ വനിതാ എയര്‍മാര്‍ഷല്‍ - പത്മാവതി ബന്ധോപാദ്ധ്യായ

>>കരസേനയുടെ ആദ്യ വനിത ലഫ്റ്റനന്റ് ജനറല്‍ - പുനീത അറോറ

>>ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറായി തിരഞ്ഞെടുക്കപെട്ട ആദ്യ വനിത - ദീപക് സന്ധു

>>ഇന്ത്യയിലാദ്യമായി നിയമസഭാംഗമായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വനിത - തോട്ടയ്ക്കാട് മാധവിയമ്മ(കൊച്ചി)

>>ഇന്ത്യയിലെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജി - ഫാത്തിമാബീവി

>>ഇന്ത്യയിലെ ആദ്യത്തെ വനിത എഞ്ചിന്‍ ഡ്രൈവര്‍ - സുരേഖ ബോണ്‍സ്ലെ

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ സ്റ്റേഷന്‍ മാസ്റ്റര്‍ - റിങ്കു സിന്‍ഹ റോയ്

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്‌ട്രേറ്റ് ആയ കേരളീയ വനിത - എല്‍. ഓമനക്കുഞ്ഞമ്മ

>>എതിരില്ലാതെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത - ആനി മസ്‌ക്രീന്‍

>>ഇന്ത്യയിലെ ഏതെങ്കിലും മിസൈല്‍ പദ്ധതിയുടെ തലപ്പത്തെത്തുന്ന ആദ്യ വനിത - ടെസി തോമസ്

>>ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടര്‍ കാദംബിനി ഗാംഗുലിയാണ്.

>>ലോകസുന്ദരിപ്പട്ടം നേടിയ ആദ്യ ഇന്ത്യാക്കാരി റീത്താ ഫാരിയ ആണ്.

>>വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യാക്കാരി സുസ്മിതാ സെന്‍ ആണ്.

>>പത്മശ്രീ ബഹുമതിക്ക് അര്‍ഹയായ ആദ്യ സിനിമാ നടിയാണ് നര്‍ഗീസ് ദത്ത

>>രാജ്യസഭയുടെ സെക്രട്ടറി ജനറല്‍, ഇലക്ഷന്‍ കമ്മിഷണര്‍ എന്നീ പദവികള്‍ വഹിച്ച ആദ്യ വനിതയാണ് വി.എസ്. രമാദേവി.

>>ആദ്യ വനിതാ ജെറ്റ് കമാന്‍ഡര്‍ സൗദാമിനി ദേശ്മുഖ് ആണ്.

>>ജ്ഞാനപീഠത്തിനര്‍ഹയായ ആദ്യ വനിത ആശാപൂര്‍ണാ ദേവിയാണ്(1976).

>>സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ആദ്യ വനിത പഞ്ചാബി സാഹിത്യകാരിയായ അമൃതാ പ്രീതം ആണ്.

>>ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ആദ്യ ഇന്ത്യാക്കാരി കമല്‍ജിത് സന്ധു ആണ് (1970).

>>ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത കര്‍ണംമല്ലേശ്വരിയാണ്.

>>1959 ഫെബ്രുവരി 6ന് കേരളാ ഹൈക്കോടതിയില്‍ ജഡ്ജിയായ ഇന്ത്യയിലെ ആദ്യത്തെ ഹൈക്കോടതി വനിതാ ജഡ്ജി - അന്നാചാണ്ടി

>>ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യ ഇന്ത്യന്‍ വനിത - ആരതി സാഹ

>>ഇന്ത്യന്‍ ആര്‍ക്കിയോളജി ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രഥമ വനിത ഡയറക്ടര്‍ ജനറല്‍ - ഡിബോള മിത്ര

>>ഇന്ത്യയില്‍ (ഏഷ്യ) നിന്നും ബഹിരാകാശയാത്ര ചെയ്ത ആദ്യ വനിത - കല്‍പന ചൗള

>>കര്‍ണാടക സംഗീതത്തില്‍ ഭാരതരത്‌നം ലഭിച്ച ആദ്യ വനിത - എം.എസ്. സുബ്ബലക്ഷ്മി


Previous Post Next Post