കേരളം - ഭൂമി ശാസ്ത്രം : Lesson 02

>>ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തെ എത്രയായി തരം തിരിച്ചിരിക്കുന്നു?
3 (മലനാട്, ഇടനാട് , തീരപ്രദേശം)

>>കേരളത്തിന്റെ ഭാഗമല്ലാത്ത ഭൂപ്രകൃതി വിഭാഗം
മരുപ്രദേശം
(Previous Question)

മലനാട്

കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 250 അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളാണ് മലനാട് എന്നറിയപ്പെടുന്നത്.  

 >>38863 ച.കി.മീറ്റർ വിസ്തൃതിയുള്ള കേരളത്തിന്റെ 48 ശതമാനവും മലനാടാണ്.

>>തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പർവ്വതനിരയായ പശ്ചിമഘട്ടം സംസ്ഥാനത്തിന് കിഴക്ക് 600 മീറ്റർ മുകളിലുള്ള പ്രദേശത്തിന്റെ ഭാഗമായ സഹ്യാദ്രി - വടക്ക് തപതി നദി മുതൽ തെക്ക് കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്നു.

>>കേരളത്തിലെ ആകെ വിസ്തൃതിയുടെ എത്ര ശതമാനമാണ് മലനാട്?
48%

>>കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഭൂപ്രകൃതി വിഭാഗം ഏത്?
മലനാട് (Previous Question)


>>മലനാട്ടിലെ പ്രധാന കാർഷിക വിളകൾ ഏതെല്ലാം?
തേയില, കാപ്പി, റബ്ബർ, ഏലം തുടങ്ങിയത്


ഇടനാട്
മലനാടിനും തീരപ്രദേശത്തിനും  ഇടയിലായി ചെറുകുന്നുകളാലും താഴ്വരകളാലും സമൃദ്ധമായ പ്രദേശം ആണ് ഇടനാട്.


>>കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇടനാട്?
42%

>>ഇടനാട്ടിൽ പ്രധാനമായും കാണപ്പെടുന്ന മണ്ണിനം ഏതാണ്?
ലാറ്ററൈറ്റ് മണ്ണ്

>>ഇടനാട്ടിലെ പ്രധാന കാർഷിക വിളകൾ
റബ്ബർ, തെങ്ങ്, കുരുമുളക്, കശുവണ്ടി, അടയ്ക്ക, ഗ്രാമ്പൂ, മരച്ചീനി, നെല്ല്, വാഴ

>>വടക്കൻ കേരളത്തിലെ ഇടനാടുകളിൽ പ്രധാനമായും കാണപ്പെടുന്ന കുന്നുകൾ
ലാറ്ററൈറ്റ്  കുന്നുകൾ


തീരപ്രദേശം
കേരളത്തിൽ സമുദ്ര നിരപ്പിൽ നിന്നും 25 അടി ഉയരമോ അതിൽ താഴെയോ ഉയരമുള്ള പ്രദേശങ്ങളെയാണ്‌ തീരദേശം എന്ന വിഭാഗത്തിൽ പെടുത്തുന്നത്.

>>കേരളത്തിൻറെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് തീരപ്രദേശം
10%

>>കേരളത്തിന്റെ തീരദേശ ദൈർഘ്യം എത്രയാണ്?
580 K M

>>കേരളത്തിൽ കടൽത്തീരമുള്ള ജില്ലകളുടെ എണ്ണം എത്ര
9

>>ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ ജില്ല?
കണ്ണൂർ

>>ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏതാണ്?
കൊല്ലം

>>ഏറ്റവും കൂടുതൽ കടൽ തീരമുള്ള കേരളത്തിലെ താലൂക്ക് ഏതാണ്?
ചേർത്തല

>>കേരളത്തിൻറെ തീരപ്രദേശത്തെ കാണപ്പെടുന്ന പ്രധാന റേഡിയോ ആക്ടീവ് പദാർത്ഥങ്ങൾ ഏതൊക്കെയാണ്?
മോണോസൈറ്റ്, ഇൽമനൈറ്റ് 

>>തീരപ്രദേശത്തെ പ്രധാന കാർഷിക വിളകൾ ഏതെല്ലാം
നെല്ല്, തെങ്ങ്





Previous Post Next Post