ശ്രീ നാരായണഗുരു

തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി എന്ന സ്ഥലത്ത് 1856 ആഗസ്റ്റ് 20ന് ശ്രീനാരായണഗുരു ജനിച്ചു.
ജന്മഗ്രഹം: വയൽവാരം വീട്
പിതാവിൻറെ പേര്: മാടൻ ആശാൻ
മാതാവിൻറെ പേര് : കുട്ടിയമ്മ
ഭാര്യയുടെ പേര്: കാളിയമ്മ
ശ്രീനാരായണ ഗുരു സമാധിയായ വർഷം: 1928 സെപ്റ്റംബർ 20


പ്രധാന ചോദ്യങ്ങൾ

>>കേരള നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ശ്രീ നാരായണഗുരു

>>ശ്രീനാരായണ ഗുരുവിൻറെ ഗുരുക്കന്മാർ ആരെല്ലാം?
കണ്ണങ്കര മൂത്തപിള്ള ആശാൻ, കുമ്മമ്പള്ളി രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ, കൃഷ്ണൻ വൈദ്യർ

>>ശ്രീനാരായണ ഗുരുവിന്റെ ആദ്യ ഗുരു ആരാണ്?
കണ്ണങ്കര മൂത്തപിള്ള ആശാൻ

>>ഹഠയോഗവിദ്യ ശ്രീനാരായണഗുരുവിനു പകർന്നു നൽകിയ വ്യക്തി ആരാണ്?
തൈക്കാട് അയ്യ

>>ശ്രീനാരായണ ഗുരുവിനു തൈക്കാട് അയ്യയെ പരിചയപ്പെടുത്തിക്കൊടുത്ത നവോത്ഥാന നായകൻ ആരാണ്?
ചട്ടമ്പിസ്വാമി

>>കോടതികളിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കപ്പെട്ടിരുന്ന നവോത്ഥാനനായകൻ ആരാണ്?
ശ്രീ നാരായണഗുരു

>>നാണു ആശാൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ ആരാണ്?
ശ്രീ നാരായണഗുരു

>>ശ്രീനാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്രം പണികഴിപ്പിച്ച വർഷം ഏതാണ്?
1887

>>ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
1888

>>അരുവിപ്പുറം പ്രതിഷ്ഠയ്ക്കുള്ള വിഗ്രഹ കല്ല് കണ്ടെടുത്ത സ്ഥലം എവിടെയാണ്?
നെയ്യാറിലെ ശങ്കരൻ കുഴി

>>ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു

>>നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു

>>ശ്രീലങ്കയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ആരാണ്?
ശ്രീ നാരായണഗുരു

>>നൂറ്റാണ്ടിന്റെ മലയാളിയായി മലയാള മനോരമ തിരഞ്ഞെടുത്ത വ്യക്തി ആരാണ്?
ശ്രീ നാരായണഗുരു

>>ആരുടെ പ്രതിമയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്?
ശ്രീ നാരായണഗുരു

>>കേരളത്തിൽ ഒരേ ഒരു നവോത്ഥാന നായകന്റെ ജനനവും മരണവും അവധി ദിവസമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഏത് നവോത്ഥാന നായകന്റെ?
ശ്രീ നാരായണഗുരു

>>ജീവിച്ചിരിക്കെ പ്രതിമ സ്ഥാപിക്കപ്പെട്ട നവോത്ഥാനനായകൻ ആരാണ്?
ശ്രീ നാരായണഗുരു

>>എസ്എൻഡിപിയുടെ ആജീവനാന്തകാല അധ്യക്ഷൻ ആരാണ്?
ശ്രീ നാരായണഗുരു

>>ശ്രീനാരായണ ഗുരു, 'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്' എന്ന സന്ദേശം നൽകിയത് എവിടെ വച്ചാണ്?
ആലുവ അദ്വൈതാശ്രമത്തിൽ വച്ച് (1924)

>>ശ്രീനാരായണ ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം എവിടെയാണ്?
വിളക്കമ്പലം, കാരമുക്ക് (തൃശ്ശൂർ ജില്ല)

>>ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രം ഏത്?
കളവൻങ്കോട് ക്ഷേത്രം

>>ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ പ്രമുഖ സ്ഥലം ഏത്?
ഉല്ലല (വെച്ചുർ)

>>കണ്ണാടി പ്രതിഷ്ഠയിലൂടെ ഗുരു മുന്നോട്ടുവച്ച തത്വം എന്താണ്?
അഹം ബ്രഹ്മാസ്മി

>>ശ്രീ നാരായണ ഗുരു മംഗലാപുരത്ത് സ്ഥാപിച്ച ക്ഷേത്രം ഏത്?
തിരുപ്പതീശ്വര ക്ഷേത്രം

>>ശ്രീ നാരായണഗുരു കോഴിക്കോട് സ്ഥാപിച്ച ശ്രീകണ്ഠേശ്വര ക്ഷേത്രത്തിന് തറക്കല്ലിട്ടത് ആരാണ്?
ആനി ബസന്റ്

>>ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സമ്മേളനം ഏതാണ്?
പരവൂർ സമ്മേളനം

>>ശ്രീനാരായണഗുരുവിനെ ജ്ഞാനോദയം ലഭിച്ച സ്ഥലം
പിള്ളത്തടം ഗുഹ, മരുത്വാമല

>>എന്നാണ് ശ്രീനാരായണ ഗുരു ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത് ?
1918

>>ശ്രീനാരായണ ഗുരു ശ്രീലങ്ക സന്ദർശിച്ചപ്പോൾ നടന്ന സ്വീകരണ യോഗത്തിൽ ക്രമീകരണങ്ങൾ ചെയ്തത് ആരാണ്?
ബോധാനന്ദ സ്വാമികൾ

>>ശ്രീനാരായണ ഗുരു രണ്ടാമതായി ശ്രീലങ്ക സന്ദർശിച്ച വർഷം
1926

>>വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത സത്യാഗ്രഹികൾക്കായി വെല്ലൂർ മഠത്തിൽ താമസ സൗകര്യം ഒരുക്കുകയും സത്യാഗ്രഹത്തിന്റെ ആവശ്യത്തിനായി ഫണ്ട് സ്വരൂപിക്കുകയും ചെയ്ത നവോത്ഥാന നായകൻ ആരാണ്?
ശ്രീ നാരായണ ഗുരു

>>ശ്രീനാരായണഗുരു അഷ്ടഭുജ ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം
ശിവഗിരി ശാരദാ മഠം

>>ശ്രീനാരായണ ഗുരു ശിവഗിരി ബ്രഹ്മവിദ്യാലയം ശിലാസ്ഥാപനം നടത്തിയ വർഷം?
1925 ഒക്ടോബർ 17

>>തിരുവനന്തപുരം മുട്ടത്തറയിൽ നടന്ന പുലയ സമ്മേളനത്തിൽ ശ്രീനാരായണ ഗുരു പങ്കെടുത്ത വർഷം?
1916

>>ശ്രീനാരായണ ഗുരുവിന്റെ ആദ്യ സന്യാസി ശിഷ്യൻ ആരാണ്?
ശിവലിംഗദാസ സ്വാമികൾ

>>ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യൻ ആരാണ്?
ആനന്ദതീർത്ഥർ

>>ശ്രീനാരായണ ഗുരുവിന്റെ ആത്മീയ പിൻഗാമി ആരാണ്?
ശ്രീ ബോധാനന്ദ സ്വാമികൾ

>>ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ വിദേശി ആരാണ്?
ഏണസ്റ്റ് ക്ലാർക്ക്

>>ശ്രീനാരായണ ഗുരു സമാധി ആയ സ്ഥലം?
ശിവഗിരി

>>ശ്രീനാരായണ ഗുരു സമാധി ആകുന്ന സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം എന്താണ്?
ശ്വേതവർണ്ണം (വെള്ള)
Previous Post Next Post