Covid 19 - അറിയേണ്ടതെല്ലാം

>>കൊറോണ കുടുംബത്തിൽ ഏറ്റവും പുതുതായി ജനിതകമാറ്റം സംഭവിച്ചു രൂപപ്പെട്ട സാർസ് കോവ് 2 വൈറസ് പരത്തുന്ന രോഗമാണ് കോവിഡ് 19 (Coronavirus disease 2019). 

>>2019 ഡിസംബറിൽ ചൈനയിലെ ഹ്യൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിലാണ് COVID-19 എന്ന കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്.

>>മുന്‍പ് തിരിച്ചറിഞ്ഞതില്‍നിന്ന് വ്യത്യസ്തമായ ജനിതകഘടനയുള്ള വൈറസിന് നോവല്‍ കൊറോണ വൈറസ് (nCoV) എന്നാണ് ആദ്യം നല്‍കിയ പേര്. രോഗം കണ്ടെത്തിയ സയന്റിസ്റ്  നിർദേശിച്ച പേര് ഇതാണ് (നോവല്‍ കൊറോണ വൈറസ്).

>>വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ആണ് COVID-19 എന്ന പേര് നൽകിയത്. ഫെബ്രുവരി 11-നാണ് ലോകാരോഗ്യ സംഘടന ഈ പേര് പ്രഖ്യാപിച്ചത്. Coronavirus disease-2019 എന്നതിന്‍റെ ചുരുക്കരൂപമാണ്‌ COVID-19.

>>നോവൽ കൊറോണ വൈറസ് എന്നതിലെ 'നോവൽ' അർത്ഥമാക്കുന്നത് പുതിയത് (New) എന്നാണ്.

>>മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകളിലെ ഏഴാമനാണ് COVID-19

>>ഈ വൈറസ് പാമ്പുകളില്‍നിന്നോ വവ്വാലുകളില്‍നിന്നോ മറ്റു ജന്തുക്കളില്‍ പ്രവേശിക്കുകയും അവയുടെ മാംസത്തിലൂടെയും സമ്പര്‍ക്കത്തിലൂടെയും മനുഷ്യരില്‍ എത്തുകയും ചെയ്തതാകാമെന്നാണ് വിലയിരുത്തല്‍.

>>മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുന്നതിന് 'സ്പില്‍ഓവര്‍' എന്നാണ് പറയുക.

>>2019 ഡിസംബർ 31 ആണ് കൊറോണരോഗം റിപ്പോർട്ട് ചെയ്യപ്പെട്ടു എന്നു പറയുന്ന ദിവസം.

>>ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന ആറമത്തെ സംഭവമാണ് കൊറോണ.

>>ലീ വെൻലിയാങ് ആണ് കൊറോണ വൈറസ് ആദ്യം കണ്ടെത്തിയ വ്യക്തി.

>>കൊറോണ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ സംസ്ഥാനം. (സ്ഥലം: തൃശൂർ)

>>കേരളം ആണ് കൊറോണാ വൈറസിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനം

>>കിരീടം, പ്രഭാവലയം എന്നീ അര്‍ഥങ്ങളുള്ള 'കൊറോണ'യെന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് വൈറസിന് കൊറോണ എന്ന പേരുകിട്ടിയത്.

>>പല ഭൂഖണ്ഡങ്ങളിലേക്കോ ലോകമാസകലമോ പടർന്നു പിടിക്കുന്ന തരം വ്യാപക പകർച്ചവ്യാധിയെയാണ് വൈദ്യശാസ്ത്രത്തിൽ പാൻഡെമിക് (Pandomic) എന്ന് പറയുന്നത്.

>>ബാക്ടീരിയ, വൈറസ് എന്നിവയിലൂടെ മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമിടയില്‍ പടരുന്ന രോഗങ്ങളാണ് സ്യൂണോട്ടിക് (Zoonotic) എന്ന് പറയുന്നത്.

>>ചെറുപ്രാണികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ടുലറേമിയ. ഇതിന്റെ മറ്റൊരു പേര് : റാബിറ്റ് ഫീവർ

>>കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യ വകുപ്പിന്റെ പുതിയ ക്യാമ്പയിൻ - Break the Chain

>>ഇന്ത്യ ഒരു കോടി ഡോളർ സാർക്ക് രാജ്യങ്ങളുടെ കൊറോണ അടിയന്തര നിധിയിലേക്ക് സംഭാവനയായി നൽകി.

>>കൊറോണ വൈറസ് വാക്സിൻ വികസിപ്പിക്കുന്നതിനു വേണ്ടി ഗവേഷണ സംഘത്തെ നയിക്കുന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞൻ
എസ് എസ് വാസൻ

>>2020 മാർച്ചിൽ കൊറോണ വൈറസിനെതിരെ പൊരുതാൻ WHO, UNICEF, UNDP എന്നിവയുമായി ചേർന്ന് Whatsapp 'Coronavirus Information Hub' ആരംഭിച്ചു.

>>World Bank കൊറോണ  പ്രതിസന്ധി നേരിടുന്ന രാജ്യങ്ങൾക്ക് 2020 മാർച്ചിൽ 12 ബില്ല്യൺ ഡോളർ സഹായം പ്രഖ്യാപിച്ചു.

>>ദിശ 1056 എന്ന പേരിൽ കോവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോൾ സെൻറർ ആരംഭിച്ചു.

>>കൊറോണ വൈറസിനെതിരെ കണ്ടെത്തിയ ആദ്യത്തെ വാക്സിൻ MRNA-1273 മനുഷ്യരിൽ പരീക്ഷിച്ച ആദ്യ രാജ്യം⁉️⁉️
അമേരിക്ക

>>കോവിഡ് 19 പടരാതിരിക്കാനായി ’Namaste over Handshake’ കാമ്പയിൻ കർണാടക ആരംഭിച്ചു.

>>ഫ്രാൻസ് ആണ് ഏഷ്യക്ക് പുറത്ത് കൊറോണ (COVID- 19) റിപ്പോർട്ട് ചെയ്ത ആദ്യ രാജ്യം

>>വൈറസ് വ്യക്തിയെ ബാധിച്ചതിനും രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്നതിനും ഇടയിലുള്ള സമയമാണ് ഇൻക്യുബേഷൻ പീരിയഡ്. കോവിഡ് 19 ബാധിച്ച് 5 ദിവസത്തിനകം ലക്ഷണങ്ങൾ കാണിക്കുമെന്നാണ് നിലവിലെ ഗവേഷണങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ 1 മുതൽ 14 ദിവസം വരെയെടുക്കാം ലക്ഷണങ്ങൾ കാണിക്കാനെന്നും ഗവേഷകർ പറയുന്നു. 1–14 ദിവസം, അതാണ് കോവിഡ് 19 വൈറസിന്റെ ഇൻക്യുബേഷന്‍ സമയം.

>>കർണാടക കൽബുർഗിയിൽ ആണ് ഇന്ത്യയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.

>>കോവിഡ് 19 വൈറസ് വിവിധ പ്രതലങ്ങളിൽ എത്രകാലം വരെ സജീവമായിരിക്കുമെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പക്ഷേ അക്കാര്യത്തിൽ മറ്റു കൊറോണ വൈറസുകൾക്കു സമാനമാണ് കോവിഡെന്നാണ് ഗവേഷകരുടെ നിഗമനം. വിവിധ പഠനങ്ങൾ അനുസരിച്ച് കോവിഡ് 19നും മറ്റു കൊറോണ വൈറസുകളും ഏതാനും മണിക്കൂറുകൾ മുതൽ ഏതാനും ദിവസങ്ങൾ വരെ വിവിധ പ്രതലങ്ങളിൽ സജീവമായി തുടരും. പക്ഷേ വിവിധ സാഹചര്യങ്ങളനുസരിച്ച് (ഏതുതരം പ്രതലം, താപനില, ഹ്യുമിഡിറ്റി തുടങ്ങിയവ) അതിലും മാറ്റം വരാം.

>>കോവിഡിനെ പ്രതിരോധിക്കാനുള്ള തീവ്രശ്രമത്തിലാണ് ലോകാരോഗ്യ സംഘടന. ടെഡ്രോസ് അദാനം ആണിതിന്റെ ഡയറക്ടർ ജനറൽ.

ഇതുവരെ കണ്ടെത്തിയ കൊറോണ വൈറസുകള്‍
വൈറസ് (വര്‍ഷം)
1 ഹ്യൂമന്‍ കൊറോണ വൈറസ് 229E (HCoV-229E)- 1960
2 ഹ്യൂമന്‍ കൊറോണ വൈറസ് OC43(HCoV-OC43) - 1960
3 സാര്‍സ് (SARS -CoV) -2003
4 ഹ്യൂമന്‍ കൊറോണ വൈറസ് NL63 (HCoV-NL63) - 2004
5 ഹ്യൂമന്‍ കൊറോണ വൈറസ് HKU1 (HCoV- HKU1) - 2005
6 മെര്‍സ് (MERS-CoV) - 2012
7 SARS-CoV-2(Severe Acute Respiratory Syndrome Corona Virus 2) - 2019
Previous Post Next Post