>>ലോകസമാധാനം സംരക്ഷിക്കുന്നതിനുവേണ്ടി രണ്ടാം ലോകമഹായുദ്ധകാലത്ത് രൂപീകൃതമായ സംഘടന ഏതാണ് ?
ഐക്യരാഷ്ട്ര സംഘടന
>>ലോകത്തിലെ ഏറ്റവും വലിയ (കായികേതര) അന്താരാഷ്ട്ര സംഘടന ആണ് ഐക്യരാഷ്ട്ര സംഘടന
>>മനുഷ്യാവകാശ സങ്കല്പത്തിന് ഉത്തേജനം നൽകിയ സംഘടന ഏതാണ് ?
ഐക്യരാഷ്ട്ര സംഘടന
>>ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനം എവിടെ സ്ഥിതി ചെയ്യുന്നു ?
ന്യൂയോർക്ക് (മാൻഹട്ടൻ)
>>ഐക്യരാഷ്ട്ര സംഘടനയുടെ യൂറോപ്യൻ ആസ്ഥാനം എവിടെയാണ് ?
ജനീവ
>>ഐക്യരാഷ്ട്ര സംഘടനയുടെ അംഗസംഖ്യ എത്രയാണ് ?
193
>> ഐക്യരാഷ്ട്രസംഘടന ലക്ഷ്യങ്ങൾ,ഘടന,പ്രവർത്തനം എന്നിവയുടെ കരട് രേഖ തയ്യാറാക്കിയതെന്ന് ?
1944 സെപ്റ്റംബർ 21
>>ഐക്യരാഷ്ട്ര സംഘടന (UNO) സ്ഥാപിച്ചത് എന്നാണ് ?
1945 ഒക്ടോബർ 24
>>ഐക്യരാഷ്ട്രസഭ ദിനമായി ആചരിക്കുന്നതെന്ന് ?
ഒക്ടോബർ 24
>>ഐക്യരാഷ്ട്ര സംഘടനയുടെ ആപ്തവാക്യം എന്താണ്
'ഇത് നിങ്ങളുടെ ലോകമാണ്'
>>ഐക്യരാഷ്ട്ര സംഘടനയുടെ ചിഹ്നം: രണ്ട് ഒലിവ് ചില്ലകള്‍ക്കിടയില്‍ ലോകരാഷ്ട്രങ്ങളുടെ ഭൂപടമാണ് ഐക്യരാഷ്ട്രസഭയുടെ ചിഹ്നം
>>ഐക്യരാഷ്ട്ര സംഘടനയുടെ പതാക: ഇളം നീല പശ്ചാത്തലത്തില്‍ വെളുത്ത യു.എന്‍ ചിഹ്നം പതാകയില്‍ ആലേഖനം ചെയ്തിരിക്കുന്നു.
>>ഐക്യരാഷ്ട്രസഭയുടെ ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്രയാണ് ? അവ ഏതൊക്കെയാണ് ?
6 (ഫ്രഞ്ച്,റഷ്യൻ,ഇംഗ്ലീഷ്,സ്പാനിഷ്,ചൈനീസ്,അറബിക്)
>>ഐക്യരാഷ്ട്രസഭയുടെ ദൈനംദിന കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഭാഷകള്‍
ഇംഗ്ലീഷ്, ഫ്രഞ്ച്
>>ഐക്യരാഷ്ട്രസഭയുടെ ഭാഷകളിൽ ഏറ്റവും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ ഏതാണ് ?
അറബിക് (1973)
>>യു എന്‍ ചിഹ്നം അംഗീകരിക്കപ്പെട്ടത്
1946 ഡിസംബര്‍ 7
>>യു.എന്‍ പതാക ഔദ്യോഗികമായി അംഗീകരിച്ചത്
1947 ഒക്ടോബർ 20
>>ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സംഘടന?
ഐക്യ രാഷ്ട്ര സംഘടന (United Nations)
>>ഐക്യരാഷ്ട്ര സംഘടന എന്ന ആശയം മുന്നോട്ടുവച്ച വ്യക്തി ആരാണ് ?
ഫ്രാങ്ക്ളിൻ ഡി റൂസ് വെൽറ്റ്
>>വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, റൂസ്‌വെൽറ്റ്, സ്റ്റാലിന്‍ എന്നിവരാണ് ഐക്യരാഷ്ട്രസംഘടനയുടെ സ്ഥാപക നേതാക്കള്‍ എന്നറിയപ്പെടുന്നത്.
>> ഐക്യരാഷ്ട്ര സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളുടെ സമ്മേളനം നടന്നതെന്ന് ?
1941 ജൂൺ 12
>>ഐക്യരാഷ്ട്ര സംഘടനയുടെ രൂപീകരണത്തിന് വഴിവച്ച ഉടമ്പടി ഏതാണ് ?
അറ്റ്ലാന്റിക് ചാർട്ടർ
>>അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവെച്ചതെന്ന്?
1941 ആഗസ്റ് 14
>>അറ്റ്ലാന്റിക് ചാർട്ടർ ഒപ്പുവെച്ച നേതാക്കൾ ആരെല്ലാം ?
ഫ്രാങ്ക്ളിൻ റൂസ്വെൽറ്റ് (യു.എസ്.പ്രസിഡന്റ് )
വിൻസ്റ്റൺ ചർച്ചിൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി)
>>ഐക്യരാഷ്ട്ര സംഘടന എന്ന പേര് നിര്‍ദ്ദേശിച്ച വ്യക്തി
ഫ്രാങ്ക്ളിന്‍ ഡി റൂസ്‌വെൽറ്റ് (1942-ല്‍ വാഷിങ്ടണില്‍ നടന്ന സമ്മേളനത്തില്‍ വെച്ച്)
>>ഐക്യരാഷ്ട്ര സംഘടന (United Nations) എന്ന പേര് ആദ്യമായി ഉപയോഗിച്ചതെന്ന് 1942 ജനുവരി 1
>>ഐക്യരാഷ്ട്ര സംഘടന രൂപീകരിക്കുവാൻ തീരുമാനിച്ച സമ്മേളനം ഏതാണ് ?
യാൾട്ട കോൺഫറൻസ് (ഉക്രെയിൻ) (1945 ഫെബ്രുവരി 11)
>>യാൾട്ട കോൺഫറൻസിൽ പങ്കെടുത്ത പ്രമുഖ നേതാക്കൾ ആരെല്ലാം ?
റൂസ് വെൽറ്റ്, ചർച്ചിൽ, സ്റ്റാലിൻ
>>ഐക്യരാഷ്ട്ര സഭയ്ക്ക് ആ പേര് നിർദ്ദേശിച്ച സമ്മേളനം ഏതാണ് ?
വാഷിംഗ്ടൺ സമ്മേളനം (1942)
>>ന്യൂയോര്‍ക്ക് നഗരത്തില്‍ മാന്‍ഹാട്ടന്‍ ദ്വീപിന്റെ കിഴക്കുവശത്ത് ടര്‍ട്ടന്‍ബേ പ്രാന്തത്തില്‍ ഈസ്റ്റ് നദിയെ അഭിമുഖീകരിച്ചു കൊണ്ടാണ് ഐക്യരാഷ്ട്ര സഭാ ആസ്ഥാനം നിലകൊള്ളുന്നത്. പ്രസ്തുത സ്ഥലം അന്താരാഷ്ട്ര പ്രദേശമായതിനാല്‍, അവിടെ അമേരിക്കന്‍ നിയമങ്ങള്‍
ബാധകമല്ല.
>>യു.എന്‍ ആസ്ഥാന മന്ദിരത്തിനായി സ്ഥലം നൽകിയ വ്യവസായി
ജോണ്‍ ഡി റോക്ക്ഫെല്ലര്‍
>>യു.എൻ.ഒ സ്ഥാപകാംഗങ്ങളുടെ എണ്ണം എത്രയാണ് ?
51
>>51-ാമത്തെ അംഗമായി ഒപ്പുവെച്ച രാജ്യം ഏതാണ് ?
(പോളണ്ട് 1945 ഒക്ടോബർ 15 ന് ഒപ്പുവെച്ചു)
1943 ഒക്ടോബർ - നവംബർ
>>സോവിയറ്റ് യൂണിയൻ, അമേരിക്ക, ബ്രിട്ടൺ എന്നീ രാജ്യങ്ങൾ പങ്കെടുത്ത തെഹ്‌റാൻ കോൺഫറൻസ്. നടന്നത് എന്നാണ് ?
1943 നവംബർ 28 - ഡിസംബർ 1
>>വിശ്വപ്രസിദ്ധ വാസ്തുശില്‍പിയായ “ലെ കോര്‍ബൂസി” (സ്വിറ്റ്‌സര്‍ലന്‍ഡ്)യെയുടെ “സ്‌കീം 23 എ' എന്ന ഡിസൈനിനെ അടിസ്ഥാനമാക്കിയാണ് ആസ്ഥാന മന്ദിരം പണികഴിപ്പിച്ചത്
>>ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ പ്രഖ്യാപനം നടത്തിയത്
1948 ഡിസംബര്‍ 10
>>ഐക്യരാഷ്ട്രസഭ മനുഷ്യാവകാശദിനമായി ആചരിക്കുന്നത്
ഡിസംബര്‍ 10
>>യു.എന്നിന്റെ ആദ്യ സമ്മേളനത്തിന് വേദിയായ നഗരം ഏതാണ് ?
ലണ്ടൻ (1946)
>>ഐക്യരാഷ്ട്രസഭയിൽ അംഗത്വമുള്ള ഏറ്റവും ചെറിയ രാജ്യം ഏതാണ് ?
മൊണാക്കോ
>>ഐക്യരാഷ്ട്രസഭയില്‍ അവസാന അംഗമായ രാജ്യം
ദക്ഷിണ സുഡാന്‍
യു.എന്നിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യങ്ങൾ ഏതൊക്കെ ?
- 193-ാമത്തെ രാജ്യം - ദക്ഷിണ സുഡാൻ
- 192-ാമത്തെ രാജ്യം - മോണ്ടിനെഗ്രോ
- 191-ാമത്തെ രാജ്യം - കിഴക്കൻ തിമൂർ
- 190-ാമത്തെ രാജ്യം - സ്വിറ്റ്‌സർലന്റ്
>>ഐകൃരാഷ്ട്ര സഭയില്‍ വത്തിക്കാന്‍ സിറ്റി, സ്‌റ്റേറ്റ് ഓഫ് പാലസ്തീന്‍ എന്നീ രാഷ്‌ട്രങ്ങള്‍ക്ക് നിരീക്ഷിക പദവിയുണ്ട്.
>>യു .എന്നിൽ അംഗമല്ലാത്ത യൂറോപ്യൻ രാജ്യം ഏതാണ് ?
വത്തിക്കാൻ
>>യു .എന്നിൽ അംഗമല്ലാത്ത ഏഷ്യൻ രാജ്യം ഏതാണ് ?
തായ്വാൻ
>> യു എന്നിൽ നിന്നും പുറത്താക്കപ്പെട്ട ആദ്യ രാജ്യം ഏതാണ് ?
തായ്വാൻ (1971)
>>യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം ഏതാണ് ?
യുഗോസ്ലാവ്യ (1992)
>>ഇന്ത്യയിലെ യു.എന്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥിതി ചെയ്യുന്നത്
ന്യൂഡല്‍ഹി
>>യു.എന്‍ ലൈബ്രറി സ്ഥിതി ചെയ്യുന്നത്
ന്യൂയോർക്ക്
>>യു.എന്‍. സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്
ടോക്കിയോ
>>യു.എന്‍ സമാധാന സർവ്വകലാശാല സ്ഥിതി ചെയുന്നത്
കോസ്റ്റാറിക്ക
>>യു.എന്നിൽ അംഗമായ 29-ാമത്തെ രാജ്യമാണ് ഇന്ത്യ
>>ഗിന്നസ് റെക്കോര്‍ഡനുസരിച്ച് ലോകത്തേറ്റവുമധികം പരിഭാഷ ചെയ്യപ്പെട്ട രേഖ ആണ് യു.എൻ .ചാർട്ടർ
>>ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനം
>>സ്ത്രീകളുടെ ഉന്നമനത്തിനായി 1979 ഡിസംബര്‍ 18 ന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ഉടമ്പടി
സ്ത്രീ വിവേചന നിവാരണ പരിപാടി
>>യു.എന്‍ ജനറല്‍ അസംബ്ലി കുട്ടികള്‍ക്കു വേണ്ടി പ്രത്യേക സമ്മേളനം ചേര്‍ന്ന വര്‍ഷം
1989
യു.എന്‍.ചാര്‍ട്ടര്‍
രണ്ടാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍, 1945-ജൂണ്‍ 26ന് അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ് കോയില്‍ നടന്ന യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷനില്‍ 50 രാജ്യങ്ങള്‍ ഒപ്പുവയ്ക്കുകയും, പിന്നീട് ഒപ്പുവച്ച പോളണ്ടും ഉള്‍പ്പെടെ ആകെ 51 രാജ്യങ്ങളായിരുന്നു യു എന്‍ ചാര്‍ട്ടറില്‍ ഒപ്പുവച്ചത്.
അന്താരാഷ്ട്ര സമാധാനവും, സുരക്ഷയും നിലനിര്‍ത്തുക, രാഷ്ട്രങ്ങള്‍ക്കിടയില്‍ സൗഹൃദബന്ധങ്ങള്‍ വളര്‍ത്തുക, അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ പരിഹരിക്കുക, മനുഷ്യാവകാശങ്ങളെ ആദരിക്കാന്‍ പ്രേരിപ്പിക്കുക, രാഷ്ട്രങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഐകൃത്തിന്റെ ക്രേന്ദ്രമായി പ്രവര്‍ത്തിക്കുക എന്നിവയാണ് യു എന്‍ ചാര്‍ട്ടറില്‍ നിഷ്‌കര്‍ഷിക്കുന്ന പരമലക്ഷ്യങ്ങള്‍.
>>യു.എന്നിന്റെ ലക്ഷ്യങ്ങളും അംഗരാജ്യങ്ങളുടെ അവകാശങ്ങളും കടമകളും പ്രതിപാദിക്കുന്ന ഔദ്യോഗികരേഖ
യു.എന്‍.ചാര്‍ട്ടര്‍
>>യു.എന്നിന്റെ ഭരണഘടനയാണ് യു.എൻ. ചാർട്ടർ (UN Charter) എന്ന് അറിയപ്പെടുന്നത്
>>യു.എൻ. ചാർട്ടറിന് രൂപം നൽകിയ സമ്മേളനം നടന്നത് എവിടെയാണ് ?
വാഷിങ്ടൺ ഡി.സി.യിലെ ഡംബാർട്ടൺ ഓക്സ് (1944)
>>യു.എന്‍.ചാര്‍ട്ടറിന്റെ മുഖ്യ ശില്‍പി ആരാണ് ?
ഫീല്‍ഡ് മാര്‍ഷല്‍ സ്മര്‍ട്ട്സ്
>>യു.എൻ. ചാർട്ടർ ഒപ്പുവച്ചതെന്ന്?
1945 ജൂൺ 26
>> ഇന്ത്യ യു.എൻ. ചാർട്ടറിൽ ഒപ്പുവച്ചത് എന്ന് ?
1945 ജൂൺ 26
സംസ്കൃതം
>>യു.എൻ ചാർട്ടർ സംസ്കൃതത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ് ?
ഡോ. ജിതേന്ദ്ര കുമാർ ത്രിപാഠി
>>യു.എൻ. ചാർട്ടർ ഒപ്പുവെച്ച സമ്മേളനം ഏതാണ് ?
സാൻഫ്രാൻസിസ്‌കോ സമ്മേളനം
>>1945-ലെ സാൻഫ്രാൻസിസ്‌കോ സമ്മേളനത്തിൽവച്ച് 50 രാജ്യങ്ങളാണ് യു.എൻ. ചാർട്ടറിൽ ഒപ്പുവെച്ചത്.
പ്രധാന ഘടകങ്ങൾ
ഐക്യരാഷ്ട്ര സഭയ്ക്ക് പൊതുവായ ആറു ഘടകങ്ങൾ ഉണ്ട്. നിലവിൽ 5 ഘടകങ്ങൾ മാത്രമേ ഉള്ളൂ. ആറ് പ്രധാന ഘടകങ്ങളില്‍ അഞ്ചും ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുമ്പോള്‍ ആറാമത്തെ മുഖ്യസംഘടനയായ അന്താരാഷ്ട്ര കോടതി നെതര്‍ലന്‍ഡിലെ ഹേഗിലാണ് പ്രവര്‍ത്തിക്കുന്നത്.
1. പൊതുസഭ (The General Assembly)
2. സുരക്ഷാ സമിതി (The Security Council)
3. സാമ്പത്തിക-സാമൂഹിക സമിതി (The Economic Social Council)
4. ട്രസ്റ്റിഷിപ്പ് കൗണ്‍സില്‍ (Trusteeship Council)
5. അന്താരാഷ്ട്ര നീതിന്യായ കോടതി (International Court of Justice)
6. സെക്രട്ടറിയേറ്റ് (The Secretariat)