സുപ്രീം കോടതി


>>ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ്‌ സുപ്രിംകോടതി.

>>സുപ്രീം കോടതി നിലവില്‍ വന്നത്‌ 1950 ജനുവരി 28-നാണ്‌.

>>സുപ്രീംകോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം 65 വയസ്സാണ്‌.

>>1935-ലെ ഗവൺമെൻറ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് 1937-ൽ സ്ഥാപിക്കപ്പെട്ട ഫെഡറൽ കോടതിയാണ് 1950-ൽ സുപ്രീംകോടതിയായി മാറിയത്.

>>ന്യൂഡല്‍ഹി (തിലക്‌ മാര്‍ഗ്‌)യാണ്‌ സുപ്രിം കോടതിയുടെ ആസ്ഥാനം.

>>സുപ്രീം കോടതിയുടെ പിന്‍ കോഡ്‌ - 110201

>>ആർട്ടിക്കിൾ 124-ലാണ്‌ സുപ്രീം കോടതിയുടെ രൂപീകരണത്തെക്കുറിച്ച്‌ പറയുന്നത്‌.

>>ആർട്ടിക്കിൾ 129 - സുപ്രിം കോടതി ഒരു കോര്‍ട്ട്‌ ഓഫ്‌ റെക്കോഡ്‌ ആണെന്ന്‌ പ്രസ്താവിക്കുന്നു.

>>ആര്‍ട്ടിക്കിൾ 32 - സുപ്രീം കോടതിക്ക്‌ റിട്ട്‌ പുറപ്പെടുവിക്കാനുള്ള അധികാരം നല്‍കുന്നു.

>>ഇന്ത്യൻ ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത്
സുപ്രീംകോടതി

>>മൗലികാവകാശങ്ങളുടെ സംരക്ഷകൻ എന്നറിയപ്പെടുന്നത്
സുപ്രീംകോടതി

>>സുപ്രീം കോടതിയിലെ ഔദ്യോഗിക ഭാഷ
ഇംഗ്ലീഷ്‌

>>പാര്‍ലമെന്റ്‌ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ ഭരണഘടനാനുസൃതമാണോ അല്ലയോ എന്ന്‌ തീരുമാനിക്കുന്നതിനുള്ള കോടതിയുടെ അധികാരമാണ്‌
ജുഡീഷ്യല്‍ റിവ്യൂ.

>>ജുഡീഷ്യല്‍ റിവ്യൂ എന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത്‌ ഏതു രാജ്യത്തു നിന്നുമാണ്?
അമേരിക്ക

>>രാഷ്‌ട്രപതിയുടെയും ഉപരാഷ്‌ട്രപതിയുയും അഭാവത്തില്‍ രാഷ്ട്രപതിയുടെ ചുമതലകള്‍ വഹിക്കുന്നത്‌ .
സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌

>>രാഷ്ട്രപതി സുപ്രീം കോടതിയോട്‌ ഉപദേശം ചോദിക്കുന്നതിനെപ്പറ്റി പ്രതിപാദിക്കുന്ന ആര്‍ട്ടിക്കിള്‍
ആര്‍ട്ടിക്കിള്‍ 143

>>സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം നിശ്ചയിക്കുന്നത്‌
പാര്‍ലമെന്റ്‌

>>ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ ഇപ്പോഴത്തെ എണ്ണം
34

>>സുപ്രീം കോടതി നിലവില്‍ വന്നപ്പോള്‍ ചീഫ്‌ ജസ്റ്റിസ്‌ ഉള്‍പ്പെടെ ജഡ്ജിമാരുടെ എണ്ണം
8

>>സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിനെയും ജഡ്ജിമാരെയും നിയമിക്കുന്നത്‌
രാഷ്ട്രപതി

സുപ്രീം കോടതി ജഡ്ജിയാകാന്‍ വേണ്ട യോഗ്യതകൾ
1. ഇന്ത്യന്‍ പൗരനായിരിക്കണം
2. ഹൈക്കോടതി ജഡ്ജിയായി 5 വര്‍ഷത്തെ പരിചയം. അല്ലെങ്കില്‍
    ഹൈക്കോടതിയില്‍ അഭിഭാഷകനായി 10 വര്‍ഷത്തെ പരിചയം,
    രാഷ്ട്രപതിയുടെ അഭിപ്രായത്തിൽ പ്രഗത്ഭനായ ഒരു നിയമജ്ഞൻ ആയിരിക്കണം.

>>സുപ്രീം കോടതി ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്‌ രാഷ്ട്രപതിക്കു മുന്‍പാകെയാണ്‌.

>>സുപ്രീം കോടതി ജഡ്ജിമാര്‍ രാജിക്കത്തു നല്‍കുന്നത്‌ രാഷ്ട്രപതിക്കാണ്‌.

>>സുപ്രീം കോടതി ജഡ്ജിയുടെ വിരമിക്കല്‍ പ്രായം
65 വയസ്സ്‌

>>സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസിന്റേയും ജഡ്ജിമാരുടെയും ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും വകയിരുത്തിയിരിക്കുന്നത്‌ കണ്‍സോളിഡേറ്റഡ്‌ ഫണ്ട്‌ ഓഫ്‌ ഇന്ത്യയിലാണ്‌.

>>സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതിനുള്ള നടപടി ക്രമം
ഇംപീച്ച്‌മെന്റ്‌

>>സുപ്രീം കോടതി ജഡ്ജിയെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിക്കണമെങ്കില്‍ 100 പേരുടേയും രാജ്യസഭയില്‍
അവതരിപ്പിക്കണമെങ്കില്‍ 50 പേരുടെയും പിന്തുണ വേണം.

>>ഇന്ത്യയില്‍ ആദ്യമായി ഇംപീച്ച്‌മെന്‍റിന്‌ വിധേയനായ ജഡ്ജി ജസ്റ്റിസ്‌ ഇ.വി. രാമസ്വാമിയാണ്‌.

>>ലോക്സഭയില്‍ ഇംപീച്ച്‌മെന്റ്‌ നടപടി നേരിട്ട ആദ്യ ജഡ്ജി
ഇ.വി. രാമസ്വാമി

>>രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ്‌ നടപടി നേരിട്ട ആദ്യ ജഡ്ജി
ജസ്റ്റിസ്‌ സൗമിത്ര സെന്‍

>>ഇംപീച്ച്‌മെന്റ്‌ നടപടി നേരിട്ട ആദ്യ ഹൈക്കോടതി ജഡ്ജി
ജസ്റ്റിസ്‌ സൗമിത്ര സെന്‍

>>ഇതുവരെയും ഒരു ജഡ്ജിനെയും ഇംപീച്ച്‌മെന്റ്‌ ചെയ്തു പുറത്താക്കിയിട്ടില്ല.

>>ഹരിലാല്‍ ജെ. കനിയ ആയിരുന്നു സുപ്രീംകോടതിയുടെ ആദ്യ ചീഫ്‌ ജസ്റ്റിസ്‌.

>>ഏറ്റവും കൂടുതല്‍ കാലം സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായ വ്യക്തി
ജസ്റ്റിസ്‌ വൈ.ബി. ചന്ദ്രചൂഡ്‌.

>>ഏറ്റവും കുറച്ച്‌ കാലം സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായിരുന്നത്
കമല്‍ നരെയിന്‍ സിങ്‌

>>സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്സായതിനുശേഷം ഗവര്‍ണര്‍പദവി സ്വീകരിച്ച ആദ്യവ്യക്തി പി. സദാശിവമാണ്‌.

>>സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായ ആദ്യ മലയാളി
കെ.ജി ബാലകൃഷ്ണന്‍

>>സുപ്രീം കോടതി ജഡ്ജിയായ ആദ്യ മലയാളി
പി ഗോവിന്ദമേനോന്‍

>>സുപ്രീംകോടതി ജഡ്ജിയായ ആദ്യവനിത.
ജസ്റ്റിസ്‌ ഫാത്തിമാ ബീവി

>>ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന ഹൈക്കോടതിയുടെ ചീഫ്‌ ജസ്റ്റിസ്സായ വനിത ലീലാ സേത്താണ്‌.

>>ആദ്യമായി ഹൈക്കോടതി ജഡ്ജിയായ വനിത
അന്നാ ചാണ്ടി

>>ദളിത്‌ വിഭാഗത്തില്‍ നിന്നും സുപ്രീംകോടതി ചിഫ്‌ ജസ്റ്റിസായ ആദ്യ വ്യക്തി
കെ.ജി. ബാലകൃഷ്ണന്‍

>>സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായ ആദ്യ മുസ്ലിം
എം. ഹിദായത്തുള്ള

>>രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നീ പദവികള്‍ വഹിച്ച സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌
എം ഹിദായത്തുള്ള

>>സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസായ അച്ചനും മകനും
ഹരിലാല്‍ ജെ.കനിയ, എം.എച്ച്‌ കനിയ

>>സുപ്രീം കോടതി ജഡ്ജിയായതിനുശേഷം ലോക്സഭാ സ്പീക്കറായ വ്യക്തി
കെ.എസ്‌. ഹെഗ്ഡെ


Previous Post Next Post