ദേശീയ മനുഷ്യാവകാശ കമ്മിഷന്‍


>>1993 സെപ്റ്റംബർ 28 ൽ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ മനുഷ്യാവകാശ സംരക്ഷണ നിയമം അനുശാസിക്കുന്ന അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നിർവഹിക്കുകയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചുമതല.

>>1993 സെപ്റ്റംബര്‍ 28 ലെ ദേശീയ മനുഷ്യാവകാശ നിയമമനുസരിച്ച്‌ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ നിലവിൽ വന്നത് എന്നാണ്?
1993 ഒക്ടോബര്‍ 12 


>>സ്വയം ഭരണാധികാരമുള്ള ഒരു സ്റ്റാറ്റ്യൂട്ടറി ബോഡിയാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ.

>>ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരണവുമായി ബന്ധപ്പെട്ട വകുപ്പ്
3

>>മനുഷ്യാവകാശ കമ്മീഷന് സിവിൽ കോടതിയുടേതായ എല്ലാ അധികാരങ്ങളും ഉണ്ട്. 1908 ലെ സിവിൽ നടപടി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ കമ്മീഷന് പാലിക്കാം. കക്ഷികളെയും സാക്ഷികളെയും നോട്ടീസയച്ച് വിളിച്ചുവരുത്തുക, സത്യം ചെയ്യിച്ച്, മൊഴിയെടുക്കുക, രേഖകൾ ആവശ്യപ്പെടുകയും പരിശോധിക്കുകയും ചെയ്യുക, നേരിട്ടോ പ്രതിനിധികൾ മുഖാന്തരമോ തെളിവെടുക്കുക, ഇതര കോടതികളിൽ നിന്നോ, ഓഫീസുകളിൽ നിന്നോ പൊതു രേഖകൾ ആവശ്യപ്പെടുക എന്നിവ കമ്മീഷന്റെ അധികാരത്തിൽ ഉൾപ്പെടുന്നവയാണ്.

>>"ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവല്‍ക്കാരന്‍” (Watchdog of Human Rights in India) എന്നറിയപ്പെടുന്നത്‌
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

>>2019 - ലെ ഭേദഗതി അനുസരിച്ച്  ദേശീയ മനുഷ്യാവകാശ കമ്മീഷൻ  അംഗങ്ങളുടെ എണ്ണം ?
ചെയർമാൻ ഉൾപ്പെടെ 6 പേർ

>>ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പ്രധാന കാര്യനിർവഹണ ഉദ്യോഗസ്ഥൻ ആരാണ്
സെക്രട്ടറി ജനറല്‍  

>>ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി നിയമിക്കപ്പെടാനുള്ള യോഗ്യത
റിട്ടയേഡ്‌ സുപ്രീം കോടതി ചീഫ്‌ ജസ്റ്റിസ്‌ അല്ലെങ്കില്‍ ജഡ്ജ് ആയിരിക്കണം.

 >>ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാൻ ഒഴികെയുള്ള മറ്റ് 5 അംഗങ്ങളുടെ യോഗ്യത എന്തായിരിക്കണം ?

  • നിലവിലെ സുപ്രീംകോടതി ജഡ്ജിയോ  റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയോ
  •  നിലവിലെ ഹൈക്കോടതി ചീഫ് ജസ്റ്റീസ്സോ റിട്ടയേർഡ്  ഹൈക്കോടതി ചീഫ് ജസ്റ്റീസ്സോ ആയിരിക്കണം
  • അവശേഷിക്കുന്ന മറ്റ് അംഗങ്ങൾക്ക് മനുഷ്യാവകാശങ്ങളെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ അറിവോ പരിജ്ഞാനമോ ഉള്ള ആൾ ആയിരിക്കണം . അതിൽ ഒരാൾ വനിതയായിരിക്കണം

>>ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ ഏഴ്(7) എക്സ്‌- ഒഫീഷ്യോ അംഗങ്ങളുണ്ട്‌. ദേശീയ വനിതാകമ്മീഷന്‍, ദേശീയ പട്ടികവര്‍ഗ്ഗകമ്മീഷന്‍, ദേശീയ പട്ടികജാതി കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ, ഭിന്നശേഷി വിഭാഗ കമ്മീഷൻ, ദേശീയ  ബാലാവകാശ കമ്മീഷൻ എന്നിവയുടെ ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ്‍ ദേശീയ മനുഷ്യാവകാശ കമ്മിഷനിലെ എക്സ്‌ - ഒഫിഷ്വോ അംഗങ്ങളാണ്‌.

>>ദേശീയ മനുഷ്യാവകാശ കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനായുള്ള കമ്മിറ്റിയിലെ അംഗങ്ങൾ 

  • പ്രധാനമന്ത്രി
  • ആഭ്യന്തര മന്ത്രി 
  • ലോക്സഭാ സ്പീക്കർ 
  • ലോക്സഭാ പ്രതിപക്ഷ നേതാവ് 
  • രാജ്യസഭാ പ്രതിപക്ഷ നേതാവ് 
  • രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ 


>>ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുന്നതും നീക്കം ചെയ്യുന്നതും ആരാണ്?
രാഷ്‌ട്രപതി 

>>ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളും രാജിക്കത്ത്‌ നല്‍കുന്നത്‌ ആർക്കാണ്?
രാഷ്‌ട്രപതിക്ക് 

>>മനുഷ്യവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്കാണ്?
കേന്ദ്ര സർക്കാരിനും അതാത് സംസ്ഥാന സർക്കാരിനും 

>>ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആസ്ഥാനം
മാനവ്‌ അധികാര്‍ ഭവന്‍ (ന്യൂഡല്‍ഹി)

>>ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളുടെ കാലാവധി.
3 വര്‍ഷം അല്ലെങ്കില്‍ 70 വയസ്സ്‌

>>ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ ആദ്യചെയര്‍മാന്‍ ആരായിരുന്നു?
ജസ്റ്റിസ്‌ രംഗനാഥ മിശ്ര

>>ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍പദവി അലങ്കരിച്ച മലയാളി?
ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍

>>ദേശിയ മനുഷ്യാവകാശ കമ്മീഷനില്‍ ഏറ്റവും കൂടുതല്‍ കാലം അദ്ധ്യക്ഷ പദവി വഹിച്ച വ്യക്തി
ജസ്റ്റിസ്‌ കെ.ജി. ബാലകൃഷ്ണന്‍

>>ഇപ്പോഴത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ആരാണ് ?
അരുൺകുമാർ മിശ്ര

Previous Post Next Post