ആര്യസമാജം

 >>ആര്യസമാജ സ്ഥാപകൻ ആരാണ്? 
     സ്വാമി ദയാനന്ദ സരസ്വതി 

>>ആര്യസമാജം സ്ഥാപിതമായത് ഏത് വർഷമാണ്? 
     1875

>>' ഹൈന്ദവ നവീകരണത്തിലൂടെ ലോകത്തെ മഹത്തരമാക്കുക ' എന്ന ആപ്തവാക്യം ഏത് നവോത്ഥാന സംഘടനയുടേതാണ്? 
      ആര്യസമാജം 

>>പത്ത് തത്വങ്ങൾ ഏത് സംഘടനയുമായി ബന്ധപ്പെട്ടതാണ്? 
    ആര്യസമാജം 

>>' വേദങ്ങളിലേക്ക് മടങ്ങുക ' എന്ന് ആഹ്വാനം ചെയ്ത വ്യക്തി ആരായിരുന്നു? 
     സ്വാമി ദയാനന്ദ സരസ്വതി 

>>ആര്യസമാജത്തിന്റെ ആദ്യ യൂണിറ്റ് സ്ഥാപിതമായത് എവിടെയാണ്? 
    ബോംബെ 

>>അഹിന്ദുക്കളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിക്കുന്നതിനുവേണ്ടി സ്വാമി  ദയാനന്ദ സരസ്വതി സ്ഥാപിച്ച സംഘടന അറിയപ്പെടുന്നത്? 
    ശുദ്ധിപ്രസ്ഥാനം 

>>' ഇന്ത്യ ഇന്ത്യക്കാർക്ക് ' എന്ന മുദ്രവാക്യം ആദ്യമായി ഉയർത്തിയ വ്യക്തി ആരായിരിന്നു? 
     സ്വാമി ദയാനന്ദ സരസ്വതി 

>>സ്വാമി ദയാനന്ദ സരസ്വതിയുടെ പ്രസിദ്ധമായ കൃതി ഏതാണ്? 
    സത്യാർത്ഥ പ്രകാശം 

>>ജാതി ഇല്ലാത്ത ഹൈന്ദവരുടെ നവോത്ഥാന സംഘടന ഏതായിരുന്നു? 
    ആര്യസമാജം 

>>1869 നും 1873 നും ഇടക്ക് സ്വാമി ദയാനന്ദ സരസ്വതി ഹിന്ദുമതത്തിൽ ഒരു സാമുദായിക നവീകരണത്തിന് തുടക്കമിട്ടതിന്റെ ഫലമായി വൈദികമൂല്യത്തിലും സംസ്കാരത്തിലും അടിയുറച്ച്  അദ്ദേഹം രൂപംകൊടുത്ത സ്ഥാപനങ്ങൾ ഏതെല്ലാമാണ് ? 
     വേദപഠന വിദ്യാലയങ്ങൾ, ഗുരുകുലങ്ങൾ 

>>1869-ൽ 50-ൽ പരം വിദ്യാർത്ഥികളുമായി ആദ്യത്തെ ഗുരുകുലം സ്വാമി ദയാനന്ദ സരസ്വതി സ്ഥാപിച്ചത് എവിടെയാണ്? 
     ഫാറൂഖാബാദ് 

>>ആര്യസമാജത്തിന്റെ ആസ്ഥാനം എവിടെയാണ്? 
     ഡൽഹി

Previous Post Next Post