ദേശീയ ന്യൂനപക്ഷ കമ്മിഷന്‍

>>ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ രൂപവൽകൃതമായ വര്‍ഷം?
1978

>>ദേശീയ ന്യൂനപക്ഷ കമ്മിഷന്‌ സ്റ്റാറ്റ്യുട്ടറി പദവി ലഭിക്കാന്‍ കാരണമായ ആക്ട്‌ ഏത്‌?
നാഷണല്‍ കമ്മിഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്ട്‌ 1992

>>സ്റ്റാറ്റ്യുട്ടറി പദവിയോടുകൂടിയ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിലവില്‍ വന്നതെന്ന്‌?
1993 മേയ്‌ 17

>>രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനും, ഭരണഘടനയും, പാര്‍ലമെന്റും, സംസ്ഥാന നിയമസഭകളും ന്യൂനപക്ഷസംരക്ഷണത്തിനും ക്ഷേമത്തിനുമായി രൂപം നല്‍കിയിട്ടുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനുമായിട്ടാണ്‌ 1992-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്‌ട്‌ പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന്‌ കേന്ദ്ര. സര്‍ക്കാര്‍ രൂപം നല്‍കിയത്‌.

>>മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധമതക്കാർ, സൊരാസ്ട്രിയൻസ്, ജൈന തുടങ്ങിയ മതവിഭാഗങ്ങളെയാണ് ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

>>ദേശീയ ന്യൂനപക്ഷ കമ്മിഷനിലെ അംഗസംഖ്യ എത്രയാണ്‌?
7 (ചെയര്‍മാന്‍ + ആറ്‌ അംഗങ്ങൾ)

>>ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ്‌
മൂന്ന്‌ വര്‍ഷം

>>ദേശീയ ന്യൂനപക്ഷ അവകാശ ദിനം: ഡിസംബർ 18

>>ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ ആദ്യ ചെയര്‍മാന്‍ ആരായിരുന്നു?
ജസ്റ്റിസ്‌ മുഹമ്മദ്‌ സാദിര്‍ അലി

>>ദേശീയ ന്യൂനപക്ഷ കമ്മിഷന്റെ നിലവിലെ ചെയര്‍മാന്‍ ആര്‌?
സയിദ്‌ ഗയറുല്‍ ഹസന്‍ റിസ്‌വി
Previous Post Next Post