ക്രിക്കറ്റ് - അടിസ്ഥാന വിവരങ്ങൾ

>>ക്രിക്കറ്റ് എന്ന വാക്കിന്റെ അർത്ഥം എന്ത്?
ചീവീട്

>>ക്രിക്കറ്റിന്റെ ഈറ്റില്ലം
ഇംഗ്ലണ്ട്

>>ഒരു ടീമിലെ കളിക്കാരുടെ എണ്ണം
11

>>ഒരേസമയം കളിക്കളത്തിൽ എത്ര പേർ ഉണ്ടാകും?
13

>>രണ്ടു വിക്കറ്റുകള്‍ക്കിടയിലുള്ള ദൂരം എത്ര ആണ് ?
 22 യാര്‍ഡ്‌ (20.12 മീറ്റര്‍).

>>ഒരു ക്രിക്കറ്റ്‌ പന്തിന്റെ  ഭാരം എത്രയാണ് ?
155.9 ഗ്രാം മുതല്‍ 163ഗ്രാം വരെ.

>>ക്രിക്കറ്റ്‌ ബാറ്റ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌ ഏത് മരത്തിന്റെ  തടികൊണ്ടാണ്‌?
വൈറ്റ്‌ വില്ലോ

>>ക്രിക്കറ്റ്‌ നിയമങ്ങള്‍ക്ക്‌ രൂപം നല്‍കിയത്‌ ആര് ?
ലണ്ടനിലെ മെരിബോണ്‍ ക്രിക്കറ്റ് ‌ക്ലബ്

>>ക്രിക്കറ്റില്‍ ഒരു ബാറ്റ്സ്മാന്‍ ‌ പുറത്താകുന്നത്തിന്റെ കാരണങ്ങൾ?
ബൌള്‍ഡ്‌, ക്യാച്ച് ഔട്ട്, എല്‍ബിഡബ്ല്യു, റണ്‍ ഔട്ട് , സ്റ്റംപ്ഡ്‌, ഹിറ്റ്‌ വിക്കറ്റ്‌, ഹാന്‍ഡില്‍ഡ്‌ ദ ബോള്‍, ഹിറ്റ്‌ ദ ബോള്‍ ടുവൈസ്, ഒബ്സ്ട്രക്റ്റിങ്‌ ദ ഫീല്‍ഡ്‌, ടൈംഡ്‌ ഓട്ട്‌ എന്നിവയാണ്‌.

>>അന്താരാഷ്ട്ര ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത് ആര്?
ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിൽ (ICC)

>>ICC സ്ഥാപിതമായ വർഷം?
1909 ജൂൺ 15

>>ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ആസ്ഥാനം?
ദുബായ്

>>ഇന്ത്യയില്‍ ക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ്‌ ഇന്‍ ഇന്ത്യ (BCCI) നിലവില്‍ വന്ന വർഷം?
1928

>>മുംബൈ ആണ്‌ BCCI യുടെ ആസ്ഥാനം.
 
>>ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ്‌ നടന്നത് ആരൊക്കെ തമ്മിൽ ആയിരുന്നു?
ഓസ്ട്രേലിയയിലെ മെല്‍ബണില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരുന്നു നടന്നത്‌ (1877).

>>ആദ്യ ഏകദിന മത്സരം നടന്നത് ആരൊക്കെ തമ്മിൽ ആയിരുന്നു?
ഓസ്ട്രേലിയയും ഇംഗ്ലണ്ടും (1971)

>>ആദ്യ 20-20 മത്സരം നടന്നത് ആരൊക്കെ തമ്മിൽ ആയിരുന്നു?
ഓസ്ട്രേലിയയും ന്യൂസിലാൻഡും (2005)

>> ക്രിക്കറ്റിനെ ഒരു തവണ ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌ അത് എന്നായിരുന്നു?
1900-ലെ പാരീസ്‌ ഒളിമ്പിക്സില്‍.

>>ക്രിക്കറ്റുമായി  ബന്ധപ്പെട്ട  കുറച്ചു വാക്കുകൾ
തേഡ്മാന്‍, ചൈനാമാന്‍, ഗള്ളി, ഗൂഗ്ലി, ഫ്ളിപ്പര്‍, യോർക്കര്‍, കവര്‍, റണ്ണാട്ട്‌. ഫോളോ ഓണ്‍, വിക്കറ്റ്‌, എല്‍.ബി.ഡബ്ല്യു, ക്ലീന്‍ ബൗള്‍ഡ്‌, റിവേഴ്‌സ്‌ സ്വിംഗ്‌, ഹാട്രിക്ക്‌, ഡക്ക്‌, സ്ക്വയര്‍ ലെഗ്.

>>ഇന്ത്യയിലെ പ്രധാന ക്രിക്കറ്റ് ടൂർണമെന്റുകൾ
രഞ്ജിട്രോഫി (1934), ഇറാനി ട്രോഫി (1960), ദുലീപ്ട്രോഫി (1961), ദേവ്ധര്‍ ട്രോഫി (1973-74), വിസ്സി ട്രോഫി (1966-67), സി കെ നായിഡു ട്രോഫി.

>>ആധുനിക ക്രിക്കറ്റിന്റെ പിതാവ്‌
ഡബ്ല്യു ജി ഗ്രേസ്‌ (Dr വില്യം ഗിൽബർട്ട് ഗ്രേസ്)
ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറി ഇദ്ദേഹത്തിന്റെ പേരിലാണ്‌.

>>ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് ആരാണ് ?
 കെ എസ്‌ രഞ്ജിത്‌ സിങ്ജി
 രഞ്ജിത്‌ സിങ്ജിയുടെ ഓര്‍മ്മയ്ക്കായി ഏര്‍പ്പെടുത്തിയതാണ്‌ രഞ്ജിട്രോഫി (1934).

>>ഇന്ത്യയിലെ ആദ്യ ടെസ്റ്റ് ടൂർണമെന്റ് നടന്നത് എന്ന് ?
1932 ജൂണ്‍ 2

>>ക്യാപ്റ്റൻ ആരായിരുന്നു ?
സി .കെ നായിഡു

>>ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരന്‍ ആര്?
 ലാലാ അമർനാഥ് ‌ (1933)

>>ഇന്ത്യയുടെ ആദ്യ ഏകദിനം നടന്നത് എവിടെ വച്ച് ?
1974-ല്‍ ഇംഗ്ലണ്ടില്‍ വച്ച്. ആദ്യ ഏകദിനത്തിൽ ഇംഗ്ലണ്ടിനോട്  ഇന്ത്യ പരാജയപ്പെട്ടു.

>>ഇരുപതാം നൂറ്റാണ്ടിന്റെ ഏറ്റവും മികച്ച ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമായി വിസ്ഡെന്‍ തെരഞ്ഞെടുത്തത്‌ ആരെ?
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന കപില്‍ദേവിനെ

>>ലോകത്തിലെ ഏറ്റവും മികച്ച ബാറ്റിങ്‌ പ്രതിഭ ആരാണ്?
സര്‍ ഡൊണാള്‍ഡ്‌ ജോര്‍ജ്‌ ബ്രാഡ്മാന്‍ എന്ന ഡോണ്‍ ബ്രാഡ്മാന്‍

>>പ്രഥമ ട്വന്‍റി ട്വന്‍റി ലോകകപ്പ്‌ മത്സരം നടന്നത്‌ എന്ന് ?
2007
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേസ്‌ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ
പാക്കിസ്ഥാനെയാണ്‌ പരാജയപ്പെടുത്തിയത്‌. മഹേന്ദ്രസിംഗ്‌ ധോണിയുടെ നേതൃത്വത്തിലായിരുന്നു ഇന്ത്യന്‍ വിജയം.

>>ആഷസ്‌ ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കുന്ന രാജ്യങ്ങൾ?
ഇംഗ്ലണ്ടും ഓസ്ട്രേലിയയും 
 1882ലാണ്‌ ആഷസ്‌ പരമ്പര ആരംഭിച്ചത്‌. ഏറ്റവും കൂടുതല്‍ തവണ പരമ്പര നേടിയത്‌ ഓസ്ട്രേലിയ
.

>>ഒരോവറിലെ 6 ബോളിലും സിക്സറടിച്ച പ്രതിഭ?
ഗാരി സോബേര്‍സ്‌(1968).
രവി ശാസ്ത്രിയും യുവരാജ് സിങ്ങും ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
 
>>ടെസ്റ്റ്‌ ക്രിക്കറ്റിലെ ആദൃ ഹാട്രിക്‌ നേടിയ ഇന്ത്യന്‍ താരം?
ഹര്‍ഭജന്‍സിംഗ്‌.

>>ക്രിക്കറ്റിന്റെ  ബൈബിള്‍ എന്നറിയപ്പെടുന്ന പുസ്തകം
വിസ്ഡെന്‍

>>ടെസ്റ്റ്‌ ക്രിക്കറ്റില്‍ 10,000 റണ്‍സ്‌ തികയ്‌ക്കുന്ന ആദ്യ ബാറ്റ്സ്മാന്‍ ആര് ?
 ഇന്ത്യയുടെ സുനില്‍ ഗവാസ്കർ.

>>ഡക്ക്‌-വര്‍ത്ത്‌ ലൂയീസ്‌ നിയമം ഏത് കായിക വിനോദവുമായി  ബന്ധപ്പെട്ടിരിക്കുന്നു?
ക്രിക്കറ്റ്

>>ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരം?
ബംഗ്ലാദേശിന്റെ  മുഹമ്മദ്‌ അഷറുഫുള്‍

>>ഇടം കയ്യന്‍ സ്പിന്നര്‍ എറിയുന്ന ലെഗ്‌സ്പിന്‍ ബോളാണ്‌
ചൈനാമാന്‍.
ഗൂഗ്ലി, ദൂസര എന്നിവ ക്രിക്കറ്റിലെ ബൗളിംഗ്‌ രീതികളാണ്‌.

>>ഏകദിനത്തില്‍ സെഞ്ച്വറി  നേടുന്ന ഏറ്റവും പ്രായംകൂടിയ താരം.
 ശ്രീലങ്കയുടെ ജയസൂര്യ.

>>കളിക്കളത്തില്‍വച്ച്‌ ക്രിക്കറ്റ്‌ ബോളേറ്റ്‌ മരണമടഞ്ഞ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരമാണ്‌
രമണ്‍ ലാംബ.

>>ലോകകപ്പ് ഫുട്‌ബോള്‍ ക്വാളിഫയിംഗ്‌ മത്സരത്തില്‍ പങ്കെടുത്ത ക്രിക്കറ്റ്‌ താരം ആര് ?
വിവിയന്‍ റിച്ചാര്‍ഡ്സ്‌.

>> “ഈ നൂറ്റാണ്ടിന്റെ  ബോള്‍.” എന്നു വിശേഷിപ്പിക്കുന്നത്‌ എന്തിനെയാണ് ?
1993ല്‍ ഇംഗ്ലണ്ടും ആസ്‌ത്രലിയയും തമ്മില്‍ നടന്ന ആദ്യ ടെസ്റ്റിലെ രണ്ടാംദിനത്തില്‍ മൈക്ക്‌ ഗാറ്റിങ്ങിനെപുറത്താക്കിയ ഷെയിന്‍ വോണിന്റെ  പന്തിനെയാണ് ‌. 'ഗാറ്റിങ്ബോള്‍” എന്നും ഇതറിയപ്പെടുന്നു.

>>2002ല്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടക്രിക്കറ്റ്‌ താരമാണ്‌ ഹാന്‍സി ക്രോണിയ(സൗത്ത്‌ ആഫ്രിക്ക). അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയുടെ പേര് ?
“ഹാന്‍സി'.

>>ഒരു ടെസ്റ്റ്‌ മാച്ചിലെ ആദ്യ ഓവറില്‍ ഹാട്രിക്‌ നേടുന്ന ബൗളർ?
ഇര്‍ഫാന്‍ പത്താന്‍.

>>ക്രിക്കറ്റില്‍ ഒരു റണ്‍സും നേടാതെ പുറത്താവുന്ന ബാറ്റ്സ്മാന് പറയുന്ന പേര്?
ഡക്ക്
Previous Post Next Post