ഗാന്ധിജി ജനനം മുതൽ മരണം വരെ

1869 - ഗുജറാത്തിലെ പോര്‍ബന്തറില്‍ കരംചന്ദ്‌ ഗാന്ധിയുടേയും പുത്‌ലി ബായിയുടെയും  മകനായി ജനനം.
1883 - കസ്തൂര്‍ബായെ വിവാഹം ചെയ്തു.
1888 - നിയമ പഠനത്തിനായി  ഇംഗ്ലണ്ടിലേയ്ക്ക്‌ പോയി.
1891 - നിയമപഠനം കഴിഞ്ഞ്‌ ഇന്ത്യയില്‍ മടങ്ങിയെത്തുകയും ബോംബെയിലും രാജ്‌കോട്ടിലും അഭിഭാഷകനായി പ്രാക്‌ ടീസ്‌ ചെയ്യുകയും ചെയ്തു.
1893 - ദാദാ അബ്ദുല്ല എന്ന ഗുജറാത്തി വ്യാപാരിയുടെ കേസുകള്‍ വാദിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലേക്ക്  പോയി.
1893 - ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിലേയ്ക്കുള്ള യാത്രാമധ്യേ വര്‍ണ്ണ വിവേചനത്തിന്റെ പേരില്‍ പീറ്റര്‍ മാരിറ്റ്സ്ബര്‍ഗ്‌ റെയില്‍വേ സ്റ്റേഷനില്‍ ഗാന്ധിജിയെ ഇറക്കി വിട്ടു.
1894 - ഗാന്ധിജി നേറ്റാള്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്സ്‌ എന്ന സംഘടനയ്ക്ക്‌ രൂപം നല്‍കി.
1899 - ബൂവര്‍ യുദ്ധത്തില്‍ ഇന്ത്യന്‍ ആംബുലന്‍സ്‌ വിഭാഗം സംഘടിപ്പിച്ചു.
1901 - ഇന്ത്യന്‍ നാഷണല്‍ കോൺഗ്രസിന്റെ കൽക്കത്ത  സമ്മേളനത്തില്‍ ആദ്യമായി പങ്കെടുത്തു.
1903  - ജോഹന്നാസ് ബര്‍ഗില്‍ ആദ്യത്തെ വക്കീല്‍ ഓഫീസ് ആരംഭിച്ചു.
1904 - ഇന്ത്യന്‍ ഒപ്പീനിയന്‍ എന്ന വാരിക ആരംഭിച്ചു.
1904 - ഫിനിക്സ്‌ സെറ്റില്‍മെന്റ്‌ ആശ്രമം ഡര്‍ബനില്‍ സ്ഥാപിച്ചു.
1906 - ട്രാൻസ്‌വാളിലെ ഇന്ത്യക്കാര്‍ക്കു വേണ്ടി ഏഷ്യാറ്റിക്‌ ഓര്‍ഡിനന്‍സിനെതിരെ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം.
1907 -ഏഷ്യാക്കാരുടെ നിര്‍ബന്ധിത രജിസ്ട്രേഷന്  ഗാന്ധിജി സത്യാഗ്രഹം സംഘടിപ്പിച്ചു.
1908 - ഗാന്ധിജിയുടെ ആദ്യ ജയില്‍ വാസം
1909 - ഹിന്ദ്‌ സ്വരാജ്‌ എഴുതി
1910  - ജോഹന്നാസ്‌ ബര്‍ഗില്‍ ടോള്‍സ്റ്റോയ്‌ ഫാം എന്ന പേരില്‍ ആശ്രമം സ്ഥാപിച്ചു.
1914  - ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ആംബുലന്‍സ്‌ സംഘം രൂപീകരിച്ചു.
1915 - ദക്ഷിണാഫ്രിക്കയിൽ നിന്ന്‌ ഇന്ത്യയിലേയ്ക്ക്‌ മടങ്ങിയെത്തി.
1915 - അഹമ്മദാബാദിലെ കൊച്ച്‌റാബില്‍ സത്യാഗ്രഹ  ആശ്രമം സ്ഥാപിച്ചു. 1917 ല്‍ ഈ ആശ്രമം സബര്‍മതി നദീ തീരത്തേയ്ക്ക്‌ മാറ്റി.
1917 - ബീഹാറിലെ ചമ്പാരനിലെനീലം തൊഴിലാളികള്‍ക്ക്‌വേണ്ടി ഇന്ത്യയിലെ ആദ്യസത്യാഗ്രഹം
1918  - അഹമ്മദാബാദിലെ മില്‍ തൊഴിലാളികള്‍ക്ക്‌ വേണ്ടി ആദ്യ നിരാഹാര സമരം.
1918 - ഗുജറാത്തിലെ ഖേദ ജില്ലയിൽ ഖേദ സത്യാഗ്രഹം നടത്തി .
1919 - റൗലറ്റ്  ആക്ടിനെതിരെ രാജ്യവ്യാപകമായി സത്യാഗ്രഹം നടത്തി .
1919 - റൗലറ്റ് ആക്ടിന് എതിരെ രാജ്യ വ്യാപകമായി ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്തു.
1919 - യങ്‌ ഇന്ത്യ (ഇംഗ്ലീഷ്‌), നവജീവന്‍ (ഗുജറാത്തി) വാരികകളുടെ പത്രാധിപരായി ചുമതല ഏറ്റു.
1920  - ആള്‍ - ഇന്ത്യ ഹോം റൂള്‍ ലീഗിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
1920 - ജാലിയന്‍ വാലാബാഗ്‌ സംഭവത്തില്‍ പ്രതിഷേധിച്ച്‌ "കൈസര്‍-ഇ-ഹിന്ദ്‌” ബഹുമതി തിരിച്ച്‌ നല്‍കി.
1920 - ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പ്രധാന സമരമാർഗ്ഗമായിരുന്ന നിസ്സകരണ പ്രസ്ഥാനം ആരംഭിച്ചു.
1921 - ദേശസ്നേഹത്തിന്റെയും ലാളിത്യത്തിന്റെയും ഭാഗമായി ഖാദി ധരിക്കാന്‍ തീരുമാനിച്ചു.
1922 - ഉത്തര്‍പ്രദേശിലെ ചൗരി ചൗരാ സംഭവത്തെ തുടര്‍ന്ന്‌ നിസ്സഹരണ പ്രസ്ഥാനം പിന്‍വലിച്ചു.
1924 - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  ഗാന്ധിജി പ്രസിഡന്റായ സമ്മേളനം ബല്‍ഗാമില്‍ നടന്നു. 
1925 - ചര്‍ക്ക സംഘം സ്ഥാപിച്ചു.
1925 - ഒരു വര്‍ഷം രാഷ്ട്രീയത്തില്‍ നിന്ന്‌ വിട്ട്‌ നില്‍ക്കാന്‍ തീരുമാനിച്ചു.
1930 - സബര്‍മതി ആശ്രമത്തില്‍ നിന്നും 385 കി.മീ ദൂരെയുള്ള ദണ്ഡി കടപ്പുറത്തേയ്ക്ക്‌  78 പേര്‍ അടങ്ങിയ സംഘവുമൊത്ത്‌ നടത്തിയ ഉപ്പുസത്യാഗ്രഹം.
1931- ഗാന്ധി - ഇര്‍വിന്‍ ഉടമ്പടി ഒപ്പുവച്ചു. ഗാന്ധി -ഇര്‍വിന്‍ ഉടമ്പടിയെ തുടര്‍ന്ന്‌ നിയമലംഘന പ്രസ്ഥാനം അവസാനിച്ചു.
1931 - രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുത്തു. ഗാന്ധിജി പങ്കെടുത്ത ഏക വട്ടമേശസമ്മേളനം.
1932- അഖിലേന്ത്യാ ഹരിജന സംഘം സ്ഥാപിച്ചു.
1932-ഹരിജനങ്ങള്‍ക്ക്‌ പ്രത്യേക സമാജം സ്ഥാപിച്ചു. ഹരിജനങ്ങൾക്ക് പ്രത്യേക നിയോജക മണ്ഡലം അനുവദിച്ച ബ്രിട്ടീഷ് നടപടിക്കെതിരെ മരണം വരെ ഉപവാസം ആരംഭിച്ചു .
1932 - പൂന ഉടമ്പടി പ്രകാരം ഉപവാസം അവസാനിപ്പിച്ചു.
1933 - “ഹരിജന്‍” എന്ന പേരില്‍ വാരിക ആരംഭിച്ചു.
1933- യര്‍വാദ ജയിലില്‍ ഒരു വർഷത്തെ തടവ്  ജീവിതം.
1934  - അയിത്താചരങ്ങള്‍ക്കെതിരെ വാര്‍ധാ ആശ്രമത്തില്‍ ഏഴു ദിവസത്തെ നിരാഹാരം അനുഷ്ഠിച്ചു.

1934  - ആള്‍-ഇന്ത്യാ വില്ലേജ്‌ ഇന്‍ഡസ്ട്രീസ്  അസോസിയേഷന്‍ ആരംഭിച്ചു.
1934 - ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.
1936 - വാര്‍ധയില്‍ സേവാഗ്രാം ആശ്രമം സ്ഥാപിച്ചു.
1942  - ഡല്‍ഹിയില്‍ വെച്ച് സ്റ്റാഫോർഡ് ക്രിപ്സിനെ സന്ദർശിക്കുകയും, അദ്ദേഹം മുന്നോട്ട്‌ വച്ച ആശയങ്ങളെ തകര്‍ന്നു കൊണ്ടിരിക്കുന്ന ബാങ്കിലെ 'കാലഹരണപ്പെട്ട ചെക്ക്‌ ' എന്ന്‌ വിശേഷിപ്പിക്കുകയും ചെയ്തു.
1942 - ക്വിറ്റ്  ഇന്ത്യ പ്രമേയം പാസാക്കി.
1942 - കസ്തൂര്‍ബയോടും, മറ്റ്‌ അംഗങ്ങളോടുമൊപ്പം അറസ്റ്റിലാവുകയും പുനെയിലെ ആഗാഖാൻ കൊട്ടാരത്തില്‍ തടവില്‍ പാർക്കുകയും ചെയ്തു.
1943 - വൈസ്രോയിയും  ഇന്ത്യന്‍ നേതാക്കളും തമ്മിലുള്ള വാഗ്വാദങ്ങള്‍ക്ക്‌ അന്ത്യം കുറിയ്ക്കാനായി ആഗാഖാന്‍ പാലസില്‍ 21 ദിവസത്തെ നിരാഹാര സത്യാഗ്രഹം  ആരംഭിച്ചു.
1947- ഇന്ത്യയ്ക്ക്‌ സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഗാന്ധിജി ഹിന്ദു-മുസ്ലിം കലാപങ്ങള്‍ക്കുള്ള പരിഹാര പ്രവര്‍ത്തനങ്ങളുമായി ബംഗ്ലാദേശിലെ നവഖാലിയില്‍ ആയിരുന്നു.
1948  - ജനുവരി 30 ന്‌ 78ാമത്തെ വയസ്സില്‍ കൊല്ലപ്പെട്ടു.


Previous Post Next Post