ഗാന്ധിജി - പ്രധാന ചോദ്യങ്ങൾ

>>ഗാന്ധിജിയെ “രാഷ്ട്രപിതാവ്‌ " എന്ന്‌ ആദ്യമായി വിശേഷിപ്പിച്ചത് ആരാണ് ?
സുബാഷ്‌ ചന്ദ്രബോസ് 
>>സുബാഷ്‌ ചന്ദ്രബോസിനെ “ദേശസ്നേഹികളുടെ രാജകുമാരന്‍” എന്ന് വിശേഷിപ്പിച്ചത് ആര്?
ഗാന്ധിജി 
>>ഗാന്ധിജിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ രചിച്ച കവിത ഏത് ?
എന്റെ ഗുരുനാഥന്‍
>>ഗാന്ധിജി ആദ്യമായി ജയില്‍ ശിക്ഷ അനുഭവിച്ചത് എവിടെയാണ്?
ജോഹന്നാസ് ബര്‍ഗില്‍
>>സരോജിനി നായിഡുവിനെ “ഇന്ത്യന്‍ വാനമ്പാടി” എന്ന് വിശേഷിപ്പിച്ചത് ആര് ?
ഗാന്ധിജി 
>>ഗാന്ധിജി “പുലയരാജാവ്” എന്ന് വിശേഷിപ്പിച്ചത് ആരെയാണ്?
അയ്യങ്കാളിയെ
>>രവീന്ദ്രനാഥ ടാഗോറിനെ “ഗുരുദേവ്‌” എന്ന് വിശേഷിപ്പിച്ചത് ആര് ?
ഗാന്ധിജി 
>>ഗാന്ധിജിയെ മഹാത്മാ എന്ന് വിശേഷിപ്പിച്ചത് ആര് ?
ടാഗോർ 
>>ഉപ്പുനിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
ദണ്ഡിയാത്ര
>>ബര്‍ദോലി സത്യഗ്രഹത്തിന്‌ നേതൃത്വം നൽകിയതിന്‌ വല്ലഭായിപട്ടേലിന്‌ ഗാന്ധിജി നൽകിയ സ്ഥാനപ്പേര് എന്ത് ?
സർദാർ 
>>ഇന്ത്യ സ്വതന്ത്രയായപ്പോള്‍ ഗാന്ധിജി ആഘോഷച്ചടങ്ങുകളില്‍ നിന്ന് മാറി, ദൂരെ ബംഗാളിലെ ഒരു ഗ്രാമത്തിലായിരുന്നു. ഏതായിരുന്നു ആ ഗ്രാമം?
നവ്ഖാലി
>> “ആധുനിക കാലത്തെ മഹാത്ഭുതം”- എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്ഷേത്ര പ്രവേശന വിളംബരത്തെ
>>ഗാന്ധിജിയെ “അര്‍ദ്ധനഗ്നനായ ഫക്കീര്‍” എന്ന്‌ വിളിച്ചത് ആര് ?
വിന്‍സ്റ്റന്‍ ചർച്ചിൽ 
>>“പൊളിയുന്ന ബാങ്കില്‍ നിന്ന് മാറാന്‍ നല്‍കിയ കാലഹരണപ്പെട്ട ചെക്ക്”- ഗാന്ധിജി ഇങ്ങിനെ വിശേഷിപ്പിച്ചത് എന്തിനെയാണ്?
ക്രിപ്സ് മിഷന്‍
>>ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആര് ?
ഗോപാലകൃഷ്ണഗോഖലെ
>>1942-ലെ ക്വിറ്റ് ഇന്ത്യാ സമരത്തോടനുബന്ധിച്ച് ഗാ‍ന്ധിജി നല്‍കിയ ആഹ്വാനം?
പ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക
>>ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി എഴുതിയ മലയാളി?
സ്വദേശാഭിമാനി  കെ.രാമകൃഷ്ണപ്പിള്ള 
>> ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരന്‍ എന്നറിയപ്പെട്ടിരുന്നത് ആര്?
സി.രാജഗോപാലാചാരി
>>ഗാന്ധി കൃതികളുടെ പകര്‍പ്പവകാശം ആര്‍ക്കാണ്?
നവ ജീവന്‍ ട്രസ്റ്റ്
>>ഗാന്ധിജിയുടെ ആത്മകഥ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മഹാദേവ ദേശായി
>>ഗാന്ധിജി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ഏത് സമ്മേളനത്തിലാണ്?
1924-ലെ ബെല്‍ഗാം സമ്മേളനത്തില്‍
>>മീരാ ബെന്‍ എന്ന പേരില്‍ പ്രശസ്തയായ ഗാന്ധി ശിഷ്യ?
മഡലിന്‍ സ്ലേഡ് 
>>ഗാന്ധിജിയുടെ നാല് പുത്രന്മാര്‍ ആരെല്ലാം?
ഹരിലാല്‍, മണിലാല്‍, രാമദാസ്, ദേവദാസ്
>>സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെ?
യേശുക്രിസ്തു

>>“രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
>>ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1915 ജനുവരി-9 (ഇതിന്റെ സ്മരണാര്‍ത്ഥം എല്ലാ വര്‍ഷവും ജനുവരി-9 പ്രവാസി ദിനമായി ആചരിക്കുന്നു)
>>ഗ്രാമ സ്വരാജ് എന്നത് ആരുടെ മുദ്രാവാക്യം  ആണ് ?
ഗാന്ധിജി

>>“നമ്മുടെ ജീവിതത്തില്‍ നിറഞ്ഞുനിന്ന ആ ദീപനാളം പൊലിഞ്ഞു.....” - അനുശോചന സന്ദേശത്തില്‍ ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ വികാരാധീനനായ ദേശീയ നേതാവ്?
ജവഹര്‍ലാല്‍ നെഹ്രു
>>ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രാർത്ഥന ഗാനം ?
 നരസിംഹമേത്ത രചിച്ച വൈഷ്ണവജനതോ 
>> റിച്ചാര്‍ഡ് അറ്റന്‍ബറോ സംവിധാനം ചെയ്ത ഗാന്ധി സിനിമയുടെ തിരക്കഥാകൃത്ത്?
ജോണ്‍ ബ്രെയ് ലി
>>ഗാന്ധിജിയുടെ മരണത്തില്‍ ഐക്യരാഷ്ട്ര സഭ അനുശോചിച്ചതെങ്ങനെയാണ്?
ഐക്യരാഷ്ട്ര സഭ അതിന്റെ പതാക പകുതി താഴ്ത്തി കെട്ടി ദു:ഖം പ്രകടിപ്പിച്ചു
>>ഗാന്ധിജിയെക്കുറിച്ചുള്ള “The Making of Mahatma" എന്ന സിനിമ സംവിധാനം ചെയ്തതാര്?
ശ്യാം ബെനഗല്‍
 >>ഗാന്ധിജിയെ ഏറ്റവുമധികം സ്വാധീനിച്ച ഗ്രന്ഥം ജോണ്‍ റസ്കിന്റെ അണ്‍ ടു ദ ലാസ്റ്റ്‌ ആണ്‌ ഗുജറാത്തിയിലേക്ക് മൊഴിമാറ്റം ചെയ്തത് ആര് ?
ഗാന്ധിജി
>>മൊഴിമാറ്റപ്പെട്ട കൃതിയുടെ പേര് എന്ത് ?
സർവോദയ 
>>ഗാന്ധിജിയുടെ ആത്മകഥയായ എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ എഴുതപ്പെട്ടത്‌ ഏത് ഭാഷയിൽ ആണ്?
ഗുജറാത്തി 
>>ഗാന്ധിജിയുടെ ജീവചരിത്രമെഴുതിയത്‌ ഫ്രഞ്ച്‌ നോവലിസ്റ്റ്‌ റൊമാന്‍ റോളാങ്ങാണ്‌.
>>ദക്ഷിണാഫ്രിക്കന്‍ ഭരണകൂടത്തിന്റെ വര്‍ണവിവേചനത്തിനെതിരെ പ്രതികരിക്കാന്‍ ഗാന്ധിജി രൂപീകരിച്ച സംഘടന?
നാറ്റല്‍ ഇന്ത്യന്‍ കോണ്‍ഗ്രസ്
>>ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്നത് എവിടെയാണ്?
രാജ്ഘട്ടില്‍
>>ഐ എൻ സി യുടെ അദ്ധ്യക്ഷസ്ഥാന തെരെഞ്ഞടുപ്പില്‍ ഗാന്ധിജി നിര്‍ദ്ദേശിച്ച പട്ടാഭി സീതാരാമയ്യയെ പരാജയപ്പെടുത്തിയത് ആര് ?
 സുബാഷ്‌ ചന്ദ്രബോസ് ‌ (1939) 
>>ഗാന്ധിജി മുന്നോട്ടുവച്ച തൊഴിലധിഷ്ഠിത വിദ്യഭ്യാസ പദ്ധതിയുടെ പേര് ?
‌ വാര്‍ധ പദ്ധതി. നയീം തലീം എന്നും അടിസ്ഥാന വിദ്യാഭ്യാസപദ്ധതിയെന്നും അതറിയപ്പെടുന്നു.
>>ഏറ്റവും കുടുതല്‍ രാഷ്ട്രങ്ങളുടെ തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യാക്കാരന്‍  ആര്?
ഗാന്ധിജി 
>>സ്വാതന്ത്ര്യ ഇന്ത്യയിലെ ആദ്യ തപാല്‍സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ആര് ?
ഗാന്ധിജി 
>>ചെറുതും വലുതുമായി എത്ര തവണ ഗാന്ധിജി ഉപവാസ സമരം നടത്തിയിട്ടുണ്ട്‌?
16 
>>ഗാന്ധിജിയുടെ ആദ്യസത്യാഗ്രഹത്തിന്റെ ശതാബ്ദി എന്നായിരുന്നു ?
2006 സെപ്‌റ്റംബർ 11 ന്‌ 
>>കസ്തൂർബാ മരണപ്പെട്ടത് എന്ന് ?
1944 ല്‍ ആഗാഖാന്‍ കൊട്ടാരത്തിലെ തടവറയില്‍ 
>>"നല്ലവനായിരിക്കുക എന്നത് എത്ര ആപത്കരമാണ് എന്ന് അദ്ദേഹത്തിന്റെ വധം തെളിയിക്കുന്നു", "ഗാന്ധിജി വെറുമൊരു മനുഷ്യനല്ല ഒരു പ്രതിഭാസമാണ്‌" എന്നിങ്ങനെ പറഞ്ഞത് ആര് ?
ബര്‍ണാഡ് ഷാ.
>>"ചരിത്രത്തില്‍ ബുദ്ധനും യേശുക്രിസ്തുവും തുല്യമായ ഒരു സ്ഥാനം മഹാത്മാ ഗാന്ധിക്കും ഉണ്ടായിരിക്കും" എന്ന് പറഞ്ഞത് ആര്?
‌മൗണ്ട് ബാറ്റൺ

>>“ഗിരിനിരകളോളം പഴക്കമുള്ള സത്യവും അഹിംസയും അല്ലാതെ പുതിയതായൊന്നും ഏനിക്ക്‌ ലോകത്തെ പഠിപ്പക്കുവാനില്ല”. “അഹിംസയാണെന്റെ മതം സത്യമാണെന്റെ സമരായുധം എന്റെ ജീവിതമാണ്‌ എന്റെ സന്ദേശം". എന്നീ ഉദ്ധരണികൾ ആരുടെ ?
ഗാന്ധിജി 
>>ഗാന്ധിജിയെ കുറിച്ചുള്ള പുസ്തകങ്ങൾ - രചയിതാക്കൾ 
  • ഐ ഫോളോ മഹാത്മാ - കെ.എം മുൻഷി 
  • വെയ്റ്റിംഗ് ഫോർ മഹാത്മാ -ആർ.കെ .നാരായൺ 
  • എ വീക്ക് വിത്ത് ഗാന്ധി ,ലൈഫ് ഓഫ് മഹാത്മാ ഗാന്ധി, ഗാന്ധി ആൻഡ് സ്റ്റാലിൻ -ലൂയിസ് ഫിഷർ 
  • ഇൻ സെർച്ച് ഓഫ് ഗാന്ധി - റിച്ചാർഡ് ആറ്റൻബറോ
  • ജിന്ന ആൻഡ് ഗാന്ധി - മജ്ജുംതാർ 
  • ഗാന്ധി എ ലൈഫ് - കൃപലാനി 
  • ലാസ്റ്റ് ഗ്ലിമ്പ്സെസ് ഓഫ് ബാപ്പു  - മനു 
  • ഗാന്ധി ദി ലിസ്റ്പ്യാ ഫേസ് -പ്യാരിലാൽ നായർ 
  • എന്റെ ഗുരുനാഥൻ -വള്ളത്തോൾ
  • ഗാന്ധിയും ഗോഡ്സെയും - എൻ . വി .കൃഷ്ണ വാര്യർ 
>>ഗാന്ധിജി എഴുതിയ പുസ്തകങ്ങൾ
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ , ഹിന്ദ് സ്വരാജ് , ഇന്ത്യൻ ഹോംറൂൾ , കോൺക്യുസ്റ്  ഓഫ് സെൽഫ്
Previous Post Next Post