കേരളവർമ്മ പഴശ്ശിരാജ

>>പഴശ്ശി രാജയുടെ ജീവിത കാലം
1753  - 1805 
>>പഴശ്ശി രാജയുടെ കുടുംബം ഏത് ?
മലബാറിലെ കോട്ടയം രാജവംശത്തിൽ പടിഞ്ഞാറേ കോവിലകം 
>>പഴശ്ശിത്തമ്പുരാൻ, പൈച്ചി രാജ, കൊട്ട്യോട്ട്‌ രാജയെന്നും വിശേഷിപ്പിക്കുന്ന രാജാവ്‌ ആര് ?
പഴശ്ശിരാജ 
>>പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം ഏത് ?
1793 -1805 
>>കേരള സിംഹം, പുരളിശെമ്മാൻ  എന്നിങ്ങനെ അറിയപ്പെടുന്നത്  ആര്?
പഴശ്ശി രാജ
 
>>പഴശ്ശി രാജയെ കേരള സിംഹം എന്ന് വിശേഷിപ്പിച്ചത് ആര് ?
സർദാർ കെ എം പണിക്കർ 
>>കേരള സിംഹം എന്ന പുസ്തകം രചിച്ചത് ആരായിരുന്നു ?
സർദാർ കെ എം പണിക്കർ 
>>ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന യുദ്ധങ്ങളില്‍ ഏറ്റവും ശക്തമായത്‌ ഏത് ?
പഴശ്ശിയുദ്ധം
>>ബ്രിട്ടീഷ്കാര്‍ക്കെതിരെ ഒന്നാം പഴശ്ശി വിപ്ലവം നടന്നത് എന്ന് ?
1793 -1797
>>ദക്ഷിണേന്ത്യയിൽ ഒന്നാം പഴശ്ശി വിപ്ലവത്തിന്റെ പ്രധാന കാരണം എന്ത് ?
 ബ്രിട്ടീഷ്കാരുടെ നികുതി പരിഷ്‌കാരം  
>>ഒന്നാം പഴശ്ശിവിപ്ലവം  പൊട്ടിപ്പുറപ്പെട്ടത് എവിടെ നിന്ന് ?
പുരളിമല (കണ്ണൂര്‍)
>> ഒന്നാം പഴശ്ശിവിപ്ലവം അവസാനിപ്പിക്കാന്‍  പഴശ്ശിരാജയ്ക്കും ബ്രിട്ടീഷുകാര്‍ക്കും ഇടനിലക്കാരനായി നിന്നത് ആര് ?
 ചിറക്കല്‍ രാജാവ്‌
>>രണ്ടാം പഴശ്ശി  വിപ്ലവത്തിന് കാരണമായത് എന്ത് ?
ബ്രിട്ടീഷ്കാർ വയനാട് പിടിച്ചെടുത്തത് 
‌>>രണ്ടാം പഴശ്ശിവിപ്ലവത്തിന്റെ  കാലഘട്ടം ഏത്
1800 - 1805
>>രണ്ടാം പഴശ്ശി വിപ്ലവത്തില്‍ പഴശ്ശി സൈന്യത്തെ നയിച്ചവര്‍ ആരൊക്കെ ?
കണ്ണവത്ത്‌ ശങ്കരന്‍ നമ്പ്യാര്‍, കൈതേരി അപ്പുനായര്‍, ഏടച്ചേന കുങ്കന്‍ നായര്‍, പള്ളൂര്‍ ഏമന്‍ നായര്‍

>>രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ തലശ്ശേരി സബ്‌കളക്ടര്‍ ആരായിരുന്നു ?
തോമസ്‌ ഹാര്‍വെ ബാബര്‍
>>ബ്രട്ടീഷുകാർക്കെതിരെ പൊരുതാൻ പഴശ്ശിയെ സഹായിച്ച ആദിവാസി വിഭാഗം ഏത് ?
കുറിച്യർ 
>>രണ്ടാം പഴശ്ശി വിപ്ലവത്തില്‍ പഴശ്ശിരാജയെ സഹായിച്ച കുറിച്യരുടെ നേതാവ്‌?
തലയ്ക്കല്‍ ചന്തു
>>എടച്ചേന കുങ്കന്‍, തലയ്ക്കല്‍ ചന്തു എന്നിവര്‍ ചേര്‍ന്ന്‌ പനമരം കോട്ട പിടിച്ചെടുത്തത് എന്ന് ?
1802
>>കുറിച്യരുടേയും കുറുമ്പരുടേയും സഹായത്തോടെ പഴശ്ശി ഗോറില്ലയുദ്ധം നടത്തിയത്‌ എവിടെ വച്ച് ?
വയനാട്‌ കുന്നുകളില്‍ വച്ച് 
>>രണ്ടാം പഴശ്ശി വിപ്ലവ സമയത്തെ ബ്രിട്ടീഷ്‌ പട്ടാള മേധാവി ആരായിരുന്നു ?
ആര്‍തര്‍ വെല്ലസ്ലി
>>പഴശ്ശിരാജയെ പിടികൂടറന്‍ ആര്‍തര്‍ വെല്ലസ്ലി രൂപീകരിച്ച സൈനിക സംഘം ഏത് ?
കോല്‍ക്കാര്‍
>>പഴശ്ശിരാജ വെടിയേറ്റ്‌ മരിച്ചത്‌ എന്ന് ?
1805 നവംബര്‍ 30 
>>പഴശ്ശിരാജ വെടിയേറ്റ്‌ മരിച്ച സ്ഥലം ഏത് ?
മാവിലാന്‍ തോട്‌ (മാനന്തവാടി, വയനാട്‌)
>>തലക്കൽ ചന്തു സ്മാരകം സ്ഥിതിചെയ്യുന്നത്‌ എവിടെ?
പനമരം (വയനാട് )
>>പഴശ്ശി രാജാവിന്റെ സർവ്വ സൈന്യാധിപൻ ആര് ?
കൈതേരി അമ്പു 
>>കേരള വർമ്മ പഴശ്ശിരാജ എന്ന ചിത്രം സംവിധാനം ചെയ്തത് ആര് ?
ഹരിഹരൻ 
>>പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ?
മാനന്തവാടി (വയനാട് )
>>പഴശ്ശി മുസിയം സ്ഥിതി ചെയ്യുന്നത് എവിടെ?
കോഴിക്കോട് 
>>പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ ?
കണ്ണൂർ
Previous Post Next Post